Slider

നിഴൽ - പാർട്ട്‌ -2

0

നിഴൽ - പാർട്ട്‌ -2
...........................
ബാത്‌റൂമിൽ ലൈറ്റ് എങ്ങനെ
തന്നെ ഓണായി, ഈ ഗന്ധം
ഇതെവിടെ നിന്നും വരുന്നു ..
ഞാൻ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു ഹാളിലെത്തി ലൈറ്റ് ഇട്ടു ...
ബാത്‌റൂമിൽ എന്തോ ഒരനക്കം പോലെ തോന്നുന്നു ..
ടാപ്പ് തുറന്നു വെള്ളം വീഴുന്നു ..ഒരുപക്ഷെ എന്റെ തോന്നലാണോ ..ഞാൻ പതിയെ ബാത്റൂമിലെ മുന്നിലെത്തി ,ഡോറിൽ പതിയെ കൈ വെച്ചു ..
തുറക്കുന്നില്ല ..ആരോ അകത്തു നിന്നും പൂട്ടിയിരുന്നു ബാത്‌റൂമിൽ ശക്തിയായി ടാപ്പിൽ നിന്നും വെള്ളം പതിക്കുന്നു ..
എന്റെ ശരീരം ഭയമെന്ന വികാരത്തെ ഏറ്റെടുത്തു കഴിഞ്ഞു ..കാലുകൾ ചലിക്കുന്നില്ല ..ആരോ ഈ രാത്രിയിൽ എന്റെ കൂടെ ഉണ്ടെന്ന ചിന്ത എന്നിൽ ഇരച്ചു കയറി ..ഇല്ല ഇതെനിക്കറിയണം ..ഉള്ളിൽ ധൈര്യം സംഭരിച്ചു ഞാൻ ചോദിച്ചു ..
ആരാ ..ആരാ ..അകത്തു ..
എന്റെ ചോദ്യത്തിന് ശേഷം ടാപ്പിലെ വെള്ളം വീഴൽ നിന്നു ..നേരിയ ഒരു ചലനം ഇപ്പോഴും അകത്തു നിന്നുമുണ്ട് ..
ആരാ ..അകത്തു ..ചോദിച്ചത് കേട്ടില്ലേ ...
പെട്ടെന്ന് ബാത്റൂമിന്റെ വാതിൽ തുറന്നതും..ഞാൻ ഒരലർച്ചയോടെ പുറകോട്ടു വീണു ..
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല ..
ബാത്‌റൂമിൽ പുക മറയിൽ ഒരു സ്ത്രീ രൂപം ...
വീണ്ടും ആ രൂക്ഷമായ ഗന്ധം ..എന്റെ ബോധം മറയുന്ന പോലെ ..കൈകാലുകൾ ചലനമേറ്റപ്പോലെ ..ഒരിക്കൽ കൂടി ആ രൂപത്തെ നോക്കിയതും ..എന്റെ ബോധം മറഞ്ഞു ...
ഡാ അനീഷേ ...അനീഷേ ..
മം ..
ശൊ ഇതെന്തൊരു ഉറക്കമാട ഇത് ..സമയമെത്രേയയെന്നറിയോ ..
മം ..
ഡാ എണീക്കാൻ ..
ലക്ഷ്മി ലക്ഷ്മി ..
ഡാ എന്തു പറ്റിയെടാ ...
വെള്ളം വെള്ളം ..
നിന്റെ ഒടുക്കത്തെ കൊലക്കുടി ...ന്നാ കുടി ..
അല്ലെ ആരാ ഈ ലക്ഷ്മി ,
അപ്പൊ വെറുതെയല്ല നീ ക്ലബ്ബിന്നു പെട്ടെന്നു മുങ്ങിയത്
കള്ളാ ..
എന്നിട്ടെപ്പോ പോയി ..രാത്രി തന്നെ കാര്യം സാധിച്ചു വിട്ടോ
നിനക്കു എന്നെ കൂടി വിളിക്കാർന്നു ..
നീ എന്താടാ ഒന്നും മിണ്ടാതെ ഇരിക്കുന്നത് ..
എന്നിട്ട് അവളെവിടെ ..
ആര് ...
ലക്ഷ്‌മി ..
ഇവിടുണ്ട് ..
ഉണ്ടോ ,എങ്കി ഞാനൊന്നു നോക്കട്ടെ ..
ലക്ഷ്‌മി ,ലക്ഷ്മി ..
എവിടുണ്ടെന്നു ..ഹും ..
നീയെന്താടാ ആളെ കളിയാക്ക ,രാത്രി തന്നെ കാര്യം സാധിച്ചു വിട്ടല്ലേ ..
അല്ലേലും നിന്റെ ആത്മാർത്ഥ സുഹൃത്തായ എന്നോടിതു വേണ്ടായിരുന്നെടാ ..
ശരത്തെ ..
ഹും ,പോടാ ..എന്നോട് നീ മിണ്ടരുത് ...
ശരത്തെ നീ അന്നെഷിക്കുന്ന ലക്ഷ്‌മി ഇവിടെ തന്നെയുണ്ട് ..
ഉണ്ട ..ഒന്നു പോടാ ഉവ്വേ ..പോയി തലയിൽ കുറച്ചു വെള്ളമൊഴിക്കു ,ഇന്നലെ അടിച്ചത് അങ്ങിറങ്ങി പോട്ടെ ...അവന്റെ ഒരു ലക്ഷ്മി ..
ശരത്തെ ഈ ഫ്ലാറ്റിൽ നമ്മളെ കൂടാതെ ഇപ്പൊ മൂന്നാമതൊരാൾ കൂടിയുണ്ട് ..
ദേ പിന്നേം ...നിനക്കെന്നാ വട്ടാണോ ...
നീ എന്റെ ഈ വിരലുകൾ കണ്ടോ ..
അതു ഞാൻ കാണാത്തതാണോ ...
നീ എന്റെ വിരലുകൾ ഒന്നു മൂക്കിൽ വച്ചെ ..വല്ലാത്തൊരു ഗന്ധം തോന്നുന്നില്ലേ ..
ആഹ് ..കൊള്ളാലോ ..ഇതു ലക്ഷ്മിയുടെ മണമാണോടാ ..
ശരത് ഇനി ഞാൻ പറയാൻ പോകുന്നത് നീ വിശ്വാസിക്കോ എന്നറിയില്ല ..
അനീഷേ എന്തു വിഡ്ഢിത്തമാണ് നീ ഈ പറയുന്നത് ..
അതെ നിനക്കതു വിഡ്ഢിത്തമാകാം ..പക്ഷെ ..
പക്ഷേ ...
എടാ നീ ഇന്നലെ കണ്ടെന്ന രൂപം അതൊരു തോന്നലാവാം ...
അല്ല ശരത്തെ ..ഞാൻ കണ്ടതാണ് ..പുക മറക്കുള്ളിൽ അവക്തമായൊരു സ്ത്രീ രൂപം ..
അനീഷേ ആദ്യം നീ നിന്റെ ഒടുക്കത്ത ഈ പ്രേത കഥയെഴുത്തു നിർത്തു ..
ഒക്കെ നിന്റെ തോന്നലാണെന്നേ ഞാൻ പറയു ..
ശരത്തെ അപ്പൊ എന്റെ കയ്യിലെ ഈ ഗന്ധമോ ..
അത് ഒരുപക്ഷെ കാറ്റിലൂടെ പുറത്തു നിന്നും വന്നതാണെങ്കിലോ ..
ഇവിടെ നിന്റെ ഫോൺ ആ ലക്ഷ്മി എന്നു പറയുന്ന അവളുടെ മെസ്സേജ് എവിടെ ...
ഫോൺ എന്റെ മുറിയിലെ ബെഡ്‌ഡിലുണ്ട് ..
ഹും ഞാനപ്പോഴേ പറഞ്ഞില്ലേ
ഇത് നിന്റെ തോന്നലാന്നു ..
എന്ത് പറ്റി ലക്ഷ്മിയുടെ മെസ്സേജില്ലേ ..
നീ വേഗം ഒരു മനോരോഗ വിദഗ്ധനെ കാണു ..ഇതിൽ
ഇന്നലെ ആകെ വന്നത് എന്റെ മെസ്സേജ് ആണ് ..
ശരത്തെ എനിക്കൊരു കുഴപ്പവുമില്ല ..ലക്ഷ്മി പ്രഭ
എന്നൊരു പെണ്ണിന്റെ മെസ്സേജ് എനിക്കിന്നലെ വന്നതാണ് ..
എന്നിട്ടിപ്പോ എവിടെ കാണിക്കു ...
ഇപ്പൊ ഇതെവിടെ പോയെന്നറിയില്ല ...
അതാ പറഞ്ഞെ ഒക്കെ നിന്റെ തോന്നലാവാമെന്നു ..
അല്ല ..ആ രൂപം ..
രൂപം ..ഒന്ന് പോടാ ഉവ്വേ ...
ശരത്തെ നീ ഇവിടെ ഇരിക്കൂ ഞാനൊന്നു ഫ്രഷായി വരാം ..
ഞാനിവിടെന്നു ഇന്ന് പോകുന്നില്ല അനീഷേ ,പകരം നീ ഇന്ന് പോകും ..
എന്താ ശരത്തെ നീ പറഞ്ഞെ ..
ഡാ..ഇന്ന് ഓഫീസില്ലല്ലോ ..
അതിനു ..
ഡാ ഇന്നിവിടെ എന്റെ ഗേൾ ഫ്രണ്ട് വരും ..നീ ഒരു രണ്ടു മണിക്കൂറത്തേക്കു ഒന്ന് ഒഴിവായി തരണം ..
എന്തിനു വേണ്ടി ..
ചുമ്മാ സംസാരിക്കാൻ ..
എന്റെ പൊന്നു മോനല്ലേടാ ദാ
ആലീസിലെ മോർണിംഗ് ഷോ ടിക്കറ്റ് ...
നീ വേഗം പോയി ഫ്രഷായേ ..
ശരത്തിന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ ഒന്ന് പുറത്തിറങ്ങി.
ഫ്ലാറ്റിൽ ശരത്തിനെ ആക്കി പുറത്തിറങ്ങുമ്പോഴും ഇന്നലെ
രാത്രി കണ്ട സ്ത്രീ രൂപം മാത്രമായിരുന്നു മനസ് മുഴുവനും ...
ഫ്ലാറ്റിൽ നിന്നും നേരെ വിസ്‌മയ പാർക്കിലെത്തി ..
ഏകദേശം ഒരു മുക്കാൽ മണിക്കൂറോളം പാർക്കിലിരുന്നു ..
ബോറടിച്ചപ്പോ പാർക്കിൽ നിന്നും തിരിച്ചു ..
കാറിലേക്കു കേറവേ ഒരു ഫോണിൽ ഒരു മെസ്സേജ് വന്നു.
'ഹെലോ മാഷേ എന്തിനാണ് കൂട്ടുകാരനെ ഇവിടെ തനിച്ചാക്കി പോയത്‌ '
ഒരിക്കലും ശരത്തിനെ അവിടെ ഒറ്റക്കാക്കി ഞാൻ വരരുതായിരുന്നു എനിക്ക് തോന്നി ..ഫോണെടുത്തു ശരത്തിന്റെ നമ്പർ ഡയൽ ചെയ്‌തു ..ഫോൺ സ്വിച്ചഡ് ഓഫ് ആയിരിക്കുന്നു ..
വേഗം കാറെടുത്തു പാർക്കിൽ നിന്നു തിരിച്ചു.
മിന്നൽ വേഗതയിലും കാറിന്റെ നിയന്ത്രണം എനിക്ക് നഷ്ട്ടപെടുമെന്നു കരുതിയെങ്കിലും എങ്ങനെയൊക്കെയോ ഞാൻ ഫ്ലാറ്റിന്റെ ഗ്രൗണ്ട് ഫ്ളോറിലെത്തി ..
കാറിന്റെ ഡോർ തുറന്നു ഓടിക്കിതച്ചു ഫ്ലാറ്റിലെത്തി ..
കതകു അകത്തുനിന്നും പൂട്ടിയിരിക്കുന്നു ..
ഞാൻ പുറത്തു നിന്നും തട്ടി വിളിച്ചു ..
ശരത് ..ശരത് ..
അകത്തു നിന്നും ഒരു മറുപടിയും എനിക്ക് കിട്ടിയില്ല ..
ശരത് ശരത് ..
ഞാൻ ഒച്ചയിട്ടു ..
വാതിലിൽ ശക്തിയായി അടിച്ചു നോക്കി ..
അടിയുടെ ഒച്ച കേട്ട് സെക്യൂരിറ്റി ഗോപാലേട്ടൻ ഓടിവന്നു ...
എന്നാച്ചു സാർ ...എന്താ പ്രോബ്ലം ..കതകു തുറക്കലെ ..
ഇല്ല ഗോപാലേട്ടാ ..
ഉള്ളെ യാരവത് ഇറുക്കാ സാർ .
ഉള്ളെ ശരത് ..
ഹെലോ ശരത് സാർ ..
ശരത് സാർ കേക്കുതാ ..
സാർ ഡോർ ജാമായിരുക്ക് നാൻ സ്പെയർ കീ എടുത്തിട്ട് വരാ ...
ശരത് ശരത് ..
സാർ കീ കെടച്ചിരിക്കു ..ഡോർ ഓപ്പൺ
പണ്ണുങ്കോ ...
വാതിൽ തുറന്നു ഞാൻ അകത്തേക്കു കയറിയതും
ഹാളിൽ അങ്ങിങ്ങായി രക്ത തുള്ളികൾ കണ്ട ഞാനും ഗോപാലേട്ടനും പരിഭ്രമിച്ചു പോയി ...
ശരത് ശരത് ..
അനീഷ് സാർ ഓടിവായോ ഇങ്കെ ..ശരത്
ഇങ്കെ കിച്ചനിലിരിക്ക് ..
കിച്ചണിൽ ചെന്നതും ഞാൻ
കണ്ട കാഴ്ച്ച ..
രക്തത്തിൽ കുളിച്ചു കിടക്കുന്ന ശരത്തിനെയാണ് ..
അനീഷ് സാർ തലയിൽ അടിപ്പട്ടിറിക്ക് വെക്കം
ഹോസ്പിറ്റലിക്കു പോങ്കോ സാർ ..
ചെറു ഞെരക്കം മാത്രമായ ശരത്തിനെ ഹോസ്പിറ്റലിൽ
എത്തിക്കുമ്പോഴും എന്റെ മനസ്സിൽ വല്ലാത്തൊരു ഭീതി പടർന്നിരുന്നു ...
ഏകദേശം ഒരു നാലു മണിക്കൂറിനു ശേഷം ശരത് കണ്ണു തുറന്നു ...
കണ്ണു തുറന്ന ശരത് ബെഡിൽ എഴുന്നേറ്റിരുന്നു ചുറ്റും നോക്കി ..
ഞാൻ ..ഞാൻ ഇതെവിടാ ..
അനീഷേ ..
ഏയ് നിനക്കൊന്നുമില്ലെടാ ..
ആഹ് ..
ഡാ പതുക്കെ തലയനക്കാതെ ..
അനീഷേ ഡാ ..
ഉം ..ഡാ നിനക്കൊന്നുമില്ല തലയിൽ ചെറിയൊരു മുറിവ് അത്രമാത്രം ..
ശരത്തെ എന്താ ഉണ്ടായത് നിനക്കെങ്ങനെ തലയിൽ അടിപറ്റി ..
എന്റെ ചോദ്യത്തിനു ഉത്തരമെന്നോണം അവൻ അവന്റെ കൈയിലേക്ക് ഒന്നു നോക്കി ..
എടാ അനീഷേ നീ പറഞ്ഞപ്പോ ഞാനതു കാര്യമാക്കിയില്ല ...
എന്താടാ എന്താ ഉണ്ടായേ ..
നിന്റെ ഫ്ലാറ്റിൽ ഒരു പെണ്ണുണ്ടെടാ ..
അപ്പൊ വീണ്ടും ...അവൾ ..
രാവിലെ നീ പറഞ്ഞ
നിന്റെ കയ്യിലെ ആ രൂക്ഷ ഗന്ധമില്ലേ അനീഷേ ..
ഉവ്വ ...അത് ...
അതവളുടെ ഗന്ധമാണ് ..
ഗതി കിട്ടാതെ നടക്കുന്ന ചില ആത്മാക്കളുടെ ...?
ശരത്തെ ..
അതേടാ ..
നീ ഒന്നു തെളിച്ചു പറ ഞാൻ പോയതിനു ശേഷം എന്താ അവിടെ നടന്നത് ...
നീ അവിടെ നിന്നും പോയതിനു ശേഷം ഞാൻ നിമ്മിയെ വിളിച്ചു ,നിന്റെ ഫ്ലാറ്റിലോട്ടു വരാൻ പറഞ്ഞു ..
നിമ്മിയെത്താൻ ഒരു അര മണിക്കൂർ എടുക്കുമെന്നറിഞ്ഞപ്പോൾ
ഞാൻ ഒരു സിഗരറ്റു മേടിക്കുവാൻ താഴെ ഗോപാലേട്ടന്റെ സെക്യൂരിറ്റി ക്യാബിനിലെത്തി ...
താഴെയെത്തിയ ഞാൻ ഗോപാലേട്ടനോട് സുഖ വിവരമൊക്കെ തിരക്കി ഒരു പത്തു പതിനഞ്ചു മിനിട്ടിനു ശേഷം ഫ്ലാറ്റിലെത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു ...
ഞാൻ താഴേക്കു പോകുമ്പോൾ വാതിൽ പൂട്ടിയതായി നന്നായി ഓർക്കുന്നുണ്ട് ..
പക്ഷെ ഇതെങ്ങനെ ആര് തുറന്നു എന്നൊക്കെ ആലോചിച്ചു അകത്തു കയറി.
ചെയറിലേക്കു ഇരിക്കവേ
ബാത്‌റൂമിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു ..
ഇതാരപ്പ ബാത്‌റൂമിൽ ..
ഇനിയിപ്പോ ഞാൻ വാതിലടക്കാൻ മറന്നിരിക്കാം ...
ഫ്ലാറ്റ് തുറന്നു കിടക്കുന്നത് കണ്ടു, ഒരുപക്ഷെ നിമ്മി ആയിരിക്കും ബാത്രൂമിൽ എന്നു കരുതി ഞാൻ ..
ആ നിമ്മി നീ അരമണിക്കൂർ വൈകുമെന്നു പറഞ്ഞിട്ട്
ഇതിപ്പോ നേരത്തെ വന്നോ ..
ഷവറിൽ നിന്നും വെള്ളം വീഴുന്നുണ്ട് ..
ഞാൻ ബാത്റൂമിലെ മുന്നിൽ വന്നു ഡോറിൽ തട്ടി പറഞ്ഞു .
അല്ല എനിക്കും ഒന്ന് ഫ്രഷായ കൊള്ളാമെന്നുണ്ട് നിമ്മി ..
എന്റെ നിമ്മി മോളല്ലേ വാതിൽ തുറക്കന്നെ ..
പക്ഷെ അകത്തു നിന്നും നിമ്മിയുടെ മറുപടി എനിക്ക് വന്നില്ല ..
ആ ഒരുപക്ഷെ ഷവറിന്റെ ഒച്ച കാരണം അവൾ കേട്ടിരിക്കില്ല എന്നു കരുതി തിരികെ വന്നിരുന്നു ...
ഏതാണ്ട് ഒരു ഇരുപതു മിനിട്ടു കഴിഞ്ഞു കാണും ,ബാത്‌റൂമിൽ നിന്നും നിമ്മി പുറത്തു വന്നില്ല ..
ഞാൻ ഒന്നുകൂടി ബാത്റൂമിന്റെ വാതിൽ തട്ടി വിളിച്ചു ..
നിമ്മി ..നിമ്മി ...എന്താ ഇത് ..
എന്നെ പറ്റിക്കാതെ വാതിൽ തുറക്ക് ...
നിമ്മി ...നിമ്മി ..
കുറെ വിളിച്ചിട്ടും മറുപടി കിട്ടാതെ ഇരുന്നപ്പോൾ എനിക്കും ഒരു സംശയം അകത്തു നിമ്മിയല്ലേയെന്നു ..
ബാത്‌റൂമിൽ വീണ്ടും കാൽപ്പെരുമാറ്റം കേട്ടപ്പോൾ രാവിലെ നീ പറഞ്ഞത് പെട്ടെന്ന് എനിക്കോർമ്മ വന്നു ...
മനസ്സിൽ ചെറുതായൊരു ഭീതി വന്നു ..
പെട്ടെന്നാണ് എനിക്ക് നിമ്മിയുടെ ഫോൺ വന്നത് ..
ഹെലോ നിമ്മി ..
ഹെലോ ശരത് ഞാനിന്നു എത്തില്ല ..മമ്മി പെട്ടെന്നൊരു തലകറക്കം ..ഇവിടെ നൈപുണ്യയിൽ അഡ്മിറ്റാണ് ..
നിമ്മിയുടെ വാക്കുകൾ കേട്ടതും ഞാൻ ആകെ വിറച്ചു പോയി ..
നിമ്മിയല്ലെങ്കിൽ ഇവിടെ ആരാണത് ...
അപ്പോഴാണ് ബാത്റൂമിന്റെ ഡോർ മെല്ലെ തുറന്നത് ...
(തുടരും )

Aneesh PT
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo