Slider

മണവാട്ടിയുടെ കൂട്ടുകാരി

0
Image may contain: 1 person, selfie, beard and closeup

കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണത്തിന്റെ അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത് ...
അന്ന്വേഷിച്ചപ്പോൾ മണവാട്ടിയുടെ കൂട്ടുകാരിയാണ് എന്നറിഞ്ഞു
...കണ്ട മാത്രയിൽ തന്നെ എന്നിൽ അനുരാഗം മുളപൊട്ടി ....
ചില സിനിമയിലൊക്കെ നമ്മൾ കാണുലെ നായിക കല്യാണത്തിനോ മറ്റോ വരുമ്പോൾ നായകൻ ചുറ്റും നിരത്തി കെട്ടിയ പൂക്കൾക്കിടയിലൂടെ നായികയെ പ്രണയാർദ്രമായി നോക്കുന്നത്, ആ ഒരു ഫീൽ ആയിരുന്നു എനിക്കു തോന്നിയത് .
ഇനി ഇവിടെ വേണ്ടത് ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആണ് തൽക്കാലത്തേക്ക് ഞാൻ മനസിൽ ഒരു മ്യൂസിക് ഇട്ടു കൊടുത്തുകൊണ്ടിരുന്നു .....
കല്യാണത്തിനു വന്ന സകലവന്മാരുടെയും കണ്ണുകൾ അവളിൽ ഉടക്കുന്നുണ്ടാർന്നു ...ചിലവന്മാരുടെ കണ്ണു പുറത്തേക്കു തള്ളി പോകുമെന്ന വിധത്തിലായി ....
അയ്യോ എനിക്കങ്ങോടു അരിച്ചു കയറി, ഈ യോദ്ധ സിനിമയിലു മോഹൻലാലിന്റെ കണ്ണിലു വിതറിയ പൊടി കുറച്ചു കിട്ടിയ കൊളർന്നുണ്ടാർന്നു അപ്പൊ എനിക്കു ....
ഇങ്ങനെ ഓരോന്നു ആലോചിച്ചു നിൽക്കുമ്പോൾ പുതിയ കുറെ അവതാരങ്ങൾ പന്തലിലേക്ക് കയറി വന്നു ....
വന്നവൻമാർ അവളുടെ ക്ലാസ്സ്‌മേറ്റ്സ് ആണെന്നു മനസിലായി ...അതിലൊരുത്തൻ അവളുമായി മുട്ടിയുരുമ്മി വർത്താനം പറയുന്നത് കണ്ടപ്പോൾ എന്നെ നിയന്ത്രിക്കാൻ ഞാൻ ഏറെ പാടുപെട്ടു ...
അടുത്തൊരു ചാണക കുഴിയെങ്ങാനും ഉണ്ടായിരുന്നേൽ ഞാൻ അതിൽ പൂഴ്ത്തിയേനേ ...
കുഴപ്പോലെ അവൻ ഉണ്ണാനിരിക്കട്ടെ കാണിച്ചു കൊടുക്കാം ....
എനിക്കു അവളോടൊന്നു മിണ്ടണം എന്നു തോന്നി ...
പക്ഷെ എങ്ങനെ മിണ്ടും ആലോചിച്ചു ഒരു എത്തും പിടിയും കിട്ടുന്നില്ല ...
യെസ് താൽക്കാലത്തേക്കു ഒരു ഐഡിയ ഒപ്പിച്ചു ...
ഒരു ട്രേയ്‌ എടുത്തു ഒരഞ്ചു ഗ്ലാസ് മഞ്ഞവെള്ളം അതുമേൽ കേറ്റി അവളെ ലക്ഷ്യമാക്കി നടന്നു ....
രണ്ടടി നടന്നപ്പോഴേക്കും ഒരസത്തു ചെക്കൻ ഓടി വന്നുകയറി മഞ്ഞവെള്ളം വായുവിൽ പൊങ്ങി എന്നെയും തൊട്ടപ്പുറത്തു നിന്ന ചേട്ടനെയും കുളിപ്പിച്ചു ...
എല്ലാരും തിരിഞ്ഞു നോക്കി അവളുൾപ്പടെ ...
ഉസ്താദ് ഹോട്ടലിൽ ദുൽക്കർ സല്മാന് വന്ന ഒരവസ്ഥ ഞാൻ നേരിട്ടു ..
ചമ്മി നാറിപ്പോയാ ഞാൻ ഒരു മൂലയിൽ പോയി നിന്നു ഷർട്ട് കുടഞ്ഞു ...
ഒരു കൂട്ടുകാരൻ വന്നു ഷർട്ട് മാറാണോ എന്നു ചോദിച്ചു ..
ഏയ്‌ വേണ്ട എന്നു പറയുന്നതിനിടയിൽ അവളെ പാളി ഒന്നു നോക്കി അവളപ്പോഴും സംസാരത്തിൽ മുഴുകിയിരിക്കുകയാണ് ...
അവളുടെ ഹീറോ ഇവിടെ മഞ്ഞ വെള്ളത്തിൽ ധൃതങ്കപുളകിതൻ ആയിട്ടും ഒന്ന് തിരിഞ്ഞു കൂടി നോക്കുന്നില്ല.
കെട്ടു കഴിഞ്ഞു അവൾ ഉണ്ണാനിരുന്നപ്പോൾ അവൾക്കു വേണ്ടി എന്തും എപ്പോഴും വിളമ്പുവാനായി ഞാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു
...വളരെ സാവധാനത്തിൽ ഉരുളകളാക്കി കഴിക്കുന്ന ആ കാഴ്ച്ച ഒന്നു കാണേണ്ടതു തന്നെയാണ് ...
അതിനും പോരാത്തതിനു മറ്റവൻ തൊട്ടപ്പുറത്തിരുന്നു ചാവടിയന്ത്രത്തിനു വന്ന ബലിക്കാക്ക കണക്കെ അളിച്ചുവാരി തിന്നുന്നു ...
ഇവനൊക്കെ എവിടെന്നു വരുന്നെടാ എന്നു തോന്നി പോയി.
ഊണു കഴിച്ചപ്പോൾ അവൾക്കിഷ്ട്ടപെട്ട വിഭവങ്ങൾ കൂട്ടുകറിയും അവിയലുമാണെന്നു മനസിലായി ....കല്യാണത്തിന് ശേഷം അവളും ഞാനും ഞങ്ങളുടെ അടുക്കളയിലിരുന്നു അവിയലും കൂട്ടുകറിയും ഉണ്ടാക്കുന്നത് ഓർത്തുകോടിരുന്നപ്പോഴേക്കും അവൾ കൈ കഴുകി എണിറ്റു ....
അവൾക്കു വിശപ്പു മാറിയോ എന്തോ കുറച്ചു അവിയലും കൂട്ടുകറിയും പിന്നെ അടപ്രഥമനും അവൾക്കു പാർസൽ കൊടുത്തു വിടണമെന്നു തോന്നി പക്ഷെ എന്റെ അമ്മാവന്റെ കല്യാണമല്ലല്ലോ ..
ഊണ് കഴിഞ്ഞു ഒരു ഫോട്ടോ പോലും എടുക്കാതെ അവരെല്ലാവരും പിരിഞ്ഞു ...അവളും ഒരു കൂട്ടുകാരിയും അവിടന്നു നടന്നു നീങ്ങി ....
പിന്നെ ഒരു നിമിഷം പോലും കളയാതെ ഞാൻ ബൈക്കുമെടുത്തു പുറകെ വിട്ടു ....തൊട്ടടുത്ത ബസ് സ്റ്റോപ്പിൽ അവൾ നിൽക്കുന്നുണ്ടാർന്നു ഭാഗ്യത്തിന് കൂട്ടുകാരി പോയിരുന്നു ....
ഞാൻ വണ്ടി നിർത്തി ബസ് സ്റ്റോപ്പിലേക്ക് കയറി ....
എന്നെ കണ്ടപ്പോൾ അവൾക്കൊരു വല്ലായ്മ തോന്നിയിരുന്നു ...
ഞാൻ എന്റെ മനസു തുറന്നു ...
ലക്ഷ്മി എനിക്കു തന്നെ
ഇഷ്ട്ടമാണ് ...
കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നു ..
അവൾ ഒന്നും മിണ്ടിയില്ല ...
ലക്ഷ്മി ഒന്നും പറഞ്ഞില്ല ...
സോറി ചേട്ടാ അടുത്ത മാസം എന്റെ കല്യാണമാണ് ...
ആണോ സോറി ലക്ഷ്മി ...
ഇതും പറഞ്ഞു ഞാൻ ബൈക്ക് തിരിച്ചു ...അവൾ അടുത്ത ബസിൽ കയറി പോയി ..
കല്യാണ വീട്ടിലെത്തിയപ്പോഴേക്കും വിഷമം കൊണ്ടും സമയം മൂന്നായതു കൊണ്ടും നല്ല വിശപ്പുണ്ടാർന്നു ...
ഞാൻ എത്തിയപ്പോഴേക്കും സദ്യ തീർന്നിരുന്നു .........
Aneesh. p. t
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo