Slider

ചന്ദ്രിക......ഭാഗം 1

0
ചന്ദ്രിക......ഭാഗം 1
Install Nallezhuth Android App from Google Playstore and visit "പുതിയ   തുടർരചനകൾ " to read all chapters of long stories.

"ഏമ്പേറ്റ്...ഏമ്പേറ്റ്....ഏമ്പേറ്റിൽ ആളിറങ്ങാനുണ്ടല്ലാ"....
കിളിയുടെ ശബ്ദമാണ് ഒരു നല്ല ഉറക്കത്തിൽ നിന്ന് ഉണർത്തിയത്....ബസ്സിറങ്ങി ചുറ്റുമൊന്ന് കണ്ണോടിച്ചു. പറയത്തക്ക മാറ്റമൊന്നും കണ്ടില്ല...ഇരുപത് വർഷമായിട്ടും വലിയ മാറ്റമൊന്നും സംഭവിക്കാത്ത എൻ്റെ നാട്....മാരാരുടെ ചായ പീടിക അതുപോലെ തന്നെയുണ്ട്...രാഘവേട്ടൻ്റെ കട,തുമ്പക്കോലിൻ്റെ കട എല്ലാം അതുപോലെ തന്നെ... അതിനിടയിൽ ഒന്ന് രണ്ട് കോൺക്രീറ്റ് കെട്ടിട്ടങ്ങളും.... ചെറുപ്പത്തിൽ ഏമ്പേറ്റിൽ വന്നാൽ മാരാരുടെ ഉരുളക്കിഴങ്ങ് ബോണ്ടയും സുഖ്യനും കഴിക്കാൻ എന്നും വാശി പിടിച്ച് കരയും....അച്ഛനത് വാങ്ങി തരുകയും ചെയ്യും...അച്ഛൻ്റെ അടുത്ത കൂട്ടുക്കാരനാണ് മാരാർ....മാരാരുടെ ചായകടയിലേക്ക് കയറി...
"എന്താ വേണ്ടെ"...
"ഒരു ചായ"....
"കടിക്കാനെന്തെങ്കിലും വേണോ"....
ഞാനാ പലഹാരകൂട്ടിലേക്ക് നോക്കി...അവിടെ എന്നെ എന്നും കൊതിപ്പിക്കാറുള്ള ബോണ്ടയും സുഖ്യനും എന്നെ നോക്കി ചിരിക്കുന്നു...
"സുഖ്യനും ബോണ്ടയും ഓരോന്ന് എടുത്തോ"....
"മാരാർ ഇല്ലേ"....
"അച്ഛൻ മരിച്ചിട്ട് അഞ്ചെട്ട് കൊല്ലായി..നിങ്ങളാരാ...അച്ഛനെങ്ങനെയാ അറിയാ"....
"ഞാനീ നാട്ടുക്കാരൻ തന്നെയായിരുന്നു ഇരുപത് കൊല്ലം മുമ്പ് വരെ"
അവൻ എൻ്റെ മുഖത്ത് നോക്കി അതിശയത്തോടെ നിന്നു....
"എത്രയായി"
"പതിനെട്ട്"
ചായയുടെ പൈസയും കൊടുത്ത് റോഡ് മുറിച്ചു കടന്നു....റോഡിനപ്പുറമാണ് ഓട്ടോ സ്റ്റാൻഡ്...അന്ന് ഒന്നോ രണ്ടോ ഓട്ടോ മാത്രമെ ഉണ്ടായിരുന്നുള്ളൂ.... ഇപ്പോഴിതാ പത്ത് മുപ്പതെണ്ണം നിരന്ന് കിടക്കുന്നു....ഓട്ടോ മാത്രമല്ല ഓട്ടോ ടാക്‌സിയുമുണ്ട്....നല്ല മനോഹരമായി അലങ്കരിച്ചവ....മുന്നിൽ കണ്ട ഓട്ടോ ടാക്‌സിയിൽ കയറിയിരുന്നു...
"ഏട്യ ഏട്ടാ പോവണ്ടെ"
"പള്ളിമുക്ക്"
"ഏത് പള്ളിയാ ഏമ്പേറ്റ് പള്ളിയാ മുടിക്കാനം പള്ളിയാ"
"ഏമ്പേറ്റ്"
....സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാ പുഷ്പവുമായി വന്നു....
വയലാർ-ദേവരാജൻ ടീമിന്റെ അതിമനോഹരമായ ഒരു ഗാനം ഒഴുകി....ആഹാ മനോഹരം....ഏത് ന്യൂജെൻ ആണെന്ന് പറഞ്ഞാലും ആ പഴയ പാട്ടിൻ്റെ മാസ്മരികത ഒന്ന് വേറെ തന്നെയാണ്.... അത് കഴിഞ്ഞു അടുത്തത്
...ചക്രവർത്തിനി നിനക്ക് ഞാനെൻ്റെ ശില്പ ഗോപുരം തുറന്നു....
എല്ലാം പ്രണയസാന്ദ്രമായത്....
"ചേട്ട....പള്ളിമുക്കെത്തി ഏട്യ എറങ്ങേണ്ടെ"
"കുറച്ചൂടെ മുന്നോട്ടു ദാ...അവിടെ"
"എത്രയായി"
"ഇരുപത്തഞ്ച്"
"താങ്ക്സ് കേട്ടാ...ഇത്ര മനോഹരങ്ങളായ പാട്ട് കേൾപ്പിച്ചതിന്"....
വണ്ടി ഇറങ്ങി ചുറ്റുമൊന്ന് നോക്കി...വലിയ മാറ്റമൊന്നും ഇല്ല പഴയ അതേ ഗ്രൗണ്ട്... പള്ളി പുതുക്കി പണിഞ്ഞെന്ന് തോന്നുന്നു... പള്ളിയുടെ മുന്നിലായി ഒരു ചെറിയ ഓഡിറ്റോറിയം പുതുതായി പണിതിട്ടുണ്ട്....
എൻ്റെ കാലുകൾക്ക് എന്തോ തളർച്ച പോലെ...ഇരുപത് വർഷങ്ങൾക്ക് അപ്പുറം താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സ്ഥലം...എൻ്റെ വീട് ഇവിടെ അല്ലാതിരുന്നിട്ട് കൂടി ഞാൻ എന്നും കാലത്തും വൈക്കിട്ടും ആ പഴയ സൈക്കിളും ചവിട്ടി വരാറുള്ള സ്ഥലം....ഒരൊറ്റ ലക്ഷ്യം അവൾ അവൾ മാത്രം....
എല്ലാം മറന്നതാണ് വീണ്ടും ഓർമ്മകൾ തികട്ടി വരുന്നു....പാടില്ല..മറന്നേ പറ്റു...ഞാൻ പതുക്കെ നടന്നു....(തുടരും)
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo