
'അറബി കടലിൽ നിന്നുളള തണുത്ത കാറ്റേറ്റ് മരച്ചു വിറച്ച ,
എന്റെ ഇൻഡ്യൻ ശരീരത്തിലേക്ക്,
ഫിലിപ്പൈനി ഇന്നറും, നേപ്പാളി ജാക്കറ്റും എടുത്തിട്ടു, ഞാൻ
,പിന്നെ ജപ്പാന്റെ കിടക്കയിലേക്ക് മലന്ന് കിടന്ന് കൊറിയേടെ പുതപ്പിനുളളിലേക്ക് നുഴഞ്ഞു കയറി ചൈനയുടെ തലയിണയിലേക്ക് എന്റെ മലയാളി തല തിരുകി വച്ചു, , കാത്തു കിടന്നു,
എന്റെ ഇൻഡ്യൻ ശരീരത്തിലേക്ക്,
ഫിലിപ്പൈനി ഇന്നറും, നേപ്പാളി ജാക്കറ്റും എടുത്തിട്ടു, ഞാൻ
,പിന്നെ ജപ്പാന്റെ കിടക്കയിലേക്ക് മലന്ന് കിടന്ന് കൊറിയേടെ പുതപ്പിനുളളിലേക്ക് നുഴഞ്ഞു കയറി ചൈനയുടെ തലയിണയിലേക്ക് എന്റെ മലയാളി തല തിരുകി വച്ചു, , കാത്തു കിടന്നു,
നിദ്രാദേവിക്കായി,
ഇൻഡ്യൻ മഹാ സമുദ്രവും ,അറബി കടലും ചാടി കടന്ന് വരാൻ വൈകുന്ന നിദ്രാദേവിയെ കാത്തു നില്ക്കാതെ ഞാൻ മെല്ലെ ''ഉറക്ക'' ത്തിലേക്ക് വഴുതി വീണു,
തൊട്ടടുത്ത് കട്ടിലിൽ കിടക്കുന്ന കൂട്ടുകാരന്റെ കൂർക്കം വലി സൈലൻസറില്ലാത്ത കെ എസ് ആർ ടി സി ബസ് താമരശേരി ചുരം കയറുന്ന ഫീലിങ്ങായി തോന്നി,
പെട്ടന്നാണ് എന്റെ മൊബൈൽ കരഞ്ഞത്,
കൊറിയേടെ പുതപ്പു മാറ്റി മറിയേടെ കാളെടുത്തു,
മറിയ എന്റെ ഭാര്യയാ,
പേര് കേട്ടാൽ ആർക്കായാലും ഒരു കിളവി ഭാവന ഒക്കെ തോന്നും ,
വെറുതെയാ,
ആള് ചെറുപ്പക്കാരിയാ,
ചെറുപ്പക്കാരിയായ മറിയ,
നേരമല്ലാത്ത നേരം,
നല്ല തണുപ്പും,
കൊച്ചു വർത്തമാനം പറഞ്ഞ് മനസൊന്ന് ചൂടാക്കി പുളകിതമാക്കാൻ പറ്റിയ ടൈം!!!
ഹാഹാഹാ
ഞാൻ മറിയേടെ കോളുമായി കൊറിയേടേ പുതപ്പിനുളളിലേക്ക് വീണ്ടും നുഴഞ്ഞ് കയറി,
പറയെടീ മൈ ==== യ്യോ, അക്ഷരം മിസ്സായി,
സോറി പറിയേ , പറയെടി മറിയേ !!!
സോറി പറിയേ , പറയെടി മറിയേ !!!
''ഇച്ചായനുറങ്ങിയോ,
ഇല്ലെടി, എന്തുവാടി അസമയത്തൊരു വിളി,!
ഇച്ചായാ, ഉടനെ രണ്ടായിരം രൂപാ വേണം, !
ങെ, രൂപാന്ന് കേട്ടതേ കൊറിയേടെ പുതപ്പിനുളളിൽ കിടന്ന് ഞാൻ വിയർത്തു,
''എന്തു വാടി ,ഇന്നലെ യല്ലയോടി പൈസാ അയച്ചത്,?
'തികഞ്ഞില്ലച്ചായാ, അപ്പന് അഡ്മിഷൻ ഫീസ് കൊടുക്കാനാ, !!
''അപ്പനോ ,? എനിക്കതിശയം,
''അതേന്ന്, അപ്പന് ഇംഗീഷ് പഠിക്കണമെന്ന് ഓരേ വാശി, !!
''ങേ, എന്റെ ഈശോയേ ഈ വയസനാം കാലത്തോ, ?
''അച്ചായ അപ്പനിപ്പോൾ പഴയ അപ്പനല്ല,!''ന്യൂ ജനറേഷൻ അപ്പനാ, !!
''അതെന്താടീ, !!
''പണിക്കു വരുന്ന ബംഗാളികളോട് സംസാരിക്കാൻ വേണ്ടി ആറ് മാസത്തെ ഹിന്ദി കോഴ്സിനു ചേർന്ന് ഹിന്ദി പഠിച്ചു,,
''ഇപ്പോൾ എന്തു ചോദിച്ചാലും ''ഹേ, ഹാ, ഹും, ജീ, എന്നൊക്കെയേ പറയൂ, !! പിന്നെ ഇച്ചായനോട് പറയാത്ത വേറൊരു കാര്യം കൂടിയുണ്ട്, !!
''ഇപ്പോൾ എന്തു ചോദിച്ചാലും ''ഹേ, ഹാ, ഹും, ജീ, എന്നൊക്കെയേ പറയൂ, !! പിന്നെ ഇച്ചായനോട് പറയാത്ത വേറൊരു കാര്യം കൂടിയുണ്ട്, !!
''എന്തുവാ!!!
''കഴിഞ്ഞ ലീവിന് വന്നപ്പോൾ ഇച്ചായൻ കൊണ്ടു കൊടുത്ത ഫോണിൽ അപ്പൻ ഫേസ്ബുക്ക് അക്കൗണ്ട് എടുത്തു, !!
''ങാഹാ, അതുശരി എന്നിട്ട്, !!
''എന്റെച്ഛായ കഴിഞ്ഞ ദെവസം അപ്പനെ കാണാതായി, !!
''ഹെന്റമ്മോ, എന്നിട്ട് നീ എന്നോട് പറഞ്ഞില്ല, !!
''അന്യ നാടല്ലേ നിങ്ങളവിടെ ഒറ്റയ്ക്കല്ലേ വെഷമിക്കണ്ടാന്ന് കരുതി, !!
''അന്യ നാടല്ലേ നിങ്ങളവിടെ ഒറ്റയ്ക്കല്ലേ വെഷമിക്കണ്ടാന്ന് കരുതി, !!
''എന്നിട്ടെവിടെ പോയതായിരുന്നു, കകഷി, !
''ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വ്യദ്ധസദനത്തിലെ കൂട്ടുകാരിയെ കാണാൻ, !!
''എന്റെ ഈശോയോ, എന്നിട്ടോ,?
''അവിടെ ചെന്നപ്പോൾ കൗണ്ടറിലിരിക്കുന്ന ആൾ പറഞ്ഞെത്രേ, ഈ വ്യദ്ധയെ തിരക്കി വരുന്ന ഇൗ ആഴ്ചത്തെ അഞ്ചാമത്തെ ഫേസ്ബുക്ക് വ്യദ്ധൻ ഫ്രണ്ടാ നിങ്ങളെന്ന് , അതോടെ ആ കൂട്ടുകാരിയെ ബ്ളോക്കാക്കി, !!
';അപ്പനാള് കൊളളാലോ, വെറുതെയല്ല കർത്താവ് അമ്മച്ചിയെ നേരത്തെ വിളിച്ചത്, !,അതിരിക്കട്ടെ , അപ്പനിപ്പം , ഇംഗ്ളീഷ് പഠിക്കാനുളള പൂതിയെന്തിനാടീ,?
''അതാ രസം, അമേരിക്കയിലുളള ഒരു മദാമ്മച്ചി ഫ്രണ്ടായെന്നും, അതിനോട് ചാറ്റണമെന്നും പറഞ്ഞാ, !
''ദൈവമേ, ഈ അപ്പനിത് എന്തു ഭാവിച്ചാ,
മോളുടെ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ഫീസ് കുടിശിഖയാ അന്നേരമാണ്, നീ അപ്പന്റെ കൈയ്യിൽ ഫോൺ കൊടെടി, !!
മോളുടെ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ഫീസ് കുടിശിഖയാ അന്നേരമാണ്, നീ അപ്പന്റെ കൈയ്യിൽ ഫോൺ കൊടെടി, !!
''അപ്പാ, അപ്പാ, ദാണ്ടേ ഇച്ചായൻ വിളിക്കുന്നു,''
ബർമുഡയും ബനിയനുമിട്ട് കൂളിംങ്ങ് ഗ്ളാസും വച്ച ന്യൂ ജനറേഷൻ അപ്പൻ രംഗത്തെത്തി കൈയ്യിൽ മൊബൈലുമുണ്ട്,
,മറിയേടെ നേരെ നോക്കി
''ഹായ് മരുമോളൂ, കൈസേ ??
കോൻ ? ഫോണിൽ, ? കോനേ ?
,മറിയേടെ നേരെ നോക്കി
''ഹായ് മരുമോളൂ, കൈസേ ??
കോൻ ? ഫോണിൽ, ? കോനേ ?
''കോണകമല്ല , !ജോണാ, അപ്പന്റെ മോൻ, !!മറിയാമ ചിറി കോട്ടി ഫോൺ അപ്പന് കൊടുത്തു, !!
''ഹലോ ബേട്ടാ, ആപ് കൈസേ ഹേ ,ഹും, ഹോ, ?
''എന്റെപ്പാ, മലയാളം മതി, എന്താ അവിടെ, !?
'പ്രശ്നം, ?ീ
'പ്രശ്നം, ?ീ
''എന്തു പ്രശ്നം, നോ പ്രോബ്ളം, ഇവിടെ എല്ലാവരും ഹാപ്പിയാണ്, യൂ ആർ ഹാപ്പി, ?
''അപ്പന് ഇംഗ്ളീഷ് പഠിക്കണോ,?
''വേണം, വേണം,!
''അപ്പാ, അതിന് ട്യൂഷനൊന്നും പോകണ്ട,!!
''പിന്നെ,?
''ഗൂഗിളിൽ കേറിയാൽ മതി, !!
''മുറ്റത്ത് നില്ക്കുന്ന ചാമ്പ മരത്തേൽ പോലും കേറാൻ പേടിയുളള എന്നോട് ഗൂഗീളിൽ കേറാൻ പറഞ്ഞ നീ ഒരു മകനാണോടാ ദുഷ്ടാ, നിന്റെ പെമ്പ്രന്നോത്തി ഇവിടുണ്ട് അവളോട് പറ അവളാണേൽ എവിടേയും ചാടി കേറണെ സൈസാ, !!
''അപ്പാ !
'' അലറണ്ടാ നീ പോടാ ചെക്കാ, ദേ ലവള് ആ അമേരിക്കകാരി ഓൺലൈനിൽ വന്നു, ഫോൺ മറിയെക്ക് കൊടുക്കാം,!ബൈ ബൈ,! ഗുഡ് നൈറ്റ്, സ്വീറ്റ് ഡ്രീംസ്, !
''എനിക്ക് ദേഷ്യം വന്നു,
ഞാൻ മറിയേടെ ഫോൺ കട്ടാക്കി, കൊറിയേടേ പുതപ്പിനുളളിലേക്ക് വീണ്ടും നുഴഞ്ഞ് കയറി, !!
==========
ഷൗക്കത്ത് മൈതീൻ
കുവൈത്ത് !!
==========
ഷൗക്കത്ത് മൈതീൻ
കുവൈത്ത് !!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക