പെൺ വർഗ്ഗത്തോട് നാരായണന് ഭയങ്കരം പുച്ഛമാണ്. കല്യാണം മക്കൾ കുടുംബം എന്നിവ തട്ടിപ്പാണെന്നാണ് നാരായണന്റെ വാദം. പെണ്ണു കെട്ടിയാൽ കണ്ണു കെട്ടി നാരായണൻ ചോദിക്കുന്നോരോടെല്ലാം പറയും.
നാരായണന്റെ മൂന്നു അനുജന്മാരും പെണ്ണു കെട്ടി വീട്ടിൽ തന്നെയാണ് താമസം. അവരുടെ പിള്ളേർക്ക് എന്നും അസുഖങ്ങളും ആശുപത്രിയിൽ പോക്ക് തന്നെയാണ് അവരുടെ ഭാര്യമാർക്ക് പണി.
അപ്പോൾ നാരായണൻ അനുജന്മാരോട് പറയും.
നിങ്ങൾ മൂലയ്ക്ക് വെച്ച മഴുവെടുത്തു വെറുതെ കാലിന്മേൽ ഇട്ടു. ഉള്ള പണിയെടുത്തു അനങ്ങാതിരുന്നാൽ പോരെ. ഇതിന്റെ എല്ലാം വലിയ ആവിശ്യം ഉണ്ടോ ?
പിന്നെ നാരായണൻ അമ്മയോട് എന്നും പരാതി പറയും. ഈ പിള്ളേരെ കൊണ്ട് രാത്രിയിൽ ഉറങ്ങാൻ പറ്റുന്നില്ല. രാത്രിയിൽ കരഞ്ഞു ബഹളം വെച്ചിട്ട്. അപ്പോൾ നാരായണൻ ശപിക്കും.
പൂച്ച പെറ്റു കൂട്ടുമ്പോലെ പെറ്റിട്ടു ആൾക്കാരുടെ സമാധാനം കെടുത്തുന്നു നാശങ്ങൾ.
നാരായണന് നല്ല ബുദ്ധി ഉണ്ടാകുവാൻ അമ്മ എത്ര നേർച്ച കൂട്ടിയെന്നറിയാമോ ?
ഗുരുവായൂരിൽ തുലാഭാരം
പറശ്ശിനിക്കടവിൽ വെള്ളാട്ടം
മുട്ടിൽചാമുണ്ഡിക്കു കോഴി അൽഫോൻസാ അമ്മക്ക് മെഴുകുതിരി
ജാറം പള്ളിയിൽ ചന്ദനതിരി
പക്ഷെ ഒന്നും ഫലിച്ചില്ല.
നാരായണന്റെ സ്ത്രീ വിരുദ്ധത കൂടിയതല്ലാതെ.

ചിലർ പറഞ്ഞു നാരായണന് അതില്ലെന്നു. അതല്ല ഓൻ രാത്രിയിൽ അബ്കാരി ശാന്തി യുടെ പറ്റുകാരൻ ആയതു കൊണ്ടാണെന്നും പറഞ്ഞു നടന്നു.
ചിലർ നാരായണന്റെ അമ്മയെ കുറ്റം പറഞ്ഞു. ആ പെണ്ണുങ്ങൾ ഓൻ വരുമ്പോൾ നല്ല ചോറും കറികളും വെച്ചു കൊടുക്കുന്നത് കൊണ്ടാണെന്നു. കൊടുക്കാതിരിക്ക് ഓൻ പഠിക്കും.
നാരായണൻ വീട്ടിൽ ആരോടും വർത്താനം ഒന്നും പറയാറില്ല. പണി കഴിഞ്ഞു വന്നാൽ മുറിയിൽ കയറി കതകടച്ചു കിടക്കും. ഒരു വല്ലാത്ത സാധനം. അതു കൊണ്ട് ആരും അയാളെ നോക്കാറില്ല.
അന്ന് നാരായണൻ പണി കഴിഞ്ഞു വീട്ടിൽ എത്തിയത് വളരെ അവശനായാണ്. വന്ന ഉടനെ ഛർദിച്ചു. ഒരൊന്നൊന്നര ഛർദി. വയറ്റിലുള്ള സർവ്വതും പുറത്തേക്കൊഴുകി. പക്ഷെ അമ്മയടക്കം ഇങ്ങനെ ഒരാള് മരിക്കാൻ പോന്നുണ്ടെന്നു നോക്കിയത് പോലും ഇല്ല.
അനുജന്മാരുടെ ഭാര്യമാർ കണ്ടിട്ടും കാണാതെ പോലെ നിന്നു.
ഒരാൾ ടി വി കണ്ടിരുന്നു
ഒരാൾ കുഞ്ഞിനെ മുലയൂട്ടി
മറ്റൊരാൾ പത്രം വായിച്ചും കൊണ്ടിരുന്നു.
അനുജന്മാരുടെ ഭാര്യമാർ കണ്ടിട്ടും കാണാതെ പോലെ നിന്നു.
ഒരാൾ ടി വി കണ്ടിരുന്നു
ഒരാൾ കുഞ്ഞിനെ മുലയൂട്ടി
മറ്റൊരാൾ പത്രം വായിച്ചും കൊണ്ടിരുന്നു.
നാരായണൻ അവരെ ദയനീയ dayaneeyമായി നോക്കി. പക്ഷെ ആരും അയാളെ നോക്കിയില്ല. പിന്നീട് അവശനായി തളർന്നു വീണു. ഒരു തുള്ളി വെള്ളത്തിനു വേണ്ടി യാചിച്ചു. ആരും കൊടുത്തില്ല.
പിന്നീടവർ കണ്ടത് നാരായണന്റെ വയറിളകുന്നതാണ്.
പിന്നീടവർ കണ്ടത് നാരായണന്റെ വയറിളകുന്നതാണ്.
അര മണിക്കൂർ കഴിഞ്ഞു നാരായണൻ കിടപ്പിൽ നിന്നു എഴുന്നേറ്റു അമ്മയുടെ അടുക്കലേക്കു പോയി. ഉടനെ അമ്മയുടെ കാൽക്കൽ വീണു.
അമ്മ എന്നോട് പൊറുക്കണം. ഒരു തുണയുടെ ആവിശ്യം ഞാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്. എനിക്കും പെണ്ണു കെട്ടണം.
അങ്ങനെ നാരായണനും കെട്ടി
രണ്ടു കണ്ണും !
Ceevi
അങ്ങനെ നാരായണനും കെട്ടി
രണ്ടു കണ്ണും !
Ceevi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക