തലയുയർത്തി നോക്കീയാൽ ഒരു വിശാലമായ തെങ്ങിൻ തോപ്പ് നേരേ നോക്കുമ്പോൾ
അതി മനോഹരമായി സൃഷ്ടിച്ച വലിയൊരു ജാതി തോട്ടം കാണുമ്പോഴേ അറിയാം

പൂർവ്വികരുടെ ദീർഘവീക്ഷണം ജാതിമരങ്ങൾക്ക് അമ്പത് വർഷമെങ്കിലും വളർച്ച
നല്ല കായ് ഫലവും ഐശ്വര്യമുള്ള തണുത്ത ഒരന്തരീക്ഷം
വടക്കുകിഴക്കേ ഭാഗത്ത് വടക്കു ദർശനമായ ഇരുനില തായ്പുരയുള്ള നാലുകെട്ട്
മനോഹരമായ പുലർകാല ദൃശ്യം പുരാതനമായ ഇടത്തിൽ മന.

ആളനക്കം കാണാനില്ല
പാരമ്പര്യ പ്രൗഡി വിളിച്ചോതുന്ന മുല്ലത്തറ പുറത്തു നിന്നാൽ കാണാം
അരികിലായി വടക്കിനി കിണർ.

നിലവറ ഗ്രന്ഥാലയം താളിയോലകളാൽ സമൃദ്ധം തുറന്ന് വച്ചിരിക്കുന്ന വിവിധ മത ഗ്രന്ഥങ്ങൾ
സമയം എട്ട് പതിനഞ്ച് ബ്രാഹ്മ മുഹൂർത്തം മുതൽ തുടരുന്ന പഠനാന്വേഷണങ്ങൾ
ഇപ്പോഴാണ് ജിനദേവൻ അവസാനിപ്പിക്കുക
ജനിജാ....
അമ്മയുടെ നീട്ടിയുള്ള വിളിയാണ് പഠനത്തിൽ നിന്നും ഉണർത്തുക
അച്ഛൻ വിട്ടു പിരിഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം തികയും
പഠനം ഇവിടെ ഇന്നവസാനിക്കുന്നു
നാളെ സകല പിതൃക്കൾക്കുമുള്ള മോക്ഷ കർമ്മങ്ങൾക്കും ശേഷം യാത്രയാവുകയാണ്.

അമ്മ വിളമ്പിയ ചൂടു കഞ്ഞിയിൽ സ്പൂൺ വച്ചു സീതാലക്ഷ്മിയമ്മ കഞ്ഞിയിലേക്ക് ഒരു കുറും സ്പൂൺ നെയ്യിറ്റിച്ചു
അവരുടെ മുഖം വലിഞ്ഞു മുറുകിയിട്ടുണ്ട്
ഏകമകനെ എന്തിനാണ് പറഞ്ഞയക്കുന്നത് എന്നവർക്കറിയില്ല
താന്ത്രിക ശ്രേഷ്ഠനും സത്കർമ്മിയും പരമാത്മാന്വേഷകനുമായ ഭർത്താവ് അനന്തനാരായണൻ ഇത്രയുമേ പറഞ്ഞിട്ടുള്ളൂ

ഞാനില്ലാതായാൽ ആയിരം ദിനം കഴിഞ്ഞ പിതൃദിനപ്പിറ്റേന്ന്
ജനിജന് ഒരു യാത്രയുണ്ട് ഏറ്റുമാനൂരപ്പന്റ്റെ കിഴക്കേ നടയിലേക്ക്
അതിന് അവനെ ഒരുക്കണം സന്യാസ തുല്യ ജീവിതമാകണം
അവിടെയെത്തും വരെ .പ്രഭാതത്തിൽ എത്തി ഏറ്റുമാനൂരപ്പനെ തൊഴുത് ഇറങ്ങി

കിഴക്കോട്ട് ഒരു ഫർലോങ്ങ് നടക്കുക.
അവിടെ കിഴക്കേടത്തു വീട്ടിലെത്തുക പിന്നീടുള്ള കാര്യങ്ങൾ
അവിടെ പറയുന്ന പോലെ

ആ വീട് ഒരു ക്രിസ്ത്യൻ വീടാണെന്ന് മാത്രം സീതാലക്ഷിക്ക് അറിയാം
നാളെമുതൽ ഏകയായിത്തീരുന്ന തന്റ്റെ മുഖം മകനിൽ നിന്നും അവർ മറച്ചു പിടിച്ചു.

അനന്താനന്ദാന്വേഷണം. 2
^^^^^^^^^^^^^^^^^^^^^^^^^^^
തോമസ് ജോൺ സയൻസിലും ആത്മീയതയിലും ഒരുപോലെ
സഞ്ചരിച്ചുകൊണ്ടിരിക്കുന്ന റിട്ടയർഡ് അധ്യാപകൻ.പ്രാർത്ഥനാ വഴികളിൽ ഒറ്റയാൻ സഞ്ചാരം നടത്തുന്നതിന് നാട്ടുകാരുടെ വക ഒരു രഹസ്യ
ഓമനപ്പേര് സ്വന്തമായി കിട്ടി.
വട്ടൻ ബ്രദർ
ലാറ്റിൻ ഭാഷയിലെ പുരാതന യാമപ്രാർത്ഥനകൾ ഇന്നും തുടരുന്നയാളാണ്,
തോമസ് ജോൺ.

പ്രഭാതസന്ധ്യ മദ്ധ്യാഹ്നസന്ധ്യ സായാഹ്‌നസന്ധ്യ ഇങ്ങനെ ത്രിസന്ധ്യയിലും
പ്രാർത്ഥനയാണ്
പതിവില്ലാതെ ഉച്ചയ്ക്കുള്ള പ്രാർത്ഥന നീണ്ടു പോയത്കണ്ട് ക്ഷമ നശിച്ചു കാത്തിരിക്കുകയാണ് ഏകമകൾ പുന്നാരപ്പുത്രി ജീൻസി.
ചീത്രകാരി കഥാകാരി പാട്ടുകാരി എന്നിങ്ങനെ സകലകലാ വല്ലഭയ്ക്ക്
പപ്പായുടെ ഒരു വിലക്ക് മാത്രമേ ആകെ യുള്ളൂ. രാവിലെ യാതൊരു കാരണവശാലും സാഹിത്യ ചിന്തകൾ പാടില്ല.

കരിഞ്ഞമണം സഹിച്ചു മടുത്തതിനാലും
അരലിറ്റർ പാൽ തിളച്ചമണം പരിസരമാകെ
നിറഞ്ഞശേഷവും കടുംചായ കുടിച്ചു ക്ഷമ നശിച്ചിട്ടുമാണ് മകൾക്കു നേരേ ഇങ്ങനെയൊരു ഉഗ്രശാസനം പുറപ്പെടുവിച്ചത്.

മുന്ന് മണിയായപ്പോൾ പ്രാർത്ഥനാമുറിയിൽ നിന്നും ഇറങ്ങിയ പപ്പായെകണ്ട്
ജിൻസി ഭയന്നുപോയി
ശാന്തമാണ് പക്ഷെ കനത്ത മുഖം കണ്ണുകൾ ആഴക്കടൽ പോലെ
ഭക്ഷണമെടുക്കട്ടെ എന്ന് ചോദിക്കാനാഞ്ഞത് തടഞ്ഞ്
തോമസ്ജോണിന്റെ സ്നേഹ സ്വരം മുഴങ്ങി
ഇന്നിനി ഭക്ഷണമില്ല ചൂട് വെള്ളം മുറിയിൽ വച്ചേക്കൂ മോളേ നാളെ ഒരതിഥി വരും അയാൾ
കുറച്ചു നാൾ ഇവിടുണ്ടാകും, പപ്പ പറഞ്ഞ വിധം വീടൊരുക്കലും

അടിച്ചു തളിക്കലും ഒക്കെയായി മടുത്താണ് ജിൻസി കിടന്നത്
രാവിലെ ഉണർന്നതും താമസിച്ച് പപ്പായ്ക്ക് ചായ കൊടുത്തശേഷം
പത്രം എടൂക്കാൻ ചെന്ന് ഗേറ്റ് തുറന്ന ജിൻസി ഒരാന്തലോടെ വിളിച്ചുപോയി
ജനീ........
ജിനദേവൻ ഞെട്ടിത്തരിച്ച് ഗേറ്റിനു മുന്നിൽ നിന്നു. ജിൻസി ജീവൻ വീണ്ടെടുത്ത്
പതിയെ പറഞ്ഞു
അതിഥിക്ക് സ്വാഗതം

VG.വാസ്സൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക