Slider

ഒരു അനുഭവ കഥ - ഞാൻ ഒരു ഫാർമസിസ്റ് ആണു ട്ടോ

0
Image may contain: 1 person, selfie and closeup

എന്തിനൊക്കെ മറുപടി പറയണമെന്റെ കൃഷ്ണാ .....
ഒരിക്കൽ എന്റെ ഒരു സഹപ്രവർത്തകന്റെ അടുത്ത് വന്നു ഒരു അറബി കസ്റ്റമർ ചോദിച്ചു " ഫി റെഡ് സ്റ്റീൽ ?" ( റെഡ് സ്റ്റീൽ ഉണ്ടോന്നു )
റെഡ് സ്റ്റീലോ ??? ഫാർമസിയിലോ ?
തട്ടത്തിൻ മറയത്തു സിനിമയിലെ അജു വർഗീസിനെ പോലെ ഞാനും കൂലങ്കഷമായി ആലോചിച്ചു ....ആലോചിച്ചുകൊണ്ടേയിരുന്നു ...
പിങ്ക് നിറത്തിൽ ഒരു സ്കെയിൽ ഉണ്ട് ,ഇനിയൊരുപക്ഷേ അതാവുമോ ?
ഞാനതെടുത്തു വെറുതേ ഒന്നു കാണിച്ചു .
ഇല്ല ,ഒരു ഭാവവ്യത്യാസവുമില്ല .
അതിതല്ല ...
ആലോചന പിന്നെയും തുടർന്നു ...
ഞങ്ങൾ കണ്ണു മിഴിക്കുന്നതു കണ്ടു സ്റ്റീൽ തേടി വന്ന ചേട്ടനു ഹാലിളകി .
"ഹും ,ഇത്ര വലിയ ഫാര്മസിയായിട്ടും നിങ്ങൾക്കിതറിയില്ലേ ....ഞാനെത്രയോ വട്ടം ഇവിടുന്നു വാങ്ങിയിരിക്കുന്നു .... "
അങ്ങിനെ അങ്ങിനെ അങ്ങിനെ അറബിയും ഇംഗ്ലീഷും കൂടി ഇടകലർത്തി പിറുപിറുക്കൽ മഹാമഹം തുടക്കം കുറിച്ചു ...
ഞങ്ങൾ അറിയാവുന്ന സ്റ്റീലുകളെ പറ്റിയൊക്കെ ചർച്ച ചെയ്തു തേടി പിടിക്കുന്നതിനിടയിൽ അതാ ഒരു അലർച്ച
"യാ അള്ളാഹ് ....സ്റ്റീൽ....ൽ ...ൽ .....റെഡ് സ്റ്റീൽ മൽ ഹാമിൽ "
മ്മ്‌ടെ ഏട്ടനാണ് .
ഹാമിൽ =പ്രെഗ്നൻസി
പ്രെഗ്നൻസി +സ്റ്റീൽ =????
എവിടെയോ ഒരു ചെറിയ ബൾബ് മിന്നി ...
ഇതാണോ എന്നു ചോദിച്ചു ഒരു മരുന്നു എടുത്തു കാണിച്ചു
ദൈവത്തിനു മാത്രം നന്ദി പറഞ്ഞു ,ഇത്രയും നേരം തലപുകഞ്ഞാലോചിച്ച ഞങ്ങൾക്ക് നേരെ ഒരു ലോഡ് പുച്ഛവും രണ്ടു ലോഡ് അവജ്ഞയും എറിഞ്ഞിട്ടു ചേട്ടൻ പോയി ...
ഞങ്ങൾ അടുത്ത അംഗത്തിനുള്ള തയ്യാറെടുപ്പിലേക്കും .....
( പല്ലു വേദനക്ക് ഓയിൽ സ്‌ക്രൂ ഒരു കസ്റ്റമർ ചോദിച്ചിട്ടു ഒരാഴ്ച്ച തികഞ്ഞില്ല ,ദാ അടുത്ത് .ഇവരെല്ലാം എന്തിനാണാവോ ഇങ്ങോട്ടു തന്നെ വരുന്നത് എന്ന ആത്മഗതവുമായി നിര്ത്തുന്നു .
നന്ദി
നമസ്ക്കാരം )
NB:- വെള്ളയും ഇളം പിങ്കും ഇടകലർന്ന ഒരു അയേൺ ടാബ്‌ലെറ്റ് ഉണ്ട് .അതിനെയാണ് ചേട്ടൻ റെഡ് സ്റ്റീൽ ആക്കിയത് ...
-ദീപ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo