Slider

സ്വപ്നങ്ങൾ ചരിത്രമാവുമ്പോൾ

0

സ്വപ്നത്തിൻ്റെ
ഭൂപടത്തിൽ
ചോര
അടയാളപ്പെടുത്തുക
പിടച്ചിലുകൾ
ചേർത്തെടുത്ത്
സ്നേഹമെന്നെഴുതുക
കടലുകളുടെ
ഹൃദയത്തിൽ
വ്രണ നീലം
കലക്കുക
വിശപ്പിൻ്റെ
മിടിപ്പുകൾകൊണ്ട്
ഭൂകമ്പങ്ങൾ
മുന്നറിയിക്കുക
മരണത്തിൻ്റെ
മഞ്ഞുവീഴ്ച
ചുഴികളിൽ
നിറയ്ക്കുക........
നിനക്കു
പഠിച്ചെടുക്കാൻ
മറവിയില്ലാത്തൊരു
ചുവർക്കാഴ്ചയിൽ
ചരിത്രത്തിൻ്റെ
മുള്ളാണിയിൽ
നിത്യവുമലങ്കരിക്കുക
***** *******
ശ്രീനിവാസൻ തൂണേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo