ഒരു പൂവായിരിക്കണം
അതും കാട്ടുപൂവായിരിക്കണം
നാട്യങ്ങളും വഞ്ചനകളുമില്ലാത്ത് ഹരിതാഭയിൽ കൊഴിഞ്ഞ്
അലിഞ്ഞ് ഇല്ലാതെയാകണം
അതും കാട്ടുപൂവായിരിക്കണം
നാട്യങ്ങളും വഞ്ചനകളുമില്ലാത്ത് ഹരിതാഭയിൽ കൊഴിഞ്ഞ്
അലിഞ്ഞ് ഇല്ലാതെയാകണം
ഒരു ചെടിയായിരിക്കണം.....
അതും കാട്ടുചെടിയായിരിക്കണം കൃത്രിമത്വത്തിന്റെ തൊട്ടിയിൽ വളരാതെ
സ്വയം അന്നം തേടി
ഭൂമിയുടെ നൊമ്പരങ്ങളിലേക്ക് വേരാഴ്ത്തി വളർന്ന്
വടവൃക്ഷമാകണം....
അതും കാട്ടുചെടിയായിരിക്കണം കൃത്രിമത്വത്തിന്റെ തൊട്ടിയിൽ വളരാതെ
സ്വയം അന്നം തേടി
ഭൂമിയുടെ നൊമ്പരങ്ങളിലേക്ക് വേരാഴ്ത്തി വളർന്ന്
വടവൃക്ഷമാകണം....
ഒരു കാറ്റായിരിക്കണം
അതും മലമുകളിലെ കാറ്റാകണം
ഇടുങ്ങിയ ചുവരുകളിൽ
വിങ്ങിനിൽക്കാതെ
ആകാശസീമകൾ ഭേദിക്കുന്ന
കരിമേഘങ്ങളെ തണുപ്പിച്ച്
ഭൂമിയിൽ വർഷം വിതക്കുന്ന്
കുളിൽ കാറ്റാവണം....
അതും മലമുകളിലെ കാറ്റാകണം
ഇടുങ്ങിയ ചുവരുകളിൽ
വിങ്ങിനിൽക്കാതെ
ആകാശസീമകൾ ഭേദിക്കുന്ന
കരിമേഘങ്ങളെ തണുപ്പിച്ച്
ഭൂമിയിൽ വർഷം വിതക്കുന്ന്
കുളിൽ കാറ്റാവണം....
പൂവുമാവില്ല ചെടിയുമാവില്ല
കാറ്റുമാവില്ല
എല്ലാം എന്റെ ബോൺസായി
സ്വപ്നങ്ങൾ മാത്രം.......
കാറ്റുമാവില്ല
എല്ലാം എന്റെ ബോൺസായി
സ്വപ്നങ്ങൾ മാത്രം.......
വിജയൻ പുനലൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക