Slider

കഥ:- മാനഭംഗത്തിൻ്റെ പൊരുൾ

0


'പ്രണയമേ....നീയെത്ര സുന്ദരമാണ്....ഇന്നെലെ പെയ്തമഴയിലും ഇന്ന് ഉദിച്ച വെയിലിലും ഞാൻ നിന്നെ കാണുന്നു....'
'നീരജ്...എൻ്റെ നീരജ്.... പണ്ട് നീ പറഞ്ഞതൊർക്കുന്നോ...?-
"സാഞ്ചൽ... നിൻ്റെ മൗനം പോലും എന്നിൽ പ്രണയമായി പെയ്യുകയാണ്... നിൻ്റെ മിഴികൾ എന്നിൽ ആഴ്ന്നിറങ്ങുന്നു.... സാഞ്ചൽ നീ എൻ്റേതു മാത്രമാണ്...." '
പലവട്ടം...ഞാൻ നിന്നിലേക്ക് ഇവിടെ നിന്നിറങ്ങി ഓടിയിട്ടുണ്ട്....നീരജ്.....നീ എവിടെ..?'
'നീരജ്, അന്നും നമ്മൾ കണ്ടിരുന്നു. ഞാൻ നൽകിയ ആ പിറന്നാൾ സമ്മാനം നിനക്കിഷ്ടപ്പെട്ടൊ നീരജ്...? നിൻ്റെ ഓരോ പ്രഭാതങ്ങളിലും.... അതു ചിലക്കും.-"ഞാൻ നിന്നെ പ്രണയിക്കുന്നു...." എന്ന്. ഉണരാൻ മടിയനായ നിനക്കു ഞാൻ വേറെന്താണ് സമ്മാനിക്കുക നീരജ്..?'
'സാഞ്ചൽ', നീരജിനെ പ്രണയിച്ചവൾ.....ഇന്ന് ആരൊക്കെയോ ചേർന്നു പിച്ചിക്കീറിയവളത്രേ.... ജീവിതത്തിൽ നിന്നും പത്രത്താളുകളിലേക്ക് ചെക്കേറിയവൾ.....
കോളേജ് വിട്ടു വരും വഴി പതിവിലും വിജനമായ ഭട്ട്നഗർ കോളനിക്കു പിന്നിൽ അവിടവിടെയായി പരിചയമില്ലാത്തതും ദേഹത്ത് ചൂഴ്ന്നിറങ്ങുന്നതുമായ ചില നോട്ടങ്ങൾ അവൾ കാണുന്നുണ്ടായിരുന്നു... ആവുന്നത്രയും വേഗത്തിൽ അവളോടി... രണ്ടാമത്തെ വളവിലെ കുറ്റികാട്ടിലേക്കവൾ വലിച്ചെറിയപ്പെടുന്നതുവരെ.......
'പ്രിയപ്പെട്ടവനെ...., നീ എവിടെ... ?
ഇന്നു ഞാൻ വെൻ്റിലേറ്ററിൽ നിന് മോചിതയായിരിക്കുന്നു. താമസിയാതെ.... ഞാൻ നിൻ്റെ പഴയ സാഞ്ചലാകും....ഇല്ല..
കളങ്കപ്പെട്ടെന്നു ലോകം വിധിയെഴുതിയ എന്നിലെ സ്തീത്ത്വത്തെ നിനക്കും പുഛ്ച്ചമാവാം.....'
'മാധ്യമങ്ങളും... സാമൂഹിക പ്രവർത്തകരും.. പലപല നേതാക്കളും... സഹതാപവും..രോഷവും എനിക്കു ചുറ്റും തടവറ തീർക്കുന്നു.... ജന്മം തന്നവരും കൂടപ്പിറപ്പും വാവിട്ടു കരയുന്നു.... കുടുംബത്തിൻ്റെ മാനം കെട്ടുപോയെന്നു വിലപിക്കുന്നു..... തിരിച്ചു കിട്ടിയ ജീവനെ തിരികെയെടുത്തെങ്കിലെന്നു ചിന്തിച്ചു പോയ നിമിഷം...'
'അല്ലയോ മാതാപിതാക്കളെ, നിങ്ങളെന്തിനാണ് കുടുംബത്തിൻ്റെ മാനവും അന്തസ്സും എൻ്റെ യോനിയിൽ കുടിവച്ചത്....?ശിക്ഷിക്കപ്പെടുന്നതിപ്പോഴും ഞാൻ തന്നെയോ? '
സ്ത്രീ ശരീരം മാത്രമല്ലെന്നു പ്രസംഗിക്കുന്ന ഈ കപടസമൂഹം അവൾക്ക് കൊടുത്ത പേര് ഇരയെന്നായിരുന്നു.
'എൻ്റെ ചിരി നിനക്കേറെ ഇഷ്ടമായിരുന്നില്ലേ...നീരജ്...? മാനിക്കേണ്ടവർ തന്നെ മാനഭംഗപ്പെട്ടെന്നു ഉറക്കെ വിളിച്ചു പറയുമ്പോൾ.... ഞാനെങ്ങനെ വീണ്ടും ചിരിക്കും....നീരജ്?
എനിക്കു നഷടമായതെന്തെന്ന് പറഞ്ഞു തരാൻ എനിക്കുചുറ്റുമീ ലോകം മത്സരിക്കുന്നു....'
'പ്രിയപ്പെട്ട നീരജ്..., ഒരു സ്ത്രീയെന്തെന്ന് ഇപ്പോൾ ഞാനറിയുന്നു. മനസ്സെന്ന ഒന്ന് അവൾക്കില്ലെന്ന്..!. വെറും ശരീരം മാത്രം! അല്ലേ....നീരജ്...? ആ ശരീരത്തിൽ അശുദ്ധി പടർന്നിരിക്കുന്നത്രേ....അതുകൊണ്ട് ഞാൻ നിന്നിലേക്കുള്ള ഈ ഓട്ടം നിർത്തട്ടെ.... നീരജ്....'
എത്രയോടിയിട്ടും ഒരുകിതപ്പിനപ്പുറം അതേ ഇരുമ്പു കട്ടിലിൽ ഞാൻ തനിയേ.....

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo