നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

B & W. സൗഹൃദങ്ങൾ.

B & W.
സൗഹൃദങ്ങൾ.
മാനിക്കപ്പെടുമ്പോൾ അതൊരമൂല്യ നിധിപോലെയാണ്.
സ്നേഹിക്കപ്പെടുമ്പോൾ അതൊരുൻമേഷമാണ്.
അകലെയുള്ള ആരുടെയൊക്കെയോ
എന്തൊക്കെയോ ആണെന്ന തോന്നലിൽ
സന്തോഷത്തോടെ ജീവിതം
ജീവിച്ചു തീർക്കാം.
കൂട്ടിന് ഒരു പാടുപേർ കൂടെയൊരാളും,
ജീവിതത്തിന് ചിറകു മുളക്കും.
കൊച്ചു സന്തോഷങ്ങളിൽ വലിയ സങ്കടങ്ങൾ അലിഞ്ഞു തീരുന്നതറിയുകയേയില്ല.
പല ഭാവങ്ങളിൽ സ്നേഹിക്കപ്പെടുമ്പോൾ
കൈമോശം വന്ന കരുത്തുകൾ ഉണർന്നെണീക്കും.
വെറുക്കപ്പെടുമ്പോൾ,
അതൊരു തീരാബാദ്ധ്യതയാണ്
ചെറുചലനങ്ങൾക്കു പോലും
കണക്കു പറയേണ്ട,
കുത്തിലും, കോമയിലും, വ്യക്തിത്വമളക്കുന്ന,
ഭൂതക്കണ്ണാടി വെച്ച് വിശകലനം
ചെയ്യപ്പെടേണ്ട,
ഞാനായി മാറുമപ്പോൾ.
വാക്കുകളിൽ വിഷവും, മനസ്സുകളിൽ ചതിയുമായ് കാത്തിരിക്കുന്നുണ്ടാവും.
ആൽമവിശ്വാസം നശിപ്പിച്ച് പതിയെപ്പതിയെ ഉയിരെടുത്ത് ചില സാഡിസ്റ്റുകൾ.
മരണമറിഞ്ഞും ജീവിക്കുന്ന രോഗിയെ പോലാക്കാൻ,
കാലനു പകരമാവും വെറുപ്പ് അപ്പോൾ .
കാലത്തിൻ്റെ കണക്കു പുസ്തകത്തിലും ഒട്ടനവധി വെറുപ്പിൻ്റെ രക്തസാക്ഷികളുണ്ട്.
തെളിഞ്ഞും മറഞ്ഞുമിരിക്കുന്നവർ.
ബാബു തുയ്യം .
20/12/I 7.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot