Slider

ഒരു പ്രവാസിയുടെ നോവ്

0

ഉപ്പ മരിച്ച്
ഒരു വർഷം കഴിഞ്ഞപ്പോഴാണ്,
എളാപ്പ അയച്ചു തന്ന വിസയിൽ
സൗദി അറേബ്യയിലേക്ക് പറന്നത്.
കിട്ടുന്ന ശംബളത്തിൽ
ഒരോതി അറബിക്ക് തന്നെ കൊടുത്ത്
സ്വന്തം ചിലവ് കഴിഞ്ഞ്
ബാക്കി പാതിയിൽ
ഉമ്മയെയും
അനിയനെയും
അനിയത്തിയേയും
തീറ്റിപ്പോറ്റി എന്നല്ലാതെ
ധനമായ് മറ്റൊന്നും
സമ്പാതിക്കാൻ കഴിയാതെ
നാല് വർഷത്തിനു ശേഷം
നാല് മാസത്തെ ലീവിൽ
നാട്ടിലെത്തി.
അനിയത്തിക്ക് വിവാഹപ്രായം
അവൾക്ക് സ്ത്രീധനം കൊടുക്കാൻ
സ്ത്രീധനം വാങ്ങി വിവാഹിതനായി.
വിവാഹം കഴിഞ്ഞപ്പോൾ
ലീവ് തീരാൻ
മാസം ഒന്നു മാത്രം ബാക്കി.
ഭാര്യയുടെ കരച്ചിൽ കണ്ട്,
ഉമ്മയുടെ സങ്കടം കണ്ട്
കണ്ണിൽ വെള്ളമൂറി
വീണ്ടും അന്യനാട്ടിലേക്ക്.....
ഭാര്യക്ക് വിശേഷമുണ്ടെന്ന്
ഉമ്മയുടെയും ഭാര്യയുടെയും
ഫോൺ വിശേഷം
വളരെ സന്തോഷം തോന്നി.
ഇപ്പോൾ നാട്ടിലായിരുന്നെങ്കിൽ...
വളരെ ദുഃഖിച്ചു.
ഭാര്യയെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു
വിരഹ വേദനകളുമായി
ഒരു പെണ്ണ്
ഭർത്താവിന്റെ സാമിപ്യം
ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്
ഗർഭകാലത്തും
പ്രസവ സമയത്തുമത്രെ.
ഭാര്യ പ്രസവിച്ചു
കുട്ടി പെണ്ണ്
നാട്ടിൽ നിന്നും ഫോൺ കോൾ
വാട്സാപ്പിൽ കുഞ്ഞിന്റെ ഫോട്ടോ
കുഞ്ഞിനെ നേരിലൊന്നു കാണാൻ
അതിയായ മോഹം
മോഹം ആരും കാണാതെ
കരഞ്ഞു തീർത്തു.
കുഞ്ഞ് കുമ്പിട്ട് വീഴാൻ തുടങ്ങി,
അവൾക്ക് പല്ല് വന്നു,
മോളു മുട്ടിട്ടിഴയാൻ തുടങ്ങി,
മോളൂട്ടി കുത്തിരിക്കും,
പെണ്ണ് പിടിച്ചു നിൽക്കും,
പിച്ചവെക്കാൻ തുടങ്ങിട്ടോ.. കുട്ടി..
മോളു ഉമ്മ ഉപ്പ എന്നൊക്കെ പറയും....
ഭാര്യയുടെ അറിയിപ്പുകളും
വീഡിയോകളും ഫോട്ടോകളും
വന്നു കൊണ്ടേയിരുന്നു...
വാട്സാപ്പിൽ.
സ്വന്തം കുഞ്ഞിന്റെ
വളർച്ചകളൊന്നും
നേരിൽ കാണാൻ കഴിയാതെ
എല്ലാ ആഗ്രഹങ്ങളും
മൊബൈലിലൊതുക്കി ഞാൻ...
മൂന്ന് വർഷത്തിന് ശേഷം
രണ്ട് മാസത്തെ ലീവിൽ നാട്ടിൽ
കുഞ്ഞിനെ വാരിപ്പുണർന്ന്
ഉമ്മകൾ കൊണ്ടു മൂടി
രാത്രി ഭാര്യയെയും..
ഉമ്മകൾ കൊടുത്ത്
കൊതി തീരുംമുമ്പ് വീണ്ടും....
പ്രവാസ ജീവിതം
ഇട്ടെറിഞ്ഞ് പോകാൻ കൊതിച്ചു
പക്ഷേ...
നാട്ടിൽ പോയിട്ടെന്തു ചെയ്യും..?
ചെലവുകൾ മുമ്പത്തേതിലും കൂടുകയാണ്
സ്വന്തമായൊരു വീടു വേണം
കുട്ടികൾ ഇനിയും പിറക്കാം
നാളെയെന്നോണം
മോൾക്ക് വിവാഹ പ്രായമാവും....
ഒടുവിൽ ഇങ്ങനെ
സ്വയം സാന്ത്വനിക്കുന്നു
എത്രയോ പ്രവാസികൾ
എന്നെപ്പോലെ
എന്റെയത്രയും
ജീവിതം അനുഭവിക്കാൻ
കഴിയാതെ ജീവിക്കുന്നു .
""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ
NB : ഇവിടെ കുറിച്ചത് കവിതയാണോ
കഥയാണോ എന്നൊന്നും അറിയില്ല.
ജീവിതമാണെന്ന് തീർച്ച...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo