പാതി മിഴിക്കൂമ്പിയ കണ്ണുകൾ
രാവിൽ എന്തിനെ നീ തിരയുന്നു
ഘടികാര താളം ശ്രവിച്ചുവോ നീ
യാമങ്ങൾ ഏറെക്കടന്നു പോയി
രാവിൽ എന്തിനെ നീ തിരയുന്നു
ഘടികാര താളം ശ്രവിച്ചുവോ നീ
യാമങ്ങൾ ഏറെക്കടന്നു പോയി
താളം തെറ്റിയ ഉടയാടകൾ വാരിച്ചുറ്റുവാൻ
പാഴ്ശ്രമമോ ?......
നിണ ഗന്ധമോ നിന്നിൽ ?...
കന്യകാത്വം എനിക്കടിയറവു വച്ചതു എന്തിനായി സഖീ നീ ?..
കെട്ടിയത്താലി ച്ചരടുകൾ ചങ്ങലയല്ലെന്നോർക്കു സഖീ ... നിനക്കു
പാഴ്ശ്രമമോ ?......
നിണ ഗന്ധമോ നിന്നിൽ ?...
കന്യകാത്വം എനിക്കടിയറവു വച്ചതു എന്തിനായി സഖീ നീ ?..
കെട്ടിയത്താലി ച്ചരടുകൾ ചങ്ങലയല്ലെന്നോർക്കു സഖീ ... നിനക്കു
കണ്ണീർ മുത്തുമണികളിൽ ചുംബിച്ചു
മുറുകെച്ചുറ്റിയ പ്രിയതമൻ കൈകൾ തൻ
വികൃതികൾ തുടരവേ ....
യാമങ്ങൾ എങ്ങനെ ഓർത്തിരിക്കും ?..
കന്യകാത്വത്തിൻ തിരുശേഷിപ്പുകൾ തൻ ഗന്ധമാണവ
മുറുകെച്ചുറ്റിയ പ്രിയതമൻ കൈകൾ തൻ
വികൃതികൾ തുടരവേ ....
യാമങ്ങൾ എങ്ങനെ ഓർത്തിരിക്കും ?..
കന്യകാത്വത്തിൻ തിരുശേഷിപ്പുകൾ തൻ ഗന്ധമാണവ
ശയന ബന്ധത്തിൻ കരങ്ങളാൽ
വികൃതികൾ തുടരുക സഖ...
കാത്തിരിപ്പൂ ആർദ്രമാം നിമിഷങ്ങൾക്കായി
നാം ഒന്നെന്ന ഓർമ്മതൻ അടയാളമാകാൻ
വികൃതികൾ തുടരുക സഖ...
കാത്തിരിപ്പൂ ആർദ്രമാം നിമിഷങ്ങൾക്കായി
നാം ഒന്നെന്ന ഓർമ്മതൻ അടയാളമാകാൻ
അച്ഛനായി സോദരനായി പ്രിയതമനായി മകനായി
കൂടെ ഉണ്ടെന്ന കരുതലിൻ വിശ്വാസ പ്രതീകമീ അടിയറവു ....
വരൂ നമുക്ക് ചേക്കേറാം ദാമ്പത്യ സ്വർഗത്തിൻ കൊട്ടാരത്തിലേക്ക്
കൂടെ ഉണ്ടെന്ന കരുതലിൻ വിശ്വാസ പ്രതീകമീ അടിയറവു ....
വരൂ നമുക്ക് ചേക്കേറാം ദാമ്പത്യ സ്വർഗത്തിൻ കൊട്ടാരത്തിലേക്ക്
ആരോമൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക