Slider

എന്റെ കൂട്ടുകാരി

1
എനിക്കു ഓർമ്മകൾ ഒരു സാന്ത്വനമാണ്, വീണ്ടും മുന്നോട്ടു പോകാനുള്ള പ്രേരണയാണ്,പല സന്ദർഭങ്ങളിലും..
എന്റെ ജീവിതത്തിലെ വളരെ സുന്ദരമായ ഓർമ്മകളെനിക്കു സമ്മാനിച്ചത് വിദ്യാലയ കാലഘട്ടമാണ്..
അതങ്ങനെയാവാൻ കാരണം എനിക്കന്നുണ്ടായിരുന്ന നല്ല സുഹൃത്തുക്കളും സൗഹൃദങ്ങളുമാണ്..
ഈയെഴുതുന്നതു ആ സുഹൃത്തുക്കളിൽ ഞാനളവില്ലാതെ അന്നുമിന്നും സ്നേഹിക്കുന്ന എന്റെ കൂട്ടുകാരിയെ പറ്റിയാണ്..
ഒരു വലിയ ദുഖത്തിന്റെ ആഘാതത്തിൽ വാടിക്കരിഞ്ഞു പോകുമായിരുന്ന എന്റെ കുട്ടിക്കാലം സ്വപ്നതുല്യമാക്കിയ കൂട്ടുകാരി..
പല അവസരങ്ങളിലും എന്റെ അരക്ഷിതത്വവും, ആത്മവിശ്വാസക്കുറവും, ആരും കേൾക്കാക്കാത്ത എന്റെ വാക്കുകൾ നിറഞ്ഞ മൗനം പോലും ഒരു നിമിഷം കൊണ്ടു തിരിച്ചറിഞ്ഞു എന്തിനും ഏതിനും കൂടെ നിന്ന കൂട്ടുകാരി..
രാവിലെ സ്കൂളിലേക്കും വൈകിട്ട് തിരിച്ചു വീട്ടിലേക്കും സുരക്ഷിതയായി കൊണ്ടുപോകുകയും തിരിച്ചു കൊണ്ടാക്കുകയും ചെയ്‌തിരുന്ന കൂട്ടുകാരി..
വളരെ രുചിയുള്ളതും വ്യത്യസ്തവുമായ ഉച്ചഭക്ഷണം എനിക്കായി പ്രത്യേകം കൊണ്ടു വരാതിരുന്ന ദിവസങ്ങളിൽ ചോറുപാത്രം കൈമാറി കഴിച്ചിരുന്ന കൂട്ടുകാരി...
എന്നിൽ നിന്നുമവളകന്നു പോകുമോ എന്ന എന്റെ അപക്വമായ സ്വാർത്ഥതയുടെയും ഭയത്തിന്റെയും ആഴം കൂടാതിരിക്കാനായി മാത്രം മറ്റുള്ളവരോട് ഒരു പരിധിയിൽ കൂടുതൽ സംസാരിക്കാതിരുന്ന കൂട്ടുകാരി..
അറിയാതെ വേദനകളും,അറിഞ്ഞു കൊണ്ടു ആത്മാർത്ഥമായ പ്രാർത്ഥനകളുമല്ലാതെ ആ കൂട്ടുകാരിക്കു തിരിച്ചൊന്നും നൽകാൻ എനിക്കായിട്ടില്ല ഇന്നുവരെയും..
എന്നിട്ടും കാലാന്തരങ്ങൾ വരുത്തിയ അനിവാര്യമായ മാറ്റങ്ങൾക്കൊടുവിലും വല്ലപ്പോഴുമുള്ള കൂടിക്കാഴ്ചകളിലും സംസാരങ്ങളിലും മാറ്റമില്ലാത്ത സ്നേഹം നൽകി മനസ്സ് നിറഞ്ഞ സന്തോഷത്തിൽ എന്നെ കരയിപ്പിക്കുന്ന കൂട്ടുകാരി..
ഒരുപാടുയരങ്ങളിലെത്തിയിട്ടും നന്മയും താഴ്മയും കൈവിടാൻ കൂട്ടാക്കാത്ത കൂട്ടുകാരിക്കു, മനസ്സിലെ നന്മ സന്തോഷം തരട്ടെയെന്നും,താഴ്മ ഇനിയും ജീവിതത്തിൽ വാനോളം കൈപിടിച്ചുയർത്തട്ടെയെന്നും ഹൃദയപൂർവ്വം ആശംസിക്കുന്നു..
നജ്മ മുസ്തഫ💫
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo