അധ്യായം-40
ഗോവണിചുവട്ടില്‍ രക്തത്തില്‍ മുങ്ങിക്കിടക്കുന്ന വേദവ്യാസിനെ വാരിയെടുത്ത് കാര്യസ്ഥന്‍ കൃഷ്ണനാണ്.
വേദവ്യാസിന്റെ ബോധം നശിച്ചിരുന്നു.
കടവായിലൂടെ ചോരത്തുള്ളികള്‍ നിലത്തേക്കിറ്റു വീണു.
' വ്യാസേട്ടാ..'
രുദ്ര ഉറക്കെ നിലവിളിച്ചു.
അവള്‍ വാരിചുറ്റിയ പുടവ നിറയെ രക്തക്കറ പടര്‍ന്നിരുന്നു.
വേദവ്യാസ് പുറത്തേക്കിറങ്ങുന്നത് പാതിയുറക്കത്തിനിടയില്‍ അറിഞ്ഞാണ് രുദ്ര കണ്ണു തുറന്നത്.
അതിവേഗത്തില്‍ അയാള്‍ പുറത്തേക്കോടുന്നതു കണ്ടപ്പോള്‍ അവള്‍ പിടഞ്ഞെഴുന്നേറ്റു.
അപ്പോഴാണ് വേദവ്യാസിന്റെ നിലവിളി കേട്ടത്.
ഉടുപുടവകള്‍ ധൃതിയിലെടുത്തണിഞ്ഞ് ഗോവണി പടികളിലൂടെ കുതിക്കുകയായിരുന്നു രുദ്ര.
താഴത്തെ പടവിലെത്തിയപ്പോഴേക്കും കാല്‍ തളംകെട്ടിയ രക്തത്തില്‍ ചവുട്ടി തെന്നി.
രുദ്രയും തെന്നിത്തെറിച്ച് ചുറ്രുവരാന്തയുടെ നിലത്തേക്കു വീണു.
അവളുടെ അലറികരച്ചില്‍ കേട്ടാണ് മാന്ത്രികഗ്രന്ഥം മറച്ചു നോക്കുകയായിരുന്ന ദുര്‍ഗ ഞെട്ടിയെഴുന്നേറ്റത്.
ജാസ്മിനും നേഹയും സ്വാതിയും ഉറക്കത്തില്‍ നിന്നും നടുങ്ങി എഴുന്നേറ്റു.
അവര്‍ ചുറ്റുവരാന്തയിലേക്ക് ഓടിയെത്തുമ്പോഴേക്കും കൃഷ്ണനും വലിയമ്മാമ്മയും ഓടിയെത്തിയിരുന്നു.
വേദവ്യാസിന്റെ തല മടിയിലെടുത്ത് വെച്ച് നിലവിളിക്കുകയായിരുന്നു രുദ്ര.
' എന്റെ ജാതകദോഷം.. എന്റെ വ്യാസേട്ടന്‍ പോയി.. ഞാനും മരിക്കും .. വലിയമ്മാമ്മേ.. ഞാനിനി ജീവിച്ചിരിക്കില്ല'
അവള്‍ വലിയേടത്തിനെ നോക്കി വിതുമ്പി.
' കുട്ടി മാറൂ' എന്നു പറഞ്ഞടുത്ത കൃ്ഷ്ണന് വേദവ്യാസിനെ വിട്ടുകൊടുക്കാന്‍ പോലും രുദ്ര തയാറായില്ല.
ജാസ്മിനും നേഹയും സ്വാതിയും ഓടിച്ചെന്ന് അവളെ പിടിച്ചുമാറ്റി.
കുതറിപ്പിടഞ്ഞ അവളെ അടക്കി നിര്‍ത്താന്‍ അവര്‍ പാടുപെട്ടു.
സംഭവിച്ചതൊന്നും വിശ്വസിക്കാനാവാതെ നി്ല്‍ക്കുകയായിരുന്നു ദുര്‍ഗ.
രുദ്രേ്ച്ചിയുടെ കഴുത്തിലെ താലിത്തുമ്പില്‍ നിന്നും വേദവ്യാസിന്റെ രക്തതുള്ളികള്‍ ഇറ്റു വീഴാന്‍ പതച്ചു നില്‍ക്കുന്നത് അവള്‍ കണ്ടു.
അല്‍പം മുന്‍പ് അയാള്‍ക്കൊപ്പം ആദ്യരാത്രി പങ്കുവെച്ചവളാണ്.
രതിയുടെ തീവ്രമായ മുഹൂര്‍്ത്തത്തില്‍ ഉപബോധമനസില്‍ നിന്നും മന്ത്രികശക്തികളെല്ലാം വേദവ്യാസിനെ വിട്ടകന്ന ആ നിമിഷത്തിലാണ് താന്‍ മന്ത്രഗ്രന്ഥമെടുത്തത്.
അതുപോലും മനസിലാക്കാന്‍ കഴിയാതെ അത്രയും ഗാഢമായി പരസ്പരം അറിയുകയായിരുന്നു അവര്‍.
ആ സ്വര്‍ഗത്തില്‍ നിന്നും ഈ മഹാ ദുരന്തത്തിലേക്ക് അവരെ എത്തിച്ചത് താനാണോ
ദുര്‍ഗയ്ക്ക് ചലിക്കാനായില്ല
രുദ്രേച്ചിക്ക് ഈ വിധി നേടിക്കൊടുത്തത് താന്‍ തന്നെയാണോ.
രുദ്രേച്ചിയുടെ ശാപം തന്നെ വിട്ടുമാറുമോ എന്നെങ്കിലും.
ദുര്‍ഗയുടെ ഹൃദയം പിടഞ്ഞു.
ആ താലി ഒരു രാത്രി കൊണ്ട് അറ്റുവോ.
സീമന്തരേഖയിലെ കുങ്കുമം രക്തചുവപ്പില്‍ കുതിര്‍ന്നു പോയോ.
കാലുകളില്‍ വേരു പടര്‍ന്നത് പോലെ തുറിച്ച കണ്ണുകളുമായി അവള്‍ നിന്നു.
തലകറങ്ങുന്നത് പോലെ തോന്നിയപ്പോള്‍ അവള്‍ ഭിത്തിയിലേക്ക് ചാരി.
അടുത്ത നിമിഷം ദുര്‍ഗ ബോധശൂന്യയായി നിലംപതിച്ചു.
' ദേവി.. എന്തൊക്കെ അനര്‍ഥങ്ങള്‍..'
വലിയേടത്ത് അവള്‍ക്കരികിലേക്ക് ഓടി വന്നു.
അയാള്‍ അവളുടെ തിരുനെറ്റിയില്‍ ചൂണ്ടുവിരലമര്‍ത്തി എന്തോ മന്ത്രിച്ചു.
' കുട്ടികളേ തങ്കത്തിനെ കൂടി നോക്കിക്കോളുക.. എത്രയും പെട്ടന്ന് വ്യാസിനെ ആശുപത്രിയിലെത്തിക്കണം.. ഇല്ലെങ്കില്‍'
അയാളുടെ ശബ്ദം വിറച്ചു.
നേഹ ഓടിവന്ന് ദുര്‍ഗയുടെ അടുത്തിരുന്നു.
' ദുര്‍ഗാ.. മോളേ.. തങ്കം'
അവള്‍ ദുര്‍ഗയെ കുലുക്കിവിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു.
' കൃഷ്ണാ ഈ പാതിരാവില്‍ എങ്ങനെ നമ്മള്‍.. ടാക്‌സി വിളിച്ചിട്ടുണ്ട്.. പക്ഷേ അതിവിടെത്തുമ്പോഴേക്കും വ്യാസിനെന്തെങ്കിലും'
വേവലാതിയോടെ വലിയേടത്ത് പത്മനാഭന്‍ഭട്ടതിരി അയാളെ നോക്കി.
അയാളിപ്പോള്‍ സര്‍വ നിയന്ത്രണവുമറ്റ് പൊട്ടിക്കരയുമെന്ന് കൃഷ്ണന് തോന്നി.
മനസ്ഥൈര്യം കാക്കാന്‍ പാടുപെട്ടാണ് നില്‍പ്പ്.
സ്വാതി അതു കേട്ടു.
' വലിയമ്മാമ്മ വിഷമിക്കണ്ട.. കാറിന്റെ കീ എടുത്തോളു.. ഞാന്‍ ഡ്രൈവ് ചെയ്യാം'
അവള്‍ കാറിന് നേര്‍ക്ക് ഓടി.
പുറകേ വേദവ്യാസിനെയുമെടുത്ത് കൃഷ്ണനും.
' എനിക്കും പോണം.. എന്റെ വ്യാസേട്ടനൊപ്പം എനിക്കും പോകണം'
രുദ്ര ഉറക്കെ കരഞ്ഞു.
' എന്നാല്‍ രുദ്രക്കുട്ടി കൂടി പോന്നോട്ടെ.. അവളിവിടെ നിന്നാല്‍ എന്തെങ്കിലും അനര്‍ഥം ഉണ്ടാക്കാനും മടിക്കില്ല'
വലിയേടത്തിന്റെ വാക്കുകള്‍ കേട്ടതും അവള്‍ ജാസ്മിനെ കുതറിച്ച് കാറിന് നേര്‍ക്കോടി.
' കുട്ടികള്‍ രണ്ടുപേരും തങ്കത്തിന്റെ അടുത്തുണ്ടാവണം. ഭയക്കണ്ട.. കൊച്ചുമനയില്‍ നിന്ന് ശ്രീധരനിപ്പോ വരും.'
സ്വാതി സ്റ്റാര്‍ട്ടു ചെയ്ത കാറിനടുത്തേക്ക് പ്രായം മറന്ന് വലിയേടത്തും ഓടി.
സ്വാതി ഡോര്‍തുറന്ന് രുദ്രയേയും വലിയേടത്തിനെയും അകത്തു കയറ്റി.
എല്ലാം ഏതാനും നിമിഷങ്ങള്‍ക്കകം കഴിഞ്ഞു.
കാര്‍ ഒരു കുതിപ്പോടെ മുറ്റം കടന്നു പോയി.
' തങ്കം.. മോളേ.. കണ്ണുതുറക്ക്' ജാസ്മിന്‍ കൊണ്ടുവന്ന ജാറില്‍ നിന്നും വെള്ളത്തുള്ളികള്‍ ദുര്‍ഗയുടെ മുഖത്ത് കുടഞ്ഞു കൊണ്ട് നേഹ വിളിച്ചു
' തങ്കം.. എടീ.. '
ജാസ്മിനും കുനിഞ്ഞ് അവളെ വിളിച്ചു
ദുര്‍ഗ കണ്ണുകള്‍ തുറന്നു.
' മൈ ഗോഡ്..' ജാസ്മിന്‍ നെഞ്ചില്‍ കൈവെച്ചു.
' എന്തൊക്കെയാ ഇവിടെ സംഭവിക്കുന്നത്.. എനിക്ക് പേടിയാകുന്നു'
നേഹ ദുര്‍ഗയെ പിടിച്ചെഴുന്നേല്‍പിച്ച് ഭിത്തിയിലേക്ക് ചാരിയിരുത്തി.
' വ്യാസേട്ടന്‍ മരിച്ചു അല്ലേ'
അവരുടെ മുഖത്തേക്ക് നോക്കിയിരുന്ന് ദുര്‍ഗ പൊട്ടിപ്പിളര്‍ന്നു കരഞ്ഞു.
' ഞാന്‍ കാരണമാ..ഞാനാ കാരണക്കാരി'
ജാസ്മിനും നേഹയും പരസ്പരം നോക്കി
' ഇവിടെന്താ സംഭവിച്ചത്.. നിനക്കറിയുമോ ദുര്‍ഗ.. എന്തിനാ ഈ നേരത്ത് വ്യാസേട്ടന്‍ ഗോവണിയിറങ്ങി വന്നത്.. എങ്ങനെയാ വീണത്.. എന്തെങ്കിലും നിനക്കറിയ്യോ'
ആകാംക്ഷയായിരുന്നു ജാസ്മിന്റെ ശബ്ദത്തില്‍.
' നമ്മളെല്ലാം കാരണക്കാരാണ്'
ദുര്‍ഗ വിങ്ങി.
' വ്യാസേട്ടന്‍ മാന്ത്രിക ഗ്രന്ഥം വെച്ചിരിക്കുന്നത് പൂജാമുറിയിലാണെന്ന് ധ്വനി എന്നോട് പറഞ്ഞു. വ്യാസേട്ടന്റെ മനസില്‍ അതിനുചുറ്റും എപ്പോഴും കാവലുണ്ടായിരുന്നു. പകല്‍ വേളി സമയത്ത് കാറിന് മീതെ മരം വീഴ്ത്തിയത് ധ്വനിയാണ്. ഗ്രന്ഥം അതിനകത്തുണ്ടായിരുന്നു. ഞാനതെടുത്തപ്പോള്‍ കാവലിന് നിര്‍ത്തിയ സര്‍പ്പം പ്രത്യക്ഷമായി. എന്റെ കൈയ്യില്‍ ചുറ്റി.. വ്യാസേട്ടന്റെ മനസ് അതോടൊപ്പമില്ലാത്ത സമയത്തേ അതെടുക്കാന്‍ സാധിക്കുമായിരുന്നുള്ളു.. അങ്ങനൊരു സമയമായിരുന്നു വ്യാസേട്ടനും രുദ്രേച്ചിയും ശരീരം കൊണ്ട് ഒന്നായ ആ മുഹൂര്‍ത്തം. ആ നേരത്ത് ഞാനതെടുത്തു..'
കഠിനമായ ആത്മനിന്ദയില്‍ ദുര്‍ഗ കിതച്ചു.
' എന്നിട്ട്' നേഹ അവളെ പിടിച്ചുലച്ചു
' പറയെടി'
' എല്ലാം കഴിഞ്ഞു കിടന്നപ്പോള്‍ വ്യാസേട്ടന്റെ മനസ് തിരിച്ച് കിട്ടിയിട്ടുണ്ടാവാം. പൂജാമുറിയില്‍ നിന്നും ഗ്രന്ഥം അപ്രത്യക്ഷമായത് അറിഞ്ഞിട്ടുണ്ടായിരിക്കും. ഞാനതെടുത്തെന്ന് ഊഹിച്ച് ഇറങ്ങി ഓടി വന്നപ്പോഴായിരിക്കും അപകടം..'
' ജീസസ്..'
ജാസ്മിന്‍ നെഞ്ചില്‍ കൈവെച്ചു.
' നമുക്കൊന്നും വേണ്ടായിരുന്നു അല്ലേടീ'
' ഇനി ഗ്രന്ഥം വ്യാസേട്ടന്‍ തിരിച്ചെടുക്കാതിരിക്കാന്‍ ധ്വനിയായിരിക്കുമോ വ്യാസേട്ടനെ തള്ളിയിട്ടത്.'
നേഹ അറിയാതെ സംശയിച്ചു പോയി
' നിനക്കും ഭ്രാന്തായോ'
ജാസ്മിന്‍ അരിശത്തോടെ നേഹയെ നോക്കി
' ധ്വനി.. കിനി.. ഞാനൊന്നും പറയുന്നില്ല.. ഇവള്‍ വട്ടുമൂത്ത് പൂജാമുറിയില്‍ കേറി നോക്കിയിട്ടുണ്ടാവും ഗ്രന്ഥം അവിടെങ്ങാനും വെച്ചിട്ടുണ്ടോന്ന്..ഭാഗ്യം കൊണ്ട് അതു കിട്ടി.. വ്യാസേട്ടന്‍ വെള്ളം കുടിക്കാനോ മന്ത്രം ചെയ്യാനോ മറ്റോ ഗോവണി ഇറങ്ങി വന്നതാവാം.. അല്ലാതെ ഇവള്‍ പറയുന്നതൊക്കെ വിശ്വസിക്കുകയാണോ നീ'
ദുര്‍ഗയുടെ മുഖത്ത് കടുത്ത അപമാനം പ്രകടമായി.
' അതൊന്നും പറഞ്ഞ് തര്‍ക്കിക്കേണ്ട സമയമല്ലിപ്പോള്‍.. വ്യാസേട്ടനൊന്നും സംഭവിക്കരുതേന്ന് ഇവിടുത്തെ പരദേവതകള്‍ക്കു മുന്നില്‍
മനസുരുകി പ്രാര്‍ഥിക്കാം നമുക്ക്'
നേഹ കരഞ്ഞു.
പടിപ്പുരയില്‍ മണി മുഴങ്ങി.
' ചെറിയമ്മാമ്മയാകും' ജാസ്മിന്‍ പറഞ്ഞു.
അതു ശരിയായിരുന്നു.
നിലവിളിക്കുന്ന മട്ടില്‍ ആ പാവം മനുഷ്യന്‍ ഓടുന്നത് പോലെ അവിടേക്ക് വരുന്നുണ്ടായിരുന്നു.
ആ കാഴ്ചയിലേക്ക് കണ്ണു നട്ടെങ്കിലും ദുര്‍ഗ പക്ഷേ ചിന്തിച്ചത് നേഹയുടെ വാക്കുകളാണ്.
വിഘ്‌നമായി വന്ന വ്യാസേട്ടനെ ധ്വനിയായിരിക്കുമോ തള്ളിയിട്ടത്..
എങ്കില്‍..
ദുര്‍ഗയുടെ കണ്ണുകളില്‍ കനല്‍ ജ്വലിച്ചു.

......... ................ ...............
ഓപ്പറേഷന്‍ തീയേറ്ററിന് മുന്നില്‍ വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരിയും കൃഷ്ണനും വെന്ത മനസുമായി നിന്നു
കുഴഞ്ഞു വീണ രുദ്രയെ അടുത്തുള്ള വാര്‍ഡില്‍ ഡ്രിപ്പ് ഇട്ടു കിടത്തിയിരിക്കുകയായിരുന്നു.
മയങ്ങി കിടക്കുകയായിരുന്നു രുദ്ര
അരികില്‍ സ്വാതി ഇരുന്നു.
ചോര കട്ടപിടിച്ച അവളുടെ താലിയിലേക്ക് നോക്കി സ്വാതി നിശ്വസിച്ചു.
എത്ര പെട്ടന്നാണ് ഒരു വലിയ സന്തോഷം ദുരന്തത്തിലേക്ക് കൂപ്പു കുത്തിയത്.
വ്യാസേട്ടന് എന്തെങ്കിലും സംഭവിച്ചാല്‍ രുദ്രേച്ചി ജീവിച്ചിരിക്കില്ലെന്നുറപ്പാണ്.
ദുരന്തത്തില്‍ നിന്നും ദുരന്തത്തിലേക്കാവുമോ വലിയേടത്ത് മനയുടെ പോക്ക്.
അപ്പോള്‍ മുകളില്‍ ചുവന്ന ലൈറ്റ് മിന്നുന്ന ഓപ്പറേഷന്‍ തീയറ്ററിന്റെ വാതില്‍ തുറന്നു ഡോക്ടര്‍ പുറത്തേക്ക് വന്നു.
' വേദവ്യാസിന്റെ ആളുകളല്ലേ' അയാള്‍ വലിയേടത്തിനോടായി തിരക്കി.
' അതെ.'
അശുഭമായതൊന്നും പറയല്ലേ എന്ന യാചനയായിരുന്നു വലിയേടത്തിന്റെ കണ്ണുകളില്‍.
' ബ്ലഡ്ഗ്രൂപ്പ് എ നെഗറ്റീവ്.. ഇവിടെ സ്റ്റോക്കുണ്ടായിരുന്നതാണ് ഇപ്പോള്‍ കയറ്റിക്കൊണ്ടിരിക്കുന്നത്. പക്ഷേ ഇനിയും വേണ്ടിവരും..'
വലിയേടത്തിന്റെ തലചുറ്റിപ്പോയി
ദേവദത്തന്‍ അടുത്തുണ്ടായിരുന്നെങ്കിലെന്ന് അയാള്‍ കഠിനമായി ആഗ്രഹിച്ചു പോയി.
വരാന്തയിലൂടെ സ്വാതി വരുന്നത് കണ്ട് അയാള്‍ ഹതാശനായി അവളെ നോക്കി.
ആദ്യമായിട്ടായിരുന്നു സ്വാതി വലിയേടത്തിനെ അത്രയും തകര്‍ന്ന അവസ്ഥയില്‍ കാണുന്നത്.
' എന്താ വലിയമ്മാമ്മേ.. എന്തുപറ്റി'
അയാളുടെ ഭാവം കണ്ട് അവള്‍ ഭയന്നു.
' മോളേ അത്യാവശ്യമായി ബ്ലഡ് വേണം.. അതും എ നെഗറ്റീവ്..' മനശക്തിയെല്ലാം തകര്‍ന്ന് വലിയേടത്ത് വിതുമ്പിപ്പോയി.
' സാരല്ല.. വലിയമ്മാമ്മ പരിഭ്രമിക്കരുത്.. ഞാനും തങ്കവുമെല്ലാം ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പിലെ മെമ്പേഴ്‌സാ.. വിളിച്ചു പറഞ്ഞാല്‍ ഏതു നേരത്തും ഡോണേഴ്‌സ് ഇവിടെ വന്നോളും'
വലിയമ്മാമ്മയുടേയും കൃഷ്‌ണേട്ടന്റെയും മുഖത്തും തെല്ല് ആശ്വാസം പടരുന്നത് അവള്‍ കണ്ടു.
്അവള്‍ മൊബൈലെടുത്ത് ആര്‍ക്കൊക്കെയോ വിളിച്ചു.
പിന്നെ വലിയേടത്തിന്റെ അടുത്തേക്ക് ചെന്നു.
' നമുക്ക് ഭാഗ്യമുണ്ട്.. ഞങ്ങളുടെ ഫേസ്ബുക്ക് ഫ്രണ്ട്‌സായ മൂന്നുപേര്‍ ഇവിടെ അടുത്തു തന്നെയുണ്ട്.. അവരിപ്പോ എത്തും..ഡോണ്ട് വറി'
വലിയേടത്ത് ഒന്നു നിശ്വസിച്ചു
പിന്നെ കഴുത്തിലെ രുദ്രാക്ഷമാലയില്‍ തെരുപ്പിടിച്ച് കണ്ണുകളടച്ച് പരദേവകളെ ധ്യാനിച്ചു.
ഓപ്പറേഷന്‍ തീയറ്ററിന്റെ വാതില്‍ തുറന്ന് ഡോക്ടര്‍ പുറത്തേക്ക് പോകുന്നത് സ്വാതി കണ്ടു
അവള്‍ അയാള്‍ക്കു പിന്നാലെ ഓടിച്ചെന്നു
' ഡോക്ടര്‍.. '
അവള്‍ പിന്നിലെത്തി കിതച്ചു കൊണ്ട് വിളിച്ചു
അയാള്‍ തിരിഞ്ഞു നോക്കി
' വേദവ്യാസിന്.. എങ്ങനെയുണ്ട് ഡോക്ടര്‍'
കിതപ്പടക്കി അവള്‍ ചോദിച്ചു
' ഒന്നും പറയാറായിട്ടില്ല.. വീഴ്ചയില്‍ നല്ല ആഘാതമുണ്ടായിട്ടുണ്ട്. ഹെഡ് ഇഞ്ചുറിയുണ്ടായിട്ടുണ്ട്.. ചിലപ്പോള്‍ രക്ഷപെടാം.. അതല്ലെങ്കില്‍'
അയാളൊന്ന് നിര്‍ത്തി
' അതല്ലെങ്കില്‍..'
ഭയം കൊണ്ട് സ്വാതിയുടെ ശബ്ദം വിറച്ചു
' ചിലപ്പോള്‍ ഒരിക്കലും എഴുന്നേറ്റ് നടന്നില്ലെന്നും വരാം.. '
ക്രൂരമായ ഒരു കഥാപാത്രം പോലെ അയാള്‍ അവളെ കടന്ന് നടന്നു പോയി.
സ്വാതി തറഞ്ഞു നിന്നു.

............... ........................ ..............
' മന്ത്ര ഇത്യുച്യതേ
സമൃക്മദധിഷ്ഠാ നത.പ്രിയേ.'
വിളിച്ചാല്‍ വിളിപ്പുറത്തുള്ള അരൂപികളുടെ സഹായത്തിനായി കിഴക്കേടത്ത് കണ്ണടച്ചു അദൃശ്യമന്ത്രം ജപിച്ചു.
' എവിടെയും അനുഗമിക്കുക.. അനര്‍ഥങ്ങളില്‍ ഒന്നിച്ച് നില്‍ക്കുക'
അയാള്‍ നീളന്‍ വരാന്തയിലൂടെ നടന്നു വരുന്നത് കണ്ടപ്പോള്‍ വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി കുറ്റബോധത്തോടെ എഴുന്നേറ്റു നിന്നു
അയാളുടെ മനസ് ഇളകി മറിഞ്ഞു.
പാരമ്പര്യത്തിന് ഇളക്കം തട്ടാതെ താന്‍ കാത്ത താന്ത്രിക-മാന്ത്രിക സിദ്ധികള്‍.
അങ്ങനെയൊരാളുടെ മനയില്‍ നിന്നാണ് വേദവ്യാസിന് ഈ ദുരനുഭവം.
സിദ്ധികള്‍ കൈമോശം വന്നതാവാം കാരണം.. എങ്കിലും താന്‍ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു
മകന് സംഭവിച്ച ദുരന്തത്തില്‍ താന്‍ എന്തു മറുപടി പറയും കിഴക്കേടത്തോട്
വലിയേടത്ത് ഭട്ടതിരിയുടെ അടഞ്ഞ കണ്‍പോളകള്‍ക്കിടയില്‍ നിന്നും ഒരു കണ്ണുനീര്‍ചാല്‍ കിനിഞ്ഞിറങ്ങി.
' പത്മനാഭാ'
തോളില്‍ കിഴക്കേടത്ത് തട്ടുന്നതറിഞ്ഞാണ് അയാള്‍ കണ്ണു തുറന്നത്.
' മനസ്താപം വേണ്ട.. ഈ അനര്‍ഥം എനിക്കോ തനിക്കോ തടയാന്‍ കഴിയുമായിരുന്നില്ല'
ശാന്ത ഭാവമാണെങ്കിലും കിഴക്കേടത്തിന്റെ വാക്കുകള്‍ വിറപൂണ്ടു.
' വേദവ്യാസിന് എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാം വിട്ട് ഈ ശപിക്കപ്പെട്ട പിതാവ് കിഴക്കേടത്തിന്റെ പടിയിറങ്ങും. പാരമ്പര്യവും മന്ത്രവിധികളുമെല്ലാം ഞങ്ങളില്‍ തീരട്ടെ.. പുണ്യനദിയായ ഗംഗയില്‍ ഞാനെന്റെ ജീവനുപേക്ഷിക്കും'
' കുഞ്ഞുകുട്ടാ'
ശാസനയോടെ പത്മനാഭന്‍ ഭട്ടതിരി അയാളെ നോക്കി
' എന്നേക്കാള്‍ ദുര്‍ബലനാകുകയാണോ താന്‍..'
' മനസൊന്നു പതറി'
കിഴക്കേടത്ത് പെട്ടന്ന് സമനില വീണ്ടെടുത്തു.
' വ്യാസിന് എന്തും സംഭവിക്കട്ടെ.. വലിയേടത്തെ പ്രായശ്ചിത്ത പൂജ എത്രയും വേഗത്തില്‍ തീര്‍ക്കണം.. വ്യാസിന് പകരം ഞാന്‍ നില്‍ക്കാം പരികര്‍മിയായിട്ട്.. അതോടെ തന്റെയും ദേവന്റെയും സിദ്ധികള്‍ തിരിച്ചു കിട്ടും. നമ്മള്‍ മൂന്നു പേരും ഒന്നിച്ചു നില്‍ക്കണം.. എന്നാലേ അവളെ തളയ്ക്കാനാകൂ.. എന്റെ മകനെ തൊട്ട അവളെ ക്രൂരമായി വേദനിപ്പിച്ച് ഇഞ്ചിഞ്ചായി തളയ്ക്കും ഞാന്‍.. അതാണവള്‍ക്കുള്ള ശിക്ഷ'
കിഴക്കേടത്തിന്റെ കണ്ണുകളില്‍ തീയാളിപ്പടര്‍ന്നു.
അവരുടെ അടുത്തെത്തിയ സ്വാതി അത് കേട്ട് അമ്പരന്നു നിന്നു.
' ആരെ തളയ്ക്കുന്ന കാര്യമാ കുഞ്ഞുകുട്ടന്‍ പറയുന്നത്'
വലിയേടത്ത് അമ്പരന്നു
' നേര്‍വിരുദ്ധാഗമന യോഗം.. ഗണിച്ച് പറഞ്ഞിട്ടില്ലേ പത്മനാഭന്‍ തന്റെ പേരക്കുട്ടീടെ കാര്യത്തില്‍'
വലിയേടത്ത് ആശങ്കയോടെ അയാളെ നോക്കി
' അത് സംഭവിച്ചിരിക്കുന്നു.. ഒരാത്മാവ് ദുര്‍ഗയുടെ കൂടെയുണ്ട്'
സ്വാതിയുടെ ദേഹത്ത് കുളിരു കോരി.
വലിയേടത്ത് ശാന്തതയോടെ അയാളെ നോക്കി.
' സംശയിച്ചിട്ടുണ്ട്.. പലതവണ.. ഞാന്‍ മാത്രമല്ല കുട്ടനും.. ഒരിക്കല്‍ തങ്കത്തിന്റെ കൈകളില്‍ സ്പര്‍ശിച്ചപ്പോള്‍ മഞ്ഞിന്റെ തണുപ്പായിരുന്നു അതിന്.. ഒരാത്മാവിന്റെ സാന്നിധ്യം എനിക്കനുഭവപ്പെട്ടു. പക്ഷേ നഷ്ടപ്പെട്ട സിദ്ധികള്‍ ഒന്നും വ്യക്തമാക്കി തന്നില്ല'
വലിയേടത്തിന്റെ കണ്ണുകള്‍ പിന്നെയും നിറഞ്ഞു.
' പ്രായശ്ചിത്ത കര്‍മങ്ങള്‍ കഴിയുന്നത് വരെ അവളെ തൊടാനാവില്ല.. പ്രകൃതിനിയമത്തെ അതിജീവിച്ചതോടെ സര്‍വശക്തയാണവള്‍. ഈ ലോകം വിട്ടു പോകാന്‍ അവള്‍ക്ക് കഴിയില്ല.. കുട്ടിയെ സ്വാധീനിച്ച ്അവള്‍ മോക്ഷവും തിരസ്‌കരിച്ചു. അവളുടെ പിടിയിലാണ് കുട്ടി. ആത്മാവ് ബാധിച്ചവര്‍ക്ക് സ്വന്തമായി ചിന്തിക്കാനാവില്ല.. പ്രവര്‍ത്തിക്കാനാവില്ല.. ചിന്തയേയും പ്രവൃത്തിയേയും എല്ലാം അവള്‍ കൈയ്യടിക്കഴിഞ്ഞു..'
' എന്റെ തങ്കക്കുട്ടി'
വലിയേടത്ത് വിങ്ങി.
' വലിയേടത്തെ കുട്ടിയായത് കൊണ്ടു മാത്രമാണ് അവളിപ്പോഴും ബാധ ആവേശിച്ച് ഭ്രാന്തിയാവാതിരുന്നത്.. തന്റെ കൈയ്യില്‍ നിന്നുണ്ടാകുന്ന ഓരോ പ്രവൃത്തിദോഷങ്ങളും കുട്ടിയെ വല്ലാതെ വേദനിപ്പിക്കണുണ്ട്.. പക്ഷേ അനുസരിക്കാതിരിക്കാനാവില്ല.. അനുനയിപ്പിച്ച് എല്ലാം നേടും അവള്‍..'
കിഴക്കേടത്തിന്റെ കണ്ണുകളില്‍ അഗ്നി എരിഞ്ഞു.
' ഒന്നും ആരുമറിഞ്ഞില്ലെങ്കില്‍ കുട്ടിയ്‌ക്കൊപ്പം അവള്‍ ആഗ്രഹിക്കുന്നത്രയും കാലം ഇവിടെ കഴിയാം.. അതു കൊണ്ട് സംശയങ്ങളെല്ലാം ദുരീകരിച്ച് ശാന്തമായി മുന്നോട്ട് പോകാനാണ് ആത്മാവ് ആഗ്രഹിക്കുന്നത്.. പക്ഷേ ഈ ശാന്തത എന്നും ഉണ്ടാവില്ല.. അതിന് ഒരു ലക്ഷ്യമുണ്ട്.. ക്രൂരമായ ലക്ഷ്യം.. '
കിഴക്കേടത്ത് മനസിലായോ എന്ന ഭാവത്തില്‍ വലിയേടത്തിനെ നോക്കി.
' ജന്മം കൊണ്ടും ജീവിതം കൊണ്ടും മരണം കൊണ്ടും സാധുവായ ഒരു പെണ്‍കുട്ടിയായിരുന്നു അത്..ആ ആത്മാവ്.. സഹതാപത്തിന് അര്‍ഹയാണ് അവള്‍ .. പക്ഷേ.. മോക്ഷമാര്‍ഗം തേടാതെ സ്വാര്‍ഥയായി അവളിവിടെ അലയുന്നതിന് കാരണം..'
കിഴക്കേടം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഡോക്ടര്‍ ഓപറേഷന്‍ തീയേറ്ററിന്റെ വാതില്‍ തുറന്നു.
ആകാ്ംക്ഷയോടെ എല്ലാവരും അവിടേക്ക് നോക്കി.
അപ്പോള്‍ വലിയേടത്ത് മനയില്‍ ധ്വനിയുടെ അടുത്തായിരുന്നു ദുര്‍ഗ.
' വ്യാസേട്ടനൊന്നും സംഭവിക്കരുത്'
്അവള്‍ ധ്വനിയ്ക്ക നേരെ കൈചൂണ്ടി.
' ഞാന്‍ കാരണം എന്റെ രുദ്രേച്ചി വിഷമിക്കാനിടയായാല്‍ നിന്നെ ആവാഹിച്ച് കെട്ടിയിരിക്കുന്ന ഈ ചരട് ഞാന്‍ അഴിച്ചു കളയും.'
ഭ്രാന്തിയേ പോലെ നില്‍ക്കുന്ന ദുര്‍ഗയുടെ മുഖത്തേക്ക് തറച്ചു നോക്കി ധ്വനി നിന്നു.
..... ......... തുടരും ....സമൃക്മദധിഷ്ഠാ നത.പ്രിയേ.'

Written by
Shyni John
Read published parts:-
https://www.nallezhuth.com/search/label/NizhalayMathram
Fb യിൽ കയറാറില്ല പക്ഷെ ഞാൻ വായിക്കുന്നുണ്ട് സൂപ്പർബ് ഷൈനി മാം അല്ല d ബെസ്റ്റ്. വെയ്റ്റിംഗ് eagerly fir d remaining parts. ❤️
ReplyDelete