
ഭൗമ ചലനങ്ങളിൽ ത്വരിത ഭ്രമണങ്ങളിൽ
സമയനിയമങ്ങളെഴുതുന്ന കരങ്ങളിൽ നിന്നോ,
നീ ഉയിർകൊണ്ടു വന്നത് ഓഖീ.. ?
തീക്ഷ്ണ യൗവനത്താൽ നിന്റെ ശിരസിൽ
തിളയ്ക്കുന്ന കാമമോ, രൗദ്രമോ
നീലിമ നുരയുന്ന ലഹരിക്കയങ്ങളിൽ
നീലിമ നുരയുന്ന ലഹരിക്കയങ്ങളിൽ
കടൽകൂട്ട് കൂടി നീയാടിത്തിമർക്കുന്നു.
പകയുടെ ചോദനകൊണ്ടു പുളയുന്ന
കണ്ണിണകളാൽ നീ ഇരുൾമേഘഭീതിയെ
മഴയെ, കെടുതിയെ,
എന്തിനു തീവ്രശരവേഗതാളത്തിലിവിടെയെറിയുന്നു.
ഇവിടെയീ മണ്ണിന്റെ ഹൃത്തിൽ,
ഈ ജനസാഗരങ്ങളുയിരോടെ ശയിക്കുന്ന
നിബിഡഭൂവിന്റെ മനവും നിനവും തകർക്കുവാൻ ഒരു വേള നീ നിനച്ചിരിക്കാമെങ്കിലും, വേണ്ട മടങ്ങുക
നീ ഓഖീ.
കലിതുള്ളിയപ്പെരുമഴക്കാലപുറപ്പാട് വേണ്ട,
ഇനി യാത്ര മതിയാക്കി മടങ്ങുക നീ
ഉയിർകൊണ്ടെതെവിടെയോ അവിടേക്ക് തന്നെ.
ഓഖീ അരുത് നീ മടങ്ങുക.
"""""""""""""""""""""""""""""""""""""""""""""''"'"""""""""""""""
പ്രമോദ്കൃഷ്ണൻ
വള്ളിക്കോട് കോട്ടയം
പത്തനംതിട്ട.
പ്രമോദ്കൃഷ്ണൻ
വള്ളിക്കോട് കോട്ടയം
പത്തനംതിട്ട.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക