Slider

വട്ടപ്പേര്

0

യൂപി സ്കൂളിൽ നിന്നും ഹൈസ്കൂളിലേക്ക് ചെല്ലുബോൾ എട്ടാംക്ളാസ്സിൽ എല്ലാവരും അപരിചിതർ....
അന്നൊക്കെ അധ്യാപകർക്കെല്ലാം വട്ടപേരുകളിട്ടിരുന്നു കുട്ടികൾ...
ക്ളാസിലേക്ക് ഓരോ അധ്യാപകർ വരുബോളും ബാക്ക് ബെഞ്ചിലെ തോൽവികളേറ്റുവാങ്ങിയ വല്യേട്ടൻമാർ വട്ടപേരുകൾ വിളിക്കാൻ തുടങ്ങും.
നിഷ്കളങ്കനായ എന്നോട്. ഒരു ദിവസം മലയാളം പഠിപ്പിക്കുന്നതാരാ എന്ന് ചോദിച്ചു.. വളരെ സൗമ്യമായ് ഞാൻ പറഞ്ഞു...
കുഞ്ചൻ.....
ക്ളാസ്സിൽ കൂട്ടചിരി.
കാര്യം പിടിക്കിട്ടാതെ ഞാനും.
ചെവിയിൽപിടിച്ചെന്നെ ഓഫിസ് റൂമിലേക്ക് കൊണ്ടുപോയ്.
അവിടെ നിന്നും സ്റ്റാഫ് റൂമിലേക്ക്..ആരാ കുഞ്ചൻ മാഷ് പറ. മലയാള മാഷിന്റെ ശരിക്കുമുള്ള പേരറിയില്ലയിരുന്നു ഞാൻ പറഞ്ഞതോ മാഷിന്റെ വട്ടപേരു.
ആരാ കുഞ്ചൻമാഷ് എന്ന് ചേദിച്ചപ്പോൾ സ്റ്റാഫ്റൂമിലുണ്ടായിരുന്ന മലയാളം മാഷേ ഞാൻ ചൂണ്ടികണിച്ചു..സ്റ്റാഫ്റൂമിലും കൂട്ടചിരി. ടോ ഈ മാഷിന്റെ പേര് മുരളി എന്നാ ഞാൻ അന്തം വിട്ട് വാ പൊളിച്ചു.... അങ്ങനെ ഞാൻ സ്കൂളിന്ന് പുറത്തായി.
ഇനി ക്ളാസിലേക്ക് കയറണമെങ്കിൽ അച്ഛനെ കൂട്ടിചെല്ലണം. അങ്ങനെ ഒരായ്ച്ച ഞാൻ വീട്ടിലിരുന്നു.അച്ഛനെ അറിയിച്ചില്ല. അച്ഛനറിഞ്ഞാൽ കഥ തീരും.
പിന്നെ മാഷിന്റെ കാലും കൈയ്യുംപിടിച്ച് ക്ളാസ്സിൽ കയറി.സ്കൂൾ കലോൽസവമാണ് ഞങ്ങളുടെ നാടകം രചനയും സവിധാനവും ഞാൻ തന്നെ.
കുട്ടികളുടെയും അധ്യാപകരുടെയും മുംപിൽ ഒന്ന് പേരെടുക്കണം എന്നൊരാഗ്രഹം.അഭിനേതാക്കൾ അടുത്തിരിക്കുന്നവർ തന്നെ. നാടക കഥ സ്കൂൾ പശ്ചാതലംതന്നെ.
നാടകത്തിന് സമയമായ് ഞാൻ ഒരു തൊപ്പിയൊക്കെ വച്ച് വല്യ സംവിധായകരെപോലെ ഗമയിൽ. ഒരുത്തനെ തലകുറച്ച് മെട്ടയടിച്ച് കഷണ്ടിയാക്കി...അവനാണ് അധ്യാപകന്റെ വേഷം..
കഥാപാത്രത്തിന്റെ പേര്..മത്തായി മാഷ്.
നാടകം തുടങ്ങി...ആദ്യ ഡയലോഗ്..
അപ്പു...മത്തായി മാഷ് വന്നോ....?
മൈക്കിലുടെ ഈ ഡയലോഗ് കേട്ടതും സദസ്സ്മൊത്തം ചിരിച്ച് കൂവൂന്നു...
അടുത്ത രംഗം...മത്തായി മാഷിന്റെയാണ്...മത്തായി മാഷ് വേദിയിലേക്ക് വന്നപ്പോൾ സദസ്സ് വീണ്ടും ആർത്തു ചിരിച്ചു..
ഒന്നും മനസ്സിലാകാതെ ഞങ്ങൾ നിന്ന് പരസ്പരം നോക്കി...
നാടകം നിറുത്താൻ പറഞ്ഞു അധ്യാപകർ...കർട്ടൻ തായ്ത്തി. സ്കൂളിലേ വേലായുധൻമാഷ്എന്റെ നേരേ നടന്നൂ വന്നു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് മത്തായി മാഷായി വേഷം കെട്ടിയ കഥാപാത്രവും വേലായുധൻമാഷുംഒരുപോലെ...
അന്ന് എന്നെ മുരളിമാഷിന്റെ വട്ടപേര് വിളിച്ചപ്പോൾ സ്കൂളിന്ന് പുറത്താക്കിയതും ഈ വേലായുധൻമാഷ് തന്നെ...
കൈകൂപ്പി ഞാൻ പറഞ്ഞു....
മാഷേ അറിയിതെ പറ്റിയ തെറ്റാ ക്ഷമിക്കണം....ആരേയും കളിയാക്കിയില്ല ഞാൻ...അത് പറഞ്ഞു തീർന്നില്ല എന്റെ ചെകിടത്ത് അടിപെട്ടി...പിന്നെയും സ്കൂളിന് പുറത്ത്...അച്ഛനറിഞ്ഞു...എന്നെ വേറേ സ്കൂളിൽ ചേർത്തി...പുതിയ സ്കൂളിലേക്ക് പോകും മുംപേ ഞാൻ വേലായുധൻ മാഷിനെ കാണാൻ സ്കൂളിൽ ചെന്നു. എന്റെ കൈയ്യിൽ നീലകടലാസിൽ പൊതിഞ്ഞ ഒരു പേപ്പർ ഉണ്ടായിരുന്നു..ഞാൻ ചെന്നപ്പോൾ സഹപിഠികളെല്ലാവരും ഓടിവന്നു വട്ടംകൂടിനിന്നു എനിക്ക്ചുറ്റും....എല്ലാരുടെ മുഖത്തും സങ്കടം....മാഷിന്റെ നേരേ ഞാനാ പേപ്പർ നീട്ടി...
അത് വാങ്ങി ഒന്നും മിണ്ടാതെ മാഷ് തുറന്നുനേക്കി. എന്നിട്ട് പറഞ്ഞു ഇത് നീ വരച്ചതാണോ...? അതെ എന്ന് ഞാൻ തലയാട്ടി..
കൂടിനിന്നകുട്ടികളെ ആ പേപ്പർ കണിച്ചു മാഷ് പറഞ്ഞു....മിടുക്കൻ...എന്നെ അതിമനേഹരമായ് വരച്ചിരിക്കുന്നു.അത് പറയുബോൾ മാഷിന്റെ മുഖത്ത് നല്ല സന്തോഷമുണ്ടായിരുന്നു...ഞാൻ തിരികെ നടന്നു ആരോടുംഒന്നും പറയാതെ..മെല്ലെ തിരിഞ്ഞൊന്നു നോക്കുബോൾ മാഷും സഹപാഠികകളുംനിറകണ്ണുകോടെ...കൈ വീശി.....എന്റെ കണ്ണും ഈറനണിഞ്ഞു......
====മുരളി ലാസിക====
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo