തീ പിടിച്ചകലുന്ന പകലുകളില്‍
ഉയരുന്ന ഉഷ്ണ നിശ്വാസങ്ങള്‍ ക്കൊപ്പം
ആവിച്ചുരുളുകളായി പറന്നുയരുന്ന
വരണ്ടുണങ്ങിയ എന്റെ വാചാലതകള്‍
ഉയരുന്ന ഉഷ്ണ നിശ്വാസങ്ങള്‍ ക്കൊപ്പം
ആവിച്ചുരുളുകളായി പറന്നുയരുന്ന
വരണ്ടുണങ്ങിയ എന്റെ വാചാലതകള്‍
മൗനം പകരമായ കിട്ടിയ കനത്ത
തിളച്ചു വെന്ത വെയില്‍ച്ചൂ ടില്‍
സ്വപ്നങ്ങള്‍ കരിഞ്ഞു പൊന്തിയ
കറുത്ത ധൂമക്കടലിന്റെ ചടുല
വേലിയേറ്റങ്ങളുടെ തിരയിളക്കങ്ങള്‍
തിളച്ചു വെന്ത വെയില്‍ച്ചൂ ടില്‍
സ്വപ്നങ്ങള്‍ കരിഞ്ഞു പൊന്തിയ
കറുത്ത ധൂമക്കടലിന്റെ ചടുല
വേലിയേറ്റങ്ങളുടെ തിരയിളക്കങ്ങള്‍
ഉരുകുന്നുവോ ,ഉന്മത്തയാകുന്നുവോ
ആപേക്ഷികമാം അവസ്ഥാന്തരങ്ങളുടെ
വ്യതിരിക്തമാകാത്ത കുറുവഴികളില്‍
നൂലിന്‍ ചുരുള്‍ കെട്ടഴിഞ്ഞിട്ടു പായുന്ന
ഒറ്റക്കാല്‍പ്പമ്പരഭ്രമണം പോലെ
നിലതെറ്റിയലയുന്ന നീര്‍പ്പോളമനസ്സ്
ആപേക്ഷികമാം അവസ്ഥാന്തരങ്ങളുടെ
വ്യതിരിക്തമാകാത്ത കുറുവഴികളില്‍
നൂലിന്‍ ചുരുള്‍ കെട്ടഴിഞ്ഞിട്ടു പായുന്ന
ഒറ്റക്കാല്‍പ്പമ്പരഭ്രമണം പോലെ
നിലതെറ്റിയലയുന്ന നീര്‍പ്പോളമനസ്സ്
ഉയര്‍ന്നു പൊങ്ങുന്ന നെഞ്ചിന്‍കൂട്
ഊര്‍ന്നു പോകുന്ന ദുഷിച്ച ശ്വാസം
ഉള്ളിലെ അഴുകി മരിച്ച മോഹങ്ങള്‍
ഉണങ്ങി നശിച്ചില്ലെന്ന് പിന്നെയും
ഉണര്‍ത്തുപാട്ടുപോല്‍ ഓര്‍മ്മപ്പെടുത്തുന്നു
ഊര്‍ന്നു പോകുന്ന ദുഷിച്ച ശ്വാസം
ഉള്ളിലെ അഴുകി മരിച്ച മോഹങ്ങള്‍
ഉണങ്ങി നശിച്ചില്ലെന്ന് പിന്നെയും
ഉണര്‍ത്തുപാട്ടുപോല്‍ ഓര്‍മ്മപ്പെടുത്തുന്നു
എന്റെ മരണമെന്ന ദയാവധത്തിനു
കാലമിനിയും ബാക്കിയുണ്ടെന്ന്
ഇരുണ്ടു ചുളിഞ്ഞ കണ്‍തടങ്ങളില്‍
വെളുത്ത ജലഗോളങ്ങളില്‍ ഉരുളുന്ന
കുഴിഞ്ഞു നരച്ച കണ്ണിന്‍റെ
മങ്ങിയ കാഴ്ചയ്ക്ക് മുന്നില്‍
തെളിയാത്ത വാറോലയുമായ്
നിരാശചിത്രഗുപ്ത പടയാളി
--------------അനഘ രാജ്
കാലമിനിയും ബാക്കിയുണ്ടെന്ന്
ഇരുണ്ടു ചുളിഞ്ഞ കണ്‍തടങ്ങളില്‍
വെളുത്ത ജലഗോളങ്ങളില്‍ ഉരുളുന്ന
കുഴിഞ്ഞു നരച്ച കണ്ണിന്‍റെ
മങ്ങിയ കാഴ്ചയ്ക്ക് മുന്നില്‍
തെളിയാത്ത വാറോലയുമായ്
നിരാശചിത്രഗുപ്ത പടയാളി
--------------അനഘ രാജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക