നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മെഴുകുതിരികളുടെ നാട്ടിൽ 【ചെറുകഥ】

മെഴുകുതിരികളുടെ നാട്ടിൽ 【ചെറുകഥ】
✴️✴️✴️✴️✴️✴️
ദേഹത്തു ശക്തമായഅടിവീണപ്പോൾ ആണ് സാനു കണ്ണുതുറന്നു ചാടി എഴുന്നേറ്റത്‌.
കോപം കൊണ്ട് വിറയ്ക്കുന്ന ശരത്തിനെക്കണ്ട് പകച്ചു..
ഫോണിൽ സെറ്റ് ചെയ്തിരുന്ന അലാറം ഭയന്നപോലെ
മുഴങ്ങി കൊണ്ടിരുന്നു.
"എന്താ.. എന്ത് പറ്റി..? "
വെപ്രാളത്തോടെ അവൻ ചോദിച്ചു..
തോളിൽശക്തമായ പുകച്ചിൽ അനുഭപ്പെട്ടിടം നോക്കിയപ്പോൾശരത്തിന്റെ നാല് വിരലികളുടെപാട് തെളിഞ്ഞു കിടക്കുന്നു.
"എന്തിനാ ശരത്തെ നീ അടിച്ചെ.. ?"തോള് തടവിക്കൊണ്ട്സാനു ചോദിച്ചു.. .
"നിനക്ക് എന്താടാ കൊമ്പുണ്ടോ.. ?"
ശരത് കോപം കൊണ്ടു വറക്കുകയായിരുന്നു.
"നീ കാര്യം എന്താന്ന് പറ ശരത്തെ.. "സാനു കാര്യം അറിയാത്തവനെപോലെ പിന്നെയും ചോദിച്ചു..
"ആകെപ്പാടെ ഉറങ്ങാൻ പറ്റുന്നത് ഒരു വെള്ളിയാഴ്ചയാണ്‌
നീ ഈ അലാറം വച്ചു മനുക്ഷ്യനെ ശല്യം ചെയ്യ്തത് എന്തിനായിരുന്നു.. ?"
അപ്പോൾ അതാണ്‌ കാര്യം.. !
"സോറി ഡാ.. സമയം മാറിപ്പോയതാ.. "സാനു തന്റെ തെറ്റ്
മനസ്സിലാക്കി മാപ്പ് പറഞ്ഞു..
"ഒരു സോറി..! നിനക്ക് ഓഫീസിൽ ചെന്നു കംപ്യൂട്ടറിനുമുന്നിൽ ഇരുന്നാൽ മതി.. എനിക്ക് അങ്ങിനെ യല്ല..വെയിലത്തും,മഞ്ഞത്തുംനടന്നുകഷ്ട്ടപ്പെടണം.. അതെങ്ങിനെയാണ് കുറച്ചു വകതിരിവ് ഉണ്ടെങ്കിൽ അല്ലെ.. ?.
ശരത് ദേക്ഷ്യംത്തിൽ എന്തെക്കെയോ പറഞ്ഞു.
കുറെ കേട്ടു കഴിഞ്ഞപ്പോൾ സാനുവും തിരിച്ചുപറയാൻ തുടങ്ങി..
അവസാനം ഉന്തും ,തള്ളും ആയി..
പെട്ടെന്ന്എഴുന്നേറ്റു.. രണ്ട് പേരെയുംപിടിച്ചു മാറ്റി..
ഇതിനിടയിൽ സാനുവിന്റെ കരണത്ത് ശരത്തിന്റെ കൈ വീണിരുന്നു..
ഇരുമ്പുപോലിരിക്കുന്ന കയ്യുടെ ചൂട് സാനു അറിഞ്ഞു..
എത്ര നിയന്ത്രിച്ചിട്ടുംപറ്റാതെ സാനുകരഞ്ഞുപോയ്‌...
അതു അടികൊണ്ട വേദനയിൽ ആയിരുന്നില്ല. ശരത്തിന്റെ പെരുമാറ്റം. അത്രമാത്രം സാനുവിനെ വേദനിപ്പിച്ചതു കൊണ്ടായിരുന്നു.
സാനുവിനെ കൂട്ടി പുറത്തേക്ക് നടന്നു.
പതിയെ പറഞ്ഞു ..
"സാനു.. നീ വിഷമിക്കേണ്ട.. നീ ഇപ്പോൾ സഹിക്കുന്നതിന്റെ നൂറിരട്ടി വേദന അവൻ സഹിക്കുന്നുണ്ട്...ചിലപ്പോൾ നെഞ്ചുപൊട്ടി മരിച്ചു പോകും അവൻ.. "
കണ്ണീർതുടച്ചുകൊണ്ട് സാനു എന്നെ നോക്കി..
"അവന് വിവാഹം ഉറപ്പിച്ചിരുന്ന പെങ്കൊച്ചു ഇന്നലെ ആരുടെയോ കൂടെഒളിച്ചോടിപ്പോയ്.. !!!"
എന്റെ വാക്കുകൾ ഇടിത്തീ പോലെ അവനിൽപതിച്ചതായി തോന്നി..
"ഇന്നലെരാത്രിമുഴുവനും ഉറങ്ങാതെ പിച്ചുംപേയുംപറയുകയായിരുന്നു..പാവം..! .എത്ര കിനാവ് കണ്ടതാ .."എന്റെവാക്കുകൾഇടറി.
"നീഒന്നുംകാര്യമാക്കേണ്ട ..മറന്നേക്കൂ.."
പതിയെ അവന്റെ തോളിൽ തട്ടി.
എന്റെ കൈകൾകൂട്ടിപിടിച്ചു കൊണ്ട് അവൻ പറഞ്ഞു..
"ഇക്കാ..എനിക്കൊന്നുംഅറിയില്ലായിരുന്നു..പാവം..!അവൻ ഇതെങ്ങിനെ സഹിക്കുന്നു ...ആ...@-----മോൾക്ക്‌ വേണ്ടി എത്ര രൂപയാണ് ..വെറുതെ കളഞ്ഞത്..?"സാനുവിനു കോപം വന്നു തുടങ്ങി..
"അവനോടു മാപ്പുപറഞ്ഞേക്കാം..ഇക്കാ .."
നടന്നുതുടങ്ങിയസാനുവിനെ തടഞ്ഞുകൊണ്ടു..
"നിൽക്കൂ..ഞാൻ വിളിക്കുമ്പോൾ വന്നാൽമതി.."
അകത്തെക്കു നടന്നു കൊണ്ടുപറഞ്ഞു.
കട്ടിലിൽ ഒരു ഭ്രാന്തനെപോലെഇരിക്കുന്നശരത്തിനെകണ്ടു സങ്കടംതോന്നി.
"ശരത്തെ.."
അവൻമുഖമുയർത്തി.
"നീ ചെയ്തത്അല്പംകൂടിപ്പോയി..അവനെ തല്ലേണ്ടിയിരുന്നില്ല..നാട്ടിൽ എവിടേയോകിടന്നിരുന്നനമ്മൾ ഇവിടെവന്നു ഒരുപായിൽകിടക്കുന്നു..ഒരുപാത്രത്തിൽ കഴിക്കുന്നു..
സഹോദരങ്ങളെപോലെയല്ലേ ഇത് വരെകഴിഞ്ഞത്‌..
എന്നിട്ടും......!!"
"ഇക്കാ...എല്ലാംഅറിയാവുന്ന ഇക്കയുംഎന്നെ കുറ്റപ്പെടുത്തുവാണോ.."അവന്റെകണ്ണുകൾനിറഞ്ഞിരുന്നു..
"ഇന്ന് വെള്ളിയാഴ്ചആയിട്ടും അവൻ എന്തിനാ അലാറം വെച്ചത്എന്നു നിനക്കറിയണോ?"
ശരത് ചോദ്യഭാവത്തിൽനോക്കി..
"ഇന്ന് എത്രയാ തിയതി എന്നു നിനക്കറിയോ..?"
അവന്റെ കണ്ണുകൾ ഭിത്തിയിൽ തൂക്കിയിരുന്നകലണ്ടറിലേക്കു നീണ്ടു.
"15.12.2017 _ഇന്ന് നിന്റെ ജന്മദിനംആണെടാ.."
' അതിന്..എന്താ ?'എന്നുള്ളചോദ്യം അവന്റെ കണ്ണുകളിൽ കണ്ടു..
" നിനക്കു ഒരു പിറന്നാൾസമ്മാനം ..അതുംനീ എഴുന്നേറ്റുവരുമ്പോൾ ഒരു സർപ്രൈസ് ആയി തരാൻവേണ്ടി..! അതിനുള്ളഒരുക്കംനടത്താൻ വേണ്ടിയായിരുന്നു അവൻ ആ അലാറം വച്ചത് "
ശരത്തിന്റെമുഖം കുനിഞ്ഞു. അടക്കിവച്ചിരുന്നസങ്കടങ്ങൾ പൊട്ടിത്തെറിച്ചു..അവൻകരഞ്ഞു..പൊട്ടിക്കരഞ്ഞു..
അവന്റെ കണ്ണീർത്തുള്ളികൾ താഴെ പതിച്ചുകൊണ്ടിരുന്നു.
ഈ സമയം സാനു അവിടേയ്ക്ക് വന്നു..അവനെ ചേർത്തുപിടിച്ചു കൊണ്ടു..
"എന്നോട് ക്ഷമിക്കെടാ...പറ്റിപ്പോയി.."
"അളിയാ.. വിട്ടുകള.. അവൾക്ക് നിന്നെ കിട്ടാൻ ഭാഗ്യംഇല്ല.. എന്ന് കൂട്ടിയാൽ മതി..ഏതെങ്കിലും അലവലാതിയുടെ കൂടെ ജീവിച്ചു നരകിക്കാൻ ആണ് അവളുടെ വിധി...! സാനു ശരത്തിന്റെ തോളിൽ തഴുകി കൊണ്ടു പറഞ്ഞു..
"എന്നാലും ..അളിയാ.. അവൾ എന്നോടിതു ചെയ്തല്ലോ..?"ശരത് സങ്കടം സഹിക്കാനാവാതെ വിങ്ങി പൊട്ടി..
"നീ ഒന്നു ആലോചിച്ചു നോക്കിയേ..അവളെ കെട്ടിയാലുള്ള നിന്റെ അവസ്ഥ..! ഒരു കണക്കിന് ഇതു നന്നായിഎന്നാണ് എനിക്ക് തോന്നുന്നത്..! എനിക്ക് ഒരു പെങ്ങൾ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും നിനക്കു കെട്ടിച്ചു തന്നെനെ..".സാനു കാരണവന്മാരെ പോലെ പറഞ്ഞു കൊണ്ടിരുന്നു..
ശരത് അതെല്ലാം കേട്ടിരുന്നു.. പതിയെ അവന്റെ സങ്കടം അകന്നു ചിരിച്ചു തുടങ്ങി...
"അപ്പോൾ അളിയാ... ഹാപ്പി ബെർത്ത്‌ഡേ....."സാനു ചിരിച്ചു കൊണ്ട് പറഞ്ഞു..
" എന്നത്തെ ഫുൾ ചിലവ് എന്റെ വക...."ശരത്ത് എന്നെ നോക്കി കണ്ണിറുക്കി...
പുതിയ ആഘോഷം തുടങ്ങുകയായി..
■■■■■■■
【ഇതാണ് പ്രവാസികൾ ..!ഇത്രയേഉള്ളു പ്രവാസികൾ 】
ശുഭം.
By✍️
Nizar vh.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot