Slider

പുസ്തകപരിചയം - എം.ടി - "അമ്മയ്ക്ക്"

0

പുസ്തകപരിചയം,..
എം.ടി.വാസുദേവൻ നായരുടെ "അമ്മയ്ക്ക്"എന്ന പുസ്തകം ആണ് ഞാൻ പരിചയപ്പെടുത്തുന്നത്.
പൊന്നാനി താലൂക്കിൽ കൂടല്ലൂരിൽ 1933ജൂലൈ 15ന് ജനനം.അച്ഛൻ ടി.നാരായണൻ നായർ .'അമ്മ അമ്മാളുഅമ്മ .കുമരനെല്ലൂർ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം.പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് 1953ഇൽ BSC ബിരുദം.അധ്യാപകൻ ,പത്രാധിപൻ ,കഥാകൃത്ത് ,നോവലിസ്റ്റ് ,തിരക്കഥാകൃത്ത് ,സിനിമാസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായി.സംസ്ഥാന ബഹുമതികളും അവാർഡുകളും നേടി.1996ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ,നല്ല സീരിയലിനുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ,വയലാർ അവാർഡ് ,മുട്ടത്തുവർക്കി ഫൌണ്ടേഷൻ അവാർഡ് ,കേരള സാഹിത്യ അക്കാദമി അവാർഡ് ,ഓടക്കുഴൽ അവാർഡ്,ജ്ഞാനപീഠം പുരസ്ക്കാരം ,ഓണററി ഡിലിറ്റ് ബിരുദം ,പത്മഭൂഷൺ ,കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടഅംഗത്വം ...ഇവയും ഇപ്പോൾ തുഞ്ചൻ സ്മാരക സമിതി അധ്യക്ഷൻ സാഹിത്യ സാംസ്ക്കാരിക രംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു..
എഴുത്തുകാരൻ വാർദ്ധക്യത്തിലെത്തിയിട്ടും ഇന്നലെകഴിഞ്ഞുപോയ ബാല്യത്തെ ഓർത്തെടുക്കുന്നു .വീടിനു പിന്നിലുള്ള താന്നിക്കുന്നിന്റെ ചെരുവിൽ കഥയും കവിതയും ആലോചിച്ചുകൊണ്ടുനടന്ന ദിവസങ്ങൾ ..കൂട്ടുക്കാരില്ലാതെ കളിയ്ക്കാൻ പറ്റുന്ന വിനോദം എന്നാണ് എം.ടി .വിശേഷിപ്പിച്ചത് .മനസ്സിൽ വാക്കുകൾ ഉരുട്ടിക്കളിച്ച്‌അതിനൊരു ചിട്ടയോ ക്രമമോ ഉണ്ടാക്കാൻ അങ്ങനെ എഴുത്തും ആരംഭിച്ചുവെന്നു,ഇരുപതുകളിലും മുപ്പതുകളിലും എഴുത്ത് വേഗത്തിലായിരുന്നു.നാല്പതുകളിലേക്ക് കടന്നപ്പോൾ എഴുത്തു കൂടുതൽ ക്ലേശമായി ..എഴുത്ത് പലഘട്ടങ്ങളിലും മാറ്റിവയ്‌ക്കേണ്ടതായി വന്നിട്ടുണ്ട് .വാക്കുകൾ തൃപ്തികരമായി നിരന്നുവരാനുള്ള തീവ്രമായ പ്രാർത്ഥനയും ആവാഹനവും എഴുത്തിലേക്ക് എത്തിച്ചേരാനുള്ള തീവ്രയജ്ഞം തുടരുന്നു.പതുക്കെ പതുക്കെയുള്ള ആ കാൽവയ്പ്പുകളാണ്ജീവിതത്തെ അര്ഥവത്താക്കുന്നതെന്നു എഴുത്തുകാരൻ...
ലളിതാംബിക അന്തർജ്ജനത്തെ അനുസ്മരിച്ചു കൊണ്ടായിരുന്നു അടുത്ത പേജുകളിൽ .'പ്രിയപ്പെട്ട മകനെ"എന്ന അഭിസംബോധന ചെയ്തകത്തു കിട്ടിയിരുന്നത്രെ .പല എഴുത്തുകളും നഷ്ട്ടപെട്ട വകയിൽ ആ എഴുത്തും നഷ്ട്ടപ്പെട്ടത്രെ ...
കൂട്ടുകുടുംബം ആയിരുന്നു .അച്ഛൻ കുടുംബം നോക്കാറില്ലായിരുന്നു .അമ്മയായിരുന്നു വീട് നോക്കിയിരുന്നത് ..'അമ്മ ഒരു പരസഹായി ആയിരുന്നു.'അമ്മ മക്കളെ നോക്കാൻ പണിപ്പെട്ടതൊക്കെ വർണ്ണിച്ചിട്ടുണ്ട് .'അമ്മ ദീർഘ ദൃഷ്ടി യുള്ള ആളായിരുന്നു .4ആണ്കുട്ടികൾക്കെന്നപോലെ മോൾക്കും അവകാശം ഉണ്ടെന്നു.അവരെ പറഞ്ഞുമനസിലാക്കി ..പിന്നീട് 'അമ്മ കാൻസർ വന്നു മരിച്ചപ്പോൾ പരീക്ഷ ആയതുകൊണ്ട് കാണുവാൻ പറ്റിയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
പുന്നയൂർകുളത്തിന്റെ ഭംഗിയെ കുറിച്ചായിരുന്നു അടുത്ത അദ്ധ്യായത്തിൽ. എലിയങ്ങാട്ടെ ചിറയെപ്പറ്റി പറയുന്നുണ്ട്..ആ പ്രദേശത്തിന്റെ അഹംങ്കാരവുമായിരുന്നത്രെ .അവിടുത്തെ കുളിയാണ്...കുളി ..നീന്തൽപഠിച്ചത് ആ കുളത്തിലായിരുന്നെന്നു വ്യക്തമായിട്ടെഴുതി ...അതിനുശേഷം ഭാരതപുഴയോടു ചേർന്നുള്ള ഒരു കഷ്ണം വാങ്ങിയതിനെ കുറിച്ചായിരുന്നു അടുത്ത അദ്ധ്യായത്തിൽ.പുഴയുടെ രൂപം ദാരുണവും ,ഭീകരവുമാണിപ്പോൾ .ആകെ പൊന്തക്കാടുകൾ മൂടിയ പഴയ നദീതടത്തിൽ ഒരു തുള്ളിവെള്ളം കാണാനില്ല .
മണൽ വാരലിനെ പറ്റി എഴുതി..നടന്നു പ്രസംഗിച്ചു...ഫലമൊന്നുമുണ്ടായില്ല. ഇപ്പോൾ മണലില്ല ...മണൽ തീർന്നപ്പോൾ മണൽവാരൽ നിരോധിച്ചു നിയമം വന്നു."ഹിന്ദു"വിന്റെ ഒരു സപ്പ്ളിമെന്ററി ക്കു വേണ്ടിയാണു "നദിക്ക് ഒരു വിലാപഗീതം "ആണ് അവസാനമായി പുഴയെ പറ്റിഎഴുതിയത് (.Requiem for a river )മുൻപ് മുറ്റത്തുനിന്നാൽ വയൽ കാണാം ..വയലിനപ്പുറം പുഴ .ഇപ്പോൾ സൗധങ്ങളാണത്രെ ...പിന്നെ നാട്ടുകാരെ ഓരോരുത്തരേം കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട് .പനിപിടിച്ചു കിടന്നിട്ട് സ്കൂളിൽ പോവാൻ പറ്റാതെ ..ആനുവൽഎക്സാം എഴുതാൻ പറ്റാത്ത വിഷമത്തിൽ ക്ലാസ്സ്‌ടീച്ചർക്ക് കത്തെഴുതിയത് പ്രത്യേകം പറഞ്ഞിട്ടുണ്ട് ..
തുമ്പപൂവിനെയും ,തിരുവാതിര
കളിയെയും കുറിച്ചായിരുന്നു അടുത്ത അദ്ധ്യായത്തിൽ..ഒപ്പം കുഞ്ഞിരാമൻ നായരെയും ,വൈലോപ്പിള്ളിയെയും സ്മരിച്ചു.ഓണവും പെരുന്നാളുമൊക്കെ കളങ്കമേൽക്കാതെ ഗ്രാമസൗഹൃദത്തിന്റെ ആഘോഷങ്ങൾ കൂടിയായിരുന്നു.അന്ന് കൃഷിപണിക്കാർക്ക് ചോറുകൊടുത്തിരുന്നത് മുറ്റത്ത് കുഴിയുണ്ടാക്കി അതിൽ മുണ്ടുവിരിച്ചുമീതെ നെടുനീളൻ ഇലവച്ചു അതിലാണ് വിളംമ്പുന്നതെന്നു പറഞ്ഞിട്ടുണ്ട്.
ഓണത്തെ കുറിച്ചു കഥാകാരൻ പറയുന്നതിങ്ങനെ ..."വൈലോപ്പിള്ളി പറഞ്ഞിട്ടുണ്ടത്രെ "ഉത്സവങ്ങളും മേളങ്ങളുമില്ലാത്ത മനസ്സിൽ കവിത നിറക്കാൻ ഋതുപരിവർത്തനങ്ങളും അവരുടേതായ ഘോഷങ്ങളും നാദങ്ങളും പൂക്കളും പഴങ്ങളും പാടങ്ങളും വേണം ",സ്വന്തം കെട്ടിടത്തിനും അടുത്ത കെട്ടിടത്തിനുമിടക്കുള്ള നരച്ച ആകാശത്തുണ്ടിലെ ഋതുഭേദങ്ങൾ മാത്രമാണ് ഇപ്പോൾ എനിക്ക് കാണാനാവുന്നത്.ഇപ്പോൾ പാടങ്ങളില്ല,പൂക്കളില്ല,പൂക്കാലവുമില്ല.
കുട്ടമ്മാവന്റെ കഥപറച്ചിലായിരുന്നു പിന്നീട് പറഞ്ഞത്.ഇന്നിപ്പോൾ കുട്ടമ്മാവനെ പോലുള്ള കഥപറച്ചിലുകാർ ഗ്രാമത്തിലില്ല .വായിച്ച നോവലുകളും കഥ വിസ്തരിച്ചു വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുന്ന അധ്യാപകരും ഉണ്ടാവില്ലെന്ന് കഥാകാരൻ പറയുന്നു.
പിന്നീട് ഉത്സവങ്ങളെ കുറിച്ചായിരുന്നു .ആനകളെയും വെടിക്കെട്ടിനെയും മേളക്കാരെയും അമ്പലപ്പറമ്പും ,നാടകംകാണലുമൊക്കെ ലളിതമായി ഉൾക്കൊള്ളിച്ചിരിക്കുന്നു .എല്ലാ മതസ്ഥരും പൂതനും ,തിറയുംപോലുള്ള കലയെ കുറിച്ചും വർണിക്കുന്നു.
പിന്നീട് പാലക്കാട് പോയതിനെ കുറിച്ചാണ് നാടകാന്തം എന്ന അദ്ധ്യായത്തിൽ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത് .ട്യൂട്ടോറിയൽ കോളേജിലെ അധ്യാപകനായതും ...നാട്ടിലൂടെയുള്ള നടത്തവും നാടകം അഭിനയത്തെ പറ്റിയും വിശദീകരിച്ചിക്കുന്നു.
പിന്നെ തൃശ്ശൂരിനെ കുറിച്ചായിരുന്നു വിവരിച്ചത് .സ്വർണാഭരണ കടകൾക്കും പേരുകേട്ടതും ..മ്യൂസിയവും മൃഗശാലയും ഒക്കെ അതിൽ വിശദീകരിച്ചിരിക്കുന്നു .തൃശൂർ അങ്ങാടിയിലെ കച്ചവടക്കാരുടെ നർമ്മത്തെപ്പറ്റി വി കെ എൻ പറഞ്ഞ കഥകളിലുംപറഞ്ഞത് ഓർത്തുകൊണ്ട് അദ്ദേഹം സിനിമയിൽ ഹാസ്യപ്രകടനത്തിന്റെ ഭാഗമാക്കി ...സാറാജോസെഫിന്റെ അലാഹയുടെ പെണ്മക്കളിലൂടെ കൂടുതൽ തൃശൂർ ഭാഷയെ കുറിച്ച് ആസ്വദിച്ചതെന്നു അദ്ദേഹം വെളിപ്പെടുത്തുന്നു .ആളൊഴിഞ്ഞ നേരത്ത് തേക്കിൻകാട് മൈതാനത്തിലെ നിഴല്പാടുകളിൽ തകഴിയും ചങ്ങമ്പുഴയും ബഷീറും മുണ്ടശ്ശേരിയുമൊക്കെ സംസാരിക്കുന്നതിലെ വാക്കിനുമീതെ വെക്കാൻ പറ്റിയ വാക്കുതേടിക്കൊണ്ട് നടന്നവരുടെ നീണ്ടനിഴലുകൾ കാലഘട്ടത്തിന്റെ അകാലങ്ങളിലെവിളക്ക്കാലുകൾക്ക്കീഴെ ഞാനിപ്പോഴും കാണുന്നു എന്നുപറഞ്ഞു ഓർമ്മക്കുറിപ്പുകൾ അവസാനിപ്പിക്കുന്നു ...
എം ടി വാസുദേവൻ നായരുടെ "അമ്മയ്ക്ക് "എന്ന പുസ്തകമാണ് ഞാൻ വായനക്കായി തെരെഞ്ഞെടുത്തത് .70രൂപയാണ് ഇതിന്റെ വില.തൃശൂർ കറന്റ്ബുക്ക്സ് ആണ് പുറത്തിറക്കിയത്.9അദ്ധ്യായങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് .ഏതാനും ചില ചിത്രങ്ങളെ ഉള്ളു .വിനയ് ലാൽ ആണ് കവർ.
ഒരു എഴുത്തുകാരനെ രൂപപ്പെടുത്തിയ കാലവും മനുഷ്യബന്ധങ്ങളുമെല്ലാം ഉടലോടെ ത്രസിച്ചുണരുന്ന അനുഭവസാക്ഷ്യമാണ് ഈ പുസ്തകത്തിൽ .ഇത് എം ടി യെന്ന വലിയ എഴുത്തുകാരൻ സ്വന്തം ബാല്യ കൗമാരങ്ങളെയും യൗവ്വനത്തേയും മുള്ളും മലരും നിറഞ്ഞവഴിയിലൂടെ യുള്ള ജീവിതയാത്രകളെയും കുറിച്ചെഴുതിയ കുറിപ്പുകളുടെ സമാഹാരമാണ്.വായനക്കാർക്കുമുന്പിൽ വല്ലാത്ത ഒരു നിറവോടെ വളർന്നു നിൽക്കുന്ന എം. ടി.തന്നിലേക്കുനോക്കുമ്പോൾ തെളിയുന്നത് കാലവും ചരിത്രവും മനുഷ്യ ബന്ധങ്ങളുടെ പിരിയൻ ഗോവണികളുമാണ്.തികച്ചും ചേതോഹരമായ ഭാഷയിൽ എഴുതപെട്ട ഈ പുസ്തകം നമ്മൾക്ക് കിട്ടുന്ന കിടയറ്റ സമ്മാനമാണ് കാരണം അത്രമേൽ ആത്മാർത്ഥതയും ലളിതവും ഗഹനവുമാണ് ഈ കുറിപ്പ് പ്രസാധകൻ പറയുന്നു.
ശാലിനി ഗോപിനാഥ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo