Slider

#എന്റെഓപ്പോൾ ഭാഗം - 16

0
ഭാഗം - 16
"ജെറോം ഇത് മിഥുനാണ്, എന്റെ മൊബൈലിന്റെ സോഫ്റ്റ് വെയർ തകരാറിലായത് കൊണ്ട് വേറെയൊരു ഫോണിൽ നിന്നാണ് വിളിക്കുന്നത്. പിന്നെ ജെറോം ഇവിടെ വരെയൊന്ന് വരണം. എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്"
"നാളെ രാവിലെ വന്നാൽ പോരെ മിഥുൻ"
"മതിയെടാ, കാലത്ത് കാണാം"
ഫോൺ കോൾ കഴിയുന്ന വരെ ക്ഷമയോടെ കാത്ത് നിന്ന ആനി ജിജ്ഞാസ പൂണ്ട് ജെറോമിനെ ഓർമിപ്പിച്ചു.
"ഇച്ചായ പറഞ്ഞ് കൊണ്ടിരുന്ന ആ രണ്ട് സാധ്യതകൾ എന്താണ്. അതായത് ഓപ്പോളിനെ പ്രസവിച്ച ആശുപത്രി ഏതാണെന്ന് ആരോടാവും ഓപ്പോൾ ചോദിച്ചിട്ടുണ്ടാവുക"
"അന്നാമ്മേ, ഓപ്പോളിന്റെ അമ്മ ശരിക്കും ദിവ്യ നമ്പൂതിരിയാണെങ്കിലും, മുത്തശ്ശിയാണ് അവളെ നോക്കിയതും വളർത്തിയതും. ശരിക്കും പറഞ്ഞാൽ മുത്തശ്ശി ഓപ്പോളിന് അമ്മയായിരുന്നു മുത്തശ്ശിയായിരുന്നു. അപ്പോൾ തീർച്ചയായും മുത്തശ്ശിയോടാവും ചോദിച്ചിട്ടുണ്ടാവുക"
രണ്ടാമത്തെ സാധ്യത എന്താണ്?
"പറയാം, ഓപ്പോളും ഭദ്രയും ഒരേ ദിവസം ജനിച്ചതാണെങ്കിൽ, ഭദ്രയുടെ അമ്മ ദേവികയോടാവും ചോദിച്ചിട്ടുണ്ടാവുക"
"അതെന്താ അവളുടെ സ്വന്തം അമ്മയോട് ചോദിക്കാതിരുന്നത്?"
"അതാണ് കാര്യം, ഓപ്പോളിന് ഇങ്ങനെയൊരു സംശയം തോന്നിയ സ്ഥിതിക്ക് സ്വന്തം മാതാപിതാക്കളോട് മനപ്പൂർവ്വം ചോദിക്കാതിരുന്നതാവും, അത് മാത്രമല്ല അന്നത്തെ സാഹചര്യത്തിൽ വിദേശ കോളുകൾ പരിമിതമായേ ചെയ്യാറുള്ളു. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വിളിക്കുന്ന അവരോടു ഈ വക കാര്യങ്ങൾ സംസാരിക്കാൻ അവൾ താല്പര്യപ്പെട്ടില്ല എന്ന് വേണം കരുതാൻ. അത് മാത്രമല്ല അവരോട് വൈകാരികമായ ഒരു ബന്ധവും ഇല്ലല്ലോ. അവർ വിദേശത്തും മക്കൾ ഇവിടേയും. ഇത് ഇങ്ങനെയുള്ള എല്ലാ വീട്ടിലും സംഭവിക്കുന്നതാണ്"
"അങ്ങനെയെങ്കിൽ ഓപ്പോൾ ദേവിക നമ്പൂതിരിയോട് ചോദിച്ചിട്ടുണ്ടാവുമോ? അങ്ങനെ ചോദിച്ചെങ്കിൽ, അവർ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക?"
"എന്റെ സംശയം അവൾ മുത്തശ്ശിയോടാവും ആദ്യം ചോദിച്ചിട്ടുണ്ടാവുക. എന്നാൽ
അവളോട് ഒറ്റപ്പാലത്തുള്ള ക്ളീനിക്കിന്റെ പേരും ഡോ. വന്ദന വാസുദേവനെക്കുറിച്ചും ആരായിരിക്കും പറഞ്ഞിട്ടുണ്ടാവുക. എന്തായാലും ഓപ്പോൾ അവൾ കേൾക്കുവാൻ ആഗ്രഹിക്കാത്ത ചിലത് ആരിൽ നിന്നോ കേട്ടു എന്നത് സത്യമാണ്"
"ഇനി എങ്ങനെയാണ് മുന്നോട്ട് പോവുക"
"ഇനി നമ്മൾ ഒറ്റപ്പാലത്തുള്ള ആ ക്ളീനിക്കിൽ പോകുന്നു, എന്നിട്ട് ഡോ. വന്ദന വാസുദേവൻ ആരാണെന്ന് തിരക്കുന്നു. ആ മറ്റേണിറ്റി ക്‌ളീനിക്കും ഓപ്പോളുമായി എന്താണ് ബന്ധം എന്നതാണ് നമ്മൾ തിരക്കേണ്ടത്"
മിഥുനുമായി ആലോചിച്ച് നാളെ തന്നെ പോകാം അവിടേക്ക്. നീ എന്ത് പറയുന്നു.
"ഇച്ചായൻ പറയുന്ന പോലെ, നമുക്ക് പോകാം"
പിറ്റേ ദിവസം രാവിലെ തന്നെ ആനിയും ജെറോമും തിരുവില്വാമലയിലേക്ക് പോയി.
മിഥുൻ അവരെ കാത്തിരിക്കുകയായിരുന്നു.
"ജെറോം, ഞാൻ വിളിച്ചത് പ്രധാനപ്പെട്ട ഒരു സംഗതി പറയുവാനാണ്"
"അതെന്താണ് മിഥുൻ?"
"ഞാൻ അന്ന് നാട്ടിലേക്ക് ട്രെയിനിൽ വരുമ്പോൾ ഒരു സ്ത്രീയെയും കുഞ്ഞിനേയും കണ്ടിരുന്നു. ദർശന എന്നായിരുന്നു പേര് മകൾ ദിയ. എന്റെ ബെർത്തിന്റെ എതിർവശത്തായിരുന്നത് കൊണ്ട് ഞങ്ങൾ കുറച്ച് സംസാരിച്ചിരുന്നു"
"ആ സ്ത്രീയുടെ മുഖം എനിക്ക് നല്ല പരിചയമുള്ളത് പോലെ തോന്നിയിരുന്നു എങ്കിലും ഞാനത്ര കാര്യമാക്കിയില്ല. എന്നാൽ ഇന്നലെ ഞാൻ ഓപ്പോളിന്റെ കോളജിലെ ചില ഫോട്ടോസ് നോക്കുമ്പോൾ ഓപ്പോളിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ചിത്രമതിൽ കണ്ടു. അപ്പോഴാണ് ട്രെയിനിൽ വെച്ച് കണ്ട ആ സ്ത്രീയുടെ മുഖം പെട്ടെന്നോർമ്മ വന്നത് , കുറച്ച് മാറ്റങ്ങൾ ഉണ്ടെങ്കിലും അത് ഓപ്പോളിന്റെ കൂട്ടുകാരി തന്നെയാണ്. അവർ പറഞ്ഞ ദർശന തന്നെയാണ് ഓപ്പോളിന്റെ കൂട്ടുകാരിയുടെ പേരും"
"അത് മാത്രമല്ല, ദർശന രണ്ട് മൂന്ന് വട്ടം ഇല്ലത്ത് വന്നിട്ടുമുണ്ട്. ഓപ്പോൾ അങ്ങോട്ടും പോയിട്ടുണ്ട്. ഓപ്പോളിന്റെ ഏറ്റവും അടുത്ത ചങ്ങാതിയായ ദർശനയെ കണ്ടാൽ അന്ന് സംഭവിച്ച കാര്യങ്ങൾ അറിയുവാൻ സാധിക്കുമോ എന്നെനിക്കൊരു സംശയം. ഓപ്പോൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ നമ്മുടെ മുന്നോട്ടുള്ള നീക്കം കൂടുതൽ സുഗമമാവില്ലേ?"
"മിഥുൻ, വാട്ട് എ ടേണിങ് പോയിന്റ്. ഇനി നമ്മൾ അവരെ കാണുന്നു സംസാരിക്കുന്നു. ആട്ടെ, അവർ എവിടാ എന്താ എന്നൊക്കെ അറിയാമോ, ഇല്ലെങ്കിൽ എങ്ങനെ കണ്ടു പിടിക്കും?"
"ഒറ്റപ്പാലത്താണെന്നാ പറഞ്ഞത്"
ഒറ്റപ്പാലത്ത് ദർശനയെ കണ്ടു പിടിക്കാൻ നല്ല പാട് പെടേണ്ടി വരും. അല്ല നിങ്ങൾ പരിചയപ്പെട്ടപ്പോൾ , സംസാരത്തിനിടക്ക് സ്ഥലത്തെക്കുറിച്ച് എന്തേലും പറഞ്ഞിട്ടുണ്ടോ എന്നോർത്ത് നോക്കിക്കേ"
മിഥുൻ തെല്ലൊന്നാലോചിച്ച് ആ രംഗം ഓർത്തെടുക്കാൻ ശ്രമിച്ചു. ആ സ്ത്രീയുടെ മകൾ ദിയയെ പെട്ടെന്ന് ഓർമ്മ വന്നു.
ട്രയിനിലെ ആ രംഗം മനസ്സിൽ വന്നു
............................
"മോൾ എത്രയിലാ പഠിക്കുന്നെ?
"ഒന്നാം ക്‌ളാസിൽ , ഒറ്റപ്പാലം ഭവൻസിലാണ്"
...............................
"ജെറോം, അവരുടെ മകൾ ഒറ്റപ്പാലം ഭവൻസിലാണ് പഠിക്കുന്നതെന്ന് പറഞ്ഞത് ഓർമ്മയുണ്ട്. മിഥുൻ ഓർത്തെടുത്തു"
"ഓ അത്രയും മതി, നമ്മൾ ഭവൻസിൽ പോകുന്നു , ദിയ എന്ന പെൺകുട്ടിയെ തിരക്കുന്നു. ദിയ അവിടെ ആണെങ്കിൽ നമ്മുക്ക് ദർശനയെ കണ്ടു പിടിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല"
"ഇപ്പോൾ തന്നെ പോയാലോ" ജെറോം പറഞ്ഞു
എന്നാൽ നമുക്ക് പോയി നോക്കാം. .
അവർ പെട്ടെന്ന് തന്നെ ഇറങ്ങി. യാത്രയിൽ അവർ ആലോചിച്ചു. സ്‌കൂൾ ഹെഡിനോട് എന്ത് കാരണമാണ് പറയുക? കേസന്യോഷണ കാര്യം പറയാനാവില്ല
"നമ്മുക്ക് ഓപ്പോളിന്റെ കൂട്ടുകാരിയെ കാണാനുള്ള ആഗ്രഹം പറയാം, ഒരു പരിചയം പുതുക്കൽ. എന്താ , ഇത് പോരെ" ആനി പറഞ്ഞു.
"അതെ, അങ്ങനെയാവട്ടെ"
കുറച്ച് കഴിഞ്ഞപ്പോൾ അവർ സ്‌കൂളിലെത്തി.
ഗേറ്റിൽ നില്കുന്ന സെക്യൂരിറ്റിയോട് ഹെഡ്മാസ്റ്ററോ മിസ്ട്രെസ്സോ എന്ന് ചോദിച്ച് മനസ്സിലാക്കി.
പ്രധാനാധ്യാപികയുടെ ഓഫീസിന്റെ മുന്നിൽ ചെന്ന് മിഥുൻ പറഞ്ഞു
"മേ വീ കം ഇൻ മേഡം?"
"ഓ പ്ളീസ് കം ഇൻ"
മിഥുൻ സ്വയമായും, മറ്റുള്ളവരേയും പരിചയപ്പെടുത്തി.
ജെറോമിനെ കണ്ടപ്പോൾ അധ്യാപിക ചോദിച്ചു. "താങ്കൾ നോവലിസ്റ്റ് മിസ്റ്റർ ജെറൊമല്ലേ?"
"അതെ മാഡം"
"വൗ , ഇട്സ് മൈ പ്ലെഷർ ടു മീറ്റ് യു. ഞാൻ താങ്കളുടെ കുറച്ച് നോവലുകൾ വായിച്ചിട്ടുണ്ട്"
താങ്ക് യു മാഡം
"പ്ളീസ് സിറ്റ് ഡൌൺ..". അധ്യാപിക വിനയത്തോടെ പറഞ്ഞു.
മുപ്പതിന് മുകളിൽ പ്രായം വരുന്ന ഒരു സുന്ദരിയായ സ്ത്രീ. കോളറുള്ള കഴുത്തുള്ള ബ്ലൗസും ഒരു വലിയ കണ്ണടയും ആ സ്ത്രീയെ ഒരു ഒരു പ്രൊഫഷണൽ ഛായ കൊടുത്തു. സംസാരവും അത് പോലെ ഹ്യദ്യം.
അവർ കാര്യങ്ങൾ അവതരിപ്പിച്ചു.
കമ്പ്യൂട്ടറിൽ ദിയയുടെ പേര് അടിച്ച് നോക്കിയിട്ട് അധ്യാപിക പറഞ്ഞു
"രണ്ട് ദിയമാരുണ്ട് ഈ സ്‌കൂളിൽ ഒരാൾ ഒന്നാം ക്ലാസിലും മറ്റൊരാൾ മൂന്നിലും, അതിൽ ഏത് ദിയയാണ് നിങ്ങൾ അറിയുന്നത്"
"ഒന്നാം ക്‌ളാസിൽ പഠിക്കുന്ന ദിയയാണ്"
"ഈ സ്കൂളിനൊരു സുരക്ഷാ നിയമമുണ്ട്. ദിയയുടെ അമ്മ ദർശനയെ വിളിച്ച് സംസാരിച്ചിട്ട് ഞാൻ കോൺടാക്ട് നമ്പർ തരാം. സോറി ഫോർ ദി ഇൻകൺവീനിയന്സ്"
"അത് കുഴപ്പമില്ല മാഡം, ഇതാണ് ശരിയായ രീതി"
അധ്യാപിക ദർശനയോട് സംസാരിച്ചു. എന്നിട്ട് ഫോൺ മിഥുന് കൊടുത്തു. മിഥുൻ ട്രെയിനിൽ വെച്ച് കണ്ടത് മുതൽ ഓപ്പോളിന്റെ കാര്യം വരെ സംസാരിച്ചിട്ട് ഫോൺ അധ്യാപികക്ക് കൊടുത്തു.
ദർശന എന്തോ പറഞ്ഞതിന് മറുപടിയായി അധ്യാപിക , "ശരി അങ്ങനെ ചെയ്യാം" എന്ന് പറഞ്ഞ് ഫോൺ വെച്ചു. എന്നിട്ട് ദർശനയുടെ കോണ്ടാക്ട് നമ്പർ കൊടുത്തു.
അധ്യാപികയ്ക്ക് നന്ദി പറഞ്ഞ് അവർ മൂവരും അവിടെ നിന്നിറങ്ങി.
എന്നിട്ട് ദർശനയെ വിളിച്ച് കാര്യങ്ങൾ തിരക്കി, രണ്ട് ദിവസം കഴിഞ്ഞ് , ഒറ്റപ്പാലത്തെ ഒരു ഫാമിലി റെസ്റ്റോറന്റിൽ വെച്ച് കാണാമെന്ന് തീരുമാനിച്ച് അവർ മിഥുൻ തിരുവില്വാമലയിലേക്കും , ജെറോമും ആനിയും വടക്കാഞ്ചേരിക്കും തിരിച്ചു.
രണ്ട് ദിവസം കഴിഞ്ഞ് ജെറോമും ആനിയും മിഥുനും ഒറ്റപ്പാലത്തുള്ള സെലിൻ റെസ്റ്റോറന്റിൽ രാവിലെ പത്തിന് വന്നു. അവർ എത്തിയപ്പോഴേക്കും ദർശനയും വന്നിരുന്നു. മിഥുനെ കണ്ടപ്പോൾ ദർശനയുടെ കണ്ണ് വിടർന്നു.
എല്ലാവരും പരസ്പരം പരിചയപ്പെടുത്തി. അവരുടെ കൂട്ടത്തിൽ ആനിയെ കണ്ടപ്പോൾ ദർശനക്ക് തെല്ലൊരാശ്വാസം പോലെ തോന്നി. ഒരു സ്ത്രീയുണ്ടല്ലോ കൂടെ. അധികം പരിചയമില്ലാത്ത സ്ത്രീകളെ കാണുമ്പോൾ ഒരു സ്ത്രീ കൂടെയുള്ളത് നല്ലതാണെന്ന് ജെറോമിനാറിയാമായിരുന്നു.
"അന്ന് ട്രെയിനിൽ വെച്ച് കണ്ടതിന് ശേഷം ഇനി ഒരിക്കലും കാണില്ല എന്ന് നിങ്ങൾ വിചാരിച്ചിരുന്നു, അല്ലേ. എന്നാൽ നിയോഗം അതല്ലേ ഇതിനൊക്കെ പറയുക" ജെറോമാണ് പറഞ്ഞത്.
ദർശന ഒന്ന് ചിരിച്ചു.
"അന്ന് ട്രെയിനിൽ വെച്ച് സംസാരിച്ചപ്പോൾ ദർശനയുടെ മുഖത്തൊരു ശോകഭാവം ഞാൻ ശ്രദ്ധിച്ചിരുന്നു" മിഥുൻ ചോദിച്ചു
"അത്, സർ എന്നോട് പറഞ്ഞില്ലേ തിരുവില്വാമലയിലാണ് വീടെന്ന്, അപ്പോൾ എനിക്ക് മീനുവിനെ ഓർമ്മ വന്നു. അവളെ ഓർക്കാത്ത ദിവസമില്ല. എനിക്കത്ര പ്രിയപ്പെട്ടവളായിരുന്നു. അത് കൊണ്ടാണ് ഞാൻ കൂടുതൽ സംസാരിക്കാതിരുന്നത്. സർ നെ മീനുവിന്റെ ഒപ്പം വീട്ടിൽ വന്നപ്പോൾ കണ്ടിരുന്നു. എന്നാൽ ഇപ്പോൾ തിരിച്ചറിയാനാവുന്നില്ല"
"അന്ന് എനിക്കും ട്രെയിനിൽ വെച്ച് തിരിച്ചറിഞ്ഞില്ല, മിഥുൻ കൂട്ടിച്ചെർത്തു"
പിന്നെ ജെറോമാണ് സംസാരിച്ചത്.
"ദർശനയെ കാണണം എന്ന് വിചാരിച്ചത് ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാനായിരുന്നു. അതിന് ദർശനയുടെ സഹായം വേണം. ഒരു പക്ഷേ ഈ കാര്യത്തിൽ ഒന്നും ചെയ്യുവാൻ ദർശനക്ക് സാധിച്ചെന്ന് വരില്ല. എങ്കിലും ഒരു ശ്രമം , അത്ര മാത്രം"
അതിനിടക്ക് അവർ അവരുടെ ഉദ്ദേശം അവരോട് പറഞ്ഞിരുന്നു. പുറത്താരോടും പറയില്ലെന്ന വാഗ്ദാനം വാങ്ങിയതിന് ശേഷം.
"ഞാൻ എന്താണ് ചെയ്യേണ്ടത് സർ"
"ദർശനക്ക് മീനു മരിക്കുന്നതിന് മുന്നേയുള്ള കുറച്ച് ദിവസങ്ങൾ ഒന്നോർത്തെടുക്കാമോ , വർഷങ്ങൾ കുറച്ച് പിന്നിലാണെന്ന് അറിയാം. മീനു പറഞ്ഞട്ടുള്ളതും , പങ്ക് വെച്ചിട്ടുള്ളതുമായ കാര്യങ്ങൾ. അവളെ എന്തെങ്കിലും അലട്ടിയിരുന്നോ? അങ്ങനെ എന്തെങ്കിലും കാര്യങ്ങൾ...."
ദർശനയുടെ മനസ്സ് കുറേ പിന്നിലേക്ക് പോയി...
അവിടെ മീനുവിന്റെ രൂപം ദർശനയുടെ മനസ്സിൽ തെളിഞ്ഞു.
തുടരും

Jijo
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo