'' നീയെന്താ ഇങ്ങനെയൊക്കെ പറയുന്നത്... എനിക്ക് കേട്ടിട്ട് പേടിയാകുന്നു...''
'' ഹഹഹ... നീ പേടിക്കൊന്നും വേണ്ടട ചെക്കാ.... നിന്നെ മറക്കാൻ എനിക്കൊരിക്കലും കഴിയില്ല എന്നത് ഒരു സത്യം തന്നെയാ... പക്ഷേ ഒരു പെൺകുട്ടിയുടെ കൂടെ നീ തുടങ്ങിയ ജീവിതം തകർക്കാനൊന്നും വന്നതല്ല ഞാൻ.... എൻെറ പ്രാർത്ഥനക്ക് നിനക്കു കിട്ടിയ വരമാണ് അവൾ... എനിക്കതിൽ ഒരുപാട് സന്തോഷമുണ്ട്.... എന്നാലും ഇടക്കൊക്കെ ഞാൻ ആ ഓർമകളിലേക്കൊരു യാത്ര പോകും... എനിക്കൊരേയൊരു കാമുകനല്ലേ ഉള്ളൂ... ആ സ്ഥാനം നിനക്കുമാത്രം ഉള്ളതല്ലേ...'' "നീയെന്താ ഇങ്ങനെയൊക്കെ പറയുന്നത്?? നിനക്കെന്തെങ്കിലും സങ്കടം ഉണ്ടോ?''
"ഇല്ലെടാ, നിന്നെ എൻെറ ജാരനാക്കാനൊന്നും എനിക്കു പ്ളാനില്ല. എൻെറ ജീവിതത്തിൽ എൻെറ ഭർത്താവല്ലാതെ മറ്റൊരു പുരുഷനും ഉണ്ടാവുകയും ഇല്ല..." "പിന്നെ എന്തിനാ നീ ഇങ്ങനെയൊക്കെ പറയുന്നത്" "എന്നെ പിന്നാലെ നടന്ന് വളച്ച നീതന്നെ ഇങ്ങനെയൊക്കെ പറയണം.... ജീവിതത്തിൽ ഒരിക്കലും പ്രേമിക്കില്ലെന്ന് ശപഥം ചെയ്ത എന്നെ വളച്ചൊടിച്ച് കുപ്പിയിലാക്കി ഒരു സുപ്രഭാതത്തിൽ കയ്യൊഴിഞ്ഞില്ലേ നീ.... അന്നു നീ അകന്നപ്പോൾ ശരിക്കും ഞാനറിഞ്ഞു നീ എനിക്കാരാണെന്ന്.... അന്ന് അടർന്നുവീണ കണ്ണീരിൽ എൻെറ പ്രണയത്തെ ഞാൻ ഒഴുക്കികളഞ്ഞെങ്കിലും നിന്നെ മറക്കാൻ എനിക്ക് കഴിഞ്ഞില്ല... നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും എൻെറ ജീവിതത്തിൽ പിന്നെ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ എന്ന് എനിക്കറിയില്ല... പക്ഷേ അതൊരു സത്യമാണ്... ജീവിതത്തിൽ ആദ്യമായി സുരക്ഷിതത്വം ഞാൻ അറിഞ്ഞത് നിന്നിൽനിന്നായിരുന്നു... എൻെറ ഉള്ളിൽ കടന്നുകൂടിയിരുന്ന ഭയങ്ങളെ ഞാൻ മറന്നത് നിന്നോടൊപ്പമുള്ള എൻെറ നിമിഷങ്ങളിലായിരുന്നു. നിന്നെ മറക്കാൻ എനിക്കു കഴിയില്ല... അതുകൊണ്ട് തന്നെയാണ് ഇത്ര ബുദ്ധിമുട്ടി ഞാൻ നിന്നെ തേടിപ്പിടിച്ചതും.. ഇവിടെ നീയെൻെറ പ്രണയത്തെ കാണില്ലെന്ന് എനിക്കുറപ്പുണ്ട്. നീയെനിക്ക് വെറുമൊരു കാമുകനായിരുന്നില്ല... അതിനും എത്രയൊ മുകളിലായിരുന്നു... ഇനിയൊരു ജന്മമുണ്ടെങ്കിൽ നിൻെറ ചിറകിൻ കീഴിൽ സുരക്ഷിതയാകണമെനിക്ക്... നിൻെറ സ്നേഹം ആവോളം നുകരണമെനിക്ക്"
" അല്ല പെണ്ണേ നിനക്ക് ശരിക്കും വട്ടായോ!!".
"ഹഹഹ... നിൻെറ ഒരു നല്ല ഫ്രണ്ടായിരിക്കാൻ നീ എന്നെ അനുവദിക്കോ... എനിക്കു നിന്നെ എൻെറ ബെസ്റ്റ്ഫ്രണ്ടായി എന്നും വേണം..."
"ഇങ്ങനെയൊക്കെ പറയുന്നതെന്തിനാ... എന്നെ എപ്പൊവേണമെങ്കിലും നിനക്കു വിളിക്കാലോ... നിൻെറ ഏറ്റവും നല്ല സുഹൃത്തായിരിക്കുന്നത് എനിക്കും സന്തോഷമല്ലേ... അങ്ങനെയെങ്കിലും ഞാൻ ചെയ്ത തെറ്റിനൊരു പരിഹാരമാകട്ടെ..." "ഒന്നു പോട ചെക്കാ..."
" എന്താ നീ വിളിച്ചേ..ചെക്കാ ന്നൊ.. മര്യാദയ്ക്ക് ഏടാന്ന് വിളിച്ചോ... എന്നെക്കാളും ഒരു വയസ്സിന് താഴെയാ നീ... "
"പിന്നേ ഒരേട്ടൻ... പക്ഷേ , എട ഏട്ടാ നിനക്കെൻെറ ഏട്ടനായി ജനിക്കായിരുന്നില്ലേ..."
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക