Slider

എന്റെഓപ്പോൾ ഭാഗം - 12

0
Image may contain: 1 person, smiling, text

ഭാഗം - 12
"അപ്പോൾ നിന്റെ ഓപ്പോളിന്റെ സ്ഥാനം ഭദ്ര ഏറ്റെടുത്തല്ലേ!"
"അതെ ജെറോം, ഓപ്പോൾ മരിച്ചത് എനിക്ക് താങ്ങുവാൻ കഴിയില്ലെന്ന് ഭദ്ര ചേച്ചിക്ക് അറിയാം. അത് കൊണ്ട് ആ വിഷമം എനിക്കുണ്ടാവാതിരിക്കാൻ ഭദ്ര ചേച്ചി അങ്ങനെ വിളിക്കുന്നതാണ്"
നീ ഭദ്രയെ എപ്പോഴൊക്കെ കാണും?
"വർഷത്തിൽ ഒരിക്കൽ, അധിക നേരമൊന്നും സംസാരിക്കില്ല. പോകും കാണും വരും. ഭദ്ര ചേച്ചിയെ കാണുമ്പോഴൊക്കെ എനിക്ക് എന്റെ ഓപ്പോളിനെ ഓർമ്മ വരുന്നത് കൊണ്ട് കൂടുതലും ഭദ്ര ചേച്ചിയെ കാണുവാൻ ശ്രമിക്കാറില്ല"
അല്ല മിഥുൻ, നമ്മുക്ക് ഭദ്ര ഓപ്പോളിനെ ഒന്ന് കാണാൻ പോയാലോ? ജെറോം പറഞ്ഞു.
"അത് പോകാം ജെറോം, ചില ദിവസങ്ങളിൽ ഭദ്ര ഓപ്പോൾ പുറത്തിറങ്ങാറില്ല. പൂജയും ഗന്ധർവ്വ ആരാധനയുമായി കഴിയും"
ഉം, ജെറോം , ഒരു പ്രാവശ്യം കൂടി മൂളി.
"അത് മാത്രമല്ല ഓപ്പോൾ മരിച്ചതിന് ശേഷം ഭദ്ര ചേച്ചിക്ക് മാനസികമായി എന്തോ പ്രശ്നമുള്ളത് പോലെ. അത് കൊണ്ട് ഇടക്കിടക്ക് അബ്നോർമലായി പെരുമാറാറുണ്ടെന്ന് മുത്തശ്ശൻ പറയാറുണ്ട്, എന്നാൽ എന്നെ കാണുമ്പോൾ എനിക്കത് തോന്നിയിട്ടില്ല. എന്തോ, ഓപ്പോൾ മരിച്ചതിന് ശേഷം ആർക്കും ഒരു സുഖമില്ലാത്തത് പോലെ"
അപ്പോൾ മിഥുൻ, നമുക്ക് ഒരു ദിവസം ഭദ്രയെ കാണാൻ പോകണം.
"ശരി, ഞാൻ പറയാം ജെറോം"
അല്ല മിഥുൻ നമ്മൾ ഓപ്പോളിന്റെ മുറി അന്ന് വ്യത്തിയാക്കിയതിന് ശേഷം ശരിക്കും നോക്കിയില്ല. നമുക്കൊന്ന് കയറി നോക്കിയാലോ.
"അതിനെന്താ, നാളെ തന്നെ നീ തിരുവില്വാമലയിലേക്ക് പോന്നോളൂ"
ശരി മിഥുൻ നാളെ പത്തിന് കാണാം എന്ന് പറഞ്ഞവർ പിരിഞ്ഞു.
........................
"അന്നാമ്മേ എടീ അന്നാമ്മേ നീയെവിടാ..." വീട്ടിൽ വന്ന് കോളിംഗ് ബെല്ലടിച്ചിട്ടും ആനി കതക് തുറക്കാതിരുന്നപ്പോൾ ജെറോം ജനലിൽ കൂടി വിളിച്ച് കൂവി.
ദാ വരണു ഇച്ചായാ, കുളിക്കുവാരുന്നു, തുവർത്തിക്കൊണ്ടിരിക്കുമ്പോഴാ കോളിംഗ് ബെല്ലടിക്കുന്നത് കേട്ടത്. ജനലിന്റെ അരികിൽ വന്ന് തലയിൽ തോർത്ത് തലയിൽ കെട്ടി അവൾ പറഞ്ഞു.
നീ ജനലിനരികിൽ നിന്ന് കിന്നരിക്കാതെ വന്ന് വാതില് തുറക്കെന്റെ അന്നാമ്മേ...!
ശോ, ഞാനത് മറന്നു എന്ന് പറഞ്ഞ് ആനി ചിരിച്ചു.
വാതില് തുറന്ന് ജെറോം അകത്ത് കയറിയതും , ആനിയെ പിന്നിൽ നിന്ന് വട്ടം കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു "എന്തൊരു നല്ല സുഗന്ധമാടി പെണ്ണേ നിനക്ക്. ചന്ദന സോപ്പിന്റെ മണവും പിന്നെ നിന്റെ സൗന്ദര്യവും എന്നും എനിക്കൊരു ലഹരിയല്ലേടി അന്നക്കൊച്ചെ"
അവന്റെ ആ ആലിംഗനത്തിൽ ആനി തെല്ലാസ്വദിച്ചെങ്കിലും, പെട്ടെന്ന് അവന്റെ കൈ വിടുവിച്ച് അവനോട് മുഖത്തോട് മുഖം നോക്കി തെല്ല് നാണത്തോടെ പറഞ്ഞു ...
"എന്താ മോന്റെ ഉദ്ദേശം, ആ ലഹരി ഇപ്പൊ അങ്ങനെ നുണയണ്ട , കൊച്ചു കള്ളൻ"
നീ പോടീ പെണ്ണേ, നിന്നെ ഞാൻ ഇന്ന് രാത്രി നമ്മുടെ മുറിയിൽ വെച്ച് നടക്കുന്ന കാവിലെ പാട്ട് മത്സരത്തിനെടുത്തോളാം, ഇപ്പോ നീ പൊക്കോ.
"അയ്യടാ, എന്താ പൂതിന്ന് നോക്കിക്കേ, ഇന്നെനിക്ക് വ്യതം ആണ് സാഹിത്യകാരാ നടക്കൂല്ല"
നിന്റെ വ്യതം, എന്ത് തന്നെയാണേലും ഞാനത് മുടക്കും കൊച്ചു പെണ്ണേ .
പോടാ തെമ്മാടി, ഇന്ന് റെഡ് സിഗ്നൽ കാണിച്ചു, രണ്ടു ദിവസം കഴിയട്ടെ.
ഇതാ പറഞ്ഞേ, ഈ സിഗ്നൽ വന്നാൽ ഓവർ ബ്രിഡ്ജ് ഉണ്ട്. ഗേറ്റ് അടക്കേണ്ട ആവശ്യമില്ലല്ലോ.
"പോടാ, കാട്ട് തെമ്മാടി, നിന്നെക്കൊണ്ട് ഞാൻ തോറ്റു"
അങ്ങനെ കുറച്ചവരുടെ പ്രേമ സല്ലാപമൊക്കെ കഴിഞ്ഞ് അത്താഴവും കഴിച്ച് കിടക്കുന്നതിന് മുന്നേ ജെറോം ആനിയെ വിളിച്ച് അന്ന്പകൽ നടന്ന മിഥുനുമായുള്ള സംഭാഷണങ്ങൾ നട്ട് ഷെൽ രൂപത്തിലാക്കി ചുരുക്കി പറഞ്ഞു.
"ഇച്ചായോ, ഇതല്പം തല പുകയേണ്ട ഒന്നാണല്ലോ. ആകെ ഒരു പുകമറ എല്ലായിടത്തും"
അതേടി അന്നാമ്മേ, ഇനി ഏത് വഴിയേ മുന്നോട്ട് പോകണമെന്നേ ഒരു സംശയം ബാക്കി നില്കുന്നുള്ളു. എന്തായാലും ഞാൻ നാളെ തിരുവില്വാമലയിലേക്ക് പോകുന്നുണ്ട്, ഓപ്പോൾ മരിക്കുന്ന വരെ താമസിച്ച മുറിയൊന്ന് ശരിക്കും ഒന്ന് വീക്ഷിക്കണം എന്തെങ്കിലും തുമ്പ് കിട്ടിയാലോ.
"അവിടുന്ന് എന്ത് തുമ്പ് കിട്ടാനാ ഇച്ചായാ?"
കിട്ടുമെന്നൊന്നും പ്രതീക്ഷയില്ല, എങ്കിലും ചെറിയൊരു ആത്മവിശ്വാസത്തിന്, സിനിമയിലൊക്കെ കണ്ടിട്ടില്ലേ ഓരോ അന്യോഷകർ എല്ലാതും അരിച്ച് പെറുക്കുന്നത്. കിട്ടാം കിട്ടാതിരിക്കാം.
"ശരിയാ, ഇച്ചായൻ പോയി നോക്ക്"
നീയും പോരുന്നോ നാളെ?
"നാളെ ഞാനില്ല ഇച്ചായാ, സ്കൂളിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. PTA മീറ്റിംഗ് ഉണ്ടെന്ന് വിളിച്ച് പറഞ്ഞു"
ശരി, എന്നാ വാ നമുക്ക് കിടക്കാം.
....................................
പിറ്റേ ദിവസം രാവിലെ ആനിയും ജെറോമും ഒരുമിച്ചിറങ്ങി, ആനിയെ സ്‌കൂളിൽ കൊണ്ടാക്കിയതിന് ശേഷം ജെറോം തിരുവില്വാമലയിലേക്ക് തിരിച്ചു.
പത്തിന് അഞ്ച് മിനിറ്റ് മുന്നേ ജെറോം അവിടെയെത്തി.
അവനായി ഇല്ലത്തെ ദോശയും ചട്ണിയും ചമ്മന്തിയും ഭവാനിയമ്മ എടുത്ത് വെച്ചിട്ടുണ്ടായിരുന്നു. അത് കഴിച്ച് മിഥുനും ജെറോമും കൂടി ഓപ്പോളിന്റെ മുറിയിൽ കയറി.
അന്ന് കണ്ട മാറാലയും ചിലന്തി വലയും ഒക്കെ തൂത്ത് കളഞ്ഞ് വ്യത്തിയാക്കിയിരിക്കുന്നു. ജെറോം മുറിയൊന്ന് വീക്ഷിച്ചു. മുകളിൽ സീലിംഗ് നല്ല മരം കൊണ്ട് ചെയ്തിരിക്കുന്നു. ഒരു മരത്തിന്റെ അലമാരയും, ഡെസ്കും, പിന്നെ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്ന ഒരു ഷെൽഫും, താഴെ ഒരു വിദേശ നിർമ്മിത വലിയ പെട്ടിയും. കുറച്ച് പുസ്തകങ്ങൾ മേശപ്പുറത്ത് കിടക്കുന്നു. അതിൽ രണ്ട് പുസ്തങ്ങൾ വായനശാലയിൽ നിന്ന് എടുത്ത ഗന്ധർവ്വ ക്യതികളായിരുന്നു.
ആ പുസ്തകങ്ങൾ ജെറോമെടുത്ത് മെല്ലെ മറിച്ച് നോക്കി.
മിഥുൻ ആ സമയം കുറച്ച് വികാരഭരിതനായി കാണപ്പെട്ടു. ഓപ്പോളിന്റെ ഓർമ്മകൾ അവനെ തെല്ലൊന്നുമല്ല ദുഃഖിതനാക്കിയത്.
ജെറോം വീക്ഷണം തുടർന്നു. താഴെ നിലമൊക്കെ അടിച്ച് വാരി വ്യത്തിയാക്കിയിരിക്കുന്നു. ജെറോം ഷെൽഫ് തുറന്ന് പുസ്തകങ്ങളും മറ്റും നോക്കി. എല്ലാം അടുക്കും ചിട്ടയുമായി വെച്ചിരിക്കുന്നു. ഒരു വിധം എല്ലാ പുസ്തകങ്ങളും ജെറോം തുറന്ന് നോക്കി. ഒന്നും ഇല്ല.
ആ വിദേശ നിർമ്മിത പെട്ടി തുറക്കാൻ നോക്കിയപ്പോൾ പൂട്ടിയിരുന്നു. വർഷങ്ങളായി തുറന്നിട്ടത്.
മിഥുൻ ഇതിന്റെ താക്കോൽ എവിടെയാണെന്നറിയാമോ?
ഇല്ല ജെറോം , ഒപ്പോളാണ് ഇതൊക്കെ ചെയ്തിരുന്നത്. അന്ന് ഞാൻ ചെറുതല്ലേ എനിക്ക് 13 വയസ്സായിരുന്നു ഓപ്പോൾ മരിക്കുമ്പോൾ ഓപ്പോളിന് പത്തൊമ്പതും. ഓപ്പോളിന്റെ മേശ വലിപ്പിൽ ഒന്ന് നോക്കിയാലോ?
അത് നോക്കാം, ജെറോം പറഞ്ഞു.
ജെറോം തന്നെ മേശ വലിപ്പ്‌ തുറന്നു. അതിൽ കുറച്ച് പേനകളും, പെൻസിലും പിന്നെ കുറച്ച് കുപ്പി വളകളും ഉണ്ടായിരുന്നു. അതൊക്കെ സാവധാനം മാറ്റി നോക്കിയിട്ടും താക്കോൽ കിട്ടിയില്ല.
ആ ഷെൽഫിലൊക്കെ ഒന്ന് കൂടി നോക്കിയിട്ടും താക്കോൽ കിട്ടിയില്ല.
പെട്ടെന്ന് തന്നെ ജെറോമിനൊരു ബുദ്ധിയുദിച്ചു. അവൻ ആ മേശ വലിപ്പ്‌ മുഴുവനായി വലിച്ച് പുറത്തെടുത്തു. എന്നിട്ട് അതിന്റെ ഒരു വശത്തുള്ള സ്ലൈഡറിന്റെ മറുവശത്തുള്ള ഒരു അറയിൽ പരതി നോക്കി. അവന്റെ ശ്രമം വിജയിച്ചു , താക്കോൽ കിട്ടി.
എടാ നിന്റെ കാഞ്ഞ ബുദ്ധി, ഇതൊക്കെ എവിടുന്ന് പഠിച്ചു. മിഥുൻ ജെറോമിനോട് തമാശയായി ചോദിച്ചു.
ഹ ഹ ഹ , അതൊക്കെ വലിയ കഥയാ , പണ്ടേ സ്‌കൂളിൽ പോകുമ്പോൾ പോക്കറ്റ് മണിക്ക് വേണ്ടി ഞാൻ ഒരു ഒന്നൊന്നര തിരച്ചിലാ നടത്തുകാ. അങ്ങനെയാണ് ഇങ്ങനൊരു സ്ഥലമുണ്ടെന്ന് കണ്ട് പിടിച്ചത്. ആ ഓർമ്മ പെട്ടെന്ന് വന്നു.
നീയാളു കൊള്ളാലോ ജെറോം.
ജെറോം മിഥുനെ നോക്കി കണ്ണിറുക്കി കാണിച്ചു.
താക്കോൽ തുരുമ്പിച്ചിരിക്കുന്നു.
മിഥുൻ കുറച്ച് മണ്ണെണ്ണ കൊണ്ട് വരാമോ?
ശരിയെടാ , ദാ ഇപ്പോൾ കൊണ്ട് വരാം എന്ന് പറഞ്ഞ് മിഥുൻ അടുക്കളയിലേക്ക് പോയി മണ്ണെണ്ണ കൊണ്ട് വന്ന് താക്കോൽ അതിൽ കഴുകി കുറച്ച് ഉരച്ച് ശരിയാക്കി. വിദേശ നിർമ്മിതിയായത് കൊണ്ട് അധികം തുരുമ്പില്ല. ഒന്ന് രണ്ട് ഡ്രോപ്‌സ് പെട്ടിയുടെ താക്കോൽ ദ്വാരത്തിലുമൊഴിച്ചു. അവസാനം അവനത് തുറന്നു.
അതിൽ കുറച്ച് പാവാടയും ബ്ലൗസും കണ്ടു. അതൊക്കെ മാറ്റി നോക്കിയപ്പോൾ താഴെ ഒരു ഡയറി ഇരിക്കുന്നു. അതിന്റെയൊപ്പം ഒരു പേനയും. പെട്ടിക്കുള്ളിൽ ഒരു കുഴപ്പവും ഇല്ല. പഴയ വിദേശ പെർഫ്യൂമുകളും അതിൽ കണ്ടു.
ജെറോം ഡയറിയെടുത്ത് മറിച്ച് നോക്കി. മിഥുൻ ഇത് വരെ അത് കണ്ടിട്ടിണ്ടായിരുന്നില്ല. തന്റെ ഓപ്പോളിന്റെ കയ്യക്ഷരം കണ്ടപ്പോൾ മിഥുൻ ഒന്ന് തേങ്ങിയ പോലെ.
മിഥുൻ ഞാനിത് കൊണ്ട് പോകുന്നു. ഞാൻ രണ്ട് ദിവസം കഴിഞ്ഞ് വരാം. ഇതിൽ എന്തെങ്കിലും ഉണ്ടോന്ന് നോക്കട്ടെ.
കുറച്ച് നേരം കൂടി അവർ സംസാരിച്ചിരുന്നിട്ട് ജെറോം ഡയറിയുമായി വടക്കാഞ്ചേരിക്ക് തിരിച്ചു. യാത്രയിൽ ജെറോമിന്റെ ചിന്ത മുഴുവൻ ആ ഡയറിയെക്കുറിച്ചായിരുന്നു. അതിലെന്തെങ്കിലും ഉണ്ടാവാതിരിക്കില്ല. അവന്റെ ബുള്ളറ്റ് പതുക്കെ മുന്നോട്ട് പോയി കൊണ്ടിരുന്നു. കൂടെ അവന്റെ ചിന്തകളും.
തുടരും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo