മൂന്നാം ക്ലാസ്സിലെ പ്രണയം യുപി സ്ക്കൂളിലെ മൊഞ്ജന്റെ മുൻപിൽ ചില്ലു ചഷകം പോലെ പൊട്ടി പോയെങ്കിലും എന്നിൽ കാമുകൻ തളർന്നില്ല....
പുതിയ സ്കൂൾ പുതിയസഹപാടികൾ അധ്യാപകർ മൊത്തത്തിൽ ഒരു പുതുക്കം
അപ്പോ പിന്നെ പ്രേമം മാത്രം എന്തിനാ പഴയത് ഒരു പുതുമ ആരാ ഇഷ്ടപ്പെടാത്തെ പുതിയനായികക്കായി തിരച്ചിൽ തുടങ്ങി...
പഴയപോലെയല്ല എക്സ് ലോവേറിനെക്കാൾ മൊഞ്ചും നിറവും പഠിപ്പും നിർബന്ധം അല്ലെങ്കിൽ അതെന്റെ അഭിമാനത്തെ ചോദ്യം ചെയ്യലാവും അങ്ങനെ നീണ്ട അനേഷണങ്ങൾക്കൊടുവിൽ ഞാനവളെ കണ്ടെത്തി വേറെ എങ്ങുമില്ല സ്വന്തം ക്ലാസ്സിൽ തന്നെ....
മുട്ടൊപ്പം എത്തുന്ന കാർകൂന്തൽ വെളുത്തു മെലിഞ്ഞ നല്ല ഒന്നാന്തരം ഉമ്മച്ചികുട്ടി....
ഷാളിനു പുറത്തേക്ക് പാതിവെട്ടിയൊതൊക്കിയ മുടിയിങ്ങനെ നെറ്റിയിലേക്ക് വീണുകിടക്കും ക്ലാസ്സിൽ നോട്ടെഴുതുമ്പോൾ അനുസരണയില്ലാത്ത കണ്ണിനുമുന്നിലേക്ക് വരുന്ന മുടിയവൾ മാടിയൊതുക്കുമ്പോ ഏഴാകാശവും കടന്നു സ്വർഗത്തിൽ എത്തുന്ന ഒരു ഫീലാണ് അങ്ങനെ നമ്മൾ അവളെ ഉറപ്പിച്ചു....
ഷാളിനു പുറത്തേക്ക് പാതിവെട്ടിയൊതൊക്കിയ മുടിയിങ്ങനെ നെറ്റിയിലേക്ക് വീണുകിടക്കും ക്ലാസ്സിൽ നോട്ടെഴുതുമ്പോൾ അനുസരണയില്ലാത്ത കണ്ണിനുമുന്നിലേക്ക് വരുന്ന മുടിയവൾ മാടിയൊതുക്കുമ്പോ ഏഴാകാശവും കടന്നു സ്വർഗത്തിൽ എത്തുന്ന ഒരു ഫീലാണ് അങ്ങനെ നമ്മൾ അവളെ ഉറപ്പിച്ചു....
ഇനി വളക്കണം അതിനു പ്ലാൻ വേണം ചുമ്മാ കേറി മുട്ടിയ ചിലപ്പോ മൊട്ടിട്ട പ്രണയം പൂക്കുന്നതിനു മുൻപ് അവൾ ചവിട്ടി മെതിക്കും....
ആദ്യം അവളെ പരിചയമുള്ള ആരേലും കമ്പനിയാക്കണം അതിനായി അവളുടെ അയൽവാസി ചെക്കനെ നമ്മൾ കോലുമിട്ടായിയും പുളിയച്ചാറും വാങ്ങി കൊടുത്ത് വശത്താക്കി അവളെ കുറിച്ചു കാര്യങ്ങൾ ചുളുവിലറിഞ്ഞു എല്ലാം പറഞ്ഞു തന്നിട്ട് ചെക്കന്റെ ഉപദേശം സമയം കളയണ്ട ഓള് വളയൂല്ലന്ന്...
ആദ്യം അവളെ പരിചയമുള്ള ആരേലും കമ്പനിയാക്കണം അതിനായി അവളുടെ അയൽവാസി ചെക്കനെ നമ്മൾ കോലുമിട്ടായിയും പുളിയച്ചാറും വാങ്ങി കൊടുത്ത് വശത്താക്കി അവളെ കുറിച്ചു കാര്യങ്ങൾ ചുളുവിലറിഞ്ഞു എല്ലാം പറഞ്ഞു തന്നിട്ട് ചെക്കന്റെ ഉപദേശം സമയം കളയണ്ട ഓള് വളയൂല്ലന്ന്...
ഹും നമ്മളിതെത്ര കണ്ടതാ... ചെക്കൻ പറഞ്ഞതനുസരിച്ചു അവൾ സ്കൂളിലേക്കു നടന്നാണ് വരാറ് ഏകദേശം പത്തു പതിനഞ്ചു മിനിറ്റു നടക്കാനുണ്ട് വഴിയിൽ വെച്ചു സംസാരിക്കൽ ഒന്നും നടക്കൂല്ല കാരണം കൂട്ടുകാരികളുടെ കൂടെയാണ് അവളുടെ എഴുന്നളത്ത്...
സ്കൂളിൽ സെക്കന്റ് ബെല്ലടിക്കുമ്പോ നൂറേ നൂറിൽ ഓടി ക്ലാസ്സിൽ വന്നിരുന്ന ഞാൻ എല്ലാവരും എത്തുന്നതിനു മുൻപ് ക്ലാസ്സിൽ എത്താന് തുടങ്ങി ക്ലാസ്സിലിരുന്നു നോക്കിയാൽ ഗേറ്റ് കടന്നുവരുന്ന കുട്ടികളെ കാണാം നമ്മളെ മൊഞ്ചത്തി ഗേറ്റ് കഴിഞ്ഞാൽ അപ്പോ ഞാൻ ബുക്കെടുത്ത പഠിക്കാൻ തുടങ്ങും....
ഒടുക്കത്തെ പഠിത്തം അവളു ക്ലാസ്സിൽ കേറിയലും നമ്മൾ ബുക്കിൽ നിന്നും കണ്ണെടുക്കൂല്ല അവളെ നോക്കിയ നമ്മളെ വിലപോവില്ലേ സൊ ഞാൻ ഡീസെന്റായി പഠിക്കും...
ഒരു രണ്ടാഴ്ച കഴിഞ്ഞപ്പോ അവൾ നമ്മളെടുത്തു വന്നു...
ഒരു രണ്ടാഴ്ച കഴിഞ്ഞപ്പോ അവൾ നമ്മളെടുത്തു വന്നു...
അപ്പോ ഞാൻ അറിയാത്ത പോലെ ആഹ എന്തൊക്കെയുണ്ട് ഞാൻ ഒരു പ്രോബ്ലം ചെയർന്നു താൻവന്നത് കണ്ടില്ല...
"അല്ലാ താൻ എന്താ എപ്പഴും ബുക്കിൽ തന്നെ അതിനുമാത്രം എന്താ ഇത്ര പഠിക്കാൻ ഇനി ഇയാൾക്ക് ഒരുപ്പാട് പ്രാവശ്യം വായിച്ചാൽ മാത്രേ മണ്ടയിൽ കേറുള്ളു എന്നുണ്ടോ ?
അവളുടെ ആ ചോദ്യത്തിൽ ബാല്യം മാത്രമല്ല എന്റെ പരലോക ജീവിതം വരെ പകച്ചു പണ്ടാരടങ്ങി പോയി...
ശെടാ ഒരു പേരെടുക്കാൻ പഠിച്ചപോലെ കാണിച്ചപ്പോ എന്നയവൾ മന്ത ബുദ്ധി ആക്കിയോ ഹേയ് തോന്നിയതാവും....
ശെടാ ഒരു പേരെടുക്കാൻ പഠിച്ചപോലെ കാണിച്ചപ്പോ എന്നയവൾ മന്ത ബുദ്ധി ആക്കിയോ ഹേയ് തോന്നിയതാവും....
സൈക്കിളിന്നു വീണ ഒരു ചിരി ചിരിച്ചു ഞാൻ പറഞ്ഞു അങ്ങനെ ഒന്നൂല്ല ഒരു കണക്കു ചോദ്യത്തിന്റെ ഉത്തരം ആലോചിക്കായിരുന്നു എനിക്കു കിട്ടി അതാ.... ആഹാ എന്ന ചോദിക്ക് എനിക്കറിയോന്നു നോക്കാല്ലോ...
ഒരു കച്ചി തുരുമ്പ് കിട്ടിയതല്ലേ ഞാൻ വീടോ... ഞാൻ ആ ചോദ്യം നല്ല വെടുപ്പായിട്ടങ്ങോട്ട് അങ്ങോട്ട് ചോദിച്ചു...
"ഒരു കുളം അതിൽ കുറച്ചു താമരായുണ്ട് അവിടേക്ക് കുറച്ചു പക്ഷികൾ വന്നു ഓരോ താമരയിലും ഓരോ പക്ഷി വീതം ഇരുന്നാൽ ഒരു പക്ഷിക്കിരിക്കാൻ താമരയില്ല പകരം ഓരോ താമരയിൽ രണ്ടു വീതം പക്ഷികൾ ഇരുന്നാൽ ഒരു താമര ബാക്കി അപ്പോൾ ആ കുളത്തിൽ എത്ര താമര എത്ര പക്ഷി?..
ചോദ്യം അവസാനിപ്പിച്ചു ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി... പുല്ലു വേണ്ടായിരുന്നു എന്നൊരു ഭാവം...
അങ്ങനെ അന്നു മൊത്തം അവൾ മന്ത്രിച്ചു വിട്ട കോഴിയപോലെ നടന്നു...
ഇടക്ക് വന്നു ചോദിക്കും ശെരിക്കും നിനക്ക് ഉത്തരം അറിയാമോ എന്നു ഞാൻ പറഞ്ഞു പിനെത്ത അറിയാലോ....
ഇടക്ക് വന്നു ചോദിക്കും ശെരിക്കും നിനക്ക് ഉത്തരം അറിയാമോ എന്നു ഞാൻ പറഞ്ഞു പിനെത്ത അറിയാലോ....
നീ നാളെ പറഞ്ഞ മതിയെടി ഞാൻ അവളെ ഒരു ആക്കിയ ചിരി ചരിച്ചുകൊണ്ടു പറഞ്ഞു....
അങ്ങനെ ഒരു പിറ്റേ ദിവസം ഞാൻ പതിവുപോലെ ഗേറ്റ് തുറക്കും മുൻപ് മതില് ചാടി ക്ലാസ്സിൽ കേറി... ചോദ്യത്തിന്റെ ഉത്തരം കിട്ടാത്തെ അവളു വരണെ എന്നൊരു പ്രാർത്ഥന മാത്രം അന്ന് സൈക്കിൾ അഗർബത്തി ഇല്ലാത്തോണ്ട് കത്തിച്ചു പ്രാർത്ഥിക്കാൻ പറ്റീല്ല....
അവൾ വന്നു ക്ലാസ്സിൽ കേറിയ ഉടനെ ഞാൻ ചെന്ന് ചോദിച്ചു എന്തായി കിട്ട്യോ ?
ഇല്ലെടാ ഞാൻ കുറെ ആലോചിച്ചു ഒന്നു ശെരിയാവുമ്പോ ഒന്നു ശെരിയാവൂലാ നീ തന്നെ പറയ്...
സെഞ്ച്വറി അടിച്ച സച്ചിനെ പോലെ ഞാനൊരു ചിരി ചിരിച്ചു ഇതൊക്കെ എന്തു... സിമ്പിൾ അല്ലേ...
എന്ന പറഞ്ഞു താടാ എന്താ ഉത്തരം
ഇന്ന പിടിച്ചോ ഉത്തരം മൂന്ന് താമരയും നാലു പക്ഷിയും... കുറച്ചു നേരത്തേക്ക് അവളൊന്നും മിണ്ടീല പാവം ആലോചിക്കാ പിന്നെ ഒരു ചിരി ശെരിയാണല്ലോ....
അങ്ങനെ ചുളുവിൽ ഞാൻ സ്റ്റാർ ആയി... കളിയും ചിരിയുമൊക്കെയായി അവൾ നമ്മളെ വലയിൽ വീണ പോലെയായി പക്ഷെ ഉറപ്പിക്കാൻ പറ്റൂല്ല പ്രേമം പറഞ്ഞ പെണ്ണ് സ്വഭാവം മാറിയാലോ അങ്ങനെ നാളുകൾ നീങ്ങി....
അങ്ങനെ ചുളുവിൽ ഞാൻ സ്റ്റാർ ആയി... കളിയും ചിരിയുമൊക്കെയായി അവൾ നമ്മളെ വലയിൽ വീണ പോലെയായി പക്ഷെ ഉറപ്പിക്കാൻ പറ്റൂല്ല പ്രേമം പറഞ്ഞ പെണ്ണ് സ്വഭാവം മാറിയാലോ അങ്ങനെ നാളുകൾ നീങ്ങി....
പ്രേമം പറഞ്ഞില്ലെല്ലും നല്ല സുഹൃത്തുക്കളായി ആ ബന്ധം അങ്ങനെ നീങ്ങി അവസാനം രണ്ടും കൽപ്പിച്ചു എന്റെ ഹൃദയത്തിന്റെ വാതിലുകൾ അവളുടെ മുൻപിൽ ടപ്പേ ന്നു തുറക്കാൻ ഞാൻ തീരുമാനിച്ചു അതിനായി തിരഞ്ഞെടുത്തത് സ്കൂളിലെ കലോല്സവ ദിവസവും....
അവളക്ക് ഒപ്പനയുണ്ട് മണവാട്ടിയാണ്... അവളാ ഒപ്പന വേഷത്തിൽ മുന്നിൽ വന്നു നിന്നപ്പോ ഹോ സ്വര്ഗ്ഗത്തിലെ ഹൂറി വഴി തെറ്റി വന്നതാണെന്ന് വിചാരിച്ചു പോയി എന്താ മൊഞ്ചു....
നെഞ്ച് പിടച്ചിട്ടു ഒന്നും ചോദിക്കാനും പറ്റുന്നില്ല വായിൽ വള്ളം വറ്റി കയ്യും കാലും വിറക്കുന്നു ഇതിപ്പോ എങ്ങനെ പറയും...
എന്റെ മട്ടും ഭാവവും കണ്ടവൾ ചോദിച്ചു എന്താടാ നിനക്ക് വയറിനു സുഖമില്ലേ ടോയ്ലറ്റ് പോണോ.... പ്രേമം പറയാൻ വന്നവനോട് കക്കൂസിൽ പോണോന്ന് ചോദിച്ചാ ആദ്യത്തെ കാമുകി അവളായിരിക്കും....
വന്ന പ്രേമം ആവിയായി പോയി ഞാൻ ഒന്നും മിണ്ടാതെ പതുക്കെ സ്കൂട്ടായി...
ഒപ്പന കഴിഞ്ഞു ക്ലാസ്സിലേക്ക് മടങ്ങും വഴി ഞാൻ ഇല്ലാത്ത ധൈര്യം ഉണ്ടാക്കി നേരെ ചെന്ന് പറഞ്ഞു ഒപ്പനയെക്കാൾ ഇഷ്ട്ടയത് മണവാട്ടിയെ ആണ് എന്റെ മണവാട്ടിയാവാമോ എന്നു....
പെണ്ണ് ഒറ്റാ കരച്ചിൽ ന്റെ വലിയപാന്റടുത്ത് തോക്കുണ്ട് അന്നെ ഞാൻ പറഞ്ഞു കൊടുക്കും എന്നു കടംകഥയുടെ ഉത്തരം പറഞ്ഞു കൊടുത്ത നന്ദി പോലും അവൾ കാണിച്ചില്ല തോക്ക് പണ്ടേ എനിക്കിഷ്ട്ടല്ലത്തോണ്ട് ഞാൻ പിന്നെ അവിടെ നിന്നില്ല ഒറ്റ ഓട്ടം പിന്നെ നിന്നത് വീട്ടിൽ എത്തീട്ടാണ് പേടിച്ചട്ടലാ എനിക്കിഷ്ട്ടല്ല വെറുപ്പാ തോക്ക് അതാ....
അങ്ങനെ ആ പ്രേമം തോക്കു കൊണ്ടുപോയി പക്ഷെ ഞാനവളോട് പകരം വീട്ടി വര്ഷങ്ങള്ക്കു ശേഷം അവൾ എന്നെ അവളുടെ കല്യണത്തിനു വിളിച്ചു ഞാൻ വലിയൊരു ഗിഫ്‌റ്റ് ബോക്സുമായി ചെന്ന്.... വാങ്ങി വെച്ചപ്പോ അവളുടെ ഉമ്മാ പറയും ചെയ്തു വലിയ ഗിഫ്‌റ്റ് ഒക്കെയാണല്ലോന്ന്...
ഹി ഹി അതിന്റെ ഉള്ളിൽ എന്താണെന്ന് എനിക്കല്ലേ അറിയൂ...
ബോക്സിന്റെ ഉള്ളിൽ ഒരു ബോക്സ് രണ്ടു ബോക്സ് മൂന്ന് ബോക്സ് തുരെ തുരെ ബോക്സ് ഏറ്റവും ഉള്ളിൽ ഒരു പൊട്ടാസ് തോക്കും രണ്ടു റീല് പടക്കവും.....
പൊട്ടിച്ചു കളിക്കട്ടെ കെട്ടിയോനും കെട്ടിയോളും....
അല്ലാ പിന്നെ എന്നോടാ കളി.....
ഭാര്യ തല്ലിക്കൊന്നിലെങ്കിൽ മൂന്നാമത്തെ പ്രണയകഥയുമായി ഞാൻ വരും.....
ശുഭം
ഫോട്ടോ ബെർതെ ഇട്ടതാണ് ഇതിനെക്കാളും മൊഞ്ചുണ്ടവൾക്ക്
:P

Arshad Kormath
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക