Slider

ഞാൻ

0
Image may contain: 1 person, smiling, outdoor

ഒരൊറ്റ ചുംബനത്താൽ
നീയെന്റെ
ഭ്രമണപഥമൊന്നാകെ
മാറ്റിവരച്ചിരിക്കുന്നു..
നിന്റെ ഉന്മാദങ്ങളുടെ
ചിറകിൽ
ഞാൻ ദിശാഭ്രംശം
വന്നവളെപ്പോലെ
തപ്പിത്തടയുന്നു.
നീലാകാശത്തിൽ
കൺചിമ്മുന്ന
ഓരോ നക്ഷത്രങ്ങളേയും
പറിച്ചെടുത്ത്...
അതിൽ നിന്റെ പ്രണയം
തുന്നിച്ചേർത്ത്
എന്തിനാണ് നീ അതെല്ലാം
എന്റെ മിഴിയാഴങ്ങളിൽ
ഒളിപ്പിച്ചിരിക്കുന്നത്..
ശിശിരവും ഹേമന്ദവും
വന്ന് മുട്ടിവിളിക്കുമ്പോൾ..
നിന്റെ വസന്തങ്ങളുടെ
കുളിരിൽ ..
നിന്റെ പ്രണയത്തിന്റെ
ആലസ്യ ഹർഷങ്ങളിൽ ...
പെയ്ത് തോർന്ന
ഗ്രീഷ്മ ദാഹങ്ങളിൽ...
നിന്റെ മാറോട് ചേർന്ന്..
പ്രണയത്തിന്റെ നനഞ്ഞ
തൂവൽച്ചിറകുകൾ
ഒതുക്കി ...
നിന്നോടൊപ്പം
ഞാൻ മയങ്ങുകയാണെന്ന്
പറഞ്ഞേക്കൂ...
.............. ജയമോൾ വർഗ്ഗീസ്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo