
രമ്യേ... നമുക്ക് രണ്ടു പേർക്കും ഇൻഷുറൻസ് പോളിസി എടുക്കാം.. ഗോപൻ പറഞ്ഞു.
ഇപ്പോ എന്നാത്തിനാന്ന് പോളിസി..?
എടീ.. രണ്ടാഴ്ച മുൻപ് ഒരു രാത്രി, പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ ഇൻഷുറൻസ് പരിപാടിയെക്കുറിച്ച് ടിവിയിൽ ന്യൂസ് കണ്ടതായി ഓർക്കുന്നില്ലേ.. . ?
ആണോ.. ഞാൻ ഓർക്കുന്നില്ല.
ങ്ഹാ.. അങ്ങനെയൊരു പോളിസി വന്നിട്ടുണ്ട്. വർഷം 12 രൂപ മാത്രമേ അക്കൗണ്ടിൽ നിന്ന് പിടിക്കുള്ളു.
ആഹാ .. അതു കൊള്ളാം. എന്നാൽ നമുക്ക് ചേരാം. പോളിസിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നു പറഞ്ഞേ ..
എടീ.. നീ വണ്ടിയിടിച്ചെങ്ങാനും തട്ടിപ്പോയാൽ എനിക്ക് നാലു ലക്ഷം രൂപയും, പുതിയ ഭാര്യയേയും കിട്ടും.
ഓഹോ.. അങ്ങനെയാണല്ലേ .. എന്നാലേ ഒരു പോളിസിക്കും ഞാൻ ചേരുന്നില്ല .
അയ്യോ ടീ... അങ്ങനെ പറയല്ലേ, മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ, നിനക്കും നാലു ലക്ഷം രൂപാ കിട്ടൂടീ ...
ആണോ.. അപ്പോൾ പുതിയ ഭർത്താവിനെയും കിട്ടുമായിരിക്കും അല്ലേ.. ചേട്ടാ ...
അതു വേണോ ടീ..
ആ .. പിന്നെ .. വേണ്ടേ... രമ്യ ഗോപനോട് പറഞ്ഞു.
ഇതെല്ലാം കേട്ടു നിന്ന അവരുടെ ഒൻപത് വയസ്സുള്ള മകൻ 'അച്ചു' അവരോട് പറഞ്ഞു;
"നിങ്ങൾ രണ്ടാളും തട്ടിപ്പോയാൽ , എനിക്ക് എട്ട് ലക്ഷം രൂപയും, മന:സമാധാനവും കിട്ടും അല്ലേ ..."
സുമി ആൽഫസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക