ഇരുട്ട് .. വിജനമായ വഴി ..ചുറ്റും കൂറ്റന്‍ കാടുകള്‍ .. വാഴ, കപ്പ ,പ്ലാവ് ,തേക്ക് തുടങ്ങിയ പട്കൂറ്റന്‍ മരങ്ങള്‍.. ചില്ലകള്‍ ഉരുമ്മുന്ന മർമ്മർ ശബ്ദം .. മൂങ്ങകളും വവ്വാലുകളും പറമ്പിൽ ഫാംവില്ല കളിക്കുന്നപോലെ..
നിങ്ങളിപ്പോൾ കാണുന്ന ആജാനുബാഹു കറുത്തകോട്ടും തൊപ്പിയും വെച്ച് ഷൂസിൽ പറ്റിപ്പിടിച്ച ചാണകം കല്ലിൽ ഉരച്ചു കളയുന്ന യാൾ ആണ് ഷെർലക് ഹോംസ് എന്ന് സ്വയം ഡിക്ലയർ ചെയ്ത് നടക്കുന്ന പ്രൈവറ്റ് ഡിറ്റക്റ്റീവ് പുരുഷോത്തമൻ കൊപ്രാക്കളത്തിൽ.
അദ്ദേഹം ഒരു കേസന്വേഷണത്തിന് തറവാട്ടിലെ ബാലൻ കെ നായരെ പറ്റി അന്വേഷിക്കാൻ വന്നതാണ്.

നല്ല തണുപ്പുണ്ട്, ഷെർലക് റിവോള്‍വര്‍ ചൂണ്ട് വിരലിലിട്ട് ഒന്ന് വട്ടം കറക്കി, അതെങ്ങാണ്ട് തെറിച്ചുംപോയി. കണ്ണിൽ വച്ചിരുന്ന കറുത്ത കൂളിംഗ് ഗ്ലാസ് തലയിലോട്ട് വച്ച് സെർച്ചിംഗ് തുടങ്ങി. ദാണ്ടെ കിടക്കുന്നു,, കിട്ടിപ്പോയി.
ഒരു പൂച്ചയുടെ കാല്‍ വെയ്പ്പോടെ അയാള്‍ നടന്നു. കരിയിലകൾ ബൂട്ടിനടിയിൽപെട്ട് ചതഞ്ഞരഞ്ഞു. എന്നാലും എസ്റ്റേറ്റ് ബംഗ്ലാവിലെ ബാലൻ മുതാളിയെ ചോദ്യം ചെയ്യാന്‍ ഒറ്റയ്ക്ക് വരണ്ടി വന്നല്ലോ ദൈവമേ പുരുഷു ചുറ്റും കണ്ണോടിച്ചു. ഇല്ല, വെർട്ടിബ്രേറ്റ് വിഭാഗത്തിൽപെട്ടതായി താൻ മാത്രേ ഈ പരിസരത്തുള്ളൂ.

പേടി തോന്നുന്നുണ്ടോ? പുരുഷു സ്വയം ചോദിച്ചു.
പേടി എന്താണ്! അതിന്റെ അര്‍ഥം! കഴുതപ്പുലികൾ കൂട്ടമായി വരും സിംഹം തനിച്ചേ വരൂ. പോക്കറ്റിൽ കിടന്ന രജനീകാന്തിനെയെടുത്ത് ഉമ്മവെച്ച് വീണ്ടും പോക്കറ്റിലിട്ടു.അപ്പോഴാണ് പോക്കറ്റിൽ നിന്നും അവളുടെ ഫോട്ടം താഴെ വീണത്. ആ ചിരിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയാണ് ഷീല.
സുപ്രസിദ്ധ കൊപ്രാക്കച്ചവടക്കാരനായ ബാലൻ മുതലാളിയുടെ വീട്ടിലെ വേലക്കാരി ഷീല ഫ്രം ഏലപ്പാറ കഴിഞ്ഞ മാസമാണ് അതി ദാരുണമായി കൊപ്രാക്കളത്തിനകത്ത് തൂങ്ങി മരിച്ചത്.
കോളിളക്കം സൃഷ്‌ടിച്ച ഈ കേസ് ഷെർലക് സ്വയം ഏറ്റെടുക്കുകയായിരുന്നു. നാട്ടിലെ നിയമവ്യവസ്‌ഥ കൈകാര്യം ചെയ്യുന്നത് മുതലാളിമാർ ആണെന്ന് പുരുഷുവിനു നന്നായി അറിയാമായിരുന്നു. ഇരക്ക് നീതി കിട്ടാൻ ഏതറ്റംവരെയും പോണമെന്നു കരുതി ഇറങ്ങിതിരിച്ചതാണ്. ഇതിപ്പോ പേടിച്ചിട്ടു തിരിച്ചുപോകാൻപോലും ആകുന്നില്ല.

ചുറ്റും തളം കെട്ടി നില്‍ക്കുന്നത് ഭീകരതയല്ലേ, പട്ടികൾ ഓരിയിട്ട് തുടങ്ങി. ഇരുളില്‍ കരിംപൂച്ചയുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടോ?ഉണ്ടോ? പുരുഷു കണ്ണടച്ചു കൃത്യം 45 ഡിഗ്രി തിരിഞ്ഞു നിന്നു. കണക്കായിപ്പോയി.. ഇപ്പൊ നേരെ നോക്കുമ്പോ കാണുന്നത് കൊപ്രാക്കളം. പോക്കറ്റിൽ നിന്നുകിട്ടിയ
ദിനേശ് ബീഡി കത്തിച്ചു ചുണ്ടോടു ചേര്‍ത്തു ആഞ്ഞു വലിച്ചു. അപ്പോഴാണ് പുരുഷു അത് ശ്രദ്ധിച്ചത് താൻ ബീഡി കത്തിച്ചില്ല. പക്ഷെ അത് കത്തി. ഇപ്പൊ പുകയുന്നു. ചിരിക്കണോ അതോ കരയണോ, അതോ രണ്ടും വേണ്ടേ..
പണ്ടാരമടങ്ങാന്‍ ടയറിന് കാറ്റ് ഉണ്ടാരുന്നേല്‍ സൈക്കിള്‍ എടുക്കാമായിരുന്നു. ഷെർലക് അത്മഗതം പറഞ്ഞു...

വലിച്ചിട്ടും വലിച്ചിട്ടും ബീഡി തീരുന്നില്ല. ആഞ്ഞു വലിച്ചു .. ഇല്ല പുക വരുന്നില്ല. ഇതേതു തിയറി ഈശ്വരാ എന്നോർത്തു ചുണ്ടിലിരുന്ന ബീഡി പുരുഷു കയ്യിലെടുത്തു.
അങ്ങകലെ കുറുക്കന്റെ ഓരിയിടല്‍. അത് കൂടി കൂടി വന്നു. സിസ്റ്റോളിക്കും ഡയസ്റ്റോളിക്കും ഒക്കെ തകിടം മറിഞ്ഞു. ഹൃദയം പുറത്തിറങ്ങിവന്നു തന്റെ മുഖത്തു നോക്കി രണ്ടുതവണ മിടിച്ചിട്ട് വീണ്ടും കേറിപ്പോയപോലെ. ഈശ്വരാ കൺട്രോൾ ആൻ്റ് കോർഡിനേഷൻ കാത്തോണേ..
ഇപ്പോള്‍ ഷെർലക്കിൻ്റെ കൈയില്‍ തബല വച്ച് കൊടുത്താല്‍ സക്കീര്‍ ഹുസൈന്‍ പോലും പണി നിര്‍ത്തി കീഴടങ്ങും.
" അര്‍ജുനന്‍,ഫല്‍ഗുനന്‍,പാര്‍ഥന്‍, കിരീടി". അയ്യോ, ബാക്കി മറന്നു.
പെട്ടെന്നാണ് അത് സംഭവിച്ചത് .
ഒരു കിളിമൊഴി..കൂടെ ഒരു നിലവിളിയും.
എല്ലാം ഞൊടിയിടയില്‍ കഴിഞ്ഞു. സകല കണ്ട്രോളും പോയി രാത്രി കുമാരേട്ടന്റെ തട്ടുകടയിൽ നിന്നും കഴിച്ച ദോശയും ഓംലെറ്റും ചമ്മന്തിയും കട്ടൻചായയും ഒരുമിച്ചങ്ങുപോയി.
ഹെൻ്റമ്മച്ചീ .. ആ ആർത്തനാദം നാല് ദിക്കും അലയടിച്ചു. "
"കൂടുതൽ വിശാലമായി പറഞ്ഞാൽ, ലോകത്തിന്റെയും വിശ്വത്തിന്റെയും പ്രകൃതം മനസ്സിലാക്കുന്നതിനുവേണ്ടിയുള്ള സാമാന്യവും വിശ്ലേഷണാത്മകവുമായ പഠനമാണ് ഭൗതികശാസ്ത്രം." രാവുണ്ണിമാഷിന്റെ മുഖവും അദ്ദേഹത്തിന്റെ വാക്കുകളും എന്തിനിപ്പോ മനസ്സിലേക്ക് വന്നു? ഇതന്നാ പരീക്ഷക്ക് വന്നെങ്കിൽ രണ്ടു മാർക്കെങ്കിലും കിട്ടിയേനെ.
"ചേട്ടാ.." ഒരു തണുത്ത കരസ്പർശം. പുരുഷു തിരിഞ്ഞു നോക്കിയില്ല. "വെള്ളം അപ്പുറത്തൊണ്ട്. വന്ന് വൃത്തിയാക്ക്,.. പിന്നെ ചേട്ടാ എന്നെ ആരും കൊന്നതൊന്നുമല്ല.. ഞാൻ തന്നെ ചത്തതാ. ചേട്ടന്റെ ആത്മാർത്ഥതയിൽ ഞാൻ സന്തുഷ്ടയായി.. പറയൂ, എന്ത് വരമാണ് വേണ്ടത്?"..
"എനിക്ക് വീട്ടിപ്പോണം, അമ്മേ കാണണം". "തഥവസ്തു"..
കണ്ണുതുറന്നപ്പോ വീട്ടിലെ കട്ടിലിൽ..
ഓ സ്വപ്നമായിരുന്നോ, ജഗ്ഗിലെ വെള്ളം മടമടാന്ന് കുടിക്കുമ്പോളാണ് അത് കണ്ടത് ദോശയും ചമ്മന്തിയും വൃത്തികേടാക്കിയ പാന്റും ബൂട്സും.. വിരലിനിടയിലിരിക്കുന്ന അണയാത്ത പുകയാത്ത ബീഡിയും.

By: Umapradeep
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക