Slider

ആത്മാവിൻ നൊമ്പരം

0
Image may contain: 1 person, beard, selfie and closeup

ഇന്നുനിൻ മിഴിയിൽനിന്നിറ്റു വീഴുന്നൊരീ
കണ്ണീർ കണങ്ങൾ തടുക്കുവാൻ വയ്യ 
ചാരെയിരിന്നു നിൻ നോവിൻ നിലവിളി
കാണുവാൻ വയ്യന്റെ പൊന്നുമോളേ
നേരിന്റെ പാതയിൽ ഏകയായിന്നു നീ
കാലത്തിൻ പൊയ്മുഖം മാറ്റീടുമ്പോൾ ആരുണ്ടുനിൻ തുണയായി നിന്നീടുവാൻ
ആരുമില്ലാത്ത നിൻ വാക്കുകേൾക്കാൻ
കാലചക്രം ഗതി മാറ്റിടാമെങ്കിലും
കാത്തിരിപ്പിന്നവസാനമുണ്ടാകുമോ
ഓരോവസന്തവും വിട ചൊല്ലിടുന്നേരം ഓർക്കുകയാണുനിൻ പോയകാലം
ഉമ്മറവാതിലിന്നിപ്പുറമെത്തുവാൻ കുഞ്ഞിളംപാദങ്ങൾ മെല്ലെയുയർത്തിനീ
എത്തിപ്പിടിച്ചകതകിന്നിടയിലായ്
ചേർത്തകരതലം നൊന്തുകരയവേ
ചാരത്തണഞ്ഞനിന്നമ്മതൻ മാറിലായ് തേങ്ങിക്കരഞ്ഞു മയങ്ങീടവേ
"കുഞ്ഞുവാവേ കരയാതെന്റെ ചക്കരേ ഏട്ടനടിച്ചിടാം" എന്നു മൊഴിഞ്ഞുനിൻ സങ്കടം മാറ്റുവാൻ കൈകളുയർത്തവേ പുഞ്ചിരി തൂകുന്ന നിൻ മുഖവും
ഏട്ടനാണെന്നും നിനക്ക് കാവലിനായ് ഏട്ടന്റെകുഞ്ഞനുജത്തിയായ് നീ ഏട്ടനോടൊപ്പം കളിച്ചും ചിരിച്ചും
ഏട്ടന്റെ രാജകുമാരിയായ് അന്നും
കാലമെന്തീ കൊടും പാതകം ചെയ്തു
കാണുവാൻ വയ്യ നിൻ സങ്കടങ്ങൾ
വേർപാടിൻ വേദന താങ്ങുവതെങ്ങനെ ദേഹിഞാനെങ്കിലുമമ്മയല്ലോ
നിന്നെയെൻമാറിലായ് ചേർത്തണച്ചീടുവാൻ
വയ്യ നിൻ മിഴിനീർ തുടച്ചിടാനും
എങ്കിലും കാവലായ് കൂടെയിരിക്കുവാൻ
എന്നുമീയമ്മ നിന്നരികിലെത്താം
കണ്ണുനീരല്ല കരുത്താണഭികാമ്യം കാലത്തിനൊത്തുചലിക്കനീയും...
***മണികണ്ഠൻ അണക്കത്തിൽ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo