കുട്ടികാലത്ത് സൈക്കിൾ ഓടിക്കുക എന്നത് വലിയൊരു ജീവിതാഭിലാഷമായിരുന്നു.എന്നേക്കാൾ ചെറിയ പിള്ളേര് സൈക്കിളും കൊണ്ട് പറക്കുമ്പോൾ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്.പിള്ളേരോട് ചോദിക്കാമെന്ന് വെച്ചാൽ എനിക്ക് സൈക്കിൾ ഓടിക്കാനറിയില്ല...ആയിടക്കാണ് ഒരു സെക്കനൻ്റ് സൈക്കിൾ ഏട്ടൻ വാങ്ങുന്നത്.ഏട്ടൻ എനിക്ക് സൈക്കിൾ ഓടിക്കാൻ തരില്ല.പഠിപ്പിച്ചു തരാൻ പറഞ്ഞിട്ട് കേൾക്കുന്നുമില്ല..എന്നേക്കാളും ചെറിയ പിള്ളേരോട് പഠിപ്പിച്ചു തരാൻ എൻ്റെ അഭിമാനം സമ്മതിക്കുന്നുമില്ല..ഒരറ്റ വഴിയേയുള്ളു ഏകലവ്യൻ ആവുക..അങ്ങനെ ഒറ്റയ്ക്ക് പഠിക്കാനായി സൈക്കിളുമെടുത്ത് ഏട്ടൻ കാണാതെ വീടിൻ്റെ തൊട്ടു മുകളിലുള്ള പറമ്പിലേക്ക് പോകും.അതൊരു ചെറിയ കുന്നുള്ള പറമ്പാണ്..കുന്നിൻ്റെ മുകളിലേക്ക് സൈക്കിൾ ഉന്തി കയറ്റും എന്നിട്ട് സൈക്കിളിൽ കയറിയിരുന്ന് രണ്ട് കാലും നിലത്ത് കുത്തി പതുക്കെ താഴേക്ക് ഉരുട്ടും(അതൊരു അര സൈക്കിളാണ്)നാറാണത്ത് ഭ്രാന്തനെ പോലെ വീണ്ടും കുന്നിൻ്റെ മുകളിലേക്ക് സൈക്കിൾ ഉരുട്ടി കയറ്റും..അങ്ങനെ ഒരു വിധം സൈക്കിൾ പഠിച്ച് കഴിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ അല്പം അസൂയ തോന്നി...അങ്ങനെ ഒരു ദിവസം ഏട്ടൻ്റെ മുന്നിൽ വച്ച് സൈക്കിൾ ഓടിച്ചു കാണിച്ചു കൊടുത്തപ്പോൾ ഏട്ടനെന്നെ അതിശയത്തോടെ നോക്കി'ഇവനാള് കൊള്ളാലോ'എന്നൊരു കമൻ്റും പാസാക്കി..
ഒരു ദിവസം അമ്മയുടെ ഓർഡർ
"ഡാ..പോയി പശൂന് പിണ്ണാക്ക് വാങ്ങി വാടാ"
അന്ന് വീടിന്റെ അടുത്ത് നിന്ന് ഒന്നര കിലോമീറ്റർ അപ്പുറമുള്ള ആജി പീടികയിൽ മാത്രമേ നല്ല പിണ്ണാക്ക് കിട്ടുകയുള്ളു(ഹാജിയുടെ പീടിക ലോപിച്ചതാണ് ആജി പീടിക).നടന്ന് പോകണം
സൈക്കിളും കൊണ്ടേ പോകു എന്ന് എൻ്റെ വാശി...പശു പട്ടിണിയാവുന്നത് കൊണ്ടോ എൻ്റെ പിടിവാശി കാരണമോ സൈക്കിൾ ഓടിക്കാൻ അമ്മ പച്ചകൊടി കാണിച്ചു.
പിണ്ണാക്കും വാങ്ങി നല്ല പാട്ടും പാടി വരികയാണ്, എനിക്ക് പണ്ടേ പാട്ടൊരു വീക്ക്നസാണെന്ന് നിങ്ങൾക്കറിയാലോ,റോഡിൽ നിന്ന് വീട്ടിലേക്കുള്ള വഴി അല്പം കുത്തനെയുള്ളതാണ്.ആ വഴി ഞങ്ങളുടെ വീട്ടിലേക്ക് മാത്രമുള്ളതിനാലും നല്ല വെയിൽ കിട്ടുന്ന ഇടമായതിനാലും തുണികൾ ഉണങ്ങാൻ അയല് കെട്ടുന്നത് ഈ വഴിക്ക് കുറുകെയാണ്...
പാട്ടും പാടി വരുന്നതിനിടയിൽ സൈക്കിളിൻ്റെ ബ്രയ്ക്ക് പോയത് ശ്രദ്ധിച്ചില്ല.. പോരാത്തതിന് ഇറക്കവും...മുന്നിലതാ വീട്ടിലെ തുണികൾ മുഴുവൻ അയലിൽ ഉണങ്ങാനിട്ടിരിക്കുന്നു..ഒരു രക്ഷയും ഇല്ല..വന്ദനം സിനിമയിൽ ജഗദീഷിൻ്റെ മുഖത്ത് കുടുങ്ങിയ തുണി മാതിരി എൻ്റെ മുഖത്ത് ഒരു കൈലി...ഞാൻ എവിടേക്കാ പോകുന്നത് എന്നറിയുന്നില്ല..അവസാനം ഏതിലോ തട്ടി സൈക്കിളും ഞാനും മറിഞ്ഞ് വീണു..മുഖത്ത് നിന്ന് കൈലി മാറ്റി നോക്കുമ്പോൾ സൈക്കിളും പിണ്ണാക്ക് വാങ്ങിയ സഞ്ചിയും അല്പം ദൂരെ കിടക്കുന്നു.. പതുക്കെ എഴുന്നേൽക്കാൻ നോക്കി.മുട്ടിൻ്റവിടെ ചെറിയൊരു വേദന,ചെറിയൊരു തരിപ്പ്, ഭാഗ്യം കൂടുതലൊന്നും പറ്റിയില്ല..നിലത്ത് വിതറി കിടക്കുന്ന പിണ്ണാക്ക് സഞ്ചിയിലേക്ക് വാരിയിട്ട് നിവരുമ്പോൾ എൻ്റെ ചെരുപ്പിന് വല്ലാത്ത വഴുക്കൽ..നോക്കുമ്പോൾ ചോര...പതുക്കെ ഉടുത്ത കൈലി പൊക്കി നോക്കി..എൻ്റെ വലത്തേ കാലിൻ്റെ തുട മുതൽ കാല്പാദം വരെയുള്ള ഭാഗത്തേ അഞ്ച് സെൻ്റ് ഭൂമിദേവിക്ക് ഞാൻ പണയം വെച്ചിരിക്കുന്നു...പക്ഷെ അപ്പോഴും വേദന തോന്നിയില്ല ഒരു തരം മരവിപ്പ് മാത്രം...ആ മുറിവുണങ്ങാൻ മാസങ്ങൾ എടുത്തെങ്കിലും അതോടെ സൈക്കിൾ ഏട്ടൻ ആർക്കോ വിറ്റിരുന്നു....

പിന്നെ വർഷങ്ങൾ കഴിഞ്ഞ് അനിയത്തിയുടെ ഭർത്താവിന്റെ സഹോദരിയുടെ കല്ല്യാണം ക്ഷണിക്കാനായി അല്പം അകലെയുള്ള ഒരു സുഹൃത്തിൻ്റെ വീട്ടിലേക്ക് ബൈക്കും കൊണ്ട് പോകുന്നു..അളിയന് ലൈസൻസ് ഇല്ലാത്തതിനാൽ ഞാനാണ് സാരഥി..എനിക്ക് ലൈസൻസ് ഉണ്ടെന്നേയുള്ളു ബൈക്ക് നേരാംവണ്ണം ഓടിക്കാനറിയില്ല, ഇപ്പോഴും അതിന് മാറ്റമൊന്നുമില്ല.. അപ്പോൾ ലൈസൻസ് എങ്ങനെ കിട്ടിയെന്നായിരിക്കും അതൊരു വലിയ കഥയാണ്.. അത് ഇവിടെ പറഞ്ഞാൽ എന്നെ പോലീസ് പിടിക്കും,
നല്ല വളവും ഇറക്കവുമുള്ള റോഡാണ്..ആശാരി വളവെന്നാണ് അവിടെ പറയുക..കയറ്റം കയറി ശ്രീ.ഗുരുവായൂരപ്പൻ ബസ്സ് വരുന്നു..ബസ്സ് വരുന്നത് കണ്ടത് കൊണ്ടാണോ എന്താണെന്നറിയില്ല ബൈക്കിൻ്റെ നിയന്ത്രണം വിട്ട് നേരെ വലതു വശത്തേക്ക് ബൈക്ക് പാഞ്ഞു..താഴെ നല്ല താഴ്ച്ചയുള്ള പ്രദേശമാണ്..
"അളിയ ബ്രേക്ക് പിടി"എന്ന് പുറകിൽ നിന്ന് എൻ്റെ അളിയൻ വിളിച്ചു പറയുന്നുണ്ടെങ്കിലും ആ വെപ്രാളത്തിനിടയിൽ ബ്രേക്ക് കാലിലാണോ കൈയിലാണോ എന്ന് ഓർക്കാതെ ആക്സിലേറ്ററിൽ എൻ്റെ കൈ കൂടുതൽ ശക്തിയായി പതിഞ്ഞു.അവൻ പുറകിൽ നിന്ന് ചാടിയതും ബൈക്ക് ആരോ വീടെടുക്കാൻ ഇറക്കിയിരുന്ന വെട്ടുകല്ലിൽ പോയി ഇടിച്ചതും ഒരുമിച്ചായിരുന്നു...എൻ്റെ വലത് കാൽ ബൈക്കിൻ്റെ അടിയിൽ പെട്ടപ്പോഴും ആക്സിലേറ്ററിലെ പിടി ഞാൻ വിട്ടിരുന്നില്ല...ആൾക്കാർ ഓടി കൂടി എന്നെയും ബൈക്കിനെയും നിവർത്തി.. ഞാൻ നോക്കുമ്പോൾ അളിയൻ കുടാ കുടാ നിന്ന് ചിരിക്കുന്നു..കാര്യമായ പരിക്ക് എവിടെയും പറ്റിയതായി കാണുന്നില്ല..കൈയിൽ അല്പം പോറലുണ്ട്..അളിയൻ വണ്ടിയുടെ സാരഥ്യം ഏറ്റെടുത്തു.. കുറച്ച് ദൂരം ചെന്നപ്പോൾ എൻ്റെ പാൻ്റ് നനയുന്നതായി തോന്നി...റോഡായത് കൊണ്ടും വൈകുന്നേരം ആയതിനാൽ ആൾക്കാർ നിറയെ ഉള്ളതിനാലും പാൻ്റഴിച്ചുള്ള പരിശോധന പ്രായോഗികമല്ലാത്തതിനാൽ അടുത്ത് കണ്ട ഒഴിഞ്ഞ വീടിന്റെ പിന്നാമ്പുറത്ത് പോയി പാൻ്റഴിച്ചു നോക്കിയപ്പോൾ പണ്ട് ഞാൻ ഭൂമിദേവിക്ക് ദാനം കൊടുത്ത് തിരിച്ചു വാങ്ങിയ അതേ അഞ്ച് സെൻ്റ് വീണ്ടും ഭൂമിദേവി ദാനമായി വാങ്ങിയിരിക്കുന്നു....അതോടെ ബൈക്ക് ഓടിക്കാനുള്ള പൂതിയും ഞാൻ നിർത്തി...

ബിജു പെരുംചെല്ലൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക