"ഇതിനോടൊക്കെ ഇനി ഏതു ഭാഷയിൽ പറഞ്ഞു മനസിലാക്കും എന്റെ കർത്താവേ!! കൊച്ചെ എനിക്ക് വെള്ളം വേണം .. വെള്ളം വെള്ളം .. പാനി പാനി ..!! ഛെ !! ഹിന്ദി .. പാനിയല്ല ...വാട്ടർ വാട്ടർ"
ബെഡ് നമ്പർ പതിനഞ്ചിന് മുൻപിൽ കൂടി പോകുമ്പോഴാണ് അകത്തു നിന്നും പച്ച മലയാളവും ഇംഗ്ളീഷും ഹിന്ദിയും ഒക്കെ ചേർത്ത് അവിയല് പരുവത്തിലുള്ള ഈ സംസാരം കേട്ടത് ..
ഞാൻ അകത്തേക്ക് ഒന്നെത്തി നോക്കി ..
ഒരു കൈ പ്ലാസ്റ്റർ ഇട്ട് തലയിലും ഒരു കാലിലും ബാൻഡേജ് ചുറ്റി ഒരാൾ അവിടെ കിടപ്പുണ്ട് ..
ഒരു കൈ പ്ലാസ്റ്റർ ഇട്ട് തലയിലും ഒരു കാലിലും ബാൻഡേജ് ചുറ്റി ഒരാൾ അവിടെ കിടപ്പുണ്ട് ..
അടുത്ത് നിന്ന് ഫിലിപ്പീനോ നേഴ്സ് എൽവീറ മോണിറ്റർ നോക്കി ചാർട്ടിൽ എന്തോ എഴുതുന്നു.
എഴുതിക്കൊണ്ട് തന്നെ അവൾ രോഗിയോട് പറഞ്ഞു
എഴുതിക്കൊണ്ട് തന്നെ അവൾ രോഗിയോട് പറഞ്ഞു
"ബ്രദർ .. യു ആർ നോട്ട് സപ്പോസ് ടു ഡ്രിങ്ക് വാട്ടർ .. ദേ ആർ പ്ലാനിങ് ടു ടേക് യു ഫോർ സർജറി ബൈ സെവൻ ഓ ക്ലോക്ക് .. ഫോർ ദാറ്റ് യു ഷുഡ് ബി നിൽ പേർ ഓറൽ "
( സഹോദരാ .. നിങ്ങൾക്ക് വെള്ളം തരാൻ സാധിക്കില്ല .. രാവിലെ ഏഴു മണിക്ക് സർജറി തീരുമാനിച്ചിരിക്കുകയാണ്. )
( സഹോദരാ .. നിങ്ങൾക്ക് വെള്ളം തരാൻ സാധിക്കില്ല .. രാവിലെ ഏഴു മണിക്ക് സർജറി തീരുമാനിച്ചിരിക്കുകയാണ്. )
" എന്നതാണോ എന്തോ ?? എന്റെ പെൺകൊച്ചെ എനിക്ക് ദാഹിക്കുന്നു .. എനിക്കിച്ചിരി വെള്ളം തന്നെന്ന് കരുതി ഇവിടെ എന്നാ മല ഇടിഞ്ഞു വീഴുമെന്നാ ?"
ചേട്ടന് എൽവീറ പറഞ്ഞത് ഒന്നുമങ്ങോട്ട് പിടി കിട്ടിയിട്ടില്ല ..
ഒരു മലയാളിയല്ലേ .. ഒന്ന് പറഞ്ഞു മനസിലാക്കാം എന്ന് കരുതി ഞാൻ അവിടേക്കു ചെന്നു ..
അടുത്ത് ചെന്നപ്പോൾ മദ്യത്തിന്റെ രൂക്ഷ ഗന്ധം .. ചേട്ടൻ അടിച്ചു ഫിറ്റ് ആണെന്ന് മാനസിലായി !!
ഒരു മലയാളിയല്ലേ .. ഒന്ന് പറഞ്ഞു മനസിലാക്കാം എന്ന് കരുതി ഞാൻ അവിടേക്കു ചെന്നു ..
അടുത്ത് ചെന്നപ്പോൾ മദ്യത്തിന്റെ രൂക്ഷ ഗന്ധം .. ചേട്ടൻ അടിച്ചു ഫിറ്റ് ആണെന്ന് മാനസിലായി !!
എന്റെ നോട്ടം കണ്ടാവാം എൽവീറ പറഞ്ഞു
" ഹി ഈസ് ഇന്റോക്സിക്കേറ്റഡ് "
(അയാൾ മദ്യപിച്ചീട്ടുണ്ട് അല്ലെങ്കിൽ അയാൾ ലഹരിയിലാണ്)
(അയാൾ മദ്യപിച്ചീട്ടുണ്ട് അല്ലെങ്കിൽ അയാൾ ലഹരിയിലാണ്)
അവൾ ചാർട് എനിക്ക് നീട്ടി
' വേലിക്കൽ രാജൻ മത്തായി , 58 വയസ് '
റോഡിൽ വണ്ടി ഇടിച്ചു കിടക്കുകയായിരുന്നു .. ആരോ ഹോസ്പിറ്റലിൽ കൊണ്ടുവന്നു .. കൊണ്ടുവന്നവർ അപ്പഴേ സ്ഥലം വിട്ടു.. രോഗിക്ക് വണ്ടി ഇടിച്ചതും റോഡിൽ കിടന്നതും ഒന്നും ഓർമ്മയില്ല ..
കയ്യിൽ അസ്ഥി മൂന്നായി ഓടിഞ്ഞീട്ടുണ്ട് .. തലയിലും കാലിലും ആഴത്തിൽ മുറിവുണ്ട് .. രാവിലെ കയ്യിലെ ഒടിവ് നേരെയാക്കാനുള്ള സർജറി തീരുമാനിച്ചിരിക്കുന്നു ..
ഇത്രയും കാര്യങ്ങൾ എൽവീറ പറഞ്ഞറിഞ്ഞു ..
കയ്യിൽ അസ്ഥി മൂന്നായി ഓടിഞ്ഞീട്ടുണ്ട് .. തലയിലും കാലിലും ആഴത്തിൽ മുറിവുണ്ട് .. രാവിലെ കയ്യിലെ ഒടിവ് നേരെയാക്കാനുള്ള സർജറി തീരുമാനിച്ചിരിക്കുന്നു ..
ഇത്രയും കാര്യങ്ങൾ എൽവീറ പറഞ്ഞറിഞ്ഞു ..
" ചേട്ടാ ... വെള്ളം തരാൻ പറ്റില്ല .. രാവിലെ ഓപ്പറേഷനുണ്ട്.. ഏഴുമണിക്ക് .. ഇപ്പോൾ തന്നെ സമയം വെളുപ്പിനെ നാലാകുന്നു .. അതു കൊണ്ട് വെള്ളമൊന്നും ഇപ്പോൾ തരാൻ നിവൃത്തിയില്ല "
ഞാൻ പറഞ്ഞു
അങ്ങേരെന്നെ ഒന്ന് തുറിച്ചു നോക്കി ..
" ഓപ്പറേഷൻ ചെയ്തോട്ടെ .. ആരേലും വേണ്ടന്ന് പറഞ്ഞോ .. അതും ഞാനിച്ചിരി വെള്ളം കുടിക്കുന്നതും തമ്മിൽ എന്നതാ ബന്ധം ?? ഈ കണക്കിന് ഈ ആശൂത്രീൽ വരുന്നവരൊക്കെ വെള്ളം കിട്ടാണ്ട് ചാവും .. ഞാനേ ഈ വെള്ളമൊക്കെ കൊറേ കണ്ടതാ "
കുടിച്ച് വെളിവില്ലാത്ത ഒരാളോട് സംസാരിക്കാൻ ചെന്നത് എന്റെ തെറ്റ് ..
അയാളുടെ അകത്തു ചെന്നിരിക്കുന്ന 'വെള്ളം' നന്നായി പ്രവർത്തിക്കുന്നുണ്ട് ..
പുറത്തു വന്നപ്പോൾ പോലീസ് അയാളെ തിരക്കി വന്നിരുന്നു ..
അവർക്ക് അയാൾ മദ്യപിച്ചീട്ടുണ്ടെന്ന് ഉറപ്പു വരുത്താൻ പോലീസ് ലാബിൽ ബ്ലഡ് ടെസ്റ്റ് നടത്തണം .. അതിന് സാമ്പിൾ എടുക്കാൻ വന്നതാണ് .
ബ്ലഡ് എടുക്കാൻ എൽവീറ ചെന്നപ്പോൾ അയാൾ പറയുന്നത് കേട്ടു

" ഊറ്റിക്കോ ഊറ്റിക്കോ .. മുഴുവൻ ഊറ്റിക്കോ.. സ്വല്പം വെള്ളം ചോദിച്ചാൽ തരുകേല .. ഊറ്റിയെടുക്കാൻ മാത്രം ഒരു കുഴപ്പോമില്ല "
അയാൾ അയൽ രാജ്യമായ യൂ എ ഇ വിസയിലുള്ള ആളാണെന്നും ,ഇവിടെ ആരെയോ കാണാൻ വന്നതായിരുന്നെന്നും പോലീസിന്റെയടുത്തു നിന്നും അറിയാൻ കഴിഞ്ഞു . വർഷങ്ങളായി പ്രവാസിയാണ് ..
" ഹി വിൽ ബി ഇൻ ജയിൽ ഫോർ ഫ്യൂ ഡേയസ് ആഫ്റ്റർ ഡിസ്ചാർജ് .. വീ വിൽ ഹാൻഡ് ഓവർ ഹിം ടു എമിറേറ്റ് പോലീസ് "
( ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയാൽ കുറച്ചു നാൾ ജയിലി കഴിയേണ്ടി വരും അയാൾക്ക് .. അതിനു ശേഷം എമിരേറ്റ്സ് പൊലീസിന് കൈമാറും )
( ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയാൽ കുറച്ചു നാൾ ജയിലി കഴിയേണ്ടി വരും അയാൾക്ക് .. അതിനു ശേഷം എമിരേറ്റ്സ് പൊലീസിന് കൈമാറും )
പോലീസ്കാർ പറഞ്ഞു
"ഈ അമ്പത്തെട്ടാമത്തെ വയസിൽ ഇങ്ങേർക്കിതിന്റെ വല്ല കാര്യവുമുണ്ടോ ?" .. ഞാൻ ഓർത്തു
അയാളോട് സംസാരിച്ചീട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാത്തതു കൊണ്ട് ഞാൻ പിന്നെ അങ്ങോട്ട് ചെന്നില്ല
കുറെ കഴിഞ്ഞ് എൽവീറ എന്നെ തേടി വന്നു
"ആത്തെ .. ദാറ്റ് പേഷ്യന്റ് വണ്ട് ടു ടോക് ടു യു"
( ആത്തെ എന്നാൽ ഫിലിപ്പീനോ ഭാഷയിൽ ചേച്ചീ എന്നർത്ഥം ... ആ പേഷ്യന്റിന് എന്നോട് സംസാരിക്കണമത്രേ )
( ആത്തെ എന്നാൽ ഫിലിപ്പീനോ ഭാഷയിൽ ചേച്ചീ എന്നർത്ഥം ... ആ പേഷ്യന്റിന് എന്നോട് സംസാരിക്കണമത്രേ )
" ഹി ഈസ് ഡ്രങ്കൺ .. ദേർ ഈസ് നോ യൂസ് ഓഫ് ടോക്കിങ് ടു ഹിം "
( അയാൾ കുടിച്ചീട്ടുണ്ട് .. അയാളോട് സംസാരിച്ചീട്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല)
( അയാൾ കുടിച്ചീട്ടുണ്ട് .. അയാളോട് സംസാരിച്ചീട്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല)
ഞാൻ പറഞ്ഞു
എൽവീറ വിടാൻ ഭാവമില്ല .. അവസാനം അവളുടെ നിര്ബന്ധത്തിനു വഴങ്ങി ഞാൻ ചെന്നു
നമ്മുടെ ചേട്ടൻ ബെഡിൽ എണീറ്റിരുപ്പുണ്ട്.. ആകെ കലിപ്പിലാണെന്ന് ആ തിരുമുഖം കണ്ടാൽ അറിയാം
എന്നെ കണ്ടപാടെ പറഞ്ഞു
"കുറെ നേരമായിട്ട് ഈ വെള്ളക്കാരി പെണ്ണിനോട് ഞാൻ പറയുവാ കൊച്ചിനെ ഒന്ന് വിളിക്കാൻ .. "
" എന്താ ചേട്ടാ കാര്യം .. വെള്ളം തരാൻ പറ്റില്ലെന്ന് പറഞ്ഞിരുന്നില്ലേ "
" വെള്ളം ഇല്ലേൽ വേണ്ട ... കൈ വിറക്കുന്നു.. ല്ലേ .. ലത് കിട്ടുമോ ?"
"ങെ"! ഞാൻ ഞെട്ടി
" കാശൊണ്ട് .. തരാം "
എന്റെ സകല നിയന്ത്രണോം പോയി ..ഞാൻ അല്പം കടുപ്പിച്ചു ചോദിച്ചു
" നിങ്ങളിപ്പോ എവിടാന്ന് അറിയാമോ ?"
" നിങ്ങളിപ്പോ എവിടാന്ന് അറിയാമോ ?"
"ആശൂത്രീലല്ലേ "
"ആ .. അപ്പം അറിയാം ... ഇവിടാണോ വന്ന് കള്ളു ചോദിക്കുന്നെ ?"
" കിട്ടുമോന്നല്ലേ ചോദിച്ചുള്ളൂ .. അതിനിത്ര ചൂടാവുന്നതെന്തിനാ കൊച്ചേ "
അയാൾ ഒച്ചയിട്ടു
അയാൾ ഒച്ചയിട്ടു
"ഇങ്ങനെ ഒച്ചയിട്ടാൽ ഇവർ പോലീസിനെ വിളിക്കും.."
"ഓ പിന്നെ ... നീയൊക്കെ കൊറേ ഉണ്ടാക്കും .. പോയി ആരെയാണെന്ന് വെച്ചാൽ വിളിക്ക് .. ഇവള്മാരുടെയൊക്കെ ഒരു ഹുങ്ക് !! ഞാനും കുറെ കണ്ടീട്ടുണ്ട് നഴ്സുമ്മാരെ"
അയാളുടെ ശബ്ദം ഉയർന്നു ..
ബെഡിന്റെ കൈവരികൾക്കിട്ട് രണ്ടു ചവിട്ട് .. കൈയ്യിൽ ഇട്ടിരുന്ന ഡ്രിപ് കടിച്ച് ഊരി .. രക്തം ചീറ്റി ...
എൽവീറ അലാറം ബട്ടൺ അമർത്തി .. പുറത്തു നിന്നും മെയിൽ നഴ്സസും സെക്യൂരിറ്റിയും പാഞ്ഞു വന്നു ..
നമ്മുടെ ചേട്ടൻ ബെഡിന്റെ മുകളിൽ എഴുനേറ്റു നിന്നായി പ്രകടനം ..
ദുശാസന വധം കഥകളിയിലെ രൗദ്ര ഭീമനെയാണ് അപ്പോൾ ഓർമ്മവന്നത് !!

ഓടി വന്ന എല്ലാരും കൂടി അയാളെ ബെഡിൽ പിടിച്ചു കിടത്തി ബെഡ്ഷീറ്റു കൊണ്ട് മുറുക്കി കെട്ടിയിട്ടു ..
അയാൾ ഉറക്കെ ശബ്ദമുണ്ടാക്കി !
അയാൾ ഉറക്കെ ശബ്ദമുണ്ടാക്കി !
അഡ്മിനിസ്ട്രേറ്റർ പോലീസിനെ അറിയിച്ചു .. മിനിറ്റുകൾക്കുള്ളിൽ പോലീസെത്തി ..
പേഷ്യന്റിന്റെ അരികിലേക്ക് വരുന്നതിനിടയിൽ ഒരു പോലീസുകാരൻ പറയുന്നത് ഞാൻ വ്യക്തമായി കേട്ടു
" ആദാ ഹിന്ദി വാജിദ് മുശ്കിലാ !!"
( ഈ ഇൻഡ്യാക്കാരെ കൊണ്ട് ഭയങ്കര ശല്യമാണ്)
( ഈ ഇൻഡ്യാക്കാരെ കൊണ്ട് ഭയങ്കര ശല്യമാണ്)
അപ്പോൾ ആ സമയത്ത് അവിടെ ഇന്ത്യനായി ഞാനും ആ രോഗിയും മാത്രമേ ഉണ്ടായിരുന്നുള്ളു .. അവിടെ കൂടി നിന്ന സ്വദേശികളും ഫിലിപ്പീനികളും എന്നെ തിരിഞ്ഞൊരു നോട്ടം .. സത്യം പറയാമല്ലോ .. നാണം കേട്ട് പോയി !!
അകത്തു കയറിയ പോലീസുകാരൻ അപ്പോഴാണ് എന്നെ കണ്ടത് .. അയാളും വല്ലാതായി
" സോറി സിസ്റ്റർ .. ഐ ഡിഡിന്റ മീൻ ഇറ്റ് .. ഐ മീൻ സം ഇന്ത്യൻസ് "
( ക്ഷമിക്കണം സിസ്റ്റർ .. ചില ഇന്ത്യാക്കാർ എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ )
" സോറി സിസ്റ്റർ .. ഐ ഡിഡിന്റ മീൻ ഇറ്റ് .. ഐ മീൻ സം ഇന്ത്യൻസ് "
( ക്ഷമിക്കണം സിസ്റ്റർ .. ചില ഇന്ത്യാക്കാർ എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ )
ഞാനൊന്നും പറഞ്ഞില്ല .. സാരമില്ല എന്ന ഭാവത്തിൽ ഒന്ന് ചിരിച്ചു .. വേറെ എന്ത് ചെയ്യാൻ!
ഒരാളുടെ മാത്രം പ്രവർത്തി കൊണ്ട് ഒരു രാജ്യം മുഴുവനാണ് അപമാനിക്കപ്പെട്ടിരിക്കുന്നത് .. പ്രവാസികളുടെ പ്രയാസങ്ങളെ പറ്റിയും ദുഃഖങ്ങളെ പറ്റിയും വളരെ പറഞ്ഞു കേൾക്കുന്നുണ്ട് .. പക്ഷെ അതിനിടയിൽ ഇങ്ങനെ ചില സംഭവങ്ങളും നടക്കുന്നുണ്ട് .. മറ്റൊരു രാജ്യത്ത് ജോലി ചെയ്യുമ്പോൾ നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തി പിടിക്കാൻ നമുക്ക് ശ്രമിക്കാം ..നമ്മൾ ചെയ്യുന്ന തെറ്റുകൾ കൊണ്ട് നമ്മുടെ നാട് തലകുനിക്കാൻ ഇടവരാതിരിക്കട്ടെ !!
ഇനി ഇങ്ങനെയൊരു അപമാനം എന്റെ ജീവിതത്തിൽ ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ 🙏🏻
വന്ദന 🖌
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക