Slider

നിഴൽ - Part 1

0


ഹായ് അനീഷ് ..
എഴുത്തെല്ലാം സൂപ്പർ ആകുന്നുണ്ട് ..
അക്ഷര തെറ്റ് ശ്രദ്ധിക്കണേ ..."
രാവിലെ തന്നെ ഫേസ്ബുക്
ഓപ്പൺ ചെയ്തപ്പോൾ തന്നെ കണ്ണിലുടക്കിയ മെസ്സേജ് ..
ലക്ഷ്മി പ്രഭ ...ഫ്രം ബാംഗ്ലൂർ ..
കൊള്ളാം ലക്ഷ്മി നല്ല പേര് ..
പ്രൊഫൈൽ എടുത്തു ഒന്ന്
ഓപ്പൺ ചെയ്തു നോക്കി ,
പേരു പോലെ നല്ല ഭംഗിയുള്ള കുട്ടി ..ആരെയും ആകർഷിക്കുന്ന ഒരു മുഖം ..
താങ്ക്സ്.. വളരെ സന്തോഷം ലക്ഷ്മി ...എന്നു മറുപടിയും കൊടുത്തു നേരെ ഞാൻ ബാത്‌റൂമിലേക്കു പോയി ..
ഒന്നു ഫ്രഷ് ആയി ഒരു ഗ്ലാസ് കോഫിയുമായി തിരികെയെത്തി ..
മൊബൈൽ എടുത്തു നോക്കിയപ്പോൾ ലക്ഷ്‌മി പ്രഭയുടെ ഒരു റീപ്ലേ വന്നിരിക്കുന്നു ...
എന്റെ താങ്ക്‌സിനു മറുപടിയായി ഒരു സ്മൈലി ഇമോജി ..
തിരിച്ചൊരു മറുപടി എന്നോണം ഒരു ഗുഡ് മോർണിംഗ് അയച്ചു ...
ഒരു രണ്ടു മിനുട്ടു ഞാൻ മൊബൈലിൽ ലക്ഷ്മിയുടെ റിപ്ലേയ്ക്കായി കാത്തു ..
എന്തോ അവളുടെ തിരിച്ചുള്ള മോർണിംഗിനായി മനസ്സ് വല്ലാതെ കൊതിക്കുന്നപോലെ...
ഓഫീസിലേക്കു പോകാനുള്ള തിരക്കിനിടയിൽ വീണ്ടും മൊബൈലിൽ ഒരു മെസ്സേജ് റിംഗ് മുഴങ്ങി ...
ലക്ഷ്‌മിയുടെ റീപ്ലേ ആണെന്നു കരുതി തെല്ലൊരു
ആവേശത്തോടെയാണ് ഞാൻ മൊബൈലെടുത്തത് ...
നോക്കിയപ്പോ ഓഫീസിലെ ശരത്, waitting " എന്നു
മെസ്സേജ് അയച്ചിരിക്കുന്നു ...
ഫ്ലാറ്റ് പൂട്ടി ശരത്തിന്റെ കാറിൽ
ഓഫീസിലേക്കു തിരിച്ചു ..
ഓഫീസിലേക്കുള്ള യാത്രയിൽ ലക്ഷ്മിയുടെ മുഖമായിരുന്നു മനസ്സു മുഴുവനും ..പതിവിനു വിപരീതമായി എന്റെ അലസമായ ഇരിപ്പു കണ്ടിട്ടു
എന്തോ പന്തികേടു തോന്നിയ
ശരത് ചോദിച്ചു ..
എന്തോന്നാടെ ഒരു മാതിരി ഇഞ്ചി കടിച്ച കുരങ്ങനെ പോലെയിരിക്കുന്നത് ...
ഏയ് ഒന്നുമില്ലെടാ ..
ഇന്നലെ എത്രെണ്ണം വീശി ..
ഓർമയില്ല ..
ആ ദതാണ് ..
കാർ വെയ്റ്റിങ് ഷെഡിൽ പാർക്ക് ചെയ്‌തു നടക്കവേ
വീണ്ടും മൊബൈലിൽ ഒരു മെസ്സേജ് ..
ഗുഡ് മോർണിംഗ് ..
ലക്ഷ്മിയുടെ ഗുഡ് മോർണിംഗ്
അന്നു മുഴുവൻ എനിക്കു വല്ലാത്തൊരു ഊർജം നൽകിയാതായി എനിക്കനുഭവപ്പെട്ടു ..
ജോലി തിരക്കിനിടയിലും ലക്ഷ്മിയുടെ മെസ്സേജിനായി ഞാൻ ഇടയ്ക്കിടെ കാത്തിരുന്നു ..
മനസാകെ എന്തോ വല്ലാത്തൊരു ഫീൽ അനുഭവപ്പെടുന്നു ...
ഓഫീസിൽ നിന്നും വൈകീട്ടു ഇറങ്ങവേ ശരത്തിനോട് ഇന്നു ക്ലബ്ബിലേക്കില്ല എന്നു പറഞ്ഞെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി പോകേണ്ടി വന്നു ..
ഏകദേശം ഒരു ഒൻപതു മണിയോടുകൂടി ഞാൻ തിരികെ ഫ്ലാറ്റിലെത്തി ..
വാതിൽ തുറക്കാനായി നോക്കിയപ്പോളാണ്‌ അത് ശ്രദ്ധയിൽ പെട്ടത് ..വാതിൽ അകത്തു നിന്നും ചാരിയ നിലയിൽ ..ഇനി ഒരു പക്ഷെ ഞാൻ രാവിലെ അടക്കാൻ മറന്നതായിരിക്കും ..
അകത്തു കയറി
വാതിൽ തിരികെ കുറ്റിയിട്ടു..
ഫ്രഷാവാൻ ഷവറിന്റെ ചോട്ടിലെത്തി ..
വെള്ളത്തുള്ളികൾ ദേഹത്തു പതിച്ചതും അകത്തെ വോഡ്ക്ക ഒന്നുകൂടി എന്റെ ഞാടി ഞെരമ്പുകളിൽ ലഹരി പടർത്തി ..
തിരികെ റൂമിലെത്തിയപ്പോളാണ്
ലക്ഷ്മിയുടെ ഓർമ്മ മനസിലെത്തിയത് ..
നേരെ ലാപ്പെടുത്തു ലക്ഷ്മി പ്രഭയുടെ പ്രൊഫൈൽ സെർച്ച് ചെയ്‌തു ..
ലക്ഷ്മി പ്രഭക്കു പകരം ലക്ഷ്മി വർമ്മ ,ലക്ഷ്മി ലച്ചു ,ലക്ഷ്മി അനൂപ് ഇങ്ങനെ കുറെ പ്രൊഫൈലുകൾ സ്‌ക്രീനിൽ തെളിഞ്ഞു ...ഇതെന്താ ഇവളുടെ പ്രൊഫൈൽ ഇതെവിടെ ..സമയം ഏറെയായി വോഡ്ക്കയുടെ ക്ഷീണം പെട്ടെന്നെന്നെ ബെഡിലേക്കു വീഴ്ത്തി ..
പെട്ടെന്നുള്ള മൂന്നു മൊബൈൽ റിംഗ് എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തി ...
കണ്ണു തുറന്നതും ക്ലോക്കിലേക്കൊന്നു നോക്കി സമയം പതിനൊന്നേ നാൽപ്പതു ..ഉണർന്നപ്പോഴും വോഡ്ക്കയുടെ ലഹരി എന്നെ പൂർണമായും വിട്ടിരുന്നില്ല ..
ബെഡിൽ നിന്നും നേരെ ബാത്റൂമിലേക്കു നടന്നു ..
ബാത്റൂമിലേക്കു പോകും വഴിയാണ് ഞാനതു ശ്രദ്ധിച്ചത് ...
വീണ്ടും വാതിൽ ചാരിയിരിക്കുന്നു ..
പക്ഷെ ഞാൻ വാതിൽ അടച്ചതായി നന്നായി
ഓർക്കുന്നുണ്ട് ..
ആ ചിലപ്പോ എനിക്കു തോന്നിയതാവാം ..ഒന്നുകൂടി വാതിലടച്ചു ബാത്റൂമിലേക്കു കയറി ..ബാത്റൂമിലേക്കു കയറിയതും വല്ലാത്തൊരു രൂക്ഷ ഗന്ധം എനിക്കനുഭവപ്പെട്ടു ..
ആകെ ഒരു വല്ലായ്മ എനിക്കനുഭവപ്പെട്ടു ..
മുഖമൊന്നു കഴുകി ലൈറ്റ് എല്ലാം ഓഫാക്കി തിരികെ റൂമിലെത്തി ..മൊബൈലിന്റെ ഡിസ്പ്ലേ തെളിഞ്ഞിരിക്കുന്നത് കണ്ടു നോക്കിയപ്പോൾ ലക്ഷ്മിയുടെ മൂന്നു മെസ്സേജ് കണ്ടു ..
ഓപ്പൺ ചെയ്‌തു നോക്കിയതും മെസ്സേജ് കണ്ടൊന്നു ഞാൻ ഞെട്ടി ..
ഹെലോ ..
മാഷേ ..
ഇതെന്തൊരു ഉറക്കമാ ഞാൻ വന്നിട്ടെത്ര നേരമായെന്നോ ..
ഒരു നിമിഷം ഞാൻ തരിച്ചിരുന്നതും ബാത്റൂമിലെ ലൈറ്റ് ആരോ ഓണാക്കി ..
എന്റെ മുറിയുടെ വാതിൽ തന്നെ തുറന്നു ..
ഞാൻ എന്തു ചെയ്യണമെന്നറിയാതെ ,ഇപ്പൊ ആ രൂക്ഷ ഗന്ധം എന്റെ മുറിക്കുള്ളിൽ .
(തുടരും )..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo