Slider

കുഞ്ഞേ നിനക്കു വേണ്ടി

0
Image may contain: 1 person, beard, selfie and closeup

മോഹമുണ്ടേറെയെനിക്കെന്റെയുണ്ണിതൻ
ചാരത്തണയാനുമാകൊഞ്ചൽ കേൾക്കാനും..
നിൻചിരിയിൽ വിരിയും ഋതുക്കൾക്കോ നൂറുഭംഗി..
പുലരിത്തുടിപ്പിൽ നിൻ കണ്ണിണ തുറക്കുമ്പോൾ
മഞ്ഞിൻകണങ്ങൾക്കും പാൽപ്പുഞ്ചിരി..
മൂരിനിവർത്തിയുണർന്നു നീയമ്മതൻ
ചേലത്തുമ്പിൽ തൂങ്ങി
കുസൃതികൾ കാട്ടിയും..
കെട്ടിപ്പിടിച്ചൊരു മുത്തത്തിനായവൻ അമ്മതൻ പിന്നാലെയോടിടുന്നു
കുട്ടിക്കുറുമ്പുകളോർക്കുമ്പോളച്ഛൻറെ
നെഞ്ചകം ഈറനായി..
അച്ഛന്റെ ചൂടിൽവളരേണ്ടൊരുണ്ണിതൻ
അമ്മതൻ വാക്കിലൊരച്ഛനെ കണ്ടുണ്ണി
അച്ഛന്റെ സ്നേഹം നിക്ഷേധിച്ചപോലവൻ
കരടായി കണ്ടൊരീയച്ഛനെ തൻകണ്ണിൽ..
പ്രവാസദുരിതത്തിലാണച്ഛനിന്നോമനേ
വിരുന്നുകാരനാകാനെന്നും വിധിയുള്ളോൻ
മോനൂനെക്കാണുവാനച്ഛനിതായിന്ന്
പെട്ടികളെല്ലാമൊരുക്കിവെച്ചീടുന്നു..
പെട്ടിയിലുണ്ടേറെയിന്നു നിനക്കേകാൻ
വർണ്ണങ്ങൾ ചാലിച്ചൊരായിരം കളിക്കോപ്പുകൾ..
കളിപ്പാട്ടമൊക്കെയും കാണുന്ന മാത്രയിൽ
പുഞ്ചിരിപ്പൂനിലാവാകും നിൻ പൂമുഖം..
അന്നേരമച്ഛന്റെ സന്തോഷം കണ്ണീരായ്
കണ്ണുനനച്ചുകൊണ്ടൊഴുകിവരും..
അരനാഴികക്കുള്ളിൽ ചെക്കിംഗഴിഞ്ഞീടും
പിന്നെ ഞാനാകാശത്ത് ചിറകുകൾ വീശിയുയർന്നു പൊങ്ങും..
കൺമണീ ഞാൻ നിന്നരുകിലണഞ്ഞീടാം
തഴുകിത്തലോടി നിന്നെയെൻ തോളിലേറ്റാം..

By: Manoj Kavutharayil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo