Slider

ലോട്ടറി അടിച്ചപ്പോൾ - മിനിക്കഥ

0
Image may contain: 1 person, closeup
ഞാൻ നാട്ടിൽ ചെന്നപ്പോൾ ഓണം ബമ്പർ അടിച്ച എന്റെ പഴയ സുഹൃത്തിനെ കാണാൻ വീട്ടിൽ ചെന്നു. എന്തൊരു മാറ്റം !പഴയ ഓട് മേഞ്ഞ വീടിനു പകരം രണ്ടു നിലയുള്ള വീട്.
മുറ്റത്തു പൂന്തോട്ടം 
മനോഹരം
സുഹൃത്തു എന്നെ അകത്തേക്ക് ക്ഷണിച്ചു.
ഞാൻ അവിടെ ഇരുന്നപ്പോൾ എന്റെ ചിന്ത മുഴുവൻ അവന്റെ പഴയ വീടിനെകുറിച്ചായിരുന്നു. വൃത്തിയും വെടിപ്പുമില്ലാത്ത വീട്. പൊട്ടിപ്പൊളിഞ്ഞ ജനാലകൾ. തഴമ്പു പിടിച്ച ബെഞ്ച്. തുരുമ്പിച്ച ഇരുമ്പ് കസേരകൾ
അഴുക്കു തുണികൾ അവിടെയിവിടെ ചുരുട്ടി കൂട്ടി വെച്ചിരിക്കും
വൃത്തിഹീനമായ ചുമരുകൾ
അതിൽ ആണി അടിച്ചു തറപ്പിച്ച ദൈവങ്ങൾ .
പഴയ ഞെരങ്ങുന്ന കട്ടിൽ അതിൽ വൃദ്ധയായ അമ്മ
ദാരിദ്ര്യം വിളിച്ചോതുന്ന അടുക്കള.
എന്താണ് നീ ആലോചിക്കുന്നത് ?
സുഹൃത്തിന്റെ വാക്കുകൾ എന്നെ ചിന്തയിൽ നിന്നുണർത്തി.
അല്ല ഞാൻ പഴയ നിന്റെ കാര്യം ഓർത്തു പോയി.
ഞാൻ പറഞ്ഞു.
അക്കാലം കഴിഞ്ഞു. ഇനി പുതിയ യുഗം.
ഞാൻ എല്ലാം മാറ്റി. വീട്. അതിലെ സുഖസൗകര്യങ്ങൾ. സഞ്ചരിക്കാൻ കാറു.
അപ്പോൾ അമ്മ ?
ഞാൻ ചോദിച്ചു
അമ്മക്കവിടെ നല്ല സുഖം.
എവിടെ ?
വൃദ്ധസദനത്തിൽ.
ഞാൻ ഒന്നു ഞെട്ടിയെങ്കിലും പിന്നീട് ഇതൊക്കെ സാധാരണ സംഭവം എന്നു കരുതി.
അപ്പോൾ ഒരു സുന്ദരി ചായയുമായി അവിടെ എത്തി.
ഇതു ?
ഞാൻ ചോദിച്ചു.
ഭാര്യ. കാവ്യ.
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അപ്പോൾ നിന്റെ ദാക്ഷായണി ?
ഞാൻ ചോദിച്ചു.
ഹാ ഹാ അവളെ ഞാൻ ഒഴിവാക്കി.
Ceevi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo