Slider

ക്രിസ്മസ് സമ്മാനങ്ങൾ

1



"ഇച്ഛയാ ...ഇതു നമ്മുടെ ആദ്യത്തെ ക്രിസ്മസാ \"പുഞ്ചിരിയോടെ അവൾ പറഞ്ഞു. അതേ ഞങ്ങളുടെ കല്യാണം ഒക്ടോബറിൽ ആയിരുന്നു. 2 മാസം... ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ഞാൻ ആണ് എന്ന് ഏതൊരു ആണിനും തോന്നുന്ന സമയം. ഞങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. ദുബായിൽ ജോലി ചെയുന്ന എനിക്ക് കല്യാണം കഴിഞ്ഞു 15 ദിവസം മാത്രമേ നാട്ടിൽ നില്ക്കാൻ പറ്റിയുള്ളൂ. ഷേർളിയെ ദുബൈയിലേക്ക് കൊണ്ട് വരുന്നത് നവംബറിലാ. ബാച്‌ലർ ലൈഫ് ശരിക്കും enjoy ചെയ്ത എനിക്ക് ഒരു കടിഞ്ഞാൺ ഇടാൻ വന്നവളാ എന്റെ ഷേർലി മോൾ. ക്രെഡിറ്റ് കാർഡും ലോണും ഒക്കെ എടുത്തു കുത്തുവാള എടുത്തിരിക്കുന്ന എനിക്ക് ഇനിവേണം നന്നാവാൻ. 

\"ഇച്ഛയാ ... \" ഭാഗ്യവാനായ ഞാൻ പുഞ്ചിരിയോടെ ചോദിച്ചു \"എന്നാടി ഷേർളി മോളെ\" 
\"ഇച്ഛയാ ആദ്യ ക്രിസ്മസായിട്ടു നമ്മുക്ക് വീട്ടുകാർക്ക് സമ്മാനങ്ങൾ കൊടുക്കണ്ടേ?\" ഹോ പെട്ടെന്ന് ഞാൻ ഒന്ന് ഞെട്ടി സമ്മാനമോ? ദുബായിൽ ഞാൻ വന്നിട്ട് 3 വർഷമായി മൂന്ന് ക്രിസ്മസ് കടന്നു പോയി ഇതുവരെ ഇത്തരം ദുർശീലങ്ങൾ ഒന്നും എനിക്കില്ല. പക്ഷേ അവളോട് ഇതൊക്കെ പറഞ്ഞാൽ കുഴപ്പമായാലോ. അത്കൊണ്ട് ഞാൻ വിട്ടില്ല...\"ശരിയാ first xmas... വല്ലാത്ത കഷ്ടമായി പോയി. സാരമില്ല next year നമ്മുക്ക് വെക്കേഷന് ക്രിസ്മസ് ടൈം ആക്കം\". 
\"ഇച്ഛയാ വിഷമിക്കണ്ട നമ്മുടെ സൂസി ചേച്ചി ( ഷേർളിയുടെ വകയില്ല അമ്മായിടെ മോളാ) മറ്റന്നാൾ നാട്ടിൽ പോകുവാ. നമ്മുക്ക് ഇന്നുതന്നെ ഷോപ്പിംഗ് ചെയ്ത് ചേച്ചിടെ വീട്ടിൽ എത്തിക്കാം\" അവൾ വളരെ സന്തോഷത്തോടെ പറഞ്ഞു. 
വീണ്ടും ഞാൻ പെട്ടു പക്ഷേ വിട്ടില്ല ഞാൻ\" മോളെ അതൊക്കെ അവർക്ക് ബുദ്ധിമുട്ടാകും. പിന്നെ 30 kg മാത്രവേ കൊണ്ടുപോകാൻ പറ്റൂ. അതുമാത്രമല്ല നിന്റെ സൂസി ചേച്ചി കാഞ്ഞിരപ്പള്ളിയിൽ അല്ലേ താമസം. എന്തിനാ വെറുതെ.\" 
ഒരു വിധത്തിൽ ഞാൻ ചാടി കടന്നു. ഷേർളി മോൾ വിടുന്ന ലക്ഷണമില്ല.\"ഇച്ഛയാ സൂസി ചേച്ചി എന്നതായാലും കിടങ്ങൂർക്കു പോകുന്നുണ്ട്. പിന്നെ ചേച്ചിക്ക് ഹാൻഡ് luggage മാത്രവേ ഉള്ളു. ഇച്ഛയാ please എന്നെ നാണം കെടുത്തരുത്. ഇച്ചായന്റെ ചേച്ചിമാർ എന്തായാലും ഇതൊക്കെ നോക്കും.\"(ഷേർലി ഇങ്ങു പോന്നത് നന്നായി ...നാട്ടിലായിരുന്നെങ്കിൽ നാത്തൂൻ യുദ്ധം ഉറപ്പായിരുന്നു) 

അടിയറ വയ്ക്കാൻ ഞാൻ തീരുമാനിച്ചു. \"ശരി നമ്മുക്ക് വാങ്ങാൻ പോകാം. നീ റെഡി ആകു\" 
\"ഇച്ഛയാ ...(ഹോ ഇച്ഛയാ എന്ന് കേൾക്കുന്നത് പേടിയോടെ ആയി) നമ്മുക്ക് ലുലുവിൽ പോകാം അവിടെ winter offer ഉണ്ട്\" 
\"ശരി ശരി നീ റെഡി ആക്.ലേറ്റ് ആകേണ്ട.\" 
അവൾ പതിവിലും പെട്ടെന്ന് റെഡി ആയി എത്തി. ഞാൻ പഴ്സും കാർ കീയും എടുത്തു ഇറങ്ങി. ലുലുവിൽ എത്തി. സാധാരണ പോലെ ഞാൻ ഇറങ്ങിയെങ്കിലും അവൾക്കു ഒരു വല്ലാത്ത മാറ്റം. ലുലുവിനെ ആർത്തിയോടെ നോക്കുന്നത് ഞാൻ കണ്ടു. ഒരു സേഫ്റ്റിക്കു വേണ്ടി ഞാൻ പറഞ്ഞു\" മോളെ പെട്ടെന്ന് ഇറങ്ങാം സൂസി ചേച്ചിയുടെ വീട്ടീൽ പോകണ്ടേ.? 
അവൾ അത് കേട്ടോ? അതോ കേൾക്കാത്ത പോലെ അഭിനയിച്ചതോ? എന്തായാലും താഴത്തെ ഫ്ലോറിൽ പെർഫ്യൂം സോപ്പ് പൌഡർ ഒക്കെ ഉണ്ട്. ഓഫർ പ്രൈസ് ആണ്. എന്തോ ഒരു ആശ്വാസം. അവൾ പെട്ടെന്ന് ഒരു trolley യുമായി എത്തി. എന്നിട്ടു അവളുടെ ബാഗ് തുറന്നു ഒരു കടലാസെടുത്തു. menu കാർഡ് കണ്ടത് പോലെയുണ്ട്. അതിൽ ആരുടെയൊക്കെയോ പേര് എഴുതിയിട്ടുണ്ട്. ട്രോളി എന്റെ കൈയിൽ ആയതു കൊണ്ട് ഞാൻ താഴേ വീഴ്ന്നില്ല. ഒരു 10 മിനിറ്റ് കഴിഞ്ഞു ട്രോളി ഉന്താൻ വല്ലാത്ത പ്രയാസമനുഭവപ്പെട്ടു. ഞാൻ വെറുതെ ഒന്ന് നോക്കി. സാധാരണ അറബികളുടെ ട്രോളികൾ ഇങ്ങനെ കണ്ടിട്ടുണ്ട്. 'house full'. 
\"ഇച്ഛയാ(വീണ്ടും വിളി എത്തി ) നമ്മുക്ക് ഇനി മേലോട്ട് പോകാം. ഇച്ചായന്റെ വീട്ടുകാർക്കും എന്റെ വീട്ടുകാർക്കും അവിടെന്നു നോക്കാം\" അപ്പോ ഈ house full ട്രോളി ആർക്കുവേണ്ടിയ? ഞാൻ ദയനീയമായി നോക്കി എന്നിട്ടു ചോദിച്ചു \"മോളെ അപ്പോ ഇതൊക്കെ ആർക്കാ?\" 

അവൾ അടുത്ത ട്രോളി എടുത്തുകഴിഞ്ഞു അപ്പോഴേക്കും. escalatoril കയറി മുകളിലേക്ക് നോക്കി എന്നോട് പറഞ്ഞു\" ഇച്ഛയാ(ദേ പിന്നെയും വിളി വന്നു) ഇതൊക്കെ എന്റെ വീട്ടുക്കാർക്ക. ഈച്ചയാനു ഒരു നാണക്കേട് വരരുത്. എന്റെ വീട്ടുകാരെ അറിയാല്ലോ. ബേബിചായനും അപ്പനും ലാലി ചേച്ചിയും (പിന്നെ കുറെ പേരുകൾ പറഞ്ഞു എല്ലാം അവളുടെ ബന്ധുക്കളാ) ഒക്കെ എല്ലാ ക്രിസ്മസിനും എനിക്ക് സമ്മാനങ്ങൾ തരാറുണ്ട്. അപ്പോ പിന്നെ ഞാൻ കൊടുക്കണ്ടായോ?\" 
പിന്നെ വേണം വേണം .....ലോകത്തിലെ ഭാഗ്യവാൻ എന്ന് പറഞ്ഞത് തെറ്റായി പോയി.അങ്ങനെ മേളിൽ എത്തി.അവൾ വാങ്ങി കൂട്ടുന്നു...ഇടയ്ക്കു എന്നോട് കൊള്ളാവോ ഇതു മതിയോ എന്നൊക്കെ ചോദിക്കുന്നുണ്ട്.ഞാൻ തല ആട്ടുന്നുണ്ട്. എങ്ങനെയെങ്കിലും ഒന്ന് കഴിഞ്ഞിരുന്നെങ്കിൽ. 
അവസാനം ബില്ലിംഗ് ടൈം എത്തി.... പരീക്ഷയെഴുതിയിട്ടു റിസൾട്ട് wait ചെയുന്ന പോലെ ഞാൻ നിന്നു. അവളുടെ മുഖത്ത് അപ്പോഴും no tension. കാർഡ് എന്റെയാണല്ലോ. ഫിലിപ്പിനോക്കാരിയായ കാഷ്യർ വലിയ ഒരു പേപ്പർ തന്നു ..വേണ്ടായിരുന്നു...പക്ഷേ അവർ അത് തന്നു 
\"സർ കാർഡ് ഓർ ക്യാഷ് ?\" ഫിലിപ്പിനോ ചോദിച്ചു 
\"കാർഡ്\" പേടിച്ചരണ്ട ഞാൻ പറഞ്ഞു. Diamond necklaceലെ പോലെ കാർഡ് വർക്ക് ചെയ്തില്ലെങ്കിൽ. ഇല്ല കർത്താവ് അത്ര ക്രൂരനല്ല. പുള്ളി രക്ഷിക്കും. \"thank you sir\" എന്ന് ഫിലിപ്പിനോ പറഞ്ഞപ്പോഴാ ശ്വാസം വിട്ടത്. 
കാറിൽ കയറിയപ്പോൾ ഷേർലി മോളെ കൊല്ലാനാ തോന്നിയെ പക്ഷേ \"ഇച്ഛയാ എല്ലാർക്കും സന്തോഷമാകും അല്ലേ? ഇച്ചായന്റെ അമ്മയ്ക്കും അപ്പനും ചേച്ചിമാർക്കും കെട്ടിയോന്മാർക്കും കുട്ടികൾക്കും ഒക്കെ വാങ്ങി.\" 
ആദ്യമായിട്ടാ ഞാൻ ക്രിസ്മസ് സമ്മാനം കൊടുക്കാൻ പോകുന്നേ. എന്തോ വല്ലാത്ത ഒരു സന്തോഷം തോന്നി. ഇതൊക്കെ കിട്ടുമ്പോൾ അവരുടെ മുഖത്ത് തെളിയുന്ന ചിരിയും അതിശയവും ഞാൻ ഓർത്തു. എവിടെയോ കണ്ടത് ഞാൻ ഓർത്തു \"Something that money cant buy\". തിരിച്ചു വണ്ടിയോടിച്ചു പോകുമ്പോൾ എന്തോ വല്ലാത്ത അഭിമാനം തോന്നി. ചിലപ്പോൾ രാവിലെ വരെ മാത്രമായിരിക്കും ഈ വികാരം. എന്നാലും ഇത്തവണത്തെ ക്രിസ്മസ് ശരിക്കും merry ക്രിസ്മസ് ആയി.. 


Name:Devika Ramachandran
Email:devika.news@gmail.com
1
( Hide )
  1. ബഹുകേമം എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും നന്നായിട്ടുണ്ട് എന്ന് പറയാനുള്ള വകകൾ എഴുത്തിലുണ്ട്. ഇനിയും കൂടുതൽ എഴുതി പ്രതിപാദ്യ വിഷയവും ആഖ്യാന രീതിയും മെച്ചപ്പെടുത്തണം. കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ നല്ല ഒരു കഥാകാരി ആയിത്തീരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo