Slider

പ്രിയേ

0
Image may contain: 1 person

ഇനിയുമുറങ്ങിയില്ലേ പ്രിയേ ഞാനെന്‍റെ
നിനവുകള്‍ കൊണ്ടൊരു കൂടൊരുക്കാം,
നിറമാര്‍ന്ന സ്വപ്നദലങ്ങളാലോമനേ
നിരുപമതല്‍പ്പവും തീര്‍ത്തുവയ്ക്കാം..
നിറതാരകങ്ങളാല്‍ വാനം വിതാനിച്ച
നിശയുടെയേകാന്തയാമങ്ങളില്‍
ഒഴുകും നിലാവെന്‍റെ കൈക്കുമ്പിളില്‍ ചേര്‍ത്ത്
തഴുകിയുറക്കാമെന്നോമലേ ഞാന്‍, നിന്‍റെ
തനുവൊരു തംബുരുവെന്നപോലെ...
ശിശിരം പൊഴിഞ്ഞിട്ട നീഹാരബിന്ദുവില്‍
ശശിലേഖ ചന്ദനം ചേര്‍ത്ത രാവില്‍
അരികെയെന്‍ ചാരെ നീ വന്നിരുന്നെങ്കിലീ
അനുരാഗകമ്പളം നല്‍കിയേനെ, നിന്‍റെ
തളിര്‍മേനി മെല്ലെ ഞാന്‍ പുല്‍കിയേനെ....

By Hari menon
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo