ഇന്നലെ എനിക്കൊരു അറിയിപ്പ് കിട്ടി മരണ മുന്നറിയിപ്പ്.
ശരിക്കും ഞാൻ ഞെട്ടി പോയ ഒരു അറിയിപ്പു തന്നെയായിരുന്നു അത്.
ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു മുന്നറിയിപ്പ്.
എന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു എന്ന തിരിച്ചറിവ് എന്നെ സമയമില്ലാത്തവനാക്കി. ചെയ്തു തീർക്കാൻ ഒരു പാട് കാര്യങ്ങൾ ഉള്ളത് പോലെ മനസ്സിൽ തോന്നിത്തുടങ്ങിയിരിക്കുന്നു . കൂടപ്പിറപ്പായിരുന്ന മരണം എപ്പോഴാണെന്റെ ശത്രുവായിത്തീർന്നതെന്നറിയില്ല.എവിടെ തുടങ്ങണം എന്ന് അറിയാൻ കഴിയാത്ത ഒരവസ്ഥ. എന്തോ അവസാനത്തെ ജീവന്റെ തുടിപ്പിന് വല്ലാത്ത ഒരു ഉത്സാഹമാണിപ്പോൾ.
ഒരു പക്ഷേ എന്റെ പ്രവൃത്തികളാകാം ഞങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിച്ചത്. ഇനി പഴയതുപോലെ ഞങ്ങൾക്ക് സ്നേഹിക്കാൻ കഴിയില്ല.
എനിക്കിനി യാചിക്കാനും അവകാശമില്ല. കാരണം തീരുമാനമെടുത്തത് ഞാനല്ല എന്നത് തന്നെ.
എന്നും എവിടെയും എപ്പോഴും ജയിച്ചു മുന്നേറിയത് ആ കൂടപ്പിറപ്പു തന്നെയായിരുന്നു. എന്നെ കൂടുതലും
സ്നേഹിച്ചതാകാം ഒരു പക്ഷേ ഇപ്പോൾ ഇത്രമാത്രം വെറുക്കാനും പ്രതികാരം ചെയ്യാനും കാരണമായത് .
ഒരു ദാക്ഷിണ്യവും ഇല്ലാത്ത മരണത്തെ ഞാനും ഇപ്പോൾ വെറുക്കാൻ തുടങ്ങിയിരിക്കുന്നു. കാരണം എന്റെ സ്വപ്നങ്ങളുടെ കടയ്ക്കൽ തന്നെയാണ് കോടാലി വെച്ചിരിക്കുന്നത്.
ജനിച്ചപ്പോഴേ ഞാൻ നിന്റെ അടിമയ്ക്ക് തുല്യമായിരുന്നില്ലേ, എന്നിട്ടും നീയെന്നെ കൂടപ്പിറപ്പിനെ പോലെ കൂടെ നിന്നു സ്നേഹിച്ചു.
ദൈവത്തെ പോലെ കാണേണ്ടിയിരുന്ന മാതാപിതാക്കളോടു കാണിച്ച അവഗണന ഒരിക്കൽ നിന്നെ ശരിക്കും ചൊടിപ്പിച്ചില്ലേ . അവരെ നാൽക്കാലികളെ പോലെ ഉപേക്ഷിച്ച് പോന്ന ആ നാളുകളിൽ നീ എന്നിൽ നിന്നും പയ്യെപ്പയ്യെ സ്നേഹത്തിനൊരു അതിർവരമ്പ് സൃഷ്ടിച്ചില്ലേ.
എന്തായാലും എനിക്ക് ചെയ്ത് തീർക്കാനുള്ള ജോലികൾ എല്ലാം ചെയ്ത് ഒന്നൊരുങ്ങി തന്നെ ഇരിക്കണം. വിജയശ്രീലാളിതനായി തന്നെ പോകാൻ വേണ്ടി. ഞാൻ തെറ്റുകൾ ചെയ്യുകയും, വേദനിപ്പിക്കുകയും, ദ്രോഹിക്കുകയും, കണ്ണീരു കുടിപ്പിക്കുകയും ചെയ്ത എല്ലാവരേയും സ്നേഹത്തോടെ പോയി കണ്ട് മനസ്സു തുറന്ന് ക്ഷമ ചോദിക്കണം. മരണ മുന്നറിയിപ്പ് കിട്ടിയ എനിക്കവർ മാപ്പ് നൽകാതിരിക്കില്ല.ആദ്യം വൃദ്ധമന്ദിരത്തിൽ പാർപ്പിച്ചിരിക്കുന്ന എന്റെ മാതാപിതാക്കളുടെ കാൽക്കൽ വീണ് കണ്ണീരുകൊണ്ട് പാദങ്ങൾ കഴുകി തുടച്ച് മുത്തം കൊടുക്കണം.. സ്വന്തം സുഖ സ്വാതന്ത്ര്യത്തിന് വേണ്ടി പാതിവഴിയിൽ ഉപേക്ഷിച്ച വാമഭാഗത്തിന്റെ കൈകൊണ്ടുണ്ടാക്കിയ എന്റെ പ്രിയ്യപ്പെട്ട ഭക്ഷണ പദാർത്ഥങ്ങളെ ആർത്തിയോടു കൂടി കഴിച്ച്, തുളുമ്പി ചാലായ അവളുടെ കണ്ണീർ തുടച്ച് ആ ചുണ്ടുകളിൽ അന്ത്യചുംബനങ്ങൾ നൽകി തിരിച്ചു നടക്കണം. അതേ അവസാനത്തെ അറിയിപ്പും കിട്ടി കഴിഞ്ഞു. കല്യാണ ചെറുക്കനേപ്പോലെ ഒന്നൊരുങ്ങണം. യമ വാഹനത്തിൽ ഞങ്ങൾ യാത്രയാകുകയാണ്. ഞങ്ങൾക്കിടയിൽ നിശബ്ദത മാത്രം..... ഞെട്ടി കണ്ണ് തുറിച്ചു ഞാൻ ചുറ്റുപാടുമൊന്ന് നോക്കി ഇല്ല ഒന്നും സംഭവിച്ചില്ല എല്ലാം ഞാൻ കണ്ട സ്വപ്നമായിരുന്നു.എന്നിട്ടും ഞാൻ ഭയക്കുന്നു വെളുപ്പിനെ കണ്ട സ്വപ്നം ഫലിക്കുമെന്ന വിശ്വാസത്തിൽ "...............

...................................... മനു .............................................
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക