നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എനിക്കറിയില്ല.

Image may contain: 1 person, outdoor

നിൻ്റെ കണ്ണുകൾ എന്നോട് പറഞ്ഞതെല്ലാം
എനിക്കറിയാത്ത എന്തൊക്കെയോ ആയിരുന്നു.
നിലാവിനെയും നക്ഷത്രങ്ങളെയും കുറിച്ചായിരുന്നു.
നക്ഷത്രങ്ങൾ പൂക്കുന്നയിടത്തെ
ഭ്രമിപ്പിക്കുന്ന ആകാശത്തിൽ
നിലാവ് നെയ്യുന്ന
സ്വപ്നങ്ങളെ കുറിച്ചായിരുന്നു.
രാത്രിയുടെ മാദക സൗന്ദര്യമുള്ള
നിൻ്റെ വസ്ത്രങ്ങൾക്ക്
നിശാഗന്ധി പൂക്കളുടെ മനം മയക്കുന്ന
സുഗന്ധമുണ്ടായിരുന്നു.
അഴിച്ചിട്ട കാർകൂന്തലിൽ നീ
അപ്സരസു പോലെ
എൻ്റെ ആത്മാവിൻ്റെ
അഗാധതകളിലെവിടെയോ
ആഴ്ന്നിറങ്ങിയിരുന്നു.
എന്തൊക്കെയോ പറയുന്ന മിഴികളോടെ...
എനിക്കറിയില്ല.
വരച്ചിട്ട നാഗക്കളങ്ങളുടെ വർണ്ണ ഭംഗിയിൽ നിൻ്റെ സാമീപ്യത്തിന്
അനുഭൂതിയുടെ ,
ആത്മദാഹത്തിൻ്റെ,
അരുതെന്ന ഭയത്തിൻ്റെ..
എനിക്കറിയാത്ത ചിലതുകൾ.
ഏകാന്തതയെ പ്രണയിക്കുന്ന
നിന്നിലേക്കുള്ള
എൻ്റെ ദൂരം ഒരു സ്വപ്നമാണെനറിഞ്ഞും
മനസ്സിനെ നിൻ്റെ കൂടെ മേയാൻ വിട്ട്
ഒരു സങ്കൽപ്പ ലോകത്ത്
ഉറങ്ങിയുണരുകയായിരുന്നു.
എൻ്റെ അപരിചിതത്വത്തിൻ്റെ
നിസ്സഹായത മാത്രം എനിക്കറിയാത്ത വേദനകൾ നൽകിയിരുന്നു.
ഒരു മൗനസാഗരം ഉള്ളിലൊതുക്കി
എന്തോ തേടി നീ അലയുമ്പോഴും
നീയറിയാതെ നിന്നെ വലയം ചെയ്തത്
എൻ്റെ മനസ്സായിരുന്നു.
ഒരു വേണുഗാനം കാതോർത്തിരുന്നുവോ ?
ആ അനുഭൂതിയിൽ സ്വയംമറന്ന്
ജന്മസായൂജ്യം തേടിയിരുന്നോ..?
എനിക്ക് അറിയാത്ത കുറേ ചോദ്യങ്ങളുണ്ട്
എന്നെ അറിയാത്ത നിന്നോട് പറയാൻ.
ബാബു തുയ്യം.
15/12/17.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot