Slider

ഭാര്യയുടെ തള്ള്

0
ഭാര്യയുടെ തള്ള്
.........................
ഹെലോ ജയേട്ട...
ആ എന്താ മോളെ..
ടൗണിന്നു വരുമ്പോൾ കുറച്ചു പൂക്കൾ അധികം മേടിച്ചോളാണെ..
ഒരുപാടെന്തിനാ രമ്യെ.. നാളെ ഒരു പൂക്കളം ഒരുക്കിയാൽ പോരേ..
പൂക്കളം ഒന്നേയുള്ളു പക്ഷെ നാളത്തെ പൂക്കളത്തിനു ഒരു പ്രത്യേകത ഉണ്ട്‌ ജയേട്ട..
അതെന്തുവ മോളെ...
ഒക്കെ പറയാം ജയേട്ടാ ഏട്ടൻ പൂ മറക്കാതെ മേടിച്ചിട്ട് വരണേ..
രെമ്യ പറഞ്ഞത് പോലെ പൂക്കൾ അധികം മേടിച്ചോണ്ട് വീട്ടിലെത്തുമ്പോൾ
എന്റെ രണ്ടു പുന്നാര പെങ്ങമ്മാരും ഉമ്മറത്തുണ്ട്..
എന്റെ കയ്യിലെ പൂക്കളുടെ കിറ്റ് കണ്ടിട്ടാണ് മിന്നു ചോദിച്ചത്..
ഇതെന്താ ഏട്ടാ കയ്യിലൊരു കിറ്റ്..
ഇത് കുറച്ചു പൂവാണ് മോളെ..
പൂവോ.. ലെച്ചു അതിശയത്തോടെ പറഞ്ഞു..
ആ... രമ്യ നാളെ പൂക്കളം ഇടനായി.. ചെറിയ ചമ്മലോടെ ഞാൻ പറഞ്ഞു..
കണ്ടോ, കണ്ടോ ഇന്നലെ പൂക്കളം ഇടാൻ ഞാൻ കുറച്ചു പൂ മേടിച്ചോണ്ട് വരാൻ പറഞ്ഞിട്ട്, വേലിയിലൂള്ള ചെമ്പരത്തിയും മുക്കുറ്റിയും പറിച്ചു ഇട്ട മതിയെന്ന് പറഞ്ഞ മനുഷ്യന.. ഇപ്പൊ പെണ്ണുമ്പിള്ള പറഞ്ഞപ്പോ ലോകത്തുള്ള സകല പൂവും കൊണ്ട് വന്നേക്കുന്നു..
ഭാര്യയുടെ താളത്തിനൊത്തു തുള്ളുന്ന ഒരു കോന്തൻ ഭർത്താവ്..
ലെച്ചു പുച്ഛത്തോടെ എടുത്തിട്ടു..
അവളുമാരുടെ വർത്താനത്തിനു മുന്നിൽ ചൂളി പോകാതിരിക്കാൻ ഉമ്മറത്ത്‌ നിന്നും ഞാൻ നൈസായിട്ടു അങ്ങോട്‌ സ്കൂട്ടായി..
റൂമിലേക്ക്‌ കയറുമ്പോൾ രമ്യ അവളുടെ കൂടെ കോളേജിൽ പഠിച്ച സിയയോട് സംസാരിക്കുന്നത് കേട്ടു..
പൂക്കളത്തിന്റെ വൃത്തമെന്നോ ഡിസൈനെന്നോ എന്തൊക്കെയോ പറയുന്നത് കേട്ടു..
കുളിക്കാനായി അടുക്കളയിൽ പോയി ലേശം വെളിച്ചെണ്ണ കയ്യിലെടുത്തു തലയിലെങ്ങനെ പതിപ്പിച്ചു തിരികെ മുറിയിൽ വന്നപ്പോഴും രമ്യ ഫോൺ വിളി നിർത്തിയിട്ടില്ല..
കുളി കഴിഞ്ഞു വന്നപ്പോൾ ദാണ്ടേ ഞാൻ കൊണ്ട് വന്ന പൂവ് മൊത്തം ബെഡിൽ ഇട്ടു മുഖം വീർപ്പിച്ചു അവളെങ്ങനെ ഇരിക്കുന്നുണ്ടായിരുന്നു..
എന്താ മോളെ മുഖം വല്ലാതെ..
ഇതിൽ ചെണ്ടു മല്ലിക എവിടെ..
അതിലില്ലേ..
എവിടെ..
ഇതെവിടെ പോയി കടക്കരാൻ ഇട്ടതാലോ..
എന്റെ ജയേട്ടാ നിങ്ങൾക്ക് നിസാര ഒരു പൂവ് മേടിക്കാൻ പോലും അറിയില്ലല്ലോ..
അത് പിന്നെ രമ്യെ നിങ്ങളു പെണ്ണുങ്ങളെ പോലെ പിച്ചിയും ചെണ്ടു മല്ലികയും ഒന്നും ഞങ്ങൾ ആണുങ്ങൾക്ക് അറിയില്ലല്ലോ..
പിന്നെ അകെ അറിയാവുന്നത് തൊഴുത്തിന്റെ സൈഡിൽ നിൽക്കുന്ന ആ ചെമ്പരത്തിയും പിന്നേ വേലിക്കരികെ ഉള്ള ഗന്ധരാജനുമാണ്.. അവ രണ്ടിനും നിന്റെ പൂക്കളത്തിൽ സ്ഥാനമില്ലല്ലോ..
അല്ല രമ്യ എന്താ നീ ആകെ ഒരു മൂഡോഫിൽ..
ഹും ഇന്നു നിങ്ങടെ പുന്നാര പെങ്ങമ്മാരു രണ്ടും പൂക്കളം ഇടാൻ ഇരുന്നപ്പോൾ ഞാൻ ഒരു ഡിസൈൻ പറഞ്ഞു..
അവർക്കു രണ്ടിനും എന്റെ ഡിസൈൻ അങ്ങ് പിടിച്ചില്ല..
എന്റെ രമ്യ അതിങ്ങൾക്കു വല്ലതും അറിയോ.. ഒന്നും കാര്യാക്കണ്ട..
നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസം പോലും ആയിട്ടില്ല.. ഒന്നുമില്ലേലും ഞാൻ അവരുടെ ഏട്ടത്തിയല്ലോ.. കുടുംബശ്രീ പെണ്ണുങ്ങളുടെ മുന്നിൽ വച്ചാ അവറ്റകൾ രണ്ടും എന്നെ കളിയാക്കിയത്..
നിക്കത് കൊണ്ട്..
അതിനു പകരം വീട്ടാനാ ഏട്ടനെക്കൊണ്ട് ഈ പൂവൊക്കെ മേടിപ്പിച്ചത്..
നാളെ ഏട്ടത്തിയുടെ പൂക്കളം കണ്ടു അവർ ഞെട്ടണം..
എങ്ങനെ ഞെട്ടുമെന്ന രെമ്യ നീ പറയുന്നത്..
അതൊക്കെ ജയേട്ടൻ കണ്ടോ..
കോളേജിലെ ഓണ പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം വാങ്ങിയവളാ ഞാൻ..
നാളെ ഞാൻ ഈ വീട്ടിലുള്ളവരെ ഞെട്ടിക്കും..
ഓക്കേ.. നീ എന്താന്ന് വെച്ചാ കാണിക്ക്..
ഞാൻ ഒന്നുറങ്ങട്ടെ..
ഉറങ്ങാനോ.. പറ്റില്ല..
പിന്നെ.. ഇന്നു മൊത്തം നിന്റെ കോളേജിലെ പൂക്കള മത്സരത്തിന്റെ കഥ കേട്ടിരിക്കാനോ..
ഈ പൂവൊക്കെ അങ്ങോട്‌ ചിക്കി ശരിയാക്ക് ജയേട്ടാ..
ഈ.. രാത്രിയിലോ.. അതൊക്കെ നേരം വെളുത്തു നീയും മിന്നുവും ലെച്ചും കൂടി ശരിയാക്കില്ലേ..
അതൊന്നും പറഞ്ഞാൽ പറ്റില്ല..
ഇപ്പോൾ തന്നെ ചിക്കിയെടുത്തെ പറ്റു
നാളെ അതിരാവിലെ തന്നെ അവരു രണ്ടും എഴുന്നേൽക്കുന്നതിനു മുൻപ് പൂക്കളം എനിക്കിടണം...
എന്റെ പൂക്കളം കണ്ടു നിങ്ങടെ പെങ്ങമ്മാരുടെ രണ്ടിന്റെയും കണ്ണു തള്ളണം...
പൂക്കൾ ചിക്കി ചിക്കി എപ്പോഴാണ് ഞാൻ ഉറങ്ങി പോയെന്നു അറിഞ്ഞില്ല..
വെളുപ്പിനെ അഞ്ചു മണിക്കുള്ള അലാറം അടി കേട്ടാണ് ഞാൻ ഉണർന്നത്..
ഉറക്കച്ചടവോടെ കണ്ണു തുറന്നപ്പോൾ
എന്റെ പുന്നാര ഭാര്യ കലിതുള്ളി രാത്രി ചിക്കിവെച്ച പൂക്കളുമായി പുറത്തേക്ക് രൗദ്ര ഭാവത്തിൽ പോകുന്നത് കണ്ടു..
ഇവളെന്തെലും കാണിക്കട്ടെ എന്നു കരുതി ഞാൻ വീണ്ടും നിദ്ര ദേവിയെ പുണർന്നു..
ഉറക്കെയുള്ള ചിരി കേട്ടാണ് വീണ്ടും ഞാൻ ഉണർന്നത്..
കണ്ണു തുറക്കുമ്പോൾ മിന്നുവും ലെച്ചുവുംഎന്റെ മുന്നിൽ നിന്നും പൊട്ടി പൊട്ടി ചിരിക്കുന്നു..
ഇതെന്ന രാവിലെ തന്നെ ഇവളുമാരുടെ
കിളി പോയോ എന്നു ഞാൻ ചോദിച്ചപ്പോൾ മിന്നു ഉടൻ മറുപടി പറഞ്ഞു..
കിളി പോയതെ ഞങ്ങൾക്കല്ല നിങ്ങടെ പെണ്ണുമ്പിള്ളക്കാ..
ങ്ങേ.. അതെന്താടി..
ഏട്ടനൊന്നു മുറ്റത്ത്‌ വന്നു നോക്കിയേ..
ഏട്ടത്തിയുടെ പൂക്കളം..
എന്ന പറ്റി..
വന്നു നോക്കുന്നെ..
ഇതും പറഞ്ഞു രണ്ടും വായ പൊത്തി ചിരിയടക്കി പുറത്തേക്ക് പോയി..
ഇവളുമാര് പറയുന്നത് പോലെ എന്റെ ഭാര്യയുടെ പൂക്കളത്തിനെന്താ കൊമ്പുണ്ടോ..
കണ്ണും തിരുമി മുറ്റത്ത്‌ വന്നു പൂക്കളത്തിലേക്കു നോക്കിയ ഞാൻ അവിടെ കണ്ടത്...
എന്റെ പോന്നോ.. ഇത് വൃത്തമാണോ അലങ്കാരമാണോ.. ഏണെ കോണെ ത്രികോണത്തിൽ ഒരു അലമ്പ് പൂക്കളം..അലംബെന്നു പറഞ്ഞാൽ അത് പിന്നെയുമുണ്ട്.. ഇത് അതുക്കും മേലെ ഒരൊന്നൊന്നര അലമ്പ്..
പെട്ടെന്ന് എന്റെ നിയന്ത്രണവും വിട്ടു ഞാൻ വലിയ വായിൽ ചിരിച്ചു..
ലെച്ചുവും മിന്നുവും എന്റെ കൂടെ കൂടി പിന്നെ മുറ്റത്തൊരു കൂട്ട ചിരി ആയി..
ഞങ്ങളുടെ ചിരി കേട്ടു അകത്തു നിന്നും
ജ്വലിക്കുന്ന കണ്ണുകളുമായി രമ്യ എത്തി..
ഞങ്ങൾ മൂന്നും മുഖത്തോടു മുഖം നോക്കി.. എന്നിട്ട് താഴെ പൂക്കളത്തിലേക്കും നോക്കി..
പഫ്.. വീണ്ടും ഞങ്ങടെ ചിരിയുടെ അണക്കെട്ട് പൊട്ടി..
രെമ്യ ഹും.. എന്നു പറഞ്ഞു അകത്തേക്കൊരു പോക്ക് പോയി...
ആ.. ഏട്ടാ.. ഏട്ടത്തി കലിപ്പായിട്ടോ..
കലിപ്പായിട്ടു എന്തു കാര്യം മക്കളെ..
ഇന്നലെ ഓള് ഇങ്ങടെ ഏട്ടനെ കൊണ്ട് പൂവെല്ലാം ചിക്കിച്ചു കോളേജില് പൂക്കള മത്സരത്തിനു ഓണത്തിന് പഷ്ട്ട് പ്രൈസ് അടിച്ചു.. ഓക്കേ ഈ ക്രോക്കി കാണിക്കാനാണോ...
ചിരിയൊക്കെ അടക്കി മെല്ലെ ഞാൻ രമ്യയുടെ അടുത്തു ചെന്നു..
അവള് കലിപ്പ സീനിട്ടു കട്ടിലിൽ മലര്ന്നു കിടപ്പാണ്.. കരയുന്നുണ്ടോ എയ്യ് ഇല്ല്യ..
ഞാൻ മെല്ലെ അവളെ വിളിച്ചു..
രമ്യ.. മോളെ..
പോണുണ്ടോ എന്റെ മൂന്നിന്...
അതല്ല മോളെ.. മോൾക്കെ ഈ ഏട്ടൻ ഫ്രീ ആയിട്ട് ഒരുപദേശം തരാം..
"കോളേജിൽ ഓണ പൂക്കളമത്സരത്തിൽ പത്തു മുപ്പതു പേർ ചേർന്നു ഒരു വൃത്തം വരച്ചു അതിൽ നല്ല ഡിസൈനിൽ ഭംഗിയായി എല്ലാരും ചേർന്നു പൂക്കളം ഒരുക്കുമ്പോൾ നീയും അതിൽ ഒരു കളത്തിൽ പൂക്കൾ ഇട്ടിട്ടുണ്ടാകും.
അന്നതിനു ഫസ്റ്റ് പ്രൈസും കിട്ടിയട്ടുണ്ടാകും... അത് നിന്റെ മാത്രം പ്രയ്യ്ന്നം കൊണ്ടാവണം എന്നുമില്ല..
ഞാനിപ്പോ പറഞ്ഞതിൽ നിന്നും മോൾക്ക്‌ എന്തേലും മനസ്സിലായോ..
ജയേട്ടാ..
ചെല്ല് വേഗം.. മുറ്റത്തേക്കു.. അവിടെ ലെച്ചുവും മിന്നുവും നിന്നെ കാത്തിരിക്കാ.
ഒരു കള്ളചിരി പാസാക്കി അവൾ മുഖം തുടച്ചു മുറ്റത്തു പൂക്കളം ഇടുന്ന മിന്നുവിന്റെയും ലച്ചുവിന്റെയും കൂടെ പൂക്കളം ഒരുക്കുവാൻ കൂടി..
Aneesh. p. t
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo