Slider

മഞ്ഞച്ചരട്

0
Image may contain: 1 person, outdoor
നീ എന്റെ മോളെ പ്രേമിച്ചു വലയിലാക്കിയത് എന്റെ പൊന്നും പണവും കണ്ടിട്ടല്ലേ. അതൊരിക്കലും നടക്കില്ല, ഇറങ്ങിപോടാ എന്റെ വീട്ടിൽ നിന്നും.."
ഇതുകേട്ട് ഞാനവളുടെ അച്ഛനോട് പറഞ്ഞു...
"നിങ്ങളുടെ സ്വത്തും മുതലും ആഗ്രഹിച്ചിട്ടല്ലാ ഞാനവളെ സ്നേഹിച്ചതും മനസ്സിലാക്കിയതും.
എനിക്കവളെ ഒരുപാടു ഇഷ്ടമാണ് അവൾക്കു എന്നെയും..
ജീവിക്കുകയാണെങ്കിലും മരിക്കുകയാണെങ്കിലും ഞങ്ങളൊരുമിച്ചായിരിക്കും, ഇതെന്റെ വാക്കാണ്...
ഞാൻ അവളുടെ അച്ഛനോട് ഇത്രയും പറഞ്ഞുകൊണ്ട് അവിടെന്ന് ഇറങ്ങുമ്പോൾ, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...
അവൾ പറഞ്ഞിട്ടായിരുന്നു ഞാനവളുടെ വീട്ടിലേക്കു പോയതും അവളുടെ അച്ഛനോട് സംസാരിച്ചതും.
പക്ഷെ അവളുടെ അച്ഛന്റെ സംസാരം അഹങ്കാരവും ഭിഷിണിയും നിറഞ്ഞതായിരുന്നു..
എനിക്ക് അവളെ കെട്ടിച്ചുതരില്ലെന്നും, അവളെ ഇനി കാണുകയോ സംസാരിക്കുകയോ ചെയ്താൽ എന്റെ കൈയും കാലും തല്ലിയോടിക്കുമെന്നും പറഞ്ഞു..
പക്ഷെ ഈ സംഭവം നടന്നു, മാസങ്ങൾ കഴിഞ്ഞുപോയി. എതിർപ്പുകൾ തുടർന്നപ്പോൾ ഞാനവളുടെ കഴുത്തിൽ താലികെട്ടി...
എന്നിട്ട് നേരെ ചെന്നത് അവളുടെ അച്ഛന്റെ മുന്നിലേക്കായിരുന്നു. എന്തിനാണെന്ന് ചോദിച്ചാൽ നല്ല നാല് ഡയലോഗ് അടിക്കാൻ തന്നെ..
അവിടെയെത്തിയപ്പോ അങ്ങേരു ഞങ്ങളെ കണ്ടു ഞെട്ടി..
ഞാനവളെയും കൊണ്ടു അച്ഛന്റെ അടുത്തേക്കു നടന്നു, എന്നിട്ട് പറഞ്ഞു..
"അച്ഛൻ ഞങ്ങളോട് ക്ഷമിക്കണം, ഞാനവളുടെ കഴുത്തിൽ താലികെട്ടി..
ഒരുതവണ ഞാൻ അച്ഛനോട് പറഞ്ഞിരുന്നു...
എനിക്കവളെ ഇഷ്ടമാണെന്നും അവളെ ഞാൻ കെട്ടുമെന്നും പക്ഷെ അച്ഛൻ ഞങ്ങളെ ഭിഷിണിപ്പെടുത്തികൊണ്ട് പറഞ്ഞു പറ്റില്ലെന്ന്..
വീട്ടുകാരുടെ അനുഗ്രഹത്തോടെയും സമ്മതത്തോടെയും ഒന്നിച്ചു ജീവിതം തുടങ്ങണമെന്ന്. ആഗ്രഹമുള്ളതുകൊണ്ടായിരുന്നു ഞാൻ അച്ഛനോട് വീട്ടിൽ വന്ന് കാര്യം പറഞ്ഞത്....
പക്ഷെ അച്ഛൻ അതിനെ എതിർക്കുകയാണ് ചെയ്തത്..
അതുകൊണ്ടാണ് ഇങ്ങയൊരു തീരുമാനം എടുക്കേണ്ടി വന്നത്...
പിന്നെ പൊന്നും പണവുമല്ല എന്റെ കൂടെ ജീവിക്കാൻ പോകുന്നത് നിങ്ങളുടെ മകളാണ്..
അതുകൊണ്ടു തന്നെ എനിക്ക് പൊന്നിനോടും പണത്തിനോടും, ആർത്തിയും ആഗ്രഹുമില്ല..
അഥവാ ഉണ്ടായിരുന്നെങ്കിൽ നിങ്ങളെക്കാൾ വലിയൊരു കോടിശ്വരന്റെ മകളെ ഞാൻ പ്രേമിച്ചുകെട്ടുമായിരുന്നു...
പക്ഷെ പ്രണയം ആർക്കും ആരോടും തോന്നാം എനിക്ക് തോന്നിയത് നിങ്ങളുടെ മോളോടാണ്...
അത് ജാതിയോ മതമോ പണമോ നോക്കിയല്ല, സ്നേഹമുള്ളൊരു മനസ്സ് കണ്ടിട്ടാണ്....
ഏതൊരു അച്ഛനുംഅമ്മയ്ക്കും, അവരുടെ മക്കളെകുറിച്ചു ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും കാണും...
അതുപോലെ തന്നെ മക്കൾക്കും കാണും സ്വപ്നങ്ങളും പ്രതീക്ഷകളും, നിറഞ്ഞൊരു ജീവിതം..
ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും അവളുടെ അച്ഛൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു..
ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു...
പറയാനുള്ളതൊക്കെ പറഞ്ഞു ഞാൻ അവളെയും വിളിച്ചു വീട്ടിന്റെ ഗെയിറ്റ് കിടന്നിട്ട്..
ഞാൻ എന്റെ ഫോണെടുത്തു അവളുടെ അച്ഛനെ ഒന്നുവിളിച്ചു...
എന്നിട്ട് പറഞ്ഞു..
"അച്ഛന്റെ സമ്മത്തോടെ മാത്രമേ ഞാൻ അവളുടെ കഴുത്തിൽ താലികെട്ടു.
ആ അനുഗ്രഹമില്ലാതെ ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ കഴിയില്ല...
അച്ഛന്റെ അനുഗ്രഹത്തോടെയും സമ്മതത്തോടെയും അവളെ കൈപിടിച്ച് തരുന്നത് വരെ ഞാൻ കാത്തിരിക്കും..
പിന്നെ ആ താലിയും കല്യാണവും അച്ഛന്റെ അഹങ്കാരം മാറ്റാനുള്ള ചെറിയൊരു നാടകമായിരുന്നു..
ജീവിതകാലം മുഴുവൻ സ്നേഹിക്കാൻ കഴിയുന്നൊരു പെണ്ണിനെ കിട്ടുമ്പോൾ എനിക്കെന്തിനാണ് പൊന്നും പണവും..
എനിക്ക് അവളെ മാത്രം മതി..
അച്ഛൻ എന്നോട് ക്ഷമിക്കണം..
ആ താലി അവൾ സ്വയംകെട്ടിയൊരു മഞ്ഞച്ചരട് മാത്രമാണ്...
പിന്നെ അച്ഛന് അവളോട് കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കിൽ അവളെ വീട്ടിലേക്കു വിളിക്കണം...
അവൾ ഗെയിറ്റിനു പുറത്തു നിൽക്കുന്നുണ്ട്...
ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ ഫോൺ കട്ട് ചെയ്തു ..
പോകാൻ വണ്ടി സ്റ്റാർട്ട് ചെയ്തു നിൽക്കുമ്പോൾ. അച്ഛൻ അവളെയും നോക്കി ഗെയിറ്റിനു അടുത്തേക്ക് വരുന്നുണ്ടായിരുന്നു...
അതുകണ്ട ഞാൻ വേഗം അവൾക്കൊരു ടാറ്റയും കൊടുത്ത് സ്ഥലംവിട്ടു...
അല്ലെങ്കിൽ ശരിക്കും എന്റെ കൈയും കാലും അങ്ങേര് തല്ലിയോടിക്കും....
(ശുഭം)
സ്നേഹത്തോടെ ...ധനു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo