Slider

പ്രാർത്ഥന.

0
Image may contain: 1 person, outdoor

പ്രാർത്ഥനകൾ കൊണ്ട് തുലാഭാരം തൂക്കുമ്പോൾ ഒത്തിരി പ്രതീക്ഷയുണ്ടാവും,
മനസ്സിലെ സങ്കടഭാരങ്ങൾ ഇറക്കി വെക്കുമ്പോൾ
മനമുരുകുന്ന പ്രാർത്ഥനയുടെ തട്ട് താഴാത്തതെന്തേ..?
കുറച്ചു കൂടി ആയുസ്സ് നീട്ടിക്കിട്ടാൻ ജപമാലയിൽ
ആവർത്തിച്ചുരുവിടുന്ന പ്രാർത്ഥനകൾ.
ഒരു പകലോൻ്റെ തിരോധാനം പോലെ
അനന്തതയിലേക്ക് ആഴ്ന്നു മറയുമെന്നറിഞ്ഞും,
ഹൃദയത്തിൽ നിന്നുതിരുന്ന
പ്രതീക്ഷയുടെ മോഹമറ്റ് വരണ്ടചുണ്ടുകളുടെ
നിരത്ഥകമായ ജപമന്ത്രങ്ങൾ.
അടുത്ത ജന്മത്തിൻ്റെ പുണ്യം തേടുകയാവും.
ഒരുമിച്ചുകൂട്ടിവെച്ചാൽ ആകാശവും ഭൂമിയും നിറക്കാൻ ശേഷിയുള്ള കരുണ തേടുന്ന പ്രാർത്ഥനകൾ.
പോയവരാരും തിരിച്ചു വരാത്തിടത്തേക്ക്,
കൂടെയിരുന്ന് സംസാരിച്ചുകൊണ്ടിരുന്നവർ
ഒരു വെള്ളത്തുണിയിൽ മുഖമൊളിപ്പിച്ച് മറയുമ്പോൾ,
കൂടു കട്ടിലുകളിൽ ഊഴം തേടിയെത്തുന്നവരുടെ പ്രതീക്ഷകൾ ഏതാനും നാൾക്കുള്ളിൽ അസ്തമിച്ച്
നിർജ്ജീവമായ കണ്ണുകളോടെ വെറുതെയിങ്ങനെ മരിക്കാൻ വേണ്ടി ജീവിക്കുന്നവരുടെതു മാത്രമാണീ ലോകം.
ഇവിടെ മാത്രമാണ് ദൈവങ്ങൾ കൂട്ടുചേരുന്നത്,
അവിശ്വസിനീയമായതൊന്നും നൽകാൻ അവർക്കാവുന്നില്ല.
നിലവിളികൾ മാത്രം കേട്ട് കേട്ട് പുതുമ നശിച്ചവരുടെ ലോകം,
ഓരോന്നിനു പിറകിലും ഒരു ഞെട്ടറ്റു വീഴൽ ഓർമ്മിപ്പിച്ച് നേർത്തില്ലാതാകുന്നവ..
കൂട്ടിരിക്കുന്ന കണ്ണുകളുടെ ദൈന്യതയിൽ
സ്വന്തം സമയം തേടിയിരിക്കുമ്പോൾ,
മനസ്സുമരിച്ച ശരീരത്തിന് ഈ ശ്വാസമൊന്നു പോയി കിട്ടാൻ വീണ്ടും പ്രാർത്ഥിച്ച്,
വെറുതേ..
ബാബു തുയ്യം
21/12/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo