പാതി നിന്ന പ്രണയമുണ്ടെനിക്ക്
അടുത്തടുത്ത് അകന്നവർ നാം...
ജീവിത പേടിയാൽ ഒരു കുപ്പി മധുരമാം
വിഷ തുള്ളിയിൽ ഒതുക്കിയില്ലേ നാം...
എന്താടാ.... ഞാൻ മാത്രം ഒറ്റയായീ
അനാഥയായീ സുഖമില്ലാതലയുന്നു ഞാൻ ഇന്നും.
പാതിരയിൽ പാലപൂക്കുമ്പോഴും ഉ
ച്ചനേരത്തു കാടുറങ്ങുമ്പോഴും നിന്നെ ഓർത്തു
ഞാൻ കരഞ്ഞു കൊണ്ടലയുന്നു.
വയ്യടാ....എനിക്ക് എൻ മുഖമിന്നു കാണാൻ
നീ വാഴ്ത്തിയ വാക്കുകൾക് ഇന്ന് വിരാമമയീ...
രക്തമാർന്ന കൂർത്ത ദംഷ്ട്രയാൽ മാറീ ഞാനിപ്പോൾ.
പ്രണയത്തിന്റെ പേരിൽ തടവുകാരിയായീ
കാലം കഴിക്കുന്ന ആയൂസകന്ന പെണ്ണാണ് ഞാൻ.....
ആഭിചാരത്തിനിരുമ്പാണി മൂർച്ചയിൽ നേർത്ത
തേങ്ങലായീ പോയവൾ ഞാൻ.....
ഒരു നാൾ എനിക്ക് ദാഹമേറുമ്പോൾ ഞാൻ
നിന്നരികിൽ എത്തി എൻ ദാഹമകറ്റും
അന്നു നീ എന്നിൽ അലിയും....ഞാൻ നിന്നിലും....
_____________
ഷാഹുൽദാസ്
Name: | shahuldas |
Email: | shahuldas07@gmail.com |
Phone: | 8129427767 |
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക