ഈ കൊല്ലത്തെ ലോക പിതൃദിനത്തിൽ എഴുതിയത്
പിതൃദിനമെന്നാൽ തെറ്റിദ്ധരിക്കേണ്ട , വാവ് ബലിയല്ല. ജീവിച്ചിരിക്കുന്ന അച്ചനമ്മമാരെ കൂടി ഓർക്കാൻ (ചുമ്മാ, ഇങ്ങനെ ഒരു ദിവസം, ഇല്ലെങ്കിൽ ആരും ഓര്ക്കില്ല്യായിരിക്കാം) (നെറ്റ് നോക്കിയപ്പോ പലനാട്ടിലും പലപ്പഴാണറിഞ്ഞു !!) ..
ഏതോ ഒരാളുടെ അച്ഛനെ ഞാൻ ഇങ്ങനെ ഓർക്കുന്നു - ചിലപ്പോൾ ജീവിച്ചിരുന്നിരിക്കില്ല,
(ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ )

ഓർക്കാൻ പങ്കു ചേരാം, ദാ ങ്ങനെയാണ് തൊടങ്ങണ് …..
ഒരു ദിവസം അതിരാവിലെ ഒരാൾ മുറ്റത്തു നിന്നു വിളിച്ചു, "അമ്മാ, ഇങ്കെ ആരുമേ പാക്കവില്ലിയെ, ആരുമില്ലവാ . "
പരിചയമുള്ള ശബ്ദംപോലെ . ദൊരൈ ചാമിയാണൊ . അയാളെ അപ്പോൾ തീരെ പ്രതീക്ഷിച്ചില്ല, അതും അതിരാവിലെ . മാത്രവുമല്ല, മകളുടെ വിവാഹ നിശ്ചയത്തിന് എന്നു പറഞ്ഞു പോയതാ. അടുത്തപൊങ്കല് മുടിഞ്ഞത്ക്ക് അപ്പുറം കല്യാണം, എന്നു പറഞ്ഞാ പോയതും. വല്ല പിച്ചക്കാരുമാകുമോ എന്നും കരുതി അമ്മ പുറത്തു വന്നു നോക്കി,

ദൊരൈ ചാമി തന്നെ. , വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. കല്യാണത്തിന്റെ ഓടിപ്പാച്ചിലാകും എന്തെങ്കിലും സഹായം ചോദിക്കനാണൊ.,
അയാൾ അരികു തിണ്ണയിൽ ഇരുന്നു. തലയും മുഖവും ഉഴിഞ്ഞുകൊണ്ട് എന്തോകെയോ തമിഴിൽ പിറുപിറുത്തു.
' എപ്പടി സൗക്യമാ. സേട്ടനും മക്കളും എല്ലാവര്ക്കും സുകം താനെ . അമ്മാ ഉങ്കളുക്കും സൗക്യമല്ലവാ"

ഞാനും പുറകെ വന്നു.
എന്നെ കണ്ടതും ചിരിച്ചുകൊണ്ട്
." ആ .. കുട്ടാ, എപ്പടി? , ഇന്നേക്ക് കാളേജില് പോയില്ലവാ?'
. എല്ലാം നല്ലാരുക്കട്ടും.. കടവുൾ കാപ്പാത്തട്ടും."
എന്തൊക്കെയോ പന്തികേട് തോന്നി അയാളെ കണ്ടിട്ടു.
' മകളുടെ കല്യാണമൊക്കെ കഴിഞ്ഞുവോ . അവടെ അടുത്തുതന്നെയാണോ?’ തിരിച്ചും കുശലം ചോദിച്ചു. അയാൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.
അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ശബ്ദത്തിനു ഇടർച്ച. കുറെ നേരം ഒന്നും മിണ്ടാതെ രണ്ട് കൈകൊണ്ടും മുഖം പൊതി അങ്ങനെ ഇരുന്നു.
“എന്തെങ്കിലും കഴിച്ചുവോ, കഞ്ഞി ആവാറായിട്ടുണ്ട്, അടുപ്പത്തുനിന്നു ഇത്തിരി മുക്കിത്തരാം, കുടിയ്ക്കുന്ന്വോ ഞങ്ങടെ ചായ കുടി കഴിഞ്ഞു,”
അയാൾ ഒന്നും മിണ്ടുന്നില്ല, ഞങ്ങൾക്കും വിഷമം തോന്നി “ന്നാ ഞാൻ ഇത്തിരി ചായ ണ്ടാക്കി തരാം , ഏതായാലും ബ് ര് ടെ അച്ഛൻ വരാറായി, അവര്ക്കും വേണം” അതും പറഞ്ഞ അമ്മ അടുക്കളയിലേക്കു പോയി.
തമിഴ്നാട്ടിൽനിന്നും വളരെ ചെറുപ്പത്തിൽ ഞങ്ങളുടെ ഗ്രാമത്തിൽ വന്നെത്തിയതാ അയാൾ . ചായപ്പീടികയിൽ ക്ലാസ് കഴുകുന്നതും മറ്റുമായിരുന്നു പണി. എൻറെ അച്ഛന് അന്ന് പലചരക്കുക ച്ചവടം ഉണ്ടായിരുന്നു. വീടിന്റെ തൊട്ടപ്പുറത്തുതന്നെയായിരുന്നു പലചരക്കു പീടികയും ചായപ്പീടികയും . ഇന്നതെല്ലാം പൊളിച്ചു വലിയ കല്ല്യാണമണ്ഡപം ആയി. ചായപ്പീടികയിലായിരുന്നു അണ്ണാച്ചി എന്നു ഞങ്ങൾ നാട്ടുകാരെല്ലാം വിളിക്കുന്ന ദൊരൈ ചാമി പണിയെടുത്തിരുന്നത് . . അയാൾ ഞങ്ങളുടെ നാട്ടിലൊരുവനായി. പക്ഷെ ഇന്നും നേരെ ചൊവ്വേ മലയാളം പറയില്ല.
കുട്ടിക്കാലത്ത് അയാളുടെ വർത്തമാനങ്ങൾ കേൾക്കാൻ ഞങ്ങൾ കുട്ടികൾക്ക് നല്ല രസമായിരുന്നു . വീട്ടിൽ ചട്ടിയും കലവും കൊണ്ടുവരുന്ന കാമാക്ഷിയും ഇതുപോലത്തെ വാക്കുകളായിരുന്നു പറഞ്ഞിരുന്നത്.
ദിവസവും നാലു മണിക്കെഴുന്നേറ്റു പണി തുടങ്ങും . അഞ്ചര മണിയ്ക്ക് ആദ്യത്തെ ബസ് എത്തുമ്പോഴേക്കും പലഹാരങ്ങൾ തയ്യാറായിരിക്കും. പീടിക ഉടമക്ക് ഒരിക്കലും അയാളെ ചീത്ത പറയേണ്ടി വന്നിരുന്നില്ല. എല്ലാം കണ്ടറിഞ്ഞു ചെയ്യും
ഓണം വിഷു ദിവസങ്ങളിൽ മാത്രമേ പീടിക അടയ്ക്കാറുള്ളു . (അന്നു ബന്തും ലഹളയും ഒന്നും ഉണ്ടായിരുന്നില്ലല്ലോ അടച്ചു പൂട്ടാൻ) .
കാലമേറെ കഴിയവേ ദൊരയുടെ ആരോഗ്യവും കുറഞ്ഞു തുടങ്ങി. ദിവസവും ഏറെ നേരം വെള്ളത്തിൽ നിന്നതു കൊണ്ട് അയാളുടെ കാൽ വിരലുകളും കൈവിരലുകളും പൊട്ടിയിരുന്നു. എന്നാലും നിത്യവും ജോലി ചെയ്യും.
' അണ്ണാച്ചി ഈ കയ്യും വച്ചോണ്ടെങ്ങനെ പണിയെടുക്കണ് , എങ്ങനാ ചെരിപ്പൊന്നും ല്യാ ണ്ടെ ഈ റോട്ടിക്കോടെയൊക്കെ നടക്കണ് ' ഒരു ദിവസം അച്ഛൻ ചോദിച്ചത്രേ .
“എന്തു സെയ്യും സേട്ടാ, ഊരില് മക്കള് പൊണ്ടാട്ടി എല്ലാമിര്ക്ക്, (മൂന്നു പെണ്ണും ഒരാണുമാണത്രെ അണ്ണാച്ചിക്ക് മക്കൾ ) അഞ്ചു വയറ്റുക്കു സാപ്പാട്, തുണി എല്ലാമേ വാങ്കണോം . പുള്ളകള്ക്ക് പടിക്കണോം . എല്ലാമേ പണം സെലവ് വേണ്ട താനേ . അങ്കെ എന്ന കെടക്കും”' ദൊരൈ തൻറെ കഷ്ടത പറഞ്ഞു. “എപ്പടിയും കൊഞ്ചം കാലം കൂടി ഇന്ത എടത്തിലെ തങ്കിയിട്ടാഹണം”
പ്രാരാബ്ധദങ്ങൾക്കിടയിലും അയാൾ മക്കളെ പഠിപ്പിച്ചു. അവർ നല്ല നിലയിലാകണം എന്നിട്ടു നാട്ടിൽ സ്ഥിരമാക്കണം അതായിരുന്നു ചിന്ത.
ദൊരൈയുടെ സ്വന്തം ചികിത്സാകൊണ്ടാണത്രെ ഇങ്ങനെ പിടിച്ചു നികണത് . എല്ലാ ദിവസവും ചായ ചണ്ടി കൂട്ടി വയ്ക്കും അതിൽ ഉപ്പും ചേർത്തു രാത്രി ചുടുവെള്ളത്തിൽ കാലും കയ്യും നന്നായി കഴുകും അതു കൊണ്ട് പിറ്റേന്നത്തേക്കു എല്ലാം മാറുമത്രെ.

ഗ്രാമങ്ങളുടെ നഗരവൽകരണവും 'സൗന്ദര്യ'വത്കരണവും ഞങ്ങളുടെ നാട്ടിലും കണ്ടുതുടങ്ങി. ആരോഗ്യവകുപ്പുകാർ ഓലമേഞ്ഞ ചായപിടികകൾക്കുനേരെ തിരിഞ്ഞു. ദൊരൈ പണിയെടുക്കുന്ന കടയിലും അവരെത്തി. പരിശോധനയിൽ അവർ ദൊരൈയെ പിടികൂടി. ചുരുക്കത്തിൽ പറഞ്ഞാൽ ഒരാഴ്ചത്തേക്ക് പണി നഷ്ടപ്പെട്ടു
അവർ പറഞ്ഞ നിബന്ധനകൾ പാലിക്കുന്നതിന് ആ കടക്കാരനും കഴിഞ്ഞിരുന്നില്ല.
തുടരെ പരിശോധനകൾ ഉണ്ടായതിനാൽ അയാൾക്കതു പൂട്ടേണ്ടി വന്നു.
കഠിനാധ്വാനം ഉള്ള പണികൾ ചെയ്തു ശീലമില്ലായിരുന്നു ദൊരൈക്ക് .
പലയിടത്തും ജോലിയന്വേഷിച്ചു, ഒന്നു രണ്ട് ദിവസത്തിൽ കൂടുതൽ എവിടെയും ആരും നിർത്തിയില്ല.
അരപ്പഷ്ണിയിൽ ദിവസങ്ങൾ തള്ളി നീക്കി. ഇടക്കൊക്കെ ഞങ്ങളുടെവീട്ടിൽനിന്നെന്തെങ്കിലുമൊക്കെ കഴിക്കാൻ കൊടുക്കുമായിരുന്നു, വലിയ ദുരഭിമാനിയായ അയാൾ പക്ഷെ പലപ്പോഴും ആതു വാങ്ങുന്നതിന് മടി കാട്ടി. തിരിച്ചു പോയാലോ എന്നുവരെ കരുതിയത്രെ, ആയിടെ ചിലരെ പരിചയപ്പെട്ടു, അവരുടെ ജോലി എന്തായിരുന്നെന്നോ? പിച്ച തെണ്ടൽ. പലരും അത്യാവശ്യം സമ്പാദ്യമുള്ളവർ. അഞ്ചോ ആറോ മാസം കൂടുമ്പോൾ നാട്ടിൽ പോകും തരക്കേടില്ലാത്ത ഒരു തുക വീട്ടിലും കൊടുക്കാനുണ്ടാവും. അവരുമായി അനുഭവങ്ങൾ പങ്കിട്ടു. മാനാഭിമാനമൊക്കെ തത്കാലം മറന്നു, പിച്ച തെണ്ടലെങ്കിൽ പിച്ച തെണ്ടൽ, ആരെയും പറ്റിച്ചിട്ടല്ലല്ലോ,’ അങ്ങനെയാണത്രെ അയാൾ പിച്ചക്കാരനായത്.
ഇതൊക്കെ മുമ്പൊരിക്കൽ വന്നപ്പോൾ അച്ഛനോട് പറഞ്ഞതാണ്.
ഓരോ പ്രദേശത്തും പ്രത്യേകിച്ചോരോ ദിവസമുണ്ട് , അന്ന് മാത്രമേ അങ്ങാടികളിൽനിന്നും ധർമം കിട്ടു ള്ളൂത്രെ. (പിച്ച നൽകുന്നതിന് ധർമം കൊടുക്കുക എന്നും പിച്ചക്കാരന് ധർമക്കാരൻ എന്നും പേരുണ്ട് ഞങ്ങളുടെ നാട്ടിൽ) . അതനുസരിച്ചാണ് ഓരോ പ്രദേശശത്തെയും നടത്തം. വീട്കളിലാണെങ്കിൽ മഞ്ഞപ്പതിറ്റടി (നാലു മാണി പൂ) വിരിഞ്ഞാൽ പിന്നെ ധർമം കൊടുക്കില്ല.) അവരുടെ സംഘങ്ങൾക്ക് അതിനു പ്രത്യേകം ടൈം ടേബിളും ഉണ്ടെന്നു അന്നയാൾ പറഞ്ഞതിൽ നിന്നും മനസ്സിലായി. ഞങ്ങളുടെ നാട്ടിൽ ഞായറാഴ്ചയാണ് പതിവ്. കിട്ടുന്ന നാണയങ്ങൾ ഇവർ അതാതു സ്ഥലത്തുള്ള വിശ്വസ്തരായ ആൾക്കാരെ ഏല്പിക്കുകയാണ് പതിവ്. നാട്ടിൽ പോകുമ്പോൾ തിരിച്ചു കൊടുത്താൽ മതി. അവർകതിൻറെ കണക്കൊക്കെ മനഃപാഠമാണ്. ആർക്കും കള്ളക്കണക്കിൽ പറ്റിക്കാൻ കഴിയില്ല. ദൊരൈയുടെ അന്നന്നത്തെ ചില്ലറ ഏതെങ്കിലും കടയിൽ കൊടുത്തു നോട്ടാക്കും , എന്നിട്ടത് അച്ഛനെയാണ് ഏൽപിക്കാര്. . വൈകിട്ടത്തെ തീവണ്ടിക്ക് അവർ കൂട്ടത്തോടെ പോകും താവളങ്ങളിലേക്കു
ഓരോ പ്രാവശ്യം നാട്ടിൽ പോകുമ്പോളും എട്ടു-പത്തായിരം ഉറുപ്പിക ഉണ്ടാവുമത്രെ. കഴിഞ്ഞ പ്രാവശ്യം പോകുമ്പോളും അച്ഛനെ കണ്ടിരുന്നു. അന്ന് ‘മൂത്ത മകളുടെ വിവാഹനിശ്ചയമുണ്ട്, മകൻറെ പഠിത്തം കഴിയാറായി , അതിനു പണം കെട്ടണം, അവൻ എഞ്ചിനീയറിങിന് പഠിക്കുകയാണ്, മൂന്നാമത്തവൾ ഹൈസ്‌കൂളിലേക്കായി അവളെ അവിടെ അക്കന്റെ വീട്ടിൽ നിർത്തി പഠിപ്പിക്കണം ചെറിയ ആൺകുട്ടി അമ്മക്ക് തുണയായി വീട്ടിൽ നിൽക്കട്ടെ’ എന്നൊക്കെ പറഞ്ഞു. . അച്ഛൻ കുറച്ചു പണം അധികം കൊടുത്തു അയാൾ ചോദിച്ചു 'ഇതിൽ ജാസ്തിയിരുക്കു സേട്ടാ എതുക്ക്? .' ഈ സൂക്ക്ഷിപ്പു എനിക്കും ഉപകാരമായിരുന്നല്ലോ അതിനൊരു ചെറിയ പലിശ എന്നു കരുതിയാ മതി' അച്ഛൻ പറഞ്ഞു.
യ്യയ്യോ .. ഒന്നുമേ വേണ്ട സേട്ടാ. ധർമം കിട്ടിയത് പിന്നെ പലിസക്ക് കൊട്ക്കണത് എപ്പടി ശരിയാകും? അയാളുടെ ചിന്ത അന്ന് ഞങ്ങളെ അത്ഭുത പ്പെടുത്തി . 'എന്നാലെന്റെ വക മകളുടെ കല്യാണത്തിന് സമ്മാനമായിട്ടിരിക്കട്ടെ, അവളുടെ പേരെന്താ?' അച്ഛൻ ചോദിച്ചു. "തേവയാനി " അയാൾ പറഞ്ഞു . അയാൾക്കു സന്തോഷംകൊണ്ടോന്നും പറയാൻ കഴിയുന്നില്ലായിരുന്നു . അയാൾ അച്ഛന്റെ കാൽക്കൽ കുമ്പിട്ടു, അച്ഛൻ ഒഴിഞ്ഞു മാറി. “എന്താ അണ്ണാച്ചി ഇങ്ങനെ,..." ഇന്ത ഊരിലെ എനക്ക് ഇവ്വളവ് സ്നേഹമായാള്, ഉങ്കളെനിക്ക് കടവുൾ മാതിരി സേട്ടാ "
“അങ്ങനെ ഒന്നും പറയാതെ അണ്ണാച്ചി , നമ്മളൊക്കെ മനുഷ്യരല്ലേ..”
അന്ന് അമ്മ കുറച്ചു പഴയ സാരിയും മറ്റും കൊടുത്തു , അതൊക്കെ സന്തോഷത്തോടെ അയാൾ വാങ്ങി. അന്ന് പോകുമ്പോൾ അയാളുടെ മുഖത്തു കണ്ട സന്തോഷമൊന്നും ഇന്നില്ല , എന്തു പറ്റി ആവോ?
അമ്മ അടുക്കളയിൽ നിന്നും ചായ കൊണ്ട് വന്നു ഗ്ലാസ്സ് തിണ്ണയിൽ വച്ചു ' ചായ കുടിക്ക് അണ്ണാച്ചി"

“മരുതുവാമലക്കു അപ്പുറം ഗരുഢമല യിരുക്ക്… . എൻ മകനുക്ക് ഞാൻ അങ്കെ പോയി നടൈ തള്ള വേണ്ടിയത് " വാക്കുകൾ ഇടറുണ്ടായിരുന്നു . തോളത്തിട്ട മുണ്ടുകൊണ്ട് മുഖം തുടച്ചു.
“അതൊരു വഴിപാടല്ലേ അതിനെന്താ ?” അമ്മ അയാളോട് ചോദിച്ചു.
അയാൾ അമ്മയെയും എന്നെയും ഒന്നു നോക്കി.. പിന്നെ വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു, ഒരു കൈ തടിക്കും കുത്തി. അയാളുടെ കണ്ണു കളിൽൽ നിന്നും വെള്ളം കുടുകുടാ ന്നു ചാടി. ഇത്രമാത്രം കണ്ണുനീരയാൾ എവിടെ സൂക്ഷിച്ചു.

പ്രായം ചെന്നവരെ ഉപേക്ഷിക്കുന്ന ഒരു ആചാരമാണ് ഗരുഢമലയിലെ നടൈത്തള്ളൽ .. അതിനെപ്പറ്റി അയാൾ പറഞ്ഞപ്പോൾ ഇങ്ങനെയുമുണ്ടോ ആചാരങ്ങൾ എന്നു ആശ്ചര്യപ്പെട്ടു പോയി . നട തള്ളേണ്ടുന്ന ആളെ അടുത്തുള്ള ഏതെങ്കിലും കോവിലിൽ പ്രത്യകം പൂജ ചെയ്ത പ്രസാദം നൽകി നല്ല ഭക്ഷണം നൽകി പുതുവസ്ത്രമുടുപ്പിച്ച് മലയിലെ ഏറ്റവും ഉയർന്ന ഗരുഢ പ്പാറയിലെത്തിക്കും . അവിട അയാൾ കയ്യിൽ പഴങ്ങളും വസ്ത്രവുമായി കണ്ണടച്ചു പുറകോട്ടു നടക്കും.... കൂടെ ഉള്ളവർ ഒന്നും ഉരിയാടാതെ തിരിച്ചു പോരും... ഗരുഢ പ്പാറക്കപ്പുറമുള്ള ഗർത്തം വൈകുണ്ഠമാണെന്നാണ് അവരുടെ വിശ്വാസം. മക്കളുടെ ധർമ്മമാണത്രെ മാതാപിതാക്കൾക്ക് ഇങ്ങനെ മോക്ഷം നൽകുക എന്നത്!
അയാൾ ഒരു വിധം ഇതൊക്കെ പറഞ്ഞൊപ്പിച്ചു. കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു. .. എന്തൊക്കെയോ ആലോചിക്കുന്നതായി തോന്നി. "എൻ അപ്പ ഇപ്പടി സെഞ്ചണം എന്നു എങ്കിട്ട സൊല്ലിയച്ചു,.. ആനാ അതു യോശിക്കകൂടി മുടിയാത് .. അമ്മാ ... യോശിക്ക കൂടി മുടിയാത് .. ഏൻ അപ്പാ എന്കള്ക്കാക എവ്വളവ് കഷ്ടപ്പെട്ടത്. സൊല്ലവേ മുടിയാത് .. .. ഞാനും എപ്പടി എൻ പുള്ളയ്ക്ളെ പാത്തത് .. "
"നിങ്ങടെ ആചാരാണോ അതെല്ലാം?" ഞാൻ ചോദിച്ചു
"അപ്പടി ഇരുന്താൻ മുന്നാട്യേ... ഇതും മറ്റും ആചാരത്തുക്കാഹ അല്ലൈ കുട്ടാ.. " വീണ്ടും മൗനം . അമ്മ അയാളുടെ വിഷമം കാണാൻ കഴിയാതെ അകത്തേക്ക് പോയി. ഞാൻ ഉമ്മറത്തിണ്ണയുടെ അങ്ങേ തലക്കൽ ഇരുന്നു അണ്ണാച്ചിയുടെ വർത്തമാനവും കേട്ടുകൊണ്ട്..
".. എതുക്ക് തെരിയുമാ ഉനക്ക് ? ... കുട്ടൻ പടിച്ചു പെരിയാതായാ അച്ഛനെ വേണ്ടാ? , അപ്പടി സെയ്യ മുടിയുമാ ? . .. അപ്പടി കളയ മുടിയുമാ ഉങ്കള്ക്ക് ? മുടിയാത് .. അല്ലവാ? .. " വീണ്ടും താടിക്കു കൈകൊടുതു ഇരുന്നു .. "ആനാ എൻ മകനുടെയ് പദവിക്ക് എൻ ഉടല് ചേരാതെ .. അതുതാൻ ആചാരം കൂട്ടു പിടിച്ചത് .. നാൻ എവ്വളവ് ഉണ്ണാമൽ , ഉറങ്ങാമൽ, ഉടുക്കാമൽ എല്ലാം അവരെ വളർത്തിയെ .. ഇപ്പൊ അവനുടയ ഫ്രണ്ട്സ് ക്കു മുന്നാടി നാൻ കെട്ടവൻ .. കൊടുത്ത പണംഎല്ലാമേ വാങ്കിയിട്ടാർ .. കല്യാണനിശ്ചയത്തെക്കു മുന്നടിയെ നാൻ ഊരു വിട്ടു പോണോം .. ഇപ്പൊ മനസ്സിലായിയാ .."
ഞാൻ തലയാട്ടി.. വൃദ്ധദസദനത്തിന്റെ വേറെ ഒരു പതിപ്പ്. ഇങ്ങനെയായാൽ ഒരിക്കലും അവർ തിരിച്ചു വരില്ല. വൃദ്ധരായ രക്ഷിതാക്കൾ - ആ ബാധ്യത അങ്ങനെ തീർക്കാം ! എന്തൊരാചാരം !

അച്ഛൻ അപ്പോഴേക്കും എത്തി. കാര്യങ്ങളൊക്കെ എല്ലാവരിൽനിന്നുമായി അച്ഛനും അറിഞ്ഞു. അയാൾ അച്ഛനോട് എന്തെങ്കിലും പണി കിട്ടുമോ എന്നു ചോദിച്ചു, പ്രതിഫലമൊന്നും വേണ്ട വിശപ്പു മാറ്റാൻ എന്തെങ്കിലും , എന്തെങ്കിലും പഴന്തുണി, പിന്നെ അന്തിക്ക് ഒന്നു ചുരുണ്ട് കൂടാൻ ഒരിടം . അത്രയും മതി."
അച്ഛൻ അകത്തേക്ക് പോയി. ഞാനും കൂടെ ചെന്നു. അയാളുടെ വിഷമതകൾ കേട്ടപ്പോൾ അച്ഛനും അയാളെ അവിടെ നിർത്തണമെന്ന് തോന്നി . അമ്മയോട് പറഞ്ഞു "ഒരു വയസ്സായ ആളല്ലേ, നമ്മക്കും എങ്ങനാ വര്ആ ന്നറിയില്ലാലോ”
" ഞാൻ പറഞ്ഞു" അയാളൊരു പാവാ അച്ഛാ. ഇവടെ നിന്നോട്ടെ "
അമ്മക്കും അതേ അഭിപ്രായമായിരുന്നു.
അച്ഛൻ പുറത്ത് വന്ന് അയാളോട് പറഞ്ഞു . "അണ്ണാച്ചി ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കി നടത്താൻ എന്നെ ഒന്നു സഹായിച്ചാൽ മതി. ശരീരത്തിന് കഴിയുമ്പോലെ എന്തെങ്കിലും ചെയ്താ മതി. റബ്ബറുംപെരേല് ഒരു മുറി ണ്ടല്ലോ അവടെ കൂടിക്കോളൂ. ഭക്ഷണം തത്കാലം ഇവിടെത്തന്നെ മതി. " അയാൾക്കു വലിയ സന്തോഷമായി .. ഞങ്ങൾക്ക് മനസ്സിനൊരു സമാധാനവും

By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക