Slider

ആരും ചൂടാത്ത പൂവ്

0
കവിത
ആരും ചൂടാത്ത പൂവ്
ആരും ചൂടാത്ത 
പൂജക്കെടുക്കാത്ത
പൂമ്പാറ്റപോലുമേ
തൊട്ടുതലോടാത്ത
സുഗന്ധവും തേനും
പാടേയില്ലാത്ത
പൂക്കളുണ്ടാവില്ലേ ഈ ഭൂമിയിൽ ?
വിടരുവാൻ ഒട്ടുമേ
വെമ്പൽ കൊണ്ടീടാത്ത
പൊഴിയുമ്പോൾ പോലുമേ
മിഴികൾ നനയാത്ത
വെയിലിലും മഴയിലും
മരണം തിരയുന്ന
പൂക്കളുണ്ടാവില്ലേ ഈ ഭൂമിയിൽ ?
ആരും പറിക്കാത്ത
മാലയിൽ കോർക്കാത്ത
ഇലകൾതന്നടിയിൽ
സ്വയമൊളിച്ചിരിക്കുന്ന
ഒറ്റപ്പെടലിന്റെ
ശോകകാവ്യംപോലെ
പൂക്കളുണ്ടാവില്ലേ ഈ ഭൂമിയിൽ ?
വിധിയെന്ന അക്ഷരത്തെ
വിരൽചൂണ്ടി കാണിച്ച്
മൃദുലമാം ദളങ്ങളെ
മാറോടുചേർത്തിട്ട്
സ്വയമിതാഅടരുന്നു
പതിയെപ്പറക്കുന്നു
മണ്ണിന്റെമാറിലാ -
പൂവിതാ ഉറങ്ങുന്നു.
പുതുതായ് വിരിഞ്ഞൊരാ
പൂ മെല്ലെച്ചെന്നിട്ട്
വിടരുന്നമൊട്ടിന്
സ്വാന്തനമേകുന്നു
'കൊതിക്കല്ലേ നീയൊന്നും
നമുക്കില്ല ജീവിതം '
വിടരുന്നു പൊഴിയുവാൻ
അത്രതന്നെ.........
Jaya.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo