
അടുക്കളയില്‍ നല്ല തിരക്കിലായിരുന്നു ഖെെറു. ഇടയ്ക്കിടയ്ക്ക് ജനാലയിലൂടെ ഇടവഴിയിലേക്ക് നോക്കുന്നുമുണ്ട്..
''ഇയ്യെന്താണന്‍റെ ഖെെറൂ എത്തി വലിഞ്ഞു നോക്കണത്.. പുതിയാപ്ളയുള്ളതല്ലേ.. ഭക്ഷണെല്ലാം വേഗം ഒരുക്കണ്ടേ..''
ഉമ്മയാണ്.. ഖെെറൂന്‍റെ കെട്ടിയോന്‍ ഫെെസലിന്‍റെ ഉമ്മ..
''ഒക്കെ റെഡിയായിരിക്കണുമ്മാ.. ഇച്ചൂട്ടന്‍ മദ്രസേന്ന് ഇനിയും എത്തീക്കില്ല.. അതാ ഞാന്‍ നോക്കിയത്..''
''ഇഞി പെടക്കാണ്ടിരി.. ഒാനിങ്ങ് വന്നോളും.. കുട്ടോളകൂടെക്കൂടി കളിച്ചോണ്ടു നിക്കുന്നുണ്ടാവും.''
''പുയ്യാപ്ളയ്ക്ക് ഇഷ്ടോള്ള ഇറച്ചിക്കറി ഉണ്ടാക്കീലേ ഖെെറു..''
''ഇറച്ചിക്കറി അടുപ്പത്തുണ്ട് ഉമ്മാ..''
''എന്നാ വേഗാവട്ടേ.. ''
അതും പറഞ്ഞു ഉമ്മ തിരിഞ്ഞു നടന്നു..
ഖെെറു വീണ്ടും അടുക്കളയില്‍ മല്‍പ്പിടുത്തം തുടര്‍ന്നു.. ഒപ്പം പിറുപിറുക്കലും..
'രഹ്നാന്‍റെ പുയ്യാപ്ള വന്നാ പിന്നെ ഉമ്മാക്ക് വെപ്രാളാ.. എന്തു കൊടുത്താലും മതിയാവൂല.. അതുപിന്നെ അങ്ങനല്ലേ.. ഒറ്റ മോളല്ലേ.. '
'രണ്ടു അനുജമ്മാരുടെ ഭാര്യമാരുണ്ട്.. ഒാരൊന്നും ഇങ്ങട്ട് തിരിഞ്ഞു നോക്കൂല.. തിന്നാറാവുമ്പം മാത്രം വരും.. ഓരൊക്കെ പഠിപ്പുള്ള കുട്ട്യോളല്ലേന്ന് ഉമ്മയും പറയും..
ഞാന് പത്തില് തോറ്റ് പഠിത്തം നിര്‍ത്തിയോളല്ലേ.. അപ്പോ അടുക്കളേത്തന്നെ..'
'രണ്ടു അനുജമ്മാരുടെ ഭാര്യമാരുണ്ട്.. ഒാരൊന്നും ഇങ്ങട്ട് തിരിഞ്ഞു നോക്കൂല.. തിന്നാറാവുമ്പം മാത്രം വരും.. ഓരൊക്കെ പഠിപ്പുള്ള കുട്ട്യോളല്ലേന്ന് ഉമ്മയും പറയും..
ഞാന് പത്തില് തോറ്റ് പഠിത്തം നിര്‍ത്തിയോളല്ലേ.. അപ്പോ അടുക്കളേത്തന്നെ..'
''ഖെെറു അമ്മായീ.. ''
രഹ്നയാണ്..
''എന്താ മോളേ.. ഭക്ഷണം ഇപ്പോ എട്ത്ത് വെക്കാം..''
''അതല്ല അമ്മായി.. ഇതാ ഇത് കണ്ടാ.. ഷുക്കൂര്‍ക്ക പിറന്നാള്‍ സമ്മാനം തന്നതാ.. നാല് പവനുണ്ടെന്നാ പറഞ്ഞേ..''
''നല്ല രസള്ള മാല.. മോള്ടെ ഭാഗ്യം..''
രഹ്ന,സന്തോഷത്തോടെ അകത്തേക്ക് പോയി..
'അല്ലേലും രഹ്ന ,ഭാഗ്യള്ള കുട്ടിയാ.. കാല് വയ്യാത്തോളാേലും ഓള്‍ക്ക് നല്ല പുയ്യാപ്ളേന കിട്ടിയല്ലോ.. ന്‍റെ ഫെെസിക്കയും സ്നേഹള്ളോനാ.. പക്ഷേങ്കില് പൊന്നൊന്നും സമ്മാനായിട്ട് തന്ന്റ്റില്ല ഇതുവരെ... അല്ലേലും ഓരിക്ക് ഏട്ന്നാ പൊന്ന് മേടിക്കാന്‍ കാശ്.. കുടുംബം നോക്കണ്ടേ.. ഇക്കണ്ട കാലം മുയുമന്‍ മരുഭൂമി കെടന്ന് നരകിച്ചിട്ടും ഒന്നൂണ്ടാക്കീറ്റില്ലാലോ..'
ഖെെറു ആത്മഗതം തുടര്‍ന്നു കൊണ്ടിരുന്നു..
''ഉമ്മാ..''
അപ്പോഴേക്കും ഇച്ചൂട്ടന്‍ എത്തി..
''ഇയ്യ് ഏട പോയി കെടന്നതാ ഇത്രനേരം.. പോയി കാലും മൊഖോം കഴ്കീട്ട് വാ..''
അവള്‍ ഇച്ചൂട്ടനെ ഓടിച്ചു..
ഭക്ഷണമൊക്കെ ഡെെനിങ്ങ് ടേബിളില്‍ എടുത്ത് വെച്ചപ്പോഴേക്കും എല്ലാവരും കഴിക്കാന്‍ റെഡിയായി എത്തിയിരുന്നു.. രഹ്നയുടെ പിറന്നാള്‍ പ്രമാണിച്ച് ഖെെറു ഉണ്ടാക്കിയ സ്പെഷല്‍ വിഭവങ്ങളൊക്കെ നൊടയിടകൊണ്ട് കാലിയായി..
കഴിച്ചു കഴിഞ്ഞ് എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി.. ഖെെറു പാത്രങ്ങളുമായി അടുക്കളയിലേക്കും..
കഴിച്ചു കഴിഞ്ഞ് എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി.. ഖെെറു പാത്രങ്ങളുമായി അടുക്കളയിലേക്കും..
പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കുന്നതിനിടയിലും ഖെെറുവിന്‍റെ മനസ്സു നിറയെ രഹ്നയുടെ മാലയായിരുന്നു..
'ഞാന്‍ കിനാക്കണ്ടതു പോല്‍ത്തെ മാല..ഒരിക്ക ഒരു ബുക്കില് കണ്ടപ്പോ കളിയായിറ്റ് ഫെെസിക്കാനോട് പറഞ്ഞിനേനും നിക്ക് അമ്മാതിരി മാല മാങ്ങിത്തരണംന്ന്.. അതൊന്ന് നേരില് കാണാനെങ്കിലും ഒത്തല്ലോ.. അത് മതി..'
പണിയെല്ലാം കഴിഞ്ഞ് അടുക്കളയും അടച്ച് ഖെെറു മുറിയിലെത്തിയപ്പോള്‍ നേരം പതിനൊന്ന് കഴിഞ്ഞിരുന്നു.. ഇച്ചൂട്ടന്‍ നല്ല ഉറക്കത്തിലാണ്.. അവള്‍ ഫോണെടുത്ത് നോക്കി.. അഞ്ച് മിസ്സ്ഡ് കോള്‍..
''അള്ളോ... ഫെെസിക്ക അഞ്ച് പ്രാവശ്യം വിളിച്ചിക്ക്..'
അവള്‍ വേഗം ഫെെസിക്കയുടെ നമ്പറിലേക്ക് ഒരു മിസ്സ്ഡ് കോള്‍ കൊടുത്തു.. അടുത്ത നിമിഷം തന്നെ തിരിച്ചു കോള്‍ വന്നു..
''ന്‍റെ ഖെെറു.. ഇയ്യ് ഇത്രനേരം ഏട പോയി കെടക്കുവേനും.. ''
''ഇക്കാക്കറീലേ ഇന്ന് രഹ്നാന്‍റെ പിറന്നാളാന്ന്.. അയിന്‍റെ തെരക്കിലേനും.. അടുക്കളയിലേ പണിയൊക്കെ ഇപ്പളാ കയിഞ്ഞത്..''
''ന്‍റെ പുന്നാര ബീവി പണിയെടുത്ത് തളന്നു പോയാ.. പാവം ..''
''അതൊന്നും സാരോല്ലിക്കാ.. എല്ലാരിക്കും വെച്ചു വെളമ്മാന്‍ എനക്ക് പെരുത്തിഷ്ടാ..''
''പിന്നേ ഇക്കാക്ക് ഒരു കാര്യം കേക്കണാ.. രഹ്നാന്‍റെ പിറന്നാളിന് പുയ്യാപ്ള ഓള്‍ക്കൊരു സമ്മാനം കൊടുത്ത്ക്ക്.. നാല് പവന്‍റെ മാല..
അന്നൊരിക്ക ങ്ങക്ക് ഞാനൊരു ഫോട്ടം കാട്ടീക്ക് പറഞ്ഞിക്കില്ലേനോ അതേ മാല തന്നെ.. എന്ത് രസാന്നറിയൊ കാണാന്‍..''
അന്നൊരിക്ക ങ്ങക്ക് ഞാനൊരു ഫോട്ടം കാട്ടീക്ക് പറഞ്ഞിക്കില്ലേനോ അതേ മാല തന്നെ.. എന്ത് രസാന്നറിയൊ കാണാന്‍..''
ഖെെറുവിന്‍റെ സംസാരം കേട്ടപ്പോള്‍ കുറച്ച് നേരം ഫെെസല്‍ ഒന്നും മിണ്ടിയില്ല..
പിന്നെ പതിയെ ചോദിച്ചു..
പിന്നെ പതിയെ ചോദിച്ചു..
''ഖെെറൂന് ആ മാല അത്രക്ക് ഇഷ്ടായിനാ..''
''പിന്നേ .. പെരുത്ത് ഇഷ്ടായിന്.. ഒാള്‍ടെ ഭാഗ്യം..''
''ഞാനൊരു കാര്യം പറഞ്ഞാ ഇയ്യ് എന്നോട് പെണങ്ങ്വോ..''
''ന്‍റെ പൊന്നിക്കാനോട് ഞാന്‍ പെണങ്ങാനോ.. എന്താ ഇക്ക കാര്യം പറയ്യ്..''
''ന്‍റെ ഖെെറൂന് മാണ്ടിട്ട് ഞാനാശിച്ച് മേടിച്ച മാലയാണത്. ''
''ങ്ങേ.. എനക്ക് മാണ്ടീറ്റ് മേടിച്ചതോ.. ഇങ്ങളിതെന്താ പറേണത്.. പിന്നെ അതെങ്ങനെ പുയ്യാപ്ളക്കു കിട്ടി ..''
ഖെെറു ഒന്നും പിടി കിട്ടാതെ മിഴിച്ചു നിന്നു..
''അതേ.. ഇയ്യ് ആശിച്ച പോലത്തെ മാല ഞാന്‍ മേടിച്ച്വെച്ചിറ്റ് മാസം രണ്ടായി.. ഇന്നോട് പറയാഞ്ഞിട്ടാ.. കയിഞ്ഞായ്ച്ച ഞാന്‍ പുയ്യാപ്ളേനെ വിളിച്ചപ്പോ പറഞ്ഞിനേനും ഓന്‍റെ ചെങ്ങായീന്‍റെ കെെയ്യില് ഒരു മാല കൊടുത്തയക്ക്ന്നണ്ട്.. അത് ആരു അറിയാതെ മാങ്ങി ഖെെറൂന് കൊടുക്കണംന്ന്..''
''എന്നിറ്റ്..''
ഖെെറു ചെവി കൂര്‍പ്പിച്ചു..
''മാല കെെയ്യിക്കിട്ട്യപ്പം ഓന്‍ എന്നെ വിളിച്ചു പറയ്യാ.. രഹ്നാന്‍റെ പിറന്നാളിന് സമ്മാനം കൊടുക്കാന്‍ ഓന്‍റെ കെെയ്യിലൊന്നൂല്ല.. അത് ഓള്‍ക്ക് കൊടുത്തൊട്ടേന്ന്.. കാലു വയ്യാത്ത ന്‍റെ കുട്ടിക്ക് ഒരു ജീവിതം കൊടുത്തോനല്ലേ.. ഓള്‍ടെ സന്തോഷല്ലേ ഞമ്മക്ക് വലുത്.. അതോണ്ട് ഞാന്‍ സമ്മയിച്ചു..''
ഖെെറുവില്‍ നിന്ന് മറുപടി ഒന്നും വന്നില്ല..
''ഇയ്യ് എന്നോട് പിണങ്ങിയാ ഖെെറൂ.. ഇയ്യ് സങ്കടപ്പെടണ്ട.. ഇനിക്ക് ഞാന്‍ വേറെ മാല മേടിച്ചേരുന്ന്ണ്ട്.. പെെശയാവട്ടേ..''
''എനക്ക് മാലയൊന്നും മാണ്ട.. ന്‍റെ ഇക്കാന്‍റെ ഈ സ്നേഹം മതി.. രഹ്ന എന്‍റെയും അനുജത്തിയല്ലേ.. ഓള്‍ടെ സന്തോഷാ എനക്കും വല്ത്..''
''ന്‍റെ ഖെെറൂ.. ഇയ്യ് ന്‍റെ മുത്താണ്.. ഇന്‍റെ മൊഖത്തിന് മാത്രല്ല ഖല്‍ബിനും
പത്തരമാറ്റ് മൊഞ്ചാണ്.. ഇന്നെ പോല്‍ത്തെ ഒരു ബീവിയെ കിട്ടിയത് ന്‍റെ പുണ്യാ..''
പത്തരമാറ്റ് മൊഞ്ചാണ്.. ഇന്നെ പോല്‍ത്തെ ഒരു ബീവിയെ കിട്ടിയത് ന്‍റെ പുണ്യാ..''
ഫെെസലിന്‍റെ വാക്കുകള്‍ കേട്ട് ഖെെറുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു..
''ഈ സ്നേഹം എപ്പളും ഇതുമാതിരിത്തന്നെയുണ്ടാകണെ പടച്ചോനേ..''
അവള്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു..
അജിന സന്തോഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക