കാലൻ വന്നുപറഞ്ഞു നിന്നുടെ -
കാലം തീരാറായല്ലോ...
അയ്യോ.., കലാ വേണ്ടന്നേ
കാലം വേണം എനിക്കിനിയും.
കാലം തീരാറായല്ലോ...
അയ്യോ.., കലാ വേണ്ടന്നേ
കാലം വേണം എനിക്കിനിയും.
കാതമിനിയും താണ്ടേണം
കാമുകനൊത്തു നടക്കേണം
കല്യാണമൊന്നു കഴിച്ചിടണം
കുട്ടികൾ രണ്ട് പിറക്കേണം
കാമുകനൊത്തു നടക്കേണം
കല്യാണമൊന്നു കഴിച്ചിടണം
കുട്ടികൾ രണ്ട് പിറക്കേണം
മക്കളെ സ്കൂളിൽ ചേർക്കേണം
നല്ലവരായി വളർത്തേണം
പഠിപ്പിച്ചൊരു ജോലി മേടിച്ചിടേണം
മക്കളെ രണ്ടിനേം കെട്ടിക്കണം
അമ്മുമ്മയെനിക്കൊന്നായിടേണം.
നല്ലവരായി വളർത്തേണം
പഠിപ്പിച്ചൊരു ജോലി മേടിച്ചിടേണം
മക്കളെ രണ്ടിനേം കെട്ടിക്കണം
അമ്മുമ്മയെനിക്കൊന്നായിടേണം.
കാലാ.. കാല...ചങ്ങാതി
എന്നുടെ കാര്യം കേട്ടിടേണം
ആഗ്രഹമൊക്കെ നടത്തിടേണം
പിന്നെ വിളിച്ചാൽ ഞാനണയാം
നിന്നുടെ ചാരേ ചങ്ങാതി... !!!
എന്നുടെ കാര്യം കേട്ടിടേണം
ആഗ്രഹമൊക്കെ നടത്തിടേണം
പിന്നെ വിളിച്ചാൽ ഞാനണയാം
നിന്നുടെ ചാരേ ചങ്ങാതി... !!!
By: Jolly Varghese
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക