
എന്റെ കുപ്പായൊന്നും വാഷിംഗ് മെഷീനിൽ ഇടരുത് ട്ടാ ജല്ലു .. കൈ കൊണ്ടലക്കണം
അതെന്തിനാ ഇക്കൂസേ ??
വാഷിംഗ് മെഷീനിൽ അലക്കിയാൽ പെട്ടെന്ന് നരച്ച് പോകും.. എല്ലാം കോട്ടൺ മെറ്റീരിയലാ ..
ആഹ് പറഞ്ഞെ നന്നായിക്ക് ... അല്ലേൽ എല്ലാം ഞാനങനെ അലക്കിയേനെ.....
പിന്നെ ഇഞ്ഞിത് കണ്ടാ .. നല്ല കുപ്പായല്ലേ നോക്കിയെ..
ആഹ് കൊള്ളാലോ .. ഗൾഫീന്ന് മാങ്ങിയതാ ??
അല്ല ഇത് എനിക്കു മങ്ങലത്തിനു ഗിഫ്റ്റായി കിട്ടിയതാ .. ഫേസ്ബുക്കിൽ എനിക്കൊരു ചങ്ക് കൂട്ടുകാരി ഉണ്ട്.. ഓൾടെ വക
അതേതാ അത്ര വലിയ ചങ്ക് ??
അതൊക്കെ ഇണ്ട്.. കുറേ കാലായിട്ടുള്ള ചങായിച്ചിയാ.. ഓൾ കൊല്ലത്തുള്ളതാ.. അവിടുന്ന് കൊറിയർ വഴി അയച്ചതാ
ഇത്ര ദൂരേന്നൊക്കെ അയക്കണേൽ ഇങ്ങൾ വെറും ചങ്ങായിമാർ അല്ലലോ .. സത്യം പറ ഇങ്ങളെ കാമുകി അല്ലേ അത്
പടച്ചൊനേ ഓളു കേക്കണ്ട ഇത്.. എടീ ഓളെ പോലെ ഒരുത്തി ഇണ്ടേൽ ലവ്വറൊന്നും മാണ്ട.. അമ്മാതിരി ഫ്രണ്ടാ..
ഓളെ മങ്ങലം കയിഞ്ഞിന ??
ആഹ് കയിഞിനു.. ഒരു മോനുണ്ട്..
ഇങ്ങൾ നേരിട്ട് കണ്ടിനാ ??
ഇല്ല.. ഒന്ന് നേരിട്ട് കാണണോന്ന് ബല്യ പൂതി ഇണ്ട്.. ഗൾഫിലേക്ക് പോണേനു മുന്നെ പറ്റിയാ കാണാൻ പോവും..
നമ്മളെ മങ്ങലം കയിഞ്ഞിട്ടിപ്പോ 2 ആഴ്ചയായി.. ഇത് വരെ ഇങ്ങക്ക് എന്റെ എറണാകുളത്തെ മാമന്റെ വീട്ടിലൊന്ന് കേറാൻ സമയൊല്ല .. എങ്ങാണ്ട് കിടക്കുന്ന ഒരുത്തിയെ കാണാൻ പോവാൻ സമയോണ്ട്ല്ലേ.. കൊള്ളാലോ ഇങ്ങളു..
ഞാനതിനു ഇന്ന് പോവുന്നൊന്നൂല്ല .. പിന്നെ എറണാകുളം അങ്ങേടെയെത്തണം എന്നാ വിചാരം ??
എന്തായാലും കൊല്ലത്തിനു മുന്നെയാന്ന് എനിക്കറിയ... പിന്നെ ഇത് വരെ നേരിട്ട് പോലും കാണാത്ത ഇങ്ങളാണല്ലേ ബല്യ ചങ്ങായിമാർ ബിശ്വസിച്ച്.. ഇങ്ങളൊന്ന് പോയേന്ന്
ഇഞ്ഞ് ബിശ്വസിക്കണ്ട മോളേ .. ഇഞ്ഞ് ബിശ്വസിക്കണമെന്ന് ഒരു നിർബന്ധോം എനിക്കില്ല .. കേട്ടിനാ
ഇതൊക്കെ ഇങ്ങക്ക് മങ്ങലത്തിനു മുന്നെ പറഞ്ഞൂടേനോ.. ഞാൻ കൈച്ചലായേനെല്ലോ... ഇങ്ങൾ ഈ കുപ്പായം ഇടലിണ്ടാ ??
ഇല്ല .. കുപ്പായം ഗിഫ്റ്റ് കിട്ടിയ അന്ന് ഇട്ടിനു ഓൾക്ക് ഫോട്ടൊ അയച്ചോടുക്കാൻ.... ഇഞ്ഞിങ്ങനെ മാണ്ടാത്തെ ബിചാരിക്കണ്ട.. എനിക്ക് ഫേസ്ബുക്കിൽ ഇന്നേ വരെ ലവ്വ്വറില്ല.. പൊട്ടൻ ലുക്കുള്ള എന്നെയൊക്കെ ആരു സ്നേഹിക്കാനാ ല്ലേ
ഏറെക്കുറെ .. എന്നാലും ബല്യ മോശോന്നുല്ല.. ഒപ്പിക്കാ..
ഓവറാക്കണ്ട.. ഇഞീ കുപ്പായം എടുത്ത് വച്ചേ.. ഒരു നൂലു പോലും ഇതീന്ന് പോവരുത്.. കേട്ടിനാ
ആണോ.. എന്നാ ഇങ്ങ് തന്നേക്ക് ഞാൻ സൂക്ഷിച്ച് വച്ചോളാ...
ആഹ്.. ഷെൽഫിൽ വെച്ചെക്ക് .. ഇതൊക്കെ ഒരു ഓർമ്മയാ ല്ലേ
ഹല്ല പിന്നെ..
പിറ്റേ ദിവസം
ജല്ലൂ.. ഇതോക്കിയാട്ടെ ഇന്നലെ ഇന്റടുത്ത് തന്ന കുപ്പായോ ഇക്കാക്ക ഇട്ടിട്ട് കയിച്ചിട്ടേക്കുന്നെ.. ഇന്നോട് ഇന്നലെ പറഞ്ഞതല്ലേ എല്ലോം
അയ്യോ.. ഇക്കാക്ക ഇതെപ്പോ പൊക്കി.. ഞാൻ ഷെൽഫിൽ വെച്ചിനു .. ലോക്കെയ്യാൻ മറന്നോയതാവും.... സോറി
വിയർപ്പ് നാറീട്ട് ഒരു രക്ഷേയുല്ല.. ഇഞ്ഞിതൊന്നു അലക്കിയിട്ടേ .. ഒണങ്ങിയാൽ എടുത്ത് ഇസ്തിരി ഇട്ട് വച്ചേക്ക് ട്ടാ
അതിനി ഇക്കാക്കാക്ക് കൊടുത്തേക്കുന്ന്.. ഇങ്ങക്ക് വേറെ മാങ്ങാലോ
ഇഞ്ഞ് പോയാട്ടെ .. കയ്യീ കിട്ടിയ അന്ന് മുതൽ നിധി പോലെ കൊണ്ട് നടക്കണതാ ഞാൻ .. ഒരാൾക്കും കൊടുക്കൂല്ല
ആണോ എന്നാ ആ നിധി ഞാൻ അലക്കീട്ട് ലോക്കറിൽ ബെച്ച് പൂട്ടിയേക്കാം .. ഇങ്ങ് താ
രണ്ട് ദിവസം കഴിഞ്ഞ്...
ഈ കുപ്പായമെന്താ ഇങ്ങനെ നരച്ച് പൊയേ ??
നരച്ചിട്ടൊന്നില്ലാല്ലോ ..
ഈന്റെ കളറൊക്കെ പോയി.. ഇന്നോട് ഞാൻ വാഷിംഗ് മെഷീനിൽ ഇടണ്ടാന്ന് പറഞ്ഞിക്കില്ലെ സുബർ
ഇങ്ങളെന്തിന എന്നോടു ചൂടാവുന്നെ.. ഇങ്ങെക്കെന്നെക്കാളും വലുതാണോ ആ കുപ്പായോ ??
വലുതായിട്ടല്ല മോളേ .. എന്റെ ചങ്ക് ഗിഫ്റ്റ് തന്ന സാധനല്ലേ അതോണ്ടാ..
വിയർപ്പ് മണക്കിന്നോണ്ട് ഞാൻ നല്ലോണം
തിരുമ്പീനു അതോണ്ടാവും ... ഇങ്ങളു അതിങ് കൊണ്ടാ.. ഞാൻ ഇനി അത് പുറത്ത് കാണിക്കൂല്ല പോരെ
തിരുമ്പീനു അതോണ്ടാവും ... ഇങ്ങളു അതിങ് കൊണ്ടാ.. ഞാൻ ഇനി അത് പുറത്ത് കാണിക്കൂല്ല പോരെ
ഇഞ്ഞിനി വെക്കണ്ട.. ഇനിക്കൊരു കാര്യം നോക്കാനറീല്ല.. ഞാൻ തന്നെ വെച്ചോളാ..
ഓഹ് പിന്നെ .. ഇങ്ങളിംഗ് കൊണ്ടാന്ന്.. ഒരു കുപ്പായം പോലും വെക്കാൻ പറ്റീല്ലേൽ ഞാനെന്തിനാ ജീവിച്ചിരിക്കണേ .. ഇനി ഇത് ഇങ്ങക്ക് പോലും ഞാൻ തരൂല്ല.. എന്റെ പൊന്നൊക്കെ വെച്ച ഷെൽഫിൽ ഞാൻ ഇങ്ങളെ നിധി വെക്കും.. പൊരേ
എനിക്ക് കാണാൻ തോന്നുമ്പോ തരണം ..
ഹല്ല പിന്നെ
പിറ്റേ ദിവസം ....
ഇനിക്കെന്താ ഈ പറമ്പിലു പരിപാടി ??
ഒന്നൂല്ല ബെർതെ നിന്നതാ
അതെന്തിന്നാ നീ കത്തിക്കുന്നെ ??
ഒന്നൂല്ലാ ഇങ്ങളു പൊയ്ക്കോ ...
പടച്ചൊനേ എന്റെ കുപ്പായോ.. സുബറേ ഇഞ്ഞെന്തിനാ ആ കുപ്പായം കത്തിച്ചേ ??
ഇങ്ങളു ഈ കുപ്പായം ഇടണ്ട.. അത്രന്നെ
ഇഞ്ഞെന്തുന്നാടോ .. ഒരാൾ ഗിഫ്റ്റ് തന്നെയല്ലേ അത്.. അത് നശിപ്പിച്ചോ നീ
ഗിഫ്റ്റ് തന്നതാണു അത് ശരിയന്നെ.. പക്ഷേ ഇങ്ങൾ ബല്ലാണ്ട് ഓവറാക്കുന്നു.. ഈ കുപ്പായത്തിന്റെ പേരിൽ ഇങ്ങളെന്നെ വരെ തള്ളിപ്പറഞ്ഞ്.. കുപ്പായം കയ്യിൽ ഉള്ളപ്പോ ഇങ്ങളെ കണ്ണിലൊക്കെ ബല്ലാത്തൊരു തിളക്കം.. മണിച്ചിത്രത്താഴിൽ ശോഭനക്ക് പാദസരം കിട്ടിയ പോലെ..
എന്റെ പടച്ചോനേ..
ആഹ് പടച്ചോനേയും ബിളിച്ച് ഇരുന്നോ .. ഇങ്ങളെ വണ്ടീന്ന് കൊറച്ച് പെട്രോൾ തന്നിരുന്നേൽ പെട്ടെന്ന് കത്തി തിർന്നേനെ.. ഉണ്ടോ ഇക്കൂസേ
ഇനിക്ക് ഞാൻ തരാം .. ഇഞ്ഞ് റൂമിലേക്ക് വാ ട്ടാ
കണ്ടാ ഇങ്ങക്കിപ്പോളും ഈ കത്തുന്ന കുപ്പായാണു വലുത്.. അല്ലാണ്ട് എന്റെ കത്തുന്ന ഹൃദയമല്ല ...
കത്തുന്നത് എന്റെ ഹൃദയമാടീ സുബർ
ആണോ പാവം മക്കളെ.. പിന്നേ ഇങ്ങളെ ഇക്കയ്ക്കു കുപ്പായം ഇടാൻ കൊടുത്തത് ഞാനാ.. കൊടുക്കുമ്പോ പറഞ്ഞതാ ഇക്കാക്കാക്ക് ഈ പെങ്ങളുടെ വക ഒരു ഗിഫ്റ്റാണു.. എന്റെ ഇക്കൂസിനു കാണിക്കണ്ട... എന്നോട് ചോയിച്ചിട്ട് കൊടുക്കാത്തതാ .. കണ്ടാൽ കട്ടോണ്ട് പോവുംന്ന്.. ബട്ട് അത് ചീറ്റിപ്പോയി
ഏഹ് അപ്പോ നീ
പിന്നല്ലാണ്ട് .. അത് മാത്രല്ല
കുപ്പായം നരച്ച് പോവാൻ രണ്ട് ദിവസം സർഫ് പൊടിയിൽ ഇട്ട് വെച്ച് ..കല്ലുമ്മൽ ഇട്ട് തച്ച് തിരുമ്പി.. കുറേയൊക്കെ കളർ പോയല്ലോ ഇനി ഇടൂല്ലല്ലോ ന്ന് വിചാരിച്ചപ്പോ ഇങ്ങളു പറഞ് ഇങ്ങടെ നിധിയാണെന്ന്.. അത് കേട്ടപ്പോ എനിക്കങ്ങ് ചൊറിഞ്ഞ് വന്നതാ..അപ്പോ മോന്തി ആയോണ്ട് ക്ഷമിച്ച് കിടന്ന് എങ്ങനെയ ഉറങ്ങാണ്ട് നേരം ബെളുപ്പിച്ചെ എന്നെനിക്കറിയാ...ഇപ്പോ ഒരു റിലാക്സേഷൻ ഉണ്ട്.. ഇതൊന്നും ഇങ്ങക്ക് വിഷമായില്ലലൊ ല്ലെ ..
കുപ്പായം നരച്ച് പോവാൻ രണ്ട് ദിവസം സർഫ് പൊടിയിൽ ഇട്ട് വെച്ച് ..കല്ലുമ്മൽ ഇട്ട് തച്ച് തിരുമ്പി.. കുറേയൊക്കെ കളർ പോയല്ലോ ഇനി ഇടൂല്ലല്ലോ ന്ന് വിചാരിച്ചപ്പോ ഇങ്ങളു പറഞ് ഇങ്ങടെ നിധിയാണെന്ന്.. അത് കേട്ടപ്പോ എനിക്കങ്ങ് ചൊറിഞ്ഞ് വന്നതാ..അപ്പോ മോന്തി ആയോണ്ട് ക്ഷമിച്ച് കിടന്ന് എങ്ങനെയ ഉറങ്ങാണ്ട് നേരം ബെളുപ്പിച്ചെ എന്നെനിക്കറിയാ...ഇപ്പോ ഒരു റിലാക്സേഷൻ ഉണ്ട്.. ഇതൊന്നും ഇങ്ങക്ക് വിഷമായില്ലലൊ ല്ലെ ..
ഇന്റെ കുഞ്ഞമ്മ .. തരാടീ ഇനിക്ക്..
അച്ചോടാ കരയണ്ടേ.. പകുതി കത്തീനു.. എന്നാലും ഫുള്ള് കത്താണ്ട് ഞാൻ ബരൂല്ല.. ഇങ്ങളു ചെലപ്പോ പകുതിയും എടുത്തോണ്ട് പോകും.. ഫ്രെയിം ചെയ്ത് വെക്കാൻ ..
എനിക്കും ബരും ഒരു ചാൻസ് അപ്പോ തരും 16 ന്റെ പണി ..ഓർത്ത് വെച്ചോ
കാത്ത് വെച്ചൊരു ഗിഫ്റ്റ് കുപ്പായം കെട്ടിയോൾ കത്തിച്ച് പോയി
അയ്യോ
ഇക്കൂസ് കരഞ്ഞോണ്ട് പോയി
കൂയ് കൂയ് കൂയ്
ഇക്കൂസേ ഇങ്ങ് വന്നെ ഒരു സ്വകാര്യം പറയട്ടെ
മാണ്ട ഇഞ്ഞവിടെ നിന്ന് പറഞ്ഞാ മതി
ഇങ്ങ് വാ ഇക്കൂസേ ആരും കേക്കണ്ടാന്ന് വച്ചിട്ടല്ലേ
ആഹ് എന്നാ പറ എന്താ ??
അതായത് ഇക്കൂസേ.. ഇങ്ങൾ കള്ള് കുടിച്ചോ .. സിഗരറ്റ് വലിച്ചോ .. അതൊക്കെ ഞാൻ ഒന്നോ രണ്ടോ തവണ ക്ഷമിച്ചെന്ന് വരും.. പക്ഷേ ഇങ്ങളു എന്നെയല്ലാതെ വേറെ ഏതേലും ഒരുത്തിയെ മനസ്സിൽ കൊണ്ട് നടക്കുന്നെന്ന് അറിഞ്ഞാൽ എനിക്കത് സഹിക്കാൻ പറ്റൂല്ല.. ഇങ്ങൾ തമ്മിൽ ലവ്വർ ആണെന്ന് അല്ല ഞ്ഞാൻ പറഞ്ഞേ.. എന്നാലും എന്തോ ഇങ്ങളുടെ മനസ്സിലെന്തോ ഒരു കുരുത്തക്കേടു ഉള്ള പോലേ...ഇത് ഞാനെന്നല്ല ഒരു പെണ്ണും സമ്മയിച്ച് തരൂല്ല.. ഇങ്ങളിതിനു കുശുംബെന്നോ അഹങ്കാരമെന്നോ എന്ത് ബിളിച്ചാലും കൊഴപ്പോല്ല.. ഓക്കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക