Slider

മുത്തശ്ശി

0




AuthorName:vipin kallingal
Email:kallingalvipin@gmail.com
Phone:+97431337474

ത്രിസന്ധ്യയ്ക്ക് ഉമ്മറത്ത് രണ്ടു ദീപങ്ങൾ തെളിയാറുണ്ടായിരുന്നു. 

അതിലൊന്ന് ചുളിവുകൾ വീണ നെറ്റിയിൽ ഭസ്മവും തൊട്ട് നീട്ടി വച്ച കാൽകളിൽ കൈകൾ കൊണ്ടുഴിഞ്ഞ് ചുണ്ടിൽ രാമനാമവുമായി പുറത്തേയ്ക്ക് ആകുലതയോടെ നോക്കിയിരിപ്പുണ്ടായിരുന്നു.
ഇരുട്ടത്ത് നീണ്ട ഇടവഴിയിലൂടെ ഓടിപ്പിടിച്ച് ചെളിപുരണ്ട കാൽ ചവിട്ടിത്തുടയ്ക്കാതെ അകത്തേയ്ക്കു കയറുന്ന കുരുന്നുകളെ ശകാരിയ്ക്കാറുണ്ടായിരുന്നു. 
പല്ലിൽ മുറുക്കാൻ കറയും മേത്ത് കുഴമ്പിന്റെ ഗന്ധവുമുണ്ടായിരുന്നു.അച്ഛന്റെ ചൂരലിൽ നിന്ന് മുഷിഞ്ഞ മുണ്ടിനു പുറകിൽ അഭയം തരാറുണ്ടായിരുന്നു. 

നല്ലവനായ രാജാവിന്റെയും ദുഷ്ടൻ ഭൂതത്താന്റെയും കഥകൾ പറഞ്ഞിരുന്നു. കാവിലെ തമ്പാട്ടിയെ തൊഴാനും കാത്തു രക്ഷിക്കണേ പറയാനും ആദ്യം പറഞ്ഞു തന്നിരുന്നു. 
ഓരോന്നായ് കൂട്ടിവെച്ച മഞ്ചാടികൾ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന ഏറ്റവും വിശ്വസ്തയായ കാവലായിരുന്നു. മനപ്പാഠ പുസ്തകം ചൊല്ലി കേൾപ്പിക്കുമ്പോൾ ശരിയെന്നോണം തലയാട്ടുമായിരുന്നു. ഏറ്റവും നല്ല കൂട്ടായിരുന്നു.

കാവെല്ലാം തീണ്ടി.തമ്പാട്ടിത്തറയ്ക്കു ചുറ്റും കാടു മൂടി. 
മഞ്ചാടിയെന്നാൽ എന്താവോ?.
ഉമ്മറത്തു വല്ലാത്ത ഒരു നിശബ്ദത തളം കെട്ടി. 
പല നിറത്തിൽ മിന്നിത്തിളങ്ങുന്ന കറങ്ങുന്ന വെളിച്ചം തൂക്കി.കാലിൽ ചളി പറ്റാറില്ലെങ്കിലും ഇടയ്ക്ക് കാൽ തരിയ്ക്കും.

ഉമ്മറത്തെ ദീപങ്ങളിൽ ഒന്ന് കെട്ടു .മറ്റൊന്ന് ശോഭയറ്റ് മറ്റനേകം ദീപങ്ങൾക്കൊപ്പം.......


- വിപിൻ കല്ലിങ്ങൽ


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo