ഒന്നാമത്തെ ചോദ്യം.
. ജനനം അതെന്ത്?
. ജനനം അതെന്ത്?
ഒന്നാമൻ പറഞ്ഞത്:
പ്രകൃതിപുരുഷ സംയോഗത്തിലൂടൊരു
പുതുജീവനുണ്ടാകുന്നതല്ലോ ജനനം
പ്രകൃതിപുരുഷ സംയോഗത്തിലൂടൊരു
പുതുജീവനുണ്ടാകുന്നതല്ലോ ജനനം
രണ്ടാമൻ പറഞ്ഞത്:
കർമ്മഫലാനുഭവങ്ങൾക്കൊരു
ദേഹം പ്രാപിക്കലല്ലോ ജനനം
കർമ്മഫലാനുഭവങ്ങൾക്കൊരു
ദേഹം പ്രാപിക്കലല്ലോ ജനനം
മൂന്നാമൻ പറഞ്ഞത്:
താണ്ടിയവഴികളിലൊന്നും പെടാത്തോരു
പുതുചുവടു വച്ചീടുകിലതുജനനം.
താണ്ടിയവഴികളിലൊന്നും പെടാത്തോരു
പുതുചുവടു വച്ചീടുകിലതുജനനം.
രണ്ടാമത്തേ ചോദ്യം.
മരണം അതെന്താണ്?
മരണം അതെന്താണ്?
ഒന്നാമൻ:
ജീവനൊരു നിശ്വാസവായുവായാ
ദേഹത്തേ വിടചൊല്ലുവത് മരണം.
ജീവനൊരു നിശ്വാസവായുവായാ
ദേഹത്തേ വിടചൊല്ലുവത് മരണം.
രണ്ടാമൻ:
കർമ്മഫലമതനുഭവിച്ചീടുവാൻ പോരാ
ദേഹമതുപേക്ഷിപ്പതു മരണം.
കർമ്മഫലമതനുഭവിച്ചീടുവാൻ പോരാ
ദേഹമതുപേക്ഷിപ്പതു മരണം.
മൂന്നാമൻ:
പിന്തുടർന്നീടിന ശരികളൊതൊന്നുമേ
ശരികളല്ലെന്നതറിയുമ്പോ മരണം.
പിന്തുടർന്നീടിന ശരികളൊതൊന്നുമേ
ശരികളല്ലെന്നതറിയുമ്പോ മരണം.
മൂന്നാമത്തേ ചോദ്യം.
ജീവിതം എന്താണ്?
ജീവിതം എന്താണ്?
ഒന്നാമൻ :
ഉർവ്വരതയതെങ്ങ് തേടിയുള്ള
നെട്ടോട്ടമതിൻ പേർ ജീവിതമത്രേ
ഉർവ്വരതയതെങ്ങ് തേടിയുള്ള
നെട്ടോട്ടമതിൻ പേർ ജീവിതമത്രേ
രണ്ടാമൻ:
തമ്മിലൊരു ബന്ധവും കണ്ടിടാത്ത
കർമ്മളാകുന്നുവത്രേയീ ജീവിതം.
തമ്മിലൊരു ബന്ധവും കണ്ടിടാത്ത
കർമ്മളാകുന്നുവത്രേയീ ജീവിതം.
മൂന്നാമൻ:
പുതുപ്പിറവികളും മരണങ്ങളും
ഒരുപാടുണ്ടാകുമോരുത്സവമത്രേ
ജീവിതം.
പുതുപ്പിറവികളും മരണങ്ങളും
ഒരുപാടുണ്ടാകുമോരുത്സവമത്രേ
ജീവിതം.
എല്ലാം കേട്ടതിനപ്പുറം
ഗുരു പറഞ്ഞു.
ഗുരു പറഞ്ഞു.
ഇതൊന്നുമല്ലാ നിങ്ങളേവരും തോറ്റുപോയ്
ആരോയൊരാളോരുച്ചമയക്കത്തിൽ
കണ്ടോരു സ്വപ്നങ്ങളത്രേയിവ മൂന്നും.
ജനനവും മരണവും ജീവിതവുമൊരു
സ്വപ്നമല്ലാതേ മറ്റൊന്നുമല്ല....
---------------
രമേഷ് ...........
ആരോയൊരാളോരുച്ചമയക്കത്തിൽ
കണ്ടോരു സ്വപ്നങ്ങളത്രേയിവ മൂന്നും.
ജനനവും മരണവും ജീവിതവുമൊരു
സ്വപ്നമല്ലാതേ മറ്റൊന്നുമല്ല....
---------------
രമേഷ് ...........
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക