ഭാഗം - 14
Install Nallezhuth Android App from Google Playstore and visit "പുതിയ തുടർരചനകൾ " to read all chapters of long stories.
മിഥുൻ വളരെ വിദ്യാഭ്യാസമുള്ളവനായത് കൊണ്ട് കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ അഗ്രഗണ്യനാണ്. ഇനി ചെയ്യാൻ പോകുന്ന കാര്യം കൈവിട്ട കളിയാണ്. കോടതി നിർദ്ദേശ പ്രകാരം മാത്രം ചെയ്യേണ്ട കാര്യം. പുറത്തറിഞ്ഞാൽ സംഗതി അകത്താവും. അത് കൊണ്ട് ഓരോ നീക്കങ്ങളും സൂക്ഷിച്ച് വേണം.
അത് നേരാ ഇച്ചായാ ആനി തിരുവില്വാമലയിലേക്ക് ജെറോമിനോടൊപ്പം പോകാൻ സാരിയുടുക്കുമ്പോൾ ജെറോം പറഞ്ഞത് ശരി വെച്ചു.
മിഥുനെ വിളിച്ച് അവരുടെ പദ്ധതിയെക്കുറിച്ച് സംസാരിച്ചിരുന്നു. അതിൻ പ്രകാരം ജെറോമും ആനിയും തിരുവില്വാമലയിലേക്ക് പോയി ഭദ്രയെ കണ്ടിട്ട് ചെയ്യേണ്ട കാര്യങ്ങൾ മുൻകൂട്ടി തയാറാക്കിയിരുന്നു.
ഏകദേശം ഒമ്പത് മണിയായപ്പോഴേക്കും ജെറോമും ആനിയും ഇല്ലത്ത് ചെന്നു. പതിവ് പോലെ കാപ്പി കുടിച്ചതിന് ശേഷം അവർ മൂവരും ലക്കിടിയിലേക്ക് ജെറോമിന്റെ കാറിൽ യാത്ര തിരിച്ചു. ഭാരതപ്പുഴ വക്കത്ത് കുറച്ച് നേരം നിന്ന് സംസാരിച്ചു. അതിനിടക്ക് ഓപ്പോൾ എഴുതിയ ഡയറിക്കുറിപ്പും അതിനോടനുബന്ധിച്ച് ജെറോമും ആനിയും സംസാരിച്ച ഊഹങ്ങളും സാധ്യതകളും മിഥുനോട് വിവരിച്ചിരുന്നു.
മിഥുൻ പൂർണ്ണമായും ജെറോമിന്റെ അന്യോഷണത്തോട് താല്പര്യപ്പെട്ടിരുന്നു. ഒരു പരിശീലനം ലഭിച്ച അന്യോഷകനെപ്പോലെയാണ് ജെറോം പ്രവർത്തിക്കുന്നതെന്ന് മിഥുന് നേരത്തേ ബോധ്യപ്പെട്ടിരുന്നു.
ഭാരതപുഴയുടെ ചില സാഹിത്യ വർണ്ണനക്ക് ശേഷം അവർ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ഒരിക്കൽ കൂടി വിശകലനം ചെയ്തു. എന്നിട്ട് ഫോണെടുത്ത് ആരേയോ വിളിച്ച് ചില കാര്യങ്ങൾ സംസാരിച്ചു.
........................
........................
"ഒന്ന് വേഗം ഒരുങ്ങ് മോളെ അച്ഛൻ രാവിലെ ഒന്നും കഴിച്ചിട്ടില്ല എന്ന് മോൾക്കറിയാലോ"
ദാ വരണു അച്ഛാ...
ഭദ്ര അകത്തെ മുറിയിൽ നിന്നും ഉത്തരം കൊടുത്തു. ഈ അച്ഛന്റെ പ്രമേഹം കാരണം എല്ലാമാസവും പോണം ക്‌ളീനിക്കിൽ. രാവിലെ ഒന്നും കഴിച്ചൂടത്രേ. ഒരു നേരം കഴിച്ചില്ലെങ്കിൽ മാനം ഇടിഞ്ഞ് വീഴുമെന്നാ അച്ഛന്റെ വിചാരം. അച്ഛന് മാത്രമോ പ്രശ്‍നം അമ്മക്കുമുണ്ട് കൊളസ്‌ട്രോൾ.
നീയെന്താ ഭദ്രേ കിടന്ന് പിറു പിറുക്കണത്. കുറേ നാളത്തെ മൗന വ്യതത്തിന് ശേഷം നീ വായ തുറന്നിട്ട് ഇപ്പോൾ അടക്കണില്ല്യാലോ. എന്റെ ദേവീ എത്ര വർഷാ ഈ കുട്ടി അധികമാരോടും സംസാരിക്കാതിരുന്നതേ. മതി ഇനി ഈ വീട്ടിൽ ഒച്ചയും അനക്കവുമൊക്കെ ഉണ്ടാവുമല്ലോ.
"ഭദ്രേ നീയും കൂടുതൽ ഒന്നും പറയണ്ട. പ്രമേഹം ആർക്കും വരാം കേട്ടോ കുട്ട്യേ"
ഉവ്വ് , വരാം..! ഞാനേ അസലായിട്ട് ആവശ്യത്തിനേ ആഹാരം കഴിക്കണത്. നെയ്യും എണ്ണപ്പലഹാരങ്ങളൊന്നും അങ്ങനെ ഞാൻ കഴിക്കാറില്ല്യാന്ന് അമ്മക്കറിയാലോ, അത് കൊണ്ട് ഈ ഭദ്രക്ക് അടുത്തൊന്നും പ്രമേഹം വരില്ല്യാ , എനിക്ക് നിശ്ചയാ ഈ കാര്യത്തില്.
അങ്ങനെ ആവട്ടെ എന്റെ കുട്ടിക്ക്, അമ്മ വെറുതെ പറഞ്ഞതല്ലേ. ഈ പ്രമേഹം വന്നാലേ വല്ല്യ കഷ്ടപ്പാടാ. ദേവി കാത്തോളണേ.
ഭദ്രയും അച്ഛനും അമ്മയും കൂടി സ്ഥിരം പോകാറുള്ള ക്ലിക്കിലേക്ക് പോയി.
ഇന്നെന്താ ശ്യാമളേ ആള് കൂടുതലാണല്ലോ, ഭദ്രയുടെ അമ്മ ദേവിക നമ്പൂതിരി പരിചയമുള്ള നഴ്സിനോട് തിരക്കി.
ഇന്ന് ഇത്തിരി കൂടുതൽ ഡയബറ്റിക് പേഷ്യന്റ്‌സുണ്ട്... അവർ സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ ആ ക്‌ളീനിക്കിന്റെ സ്ഥാപകൻ എബ്രഹാം കോശിയും ഭാര്യ ഡോകട്ർ സ്റ്റെല്ല എബ്രഹാമും ഒരു കാറിൽ വന്നിറങ്ങി. എബ്രഹാം കോശിക്ക് നാല് ക്ളീനിക്കുണ്ട്. അതിലൊന്നാണ് ഒറ്റപ്പാലത്തുള്ള ഈ
"ക്ളീനിക് ഫോർ പ്യുർ ഹെൽത്ത്"
എന്ന സ്ഥാപനം. മാസത്തിലൊരിക്കൽ ഇവർ
സന്ദർശിച്ച് രോഗികളെ പരിശോധിക്കാറുണ്ട്. അദ്ദേഹമൊരു ഡയബെറ്റിക്സ് വിദഗ്ധനാണ്. ഭാര്യ നല്ലൊരു ഗൈനക്കോളജിസ്റ്റും.
"ക്ളീനിക് ഫോർ പ്യുർ ഹെൽത്ത്"
എന്ന സ്ഥാപനം. മാസത്തിലൊരിക്കൽ ഇവർ
സന്ദർശിച്ച് രോഗികളെ പരിശോധിക്കാറുണ്ട്. അദ്ദേഹമൊരു ഡയബെറ്റിക്സ് വിദഗ്ധനാണ്. ഭാര്യ നല്ലൊരു ഗൈനക്കോളജിസ്റ്റും.
ഡോക്ടറും ഭാര്യയും അകത്തേക്ക് വന്നപ്പോൾ അവിടെയുണ്ടായിരുന്ന എല്ലാ സ്റ്റാഫും എഴുന്നേറ്റ് നിന്ന് ബഹുമാനം അറിയിച്ചു. അവർക്കെല്ലാവർക്കും വളരെ പ്രയങ്കരനാണ് ഡോകട്റും ഭാര്യയും. സ്റ്റാഫുകളോട് എങ്ങനെ പെരുമാറണമെന്നറിയാവുന്ന ചുരുക്കം ചില സ്ഥാപന നടത്തിപ്പുകാരിൽ ഒരാൾ.
അവിടെയുണ്ടായിരുന്ന നാല് സ്റ്റാഫുകളോടും കുശലാന്യോഷം നടത്തിയതിന് ശേഷമാണ് ഡോക്ടർ ക്യാബിനിലേക്ക് പോയത്. അവിടെ സ്ഥിരം വരുന്ന ഡോകട്ർ ഇവർ വരുന്നത് കൊണ്ട് അവധിയെടുത്ത് എവിടെക്കോ പോയി.
ആദ്യം വന്ന രോഗികളെ പരിശോധിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ബ്രഹ്മദത്തൻ നമ്പൂതിരിയും കുടുംബവും അകത്ത് കയറി. ഡോക്ടറും ആ കുടുംബവും ആദ്യമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്.
"ഡോക്ടറെക്കുറിച്ച് കുറേ ക്ക് ണു. ഇവിടെ വറാറുണ്ടെന്നും അറിയാം, എന്നാൽ ഞങ്ങൾ വരണ ദിവസമൊന്നും ഡോക്ട്ർ വരുന്ന ദിവസാവാറില്ല്യ. ഇന്ന് കണ്ടത് നന്നായി. ഈ ക്ളീനിക്ക് ഇവിടെ പ്രസിദ്ധാ, അതോണ്ടാ ഞങ്ങൾ ഇവിടെ തന്നെ വരണത്"
ഒത്തിരി സന്തോഷം. കുറച്ച് നേരം കൂടി അവർ സംസാരിച്ചിരുന്നു. എന്നിട്ട് ഡോകട്ർ പറഞ്ഞു - പോയി രക്ത സാമ്പിൾ കൊടുത്തോളു രണ്ടാളും.
"അല്ല, ഇതാരാ മോളാണോ?"
അത് വിട്ടു. അതെ മോളാ.പേര് ഭദ്ര..!
ഭദ്ര ഡോക്ട്ടർക്ക് നേരെ ചിരിച്ചു എന്നിട്ട് ബഹുമാനാർത്ഥം കൈ കൂപ്പി. ഡോക്റ്ററും കൈ കൂപ്പി.
എന്നിട്ട് ഡോക്ട്ർ ഭദ്രയോടായി പറഞ്ഞു. കുട്ടിയും ബ്ലഡ് കൊടുത്ത് ഒന്ന് നോക്കുന്നതിൽ വിരോധമില്ലല്ലോ. അച്ഛനും അമ്മയ്ക്കും ഡയബറ്റിക് ന്റെ അസൂഖമുള്ളത് കൊണ്ട് കുട്ടിയും ഒന്ന് നോക്കി വെക്കുന്നത് നല്ലതാണ്. തുടക്കത്തിലാണേൽ നമുക്ക് നന്നായി ബാലൻസ് ചെയ്യാം. ഒന്ന് ചെക്ക് ചെയ്തോളു കേട്ടോ.
ശരി ഡോക്ട്ർ.
അവർ പുറത്തിറങ്ങി ബ്ലഡ് കൊടുക്കാൻ ലാബ് മുറിയുടെ മുന്നിലിരിക്കുമ്പോൾ. ഡോക്ട്റുടെ ഭാര്യ വന്ന് പറഞ്ഞു.
പിന്നെ ഇന്നത്തെ പരിശോധനക്ക് ആരും പണം കൊടുക്കേണ്ടതില്ല. ക്ളീനിക്കിന്റെ പതിനഞ്ചാം വാർഷികം പ്രമാണിച്ച് ഇന്നും നാളെയും പരിശോധനകൾ സൗജന്യമാണ്.
കുറച്ച് നേരം കൂടി കഴിഞ്ഞപ്പോൾ മൂവരുടേയും രക്ത സാമ്പിളുകൾ എടുത്ത് അരമണിക്കൂറിനകം റിസൾട്ട് കൊടുത്തു. ഭദ്ര പറഞ്ഞത് പോലെ തന്നെ , അവൾക്ക് പ്രേമേഹത്തിന്റെ ഒരു ലക്ഷണവും ഇല്ല. എ കാര്യം പറഞ്ഞ് വരുന്ന വഴി അവൾ അമ്മയെ കുറേ കളിയാക്കി.
ഭദ്രയുടെ അമ്മയ്ക്ക് ആകെ ആശ്ചര്യമായി. ഭദ്ര പതിവില്ലാതെ സംസാരിക്കുന്നു. തമാശകൾ പറയുന്നു. പിന്നെ എന്തൊക്കെയോ കാറിലിരുന്ന് സംസാരിക്കുന്നുണ്ട്.
ഒന്നും മനസ്സിലാവാതെ ദേവിക നമ്പൂതിരിയും ബ്രഹ്മദത്തൻ നമ്പൂതിരിയും പരസ്പരം മുഖത്തോട് മുഖം നോക്കി.
ഇതെല്ലാം ഭദ്ര അവരറിയാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതെ താൻ ഇനി മുതൽ പഴയ പോലെ വിവാഹത്തിന് മുന്നേ ജീവിച്ചപോലെ ജീവിക്കുവാൻ പോകുന്നു. ഇനി അടച്ചിട്ട മുറിയിൽ ഗന്ധർവ്വ പൂജയും നടത്തി സമയം കളയാനില്ല. എപ്പോഴേ വന്ന ബോധോദയം ഭദ്രയെ സമചിത്തതയുള്ള മനുഷ്യ സ്ത്രീയാക്കി മാറ്റിയോ.
ഇല്ല ഇനി ഒരു പൂജയുമില്ല. എന്റെ കൂടെപ്പിറപ്പ് മീനു മരിച്ചത് ഈ ഗന്ധർവ്വ ഭക്തി കാരണമാണ്. അവളെ ഗന്ധർവ്വ ലോകത്തേക്ക് കൂട്ടിക്കൊണ്ടു വന്നത് താനാണ് എന്ന ഒറ്റ കുറ്റബോധമേ തനിക്കുള്ളൂ. ആ കുറ്റബോധത്തിൽ വർഷങ്ങൾ അകത്തളത്തിലിരുന്നു കരഞ്ഞു. ഒരു പ്രായശ്ചിത്തമെന്നപോലെ. ഇല്ല ഇനി അങ്ങനൊന്നുണ്ടാവില്ല. മിഥ്യാമൂർത്തികളും മിഥ്യാ വിശ്വാസങ്ങളും എന്റെ മീനുവിനെ മരണത്തിന് കൂട്ടികൊടുത്തു.
ഈയൊരു തിരിച്ചറിവാണ് തന്റെ മാറ്റത്തിനുള്ള കാരണമെന്ന് തല്ക്കാലം അച്ഛനും അമ്മയും അറിയണ്ട. ഭദ്ര മനസ്സിൽ ഉരുവിട്ടു. അന്ന് രാത്രി ഭദ്ര വർഷങ്ങൾക്ക് ശേഷം ശരിക്കുമൊന്നുറങ്ങി.
തുടരും
Jijo
Baki evide
ReplyDelete