നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബീഡി

Image may contain: 1 person, indoor

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്കൊരു ബീഡി കിട്ടി സുഹൃത്തുക്കളെ..
വെറും ബീഡിയല്ല നല്ല ഒന്നാന്തരം
കേരള ബീഡി.
അതും എന്റെ വീടിന്റെ ഒരു മൂലയിൽ നിന്നും.
രാവിലെ പല്ല് തേച്ചോണ്ടിരിക്കുമ്പോൾ ആണ് ഞാൻ അത് കണ്ടത്.
മണ്ണിൽ നിന്നും പുക വരൂന്നത് കണ്ടു, ആദ്യം ഞാൻ വിചാരിച്ചത് അപുറത്തെ ചന്ദ്രൻ ചേട്ടൻ കാക്കയെ ഓടിക്കാൻ എറിഞ്ഞ പടക്കം ചീറ്റിപോയി അതിൽ നിന്നും പുക വരുന്നത് ആണെന്ന്.
പക്ഷെ അങ്ങനെ അല്ലായിരുന്നു സുഹൃത്തുക്കളെ, ആരോ ചെറുതായൊന്നു കത്തിച്ചു വിട്ട ഒരു പാവം ബീഡി ആയിരുന്നു അത്.
ഞാൻ അടുത്തു ചെന്നതും അവൻ എന്നെ നോക്കി എന്നെ രെക്ഷിക്കു മോനേ എന്നു നിസംഗതം മൊഴിഞ്ഞു.
അവന്റെ സങ്കടത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ ആകാതെ എന്റെ കയ്യിൽ ഉണ്ടായിരുന്ന കപ്പിൽ നിന്നും രണ്ട് തുള്ളി വെള്ളം അവന്റെ ദേഹത്തേക്കൊഴിച്ചു അതി സാഹസികമായി ഞാൻ അവനെ രക്ഷപ്പെടുത്തുകയുണ്ടായി.
ഉള്ളം കയ്യാലെ ഞാൻ അവനെ മാറോടു ചേർക്കുമ്പോൾ അകത്തു നിന്നും അച്ഛനോ ചേട്ടനോ ശ്രദ്ധിക്കാതെ ഞാൻ പ്രതേകം ശ്രദ്ധ പുലർത്തിയിരുന്നു.
വേറെ ഒന്നും കൊണ്ടല്ല, അച്ഛനോ ചേട്ടനോ അവനെ കണ്ടു, അവനിൽ അവകാശം സ്ഥാപിക്കുവാൻ ശ്രമിച്ചാലോ എന്നു ഞാൻ ഭയപ്പെട്ടു.
ആർക്കും വിട്ടു കൊടുക്കാതെ ഈ ജന്മം മുഴുവൻ അവൻ എനിക്കായി എരിഞ്ഞു തീരണമെന്നു ഞാൻ വല്ലാതെ ആഗ്രഹിച്ചു പോയി.
സ്വന്തമായി ഒരു ബീഡി ഇല്ലാത്തവന്റെ ആഗ്രഹം കേട്ടു ദൈവം എനിക്കായി എറിഞ്ഞു എറിഞ്ഞിട്ടു തന്ന എന്റെ തങ്ക കുടത്തെ ഞാൻ എന്തിനു മറ്റുള്ളവർക്ക് വിട്ടു കൊടുക്കണം.
നാളെ എന്റെ ബീഡിയിൽ അവകാശം പറഞ്ഞു ആരെങ്കിലും വരുകയാണെങ്കിൽ ഒരു കൊലപാതകം ചെയ്യാനും ഞാൻ ഒരുക്കമാണ്, അത്രെയേറെ ഞാൻ അവനെ സ്നേഹിച്ചു പോയി.
എന്റെ സുഹൃത്തുക്കളെ ഈ ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യം എന്തെന്ന് ചോദിച്ചാൽ അത് സംരക്ഷണം എന്നെ ഞാൻ പറയൂ.
എന്റെ ബീഡി കുട്ടനെ എങ്ങനെ എവിടെ സംരക്ഷിക്കും എന്നു എന്നാലോചിച്ചു അന്ന് ഞാൻ വളരെ വിഷമിച്ചു.
ഒടുവിൽ എന്നെ അന്ന് സഹായിച്ചത് കാമലിന്റെ ആ ഇൻസ്റ്റ്മെന്റഷന് ബോക്സ്‌ ആണ്.
അതിലെ പ്രോടാക്ടർ ചേട്ടൻ എന്നോട് പറയുകയുണ്ടായി,
അല്ലെയോ അനീഷ് മോനേ. നീ എന്തിനിങ്ങനെ വിഷമിക്കുന്നു,
നിനക്കിപ്പോ ഈ ബീഡി കൂട്ടനേ ഒളിപ്പിച്ചാൽ പോരേ.
മതി പ്രോടാക്ടർ അണ്ണാ.
മറ്റുള്ള കുട്ടികളൊക്കെ ബോക്സിൽ മൂടി പുതച്ചു ഉറങ്ങുന്ന എന്നെയും കൂട്ടരെയും ശല്യപ്പെടുത്തുമ്പോൾ, നീ ഒരിക്കൽ പോലും ഞങ്ങളെ വെളിയിൽ ഇറക്കിയിട്ടില്ലല്ലോ.
അതിനു പ്രത്യുപകാരം എന്ന നിലക്ക് എന്റെയും കോമ്പസ് അണ്ണന്റെയും വിടവിൽ ഭദ്രമായി നിനക്കവനെ ഇരുത്താം.
എനിക്കു സന്തോഷമായി.
കൊല്ല പരീക്ഷക്ക്‌ പ്രൊട്ടക്ടറിനെയും കൂട്ടരെയും ഒരിക്കലും ബോക്സിൽ നിന്നും വെളിയിൽ ഇറക്കില്ലെന്ന ഉടമ്പടിയോടെ
എന്റെ ബീഡി കുട്ടന്റെ സംരക്ഷണം അവർ ഏറ്റെടുത്തു..
സംരക്ഷണം നന്നായി നടന്നു പോന്നെങ്കിലും എനിക്കെന്റെ ബീഡിയെ ചുണ്ടിൽ വച്ചു ആസ്വദിക്കുവാൻ വല്ലാത്തൊരു മോഹം ഉണ്ടായിരുന്നു.
ഇതു വരെയും ബീഡി വലിക്കാത്ത എനിക്ക് എങ്ങനെ നന്നായി ബീഡി വലിച്ചു പുക അന്തരീക്ഷത്തിൽ വിടാം എന്നതിൽ തെല്ലൊരു സംശയം ഉണ്ടായിരുന്നു.
ബീഡി നന്നായി വലിക്കണമെങ്കിൽ ആദ്യം ബീഡി വലിക്കുന്നവരുടെ ഉപദേശം തേടണം എന്നു എനിക്ക് ബോധ്യമായി.
അങ്ങനെ ഞാൻ ക്ലാസ്സിലെ ഉഴപ്പനും എല്ലാ വിക്രിയകളും ഉള്ള വിനു എസ്തപ്പാന്റെ കൂട്ട് പിടിച്ചു.
മോനേ ബീഡി വലിക്കാൻ കുറച്ചു പ്രയാസം ഉണ്ട്, അന്ന ഒന്നു ഇരുത്തി വലിച്ചാൽ നന്നായി പുക വിടുകയും ചെയ്യാം.
ദേ നോക്ക് എന്നു പറഞ്ഞ്.
വിനു അവന്റെ നിക്കറിന്റെ പോക്കെറ്റിൽ നിന്നും ഒരു ഉശിരൻ കാജ ബീഡിയെടുത്തു. എന്നിട്ടത് അവന്റെ ത്രികോണ ചുണ്ടിൽ വച്ചു കത്തിച്ചു ആഞ്ഞു ഉള്ളിലേക്ക് വലിച്ചു, ആഞ്ഞു വലിച്ചപ്പോൾ അവന്റെ കവിളുകൾ രണ്ടും ഉള്ളിലേക്ക് കുഴിഞ്ഞു പോകുന്നുണ്ടായിരുന്നു..
ഒടുവിൽ അവൻ വലിച്ചു കയറ്റിയ പുക വായുവിലേക്ക് ഫു*** എന്നു പറഞ്ഞ് പുറത്തേക്കു വിട്ടു..
ആഹാ മനോഹരം.. വിനു വിട്ട ബീഡിയുടെ പുക അന്തരീക്ഷത്തെ കോൾമയിർ കൊള്ളിച്ചുകൊണ്ടു വട്ടം ചുറ്റി പാറി പറന്നു.
അത് മാത്രമോ കണ്ണിൽ നിന്നും കൂടി വിനു പുക വിട്ടു കാണിച്ചു..
ഒറ്റ ഇരുപ്പിൽ മൂന്നാല് ബീഡി വിനു വലിച്ചു തീർത്തു.
ഡാ ഇതു പോലെ മനസിരുത്തി ചെയ്താൽ മതി.. എന്ന വിനുവിന്റെ ഉപദേശം കൂടി ആയപ്പോൾ എനിക്ക് ധൈര്യമായി.
അച്ഛനും, അമ്മയും വീട്ടിൽ ഇല്ലാത്ത ഒരു ശുഭ മുഹൂർത്തത്തിൽ ഞാൻ അങ്ങോട്‌ കാര്യം സാധിച്ചു..
മുറിയടച്ചു, കാമൽ ബോക്സിൽ നിന്നും പ്രൊട്ടക്ടർ അണ്ണന്റെയും കോമ്പസ് അണ്ണന്റെയും വിടവിൽ നിന്നും ബീഡിയെ പുറത്തെത്തിച്ചു, അടുക്കളയിൽ നിന്നും ഒരു തീപ്പെട്ടിയും ഒപ്പിച്ചു.
ക്രാഷാഹ്ഹ്... തീപ്പെട്ടി കൊള്ളി ഉരച്ചു.
ബീഡി ചുണ്ടിൽ വച്ചു, കത്തിച്ചു.
പുക പുറത്തേക്കു പോകാനായി ഫാനും ഓൺ ചെയ്തു.
ഉസ്സ് സ് സ്... ശക്തിയായി കവിളുകൾ ആഞ്ഞു വലിച്ചു.
ഫു... പുക പുറത്തേക്കു വിട്ടു..
ബലെ,, ഭേഷ്..
മുറിയിൽ ബീഡി പുക ആനന്ദ നൃത്തമാടി.
മുകളിലേക്ക് പറന്നു പൊങ്ങിയ പുക ഫാനിന്റെ കാറ്റിൽ ചുറ്റി കറങ്ങി എയർ ഹോളിനു വെളിയിലൂടെ പോയിക്കൊണ്ടിരുന്നു..
ഒരഞ്ചു മിനിറ്റ് കഴിഞ്ഞില്ല അപ്പുറത്ത്
(അമ്മയുടെ അകന്ന ബന്ധത്തിൽ )
മുറിയിൽ അമ്മൂമ്മ ചുമച്ചു തുടങ്ങി.
ചുമ അങ്ങോട്‌ മൂർച്ഛിച്ചു..
പുറത്തു പോയ അച്ഛനും അമ്മയും അപ്പോഴേക്കും വീട്ടിൽ തിരിച്ചെത്തി.
ചുമ കേട്ടു അമൂമ്മയുടെ മുറിയിൽ അച്ഛനെത്തി..
എന്താ ചുമക്കണേ എന്നു അച്ഛൻ ചോദിക്കുന്നതിനു മുൻപായി അമൂമ്മ പറഞ്ഞ്..
ബീഡി,, ബീഡി..
ഇതു കേട്ടെത്തിയ അമ്മ ചോദിച്ചു..
അമൂമ്മക്കു ബീഡി വേണോ.
ഒറ്റ ശ്വാസത്തിൽ തള്ള കാര്യം അങ്ങ് പറഞ്ഞു..
' ചെക്കൻ അപ്പുറത്തിരുന്നു ബീഡി വലിക്കുന്നടി ".
തള്ള ബീഡി പൊക മൊത്തം വലിച്ചു കയറ്റി ചൊമച്ചു എനിക്കിട്ടു പണിയും തന്നു..
ഇന്നവനെ ഞാൻ,
അച്ഛൻ അലറി കൊണ്ട് വരുന്ന ഒച്ച കേട്ടു.
ഞാൻ അപ്പോഴേക്കും മുറിയിൽ വലിയൊരു പുക പടലം സൃഷ്ട്ടിച്ചു കഴിഞ്ഞിരുന്നു..
Aneesh.p.t

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot